NEWSSports

രണ്ടു ഗോളിനു മുന്നിട്ടു നിന്ന ബെംഗളൂരുവിനെ തോല്‍പ്പിച്ച്‌ ഒഡീഷ

ന്ത്യൻ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ് സിക്കെതിരെ ഒഡീഷ എഫ് സിയുടെ വൻ തിരിച്ചുവരവ്. തുടക്കത്തില്‍ രണ്ട് ഗോളിന് പിറകില്‍ നിന്ന ഒഡീഷ എഫ് സി വൻ തിരിച്ചുവരവ് നടത്തി 3-2ന്റെ വിജയം  സ്വന്തമാക്കുകയായിരുന്നു.

മത്സരത്തിന്റെ എട്ടാം മിനുട്ടില്‍ സുനില്‍ ഛേത്രിയിലൂടെ ബെംഗളൂരു ആണ് ലീഡ് എടുത്തത്. 18ആം മിനുട്ടില്‍ റയാൻ വില്യംസ് ബെംഗളൂരുവിന്റെ ലീഡ് ഇരട്ടിയാക്കുകയും ചെയ്തു.

എന്നാണ് 23ആം മിനുട്ടില്‍ പൂട്ടിയയുടെ ഒരു മികച്ച ഫിനിഷ് ഒഡീഷയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്ബ് ഇസാക അവര്‍ക്ക് സമനിലയും നല്‍കി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബെംഗളൂരു താരം റോഷൻ ചുവപ്പ് വാങ്ങി പുറത്ത് പോയത് ഒഡീഷക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. 59ആം മിനുട്ടില്‍ അമേ റണവദെ ഒഡീഷയുടെ വിജയം ഉറപ്പിച്ച ഗോള്‍ നേടി.

Signature-ad

 

ഈ വിജയത്തോടെ ഒഡീഷ ലീഗില്‍ 4 പോയിന്റുമായി എട്ടാം സ്ഥാനത്ത് നില്‍ക്കുന്നു. ബെംഗളൂരു എഫ് സി പത്താം സ്ഥാനത്താണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: