NEWSSports

ഒരു വിക്കറ്റ് നഷ്ടത്തില്‍  143 റൺസ് ;മൊഹാലി ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് മികച്ച ബാറ്റിംഗ് തുടക്കം

മൊഹാലി:ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്‌ക്ക് മികച്ച തുടക്കം. 277 വിജയ ലക്ഷ്യം പിന്തുടരുന്ന ഇന്ത്യ നിലവില്‍ 22 ഓവറുകള്‍ പിന്നിട്ടപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സ് നേടി.

ഓപ്പണര്‍മാരായ ശുഭ്മാൻ ഗില്ലും ഋതുരാജ് ഗെയ്ഗ്വാദും അര്‍ദ്ധ ശതകങ്ങള്‍ നേടി. 69 രണ്‍സുമായി ഗില്ലും രണ്ട് റണ്‍സുമായി ശ്രേയസ് അയ്യരുമാണ് ഇപ്പോള്‍ ക്രീസില്‍. ഋതുരാജ് ഗെയ്ഗ്വാദ് 71 റണ്‍സ് നേടി പുറത്തായി.

Signature-ad

ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 50 ഓവറില്‍ 10 വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സാണ് നേടിയത്.ഇന്ത്യയ്‌ക്കായി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റുകള്‍ കരസ്ഥമാക്കി മികച്ച പ്രകടനം കാഴ്ചവെച്ചു. അശ്വിൻ, ജഡേജ, ബുമ്ര എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്‌ത്തി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: