ഈ ലോകകപ്പിലെ സൗത്താഫ്രിക്കയുടെ ആറാം വിജയമാണിത്.ആറ് വിജയങ്ങൾ നേടിയ മറ്റൊരു ടീം ഇന്ത്യയാണ്.ഇതിന് മുൻപ് 1999 ലോകകപ്പില്‍ ബിര്‍മിങ്ഹാമില്‍ വെച്ചായിരുന്നു ന്യൂസിലൻഡിനെ സൗത്താഫ്രിക്ക പരാജയപെടുത്തിയത്. അതിന് ശേഷം ലോകകപ്പില്‍ ഏറ്റുമുട്ടിയ അഞ്ച് മത്സരങ്ങളില്‍ അഞ്ചിലും വിജയം നേടിയത് ന്യൂസിലൻഡായിരുന്നു.
സൗത്താഫ്രിക്ക ഉയര്‍ത്തിയ 358 റണ്‍സിൻ്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലൻഡിന് 35.3 ഓവറില്‍ 167 റണ്‍സ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. നാല് വിക്കറ്റ് നേടിയ കേശവ് മഹാരാജും മൂന്ന് വിക്കറ്റ് നേടിയ മാര്‍ക്കോ യാൻസനുമാണ് കിവികളെ തകര്‍ത്തത്.60 റണ്‍സ് നേടിയ ഗ്ലെൻ ഫിലിപ്പ്സ് മാത്രമാണ് ന്യൂസിലൻഡ് നിരയില്‍ തിളങ്ങിയത്.
അതേസമയം ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക 118 പന്തില്‍ 133 റണ്‍സ് നേടിയ റാസി വാൻഡര്‍ ഡസൻ, 116 പന്തില്‍ 114 റണ്‍സ് നേടിയ ഡീകോക്ക്, 30 പന്തില്‍ 53 റണ്‍സ് നേടിയ ഡേവിഡ് മില്ലര്‍ എന്നിവരുടെ മികവിൽ നിശ്ചിത 50 ഓവറില്‍ 357 റണ്‍സാണ് അടിച്ചുകൂട്ടിയത്.