Sports

  • ഏഷ്യാ കപ്പ്: ഹോങ്കോങ് വീണു; പാക്കിസ്ഥാന്‍ സൂപ്പര്‍ ഫോറില്‍

    ഷാര്‍ജ: ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ പൊരുതി നോക്കിയതിന്‍റെ ആത്മവിശ്വാസത്തില്‍ പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യം പിന്തുടന്ന ഹോങ്കോങിന് പൊരുതാന്‍ പോയിട്ട് ഒന്ന് പിടയാന്‍ പോലുമായില്ല. 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹോങ്കോങ് 10.4 ഓവറില്‍ 38 റണ്‍സിന് ഓള്‍ ഔട്ടായി. 155 റണ്‍സിന്‍റെ കൂറ്റന്‍ ജയവുമായി പാക്കിസ്ഥാന്‍ സൂപ്പര്‍ ഫോറിലെത്തുന്ന നാലാമത്തെ ടീമായി. ഹോങ്കോങ് നിരയില്‍ ഒറ്റ ബാറ്റര്‍ പോലും രണ്ടക്കം കടന്നില്ല. എട്ട് റണ്‍സെടുത്ത ക്യാപ്റ്റന്‍ നിസാത് ഖാനാണ് ഹോങ്കോങിന്‍റെ ടോപ് സ്കോറര്‍. ആറ് റണ്‍സെടുത്ത കിഞ്ചിത് ഷാ ആണ് രണ്ടാമത്തെ ടോപ് സ്കോറര്‍. എക്സ്ട്രാ ഇനത്തില്‍ കിട്ടിയ 10 റണ്‍സ് ആണ് ഹോങ്കോങിനെ 38 റണ്‍സിലെത്തിച്ചത്.സ്കോര്‍ പാക്കിസ്ഥാന്‍ 20 ഓവറില്‍ 193-2. ഹോങ്കോങ് 10.3 ഓവറില്‍ 38ന് ഓള്‍ ഔട്ട്. ഹോങ്കോങിന്‍റെയും ഏഷ്യാ കപ്പില്‍ ഒരു ടീമിന്‍റെയും ഏറ്റവും ചെറിയ ടി20 ടോട്ടലാണിത്. ടി20 ക്രിക്കറ്റില്‍ പാക്കിസ്ഥാന്‍റെ ഏറ്റവും വലിയ വിജയവുമാണിത്. പാക്കിസ്ഥാനുവേണ്ടി ഷദാബ് ഖാന്‍ 2.4…

    Read More »
  • ഇന്ത്യ-പാക് മത്സരം: പാക് താരത്തിന്റെ റെക്കോഡ് ആര് മറികടക്കും ? ഇന്ത്യന്‍ നായകന്‍ റോഹിത് ശര്‍മയോ വിരാട് കോലിയോ ?

    ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇന്ത്യ-പാക് ടീമുകളുടെ ഭൂതകാലം പരിശോധിച്ചാല്‍ ഇത്രത്തോളം ആവേശമേറിയ മറ്റൊരു ഡര്‍ബി ക്രിക്കറ്റ് ചരിത്രത്തിലില്ല. ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് എട്ടാം കിരീടം സമ്മാനിക്കാന്‍ രോഹിത് ശര്‍മ്മ ഇറങ്ങുമ്പോള്‍ ഒരു വ്യക്തിഗത നേട്ടവും കൈയ്യെത്തും ദൂരത്തുണ്ട്. ഈ നേട്ടത്തിലേക്ക് വിരാട് കോലിക്കും ഫോമിന്‍റെ പാരമ്യത്തിലെത്തിയാല്‍ എത്താവുന്നതേയുള്ളൂ. ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ളത് പാക് താരം ഷൊയൈബ് മാലിക്കാണ്. ആറ് ഇന്നിംഗ്‌സുകളില്‍ 432 റണ്‍സാണ് മാലിക്കിന്‍റെ സമ്പാദ്യം. രണ്ട് സെഞ്ചുറിയും ഒരു ഫിഫ്റ്റിയും മാലിക് നേടി. അതേസമയം എട്ട് ഇന്നിംഗ്‌സുകളില്‍ ഒരു ശതകവും നാല് അര്‍ധ സെഞ്ചുറികളും ഉള്‍പ്പടെ 367 റണ്‍സുമായി രണ്ടാമതുണ്ട് രോഹിത് ശര്‍മ്മ. ഇക്കുറി മൂന്ന് മത്സരങ്ങളില്‍ ഇരു ടീമുകളും മുഖാംമുഖം വരാന്‍ സാധ്യതയുള്ളതിനാല്‍ രോഹിത്തിന് ഈ റെക്കോര്‍ഡ് മറികടക്കാന്‍ പ്രയാസം കാണില്ല. നാല് ഇന്നിംഗ്‌സില്‍ ഒരു സെഞ്ചുറിയോടെ 255 റണ്‍സുമായി വിരാട്…

    Read More »
  • ഐ‌പി‌എൽ ടിവി റൈറ്റ്സ് അവകാശം നേടിയതിന് ശേഷം, ഡിസ്നി സ്റ്റാറിന് 2024 – 27 ലെ ഐസിസി മീഡിയ റൈറ്റ്‌സും

    2024 മുതൽ 2027 വരെയുള്ള ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ( ഐസിസി) എല്ലാ മത്സരങ്ങളും ഇന്ത്യൻ വിപണിയിൽ സംപ്രേക്ഷണം ചെയ്യാനുള്ള അവകാശം ഡിസ്നി സ്റ്റാർ നേടിയതായി ഐസിസി ഓഗസ്റ്റ് 27 , ശനിയാഴ്ച പ്രഖ്യാപിച്ചു. 2027 അവസാനം വരെ പുരുഷന്മാരുടെയും സ്ത്രീകളുടെയും എല്ലാ മത്സരങ്ങളുടെയും ടിവി, ഡിജിറ്റൽ അവകാശങ്ങൾ ഡിസ്നി സ്റ്റാറിനായിരിക്കുമെന്ന് പ്രസ്താവനയിൽ പറഞ്ഞു. ഐസിസി ഡിജിറ്റൽ, ടിവി സംപ്രേക്ഷണാവകാശം സ്വന്തമാക്കിയതോടെ രാജ്യത്തെ ക്രിക്കറ്റ് മത്സരങ്ങളുടെ പ്രധാന കേന്ദ്രമെന്ന പദവി ഡിസ്‌നി സ്റ്റാറിനെ കൂടുതൽ ശക്തിപ്പെടുത്തിയെന്ന് ഡിസ്‌നി സ്റ്റാറിന്റെ കൺട്രി മാനേജരും പ്രസിഡന്റുമായ കെ മാധവൻ പറഞ്ഞു. “അടുത്ത നാല് വർഷത്തേക്ക് ഐസിസി ക്രിക്കറ്റിന്റെ പ്രധാനവേദി എന്ന നിലയിൽ ഡിസ്നി സ്റ്റാറുമായി പങ്കാളിത്തം തുടരുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, ഇത് ഞങ്ങളുടെ അംഗങ്ങൾക്ക് മികച്ച ഫലം നൽകുകയും ഞങ്ങളുടെ അഭിലാഷമായ വളർച്ചാ പദ്ധതികളെ പിന്തുണയ്ക്കുകയും ചെയ്യും. കൂടാതെ ന മ്മുടെ കായികരംഗത്തിന്റെ ഭാവിയിൽ അവർ നിർണായക പങ്ക് വഹിക്കുകയും മുമ്പത്തേക്കാൾ കൂടുതൽ ആരാധകരുമായി…

    Read More »
  • രോഹിത് ശര്‍മക്കൊപ്പം ആരാകും ഓപ്പണറെന്ന പാക് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം; രസകരമായ മറുപടിയുമായി ഇന്ത്യന്‍ നായകന്‍

    ദുബായ്: ഏഷ്യാ കപ്പില്‍ നാളെ നടക്കുന്ന ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പരിശീലനത്തിനിടെ ഇരു ടീമിലെയും താരങ്ങള്‍ സൗഹൃദം പുതുക്കി അടുത്തിടപഴകിയത് ആരാധകര്‍ കണ്ടു. ഇനി ഗ്രൗണ്ടില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിനുള്ള സമയമാണ്. നാളെ നടക്കുന്ന മത്സരത്തില്‍ ഇന്ത്യക്കായി രോഹിത് ശര്‍മക്കൊപ്പം ആരാകും ഓപ്പണറെന്ന പാക് മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് രസകരമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. മത്സരത്തലേന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു രോഹിത്തിന്‍റെ സസ്പെന്‍സ് നിറച്ച മറുപടി. കഴിഞ്ഞ കുറച്ചു പരമ്പരകളിലായി ഓപ്പണര്‍ സ്ഥാനത്ത് ഇന്ത്യ കുറെ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. റിഷഭ് പന്തും, സൂര്യകുമാറും എല്ലാം ഓപ്പണറായി എത്തി. ഇപ്പോള്‍ കെ എല്‍ രാഹുല്‍ ടീമില്‍ തിരിച്ചെത്തിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ നാളെ രാഹുല്‍ തന്നെ ആവില്ലെ ഓപ്പണര്‍ എന്നായിരുന്നു പാക് മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യം. അത് നാളെ നിങ്ങള്‍ക്ക് ടോസിനുശേഷം അറിയാം എന്ന് പറഞ്ഞ രോഹിത്, ഞങ്ങള്‍ക്കും കുറച്ച് രഹസ്യങ്ങളൊക്കെ വേണ്ടെ എന്നുകൂടി പറഞ്ഞതോടെ കൂട്ടച്ചിരിയായി. കഴിഞ്ഞ…

    Read More »
  • അടുത്ത നാലു വര്‍ഷത്തേക്കുള്ള ഐസിസി ടൂര്‍ണമെന്റുകളുടെ സംപ്രേഷണാവകാശവും സ്റ്റാര്‍ സ്‌പോര്‍ട്‌സിന് സ്വന്തം

    ദുബായ്: അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഐപിഎല്‍ സംപ്രേഷണാവകാശം സ്വന്തമാക്കിയതിന് പിന്നാലെ അടുത്ത നാലു വര്‍ഷത്തേക്കുള്ള ഐസിസി ടൂര്‍ണമെന്‍റുകളുടെ സംപ്രേഷണാവകാശവും സ്വന്തമാക്കി സ്റ്റാര്‍ സ്പോര്‍ട്സ്. ഇതോടെ 2023 മുതല്‍ 2027 വരെയുള്ള നാലു വര്‍ഷ കാലത്ത് പുരുഷ-വനിതാ ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ്. ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്‍റുകളുടെ സംപ്രേഷണവകാശം സ്റ്റാര്‍ സ്പോര്‍ട്സിന് സ്വന്തമായി. വയാകോം 18, സീ ടിവി, സോണി എന്നിവരില്‍ നിന്ന് കടുത്ത മത്സരം മറികടന്നാണ് സ്റ്റാര്‍ സ്പോര്‍ട്സ് നിലവിലുള്ള  സംപ്രേഷണാവകാശം അടുത്ത നാലു വര്‍ഷത്തേക്ക് കൂടി സ്വന്തമാക്കിയത്. എത്ര തുകക്കാണ് സ്റ്റാര്‍ സ്പോര്‍ട്സ് സംപ്രേഷണാവകാശം സ്വന്തമാക്കിയതെന്ന് പുറത്തുവന്നിട്ടില്ല. കഴിഞ്ഞ തവണ രണ്ട് ബില്യണ്‍ യു എസ് ഡോളറിനാണ് ഐസിസി മീഡിയാ റൈറ്റ്സ് സ്റ്റാര്‍ സ്പോര്‍ട്സ് സ്വന്തമാക്കിയത്.  ടെലിവിഷന്‍ സംപ്രേഷണാവകാശത്തിന് പുറമെ ഡിജിറ്റല്‍ സംപ്രേഷണാവകാശവും സ്റ്റാര്‍ സ്പോര്‍ട്‌സിനാണ്. സ്റ്റാറിന്‍റെ കീഴിലുള്ള ഹോട്ട് സ്റ്റാറിലൂടെയാകും മത്സരങ്ങളുടെ ലൈവ് സ്ട്രീമിംഗ്. Disney Star will be the home of ICC cricket in…

    Read More »
  • ശ്രീശാന്ത് വീണ്ടും ക്രിക്കറ്റില്‍ തിരിച്ചെത്തുന്നു; കളിക്കാരനായല്ല, മെന്ററായി

    ദുബായ്: മലയാളി പേസര്‍ എസ് ശ്രീശാന്ത് വീണ്ടും ക്രിക്കറ്റില്‍ തിരിച്ചെത്തുന്നു. കളിക്കാരനായല്ല, ഇത്തവണ മെന്ററായാണ് ശ്രീശാന്ത് എത്തുന്നത്. അബുദാബി ടി10 ലീഗ് ടീമായ ബംഗ്ലാ ടൈഗേഴ്‌സിന്റെ മെന്ററായാണ് ശ്രീശാന്ത് വരുന്നത്. ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസനാണ് ടീമിന്റെ നായകന്‍. അഫ്താബ് അഹമ്മദ് ആണ് ബംഗ്ലാ ടൈഗേഴ്‌സിന്റെ മുഖ്യ പരിശീലകന്‍. നസ്മുള്‍ അബേദിന്‍ ഫാഹിം അണ് സഹപരിശീലകന്‍. ഈ വര്‍ഷം മാര്‍ച്ചില്‍ സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം ശ്രീശാന്ത് പരിശീലക സംഘത്തില്‍ വരുന്നത് ഇതാദ്യമായാണ്. ശ്രീശാന്തിനെ മെന്ററായി ലഭിച്ചതില്‍ സന്തഷമുണ്ടെന്ന് ടൈഗേഴ്‌സ് ടീം ഉടമ മൊഹമ്മദ് യാസിന്‍ പറഞ്ഞു. നവംബര്‍ 23 മുതല്‍ ഡിസംബര്‍ നാലുവരെയാണ് അബുദാബി ടി10 ലീഗ് മത്സരങ്ങള്‍ നടക്കുന്നത്. അടുത്ത മാസം 16ന് ആരംഭിക്കുന്ന ലെജന്‍ഡ്‌സ് ക്രിക്കറ്റ് ലീഗിന് മുന്നോടിയായി ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നടത്തുന്ന മത്സരത്തിനുള്ള ഇന്ത്യ മഹാരാജാസ് ടീമിലും ശ്രീശാന്ത് കളിക്കുന്നുണ്ട്. സൗരവ് ഗാംഗുലിയാണ് ടീമിനെ നയിക്കുന്നത്. മുന്‍ ഇംഗ്ലണ്ട് നായകന്‍…

    Read More »
  • വാക്‌സിന്‍ എടുക്കില്ലെന്ന നിലപാടിലുറച്ച് ജോക്കോവിച്ച്; യുഎസ് ഓപ്പണില്‍ മത്സരിക്കില്ലെന്നും ജോക്കോ

    നൊവാക് ജോക്കാവിച്ച് യുഎസ് ഓപ്പണില്‍ മത്സരിക്കില്ല. ജോക്കോ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.’നിര്‍ഭാഗ്യവശാല്‍ എനിക്ക് ഇത്തവണ യുഎസിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കില്ല. നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണക്കും ഞാന്‍ നന്ദി പറയുന്നു. സഹതാരങ്ങള്‍ക്ക് ഞാന്‍ ആശംസ നേരുന്നു. അടുത്ത മത്സരത്തിനുളള അവസരത്തിനായി ഞാന്‍ പോസിറ്റീവായി കാത്തിരിക്കും,’ ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.  

    Read More »
  • ന്യൂസിലന്‍ഡിനെതിരായ പരമ്പരക്കുള്ള ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചു, പ്രിയങ്ക് പാഞ്ചാല്‍ ക്യാപ്റ്റന്‍

    മുംബൈ: ന്യൂസിലന്‍ഡ് എ ടീമിനെതിരായ ചതുര്‍ദിന പരമ്പരക്കുള്ള ഇന്ത്യന്‍ എ ടീമിനെ പ്രഖ്യാപിച്ചു. പ്രിയങ്ക് പാഞ്ചാലാണ് നായകന്‍. വെസ്റ്റ് ഇന്‍ഡീസിനും സിംബാബ്‌വെക്കും എതിരായ ഏകദിന പരമ്പരകളില്‍  ഇന്ത്യന്‍ സീനിയര്‍ ടീമില്‍ കളിച്ച റുതുരാജ് ഗെയ്ക്‌വാദ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ എ ടീമിലിടം നേടിയപ്പോള്‍ മലയാളി താരം സഞ്ജു സാസംണ്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ടീമിലില്ല. കെ എസ് ഭരതും ഉപേന്ദ്ര യാദവുമാണ് വിക്കറ്റ് കീപ്പര്‍മാരായി ടീമിലിടം നേടിയത്. അഭിമന്യു ഈശ്വരന്‍, രജത് പീട്ടീദാര്‍, രഞ്ജി ട്രോഫിയില്‍ മുംബൈക്കായി മിന്നുന്ന പ്രകടനം പുറത്തെടുത്ത സര്‍ഫ്രാസ് ഖാന്‍, മുംബൈ ഇന്ത്യന്‍സ് താരം തിലക് വര്‍മ, ദീര്‍ഘനാളായി ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് പരിഗണിക്കാത്ത ലെഗ് സ്പിന്നര്‍ രാഹുല്‍ ചാഹര്‍, ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ കളിച്ച ഉമ്രാന്‍ മാലിക്ക് എന്നിവരും ടീമിലെത്തി. https://twitter.com/BCCI/status/1562439681790291968?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1562439681790291968%7Ctwgr%5Ed9f6e7ae61bd9c24335afa54c76342bbe53ca5ef%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FBCCI%2Fstatus%2F1562439681790291968%3Fref_src%3Dtwsrc5Etfw ന്യൂസിലന്‍ഡ് എ ടീമിനെതിരെ മൂന്ന് ചതുര്‍ദിന ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളുമാണ് ഇന്ത്യ എ ടീം കളിക്കുക. ആദ്യ…

    Read More »
  • പ്ലയര്‍ ഓഫ് ദ മാച്ചോടെ തിരിച്ചുവരവ് ആഘോഷമാക്കി ദീപക് ചാഹര്‍; ബുദ്ധിമുട്ടേറിയ സമയത്തെ കുറിച്ച് താരം

    ഹരാരെ: സിംബാബ്‌വെക്കെതിരെ ആദ്യ ഏകദിനത്തില്‍ മൂന്ന് വിക്കറ്റ് പ്രകടനത്തോടെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് പേസര്‍ ദീപക് ചാഹര്‍. പരിക്കിനെ തുടര്‍ന്ന് ആറര മാസത്തോളം ടീമിന് പുറത്തായിരുന്നു താരം. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരത്തെ ടീമിലെത്തിച്ചിരുന്നെങ്കിലും പരിക്കിനെ തുടര്‍ന്ന് സീസണ്‍ നഷ്ടമായി. എന്നാല്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദിയിലെ പരിചരണത്തിന് ശേഷം താരത്തെ സിംബാബ്‌വെ പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഏഴ് ഓവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് ചാഹര്‍ വീഴ്ത്തിയത്. മത്സരത്തിലെ താരവും ചാഹറായിരുന്നു. ഇത്തരത്തില്‍ തിരിച്ചുവരാനായതില്‍ സന്തോഷമുണ്ടെന്ന് ചാഹര്‍ മത്സരശേഷം പറഞ്ഞു. ”സിംബാബ്‌വെയില്‍ എത്തുന്നതിന് മുമ്പ് നാലോ അഞ്ചോ പരിശീലന മത്സരങ്ങള്‍ ഞാന്‍ കളിച്ചിരുന്നു. എന്നാല്‍ ശരീരവും മനസും ഒരുപോലെ പ്രവര്‍ത്തിക്കാന്‍ ആദ്യ ചില ഓവറുകളില്‍ സാധിച്ചില്ല. എന്നാല്‍ അതിന് ശേഷം താളം കണ്ടെത്താനായി. ആറര മാസങ്ങള്‍ക്ക് ശേഷമാണ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. അതിന്റേതായ ബുദ്ധിമുട്ടുകളുണ്ടായിരുന്നു.” ചാഹര്‍ വ്യക്തമാക്കി. ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നുവെന്ന് ക്യാപ്റ്റന്‍ രാഹുല്‍…

    Read More »
  • ഏഷ്യാ കപ്പ്: ഇന്ത്യ-പാക് മത്സരത്തിന്റെ ടിക്കറ്റുകളുടെ ആദ്യ ഘട്ടം രണ്ടര മണിക്കൂറിനുള്ളില്‍ വിറ്റുതീര്‍ന്നു; അടുത്തഘട്ടം ടിക്കറ്റ് വില്‍പന ഉടന്‍

    ദുബായ്: ഈ മാസം 27ന് യുഎഇയില്‍ തുടക്കമാകുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിന്റെ ടിക്കറ്റുകളുടെ ആദ്യ ഘട്ടം രണ്ടര മണിക്കൂറിനുള്ളില്‍ വിറ്റുതീര്‍ന്നു. നേരത്തെ ഒട്ടേറേപ്പേര്‍ ഒരുമിച്ച് ടിക്കറ്റിനായി സൈറ്റില്‍ കയറിയതിനെത്തുടര്‍ന്ന് സൈറ്റ് പണിമുടക്കുകയും പലര്‍ക്കും ടിക്കറ്റ് കിട്ടാതെ നിരാശാവേണ്ടിയും വന്നിരുന്നു. എന്നാല്‍ ആദ്യഘട്ടത്തില്‍ ടിക്കറ്റ് കിട്ടാതിരുന്ന ആരാധകര്‍ നിരാശരാവേണ്ടെന്നും അടുത്തഘട്ടം ടിക്കറ്റ് വില്‍പന ഉടന്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ടൂര്‍ണമെന്റിലെ മറ്റ് മത്സരങ്ങളുടെ ടിക്കറ്റുകള്‍ ഇപ്പോഴും ലഭ്യമാണ്. മറ്റ് മത്സരങ്ങളുടെ 2500 ദിര്‍ഹം വിലയുള്ള കുറച്ചു ടിക്കറ്റുകള്‍ മാത്രമാണ് ഇനി വിറ്റുപോവാനുള്ളത്. 27ന് തുടങ്ങുന്ന ടൂര്‍ണമെന്റില്‍ 28നാണ് ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടം. ടിക്കറ്റുകള്‍ക്കായി ആരാധകര്‍ ഒരേസമയം കൂട്ടത്തോടെ ഇടിച്ചു കയറിയതോടെ ഓണ്‍ ലൈന്‍ ടിക്കറ്റ് വില്‍പ്പനക്കുള്ള വെബ്‌സൈറ്റായ ുഹമശേിൗാഹശേെ.ില േക്രാഷായിരുന്നു. ടിക്കറ്റ് വില്‍പന 15ന് തുടങ്ങുമെന്ന് കഴിഞ്ഞ ദിവസം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍(എസിസി) വ്യക്തമാക്കിയിരുന്നെങ്കിലും എത്രമണിക്കാണ് വില്‍പന ആരംഭിക്കുകയെന്ന് വ്യക്തമാക്കാതിരുന്നതും ആശയക്കുഴപ്പം ഉണ്ടാക്കി. ഇതാണ് രാത്രി 12…

    Read More »
Back to top button
error: