Social Media

  • ഇന്ന് മീര ജാസ്മിന്റെ ഭര്‍ത്താവ്, അന്ന് നാനയില്‍ കവര്‍ഫോട്ടോ വരാന്‍ ആഗ്രഹിച്ചു! സന്തോഷം പങ്കുവെച്ച് അശ്വിന്‍

    ഒരു കാലത്ത് മലയാളികളുടെ ഏറ്റവും പ്രിയങ്കരിയായ നടിയായിരുന്നു മീര ജാസ്മിന്‍. ഇടയ്ക്ക് സിനിമയില്‍ നിന്നും വലിയൊരു ഇടവേള എടുത്ത് പോയ മീര അഭിനയ ജീവിതത്തിലേക്ക് മടങ്ങി വന്നിരിക്കുകയാണ്. കൈനിറയെ സിനിമകളുമായി തിരക്കുകളില്‍ നിന്നും തിരക്കിലേക്ക് പോയി കൊണ്ടിരിക്കുകയാണ് നടിയിപ്പോഴും. ഇതിനിടയില്‍ മീര നായികയായി അഭിനയിക്കുന്ന പുത്തന്‍ ചിത്രമാണ് പാലും പഴവും. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടന്‍ അശ്വിന്‍ ജോസാണ് നായകനായിട്ടെത്തുന്നത്. സിനിമയുടെ ടീസറും ട്രെയിലറുമൊക്കെ പുറത്ത് വന്നതില്‍ നിന്നും രസകരമായ വിവരങ്ങളാണ് പ്രേക്ഷകര്‍ക്ക് മനസിലായത്. മീര ജാസ്മിന്റെ കഥാപാത്രത്തെ വിവാഹം കഴിക്കുന്നതടക്കം അശ്വിന്റെ കഥാപാത്രം വളരെ ശ്രദ്ധേയമായിരിക്കുകയാണ്. ഇതിനിടെ നടന്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച പുതിയൊരു ഫോട്ടോയും അതിന് നല്‍കിയ ക്യാപ്ഷനും ശ്രദ്ധേയമാവുകയാണ്. സിനിമയില്‍ മീര ജാസ്മിനെ വിവാഹം കഴിച്ചതിന് ശേഷം മാലയിട്ട് നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. ഈ ഫോട്ടോ നാന എന്ന സിനിമാ മാസികയുടെ കവര്‍ ഫോട്ടോയായി അച്ചടിച്ച് വന്നിരുന്നു. ചെറുപ്പത്തില്‍ നാനയുടെ കവര്‍…

    Read More »
  • ”സിംഗിളാണ്, ഈ ജോലികാരണം പുരുഷന്മാര്‍ക്ക് എന്നോട് താത്പര്യമില്ല, എന്താ ഞാന്‍ സുന്ദരിയല്ലേ?”

    ഓരോരുത്തരും ഓരോ ലക്ഷ്യത്തോടെയാണ് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത്. ചിലര്‍ വിനോദത്തിന് വേണ്ടിയാണെങ്കില്‍ മറ്റുചിലര്‍ അറിവിനുവേണ്ടിയാണ്. എന്നാല്‍ വേറെ ചിലര്‍ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടിയാണ് സമൂഹമാദ്ധ്യമങ്ങള്‍ ഉപയോഗിക്കുന്നത്. ഇതില്‍ മിക്ക വീഡിയോകളും വൈറലാകാറുണ്ട്. ഇപ്പോഴിതാ താന്‍ സിംഗിളാണെന്നും തന്റെ ജോലി കാരണം പുരുഷന്മാര്‍ക്ക് തന്നോട് താത്പര്യമില്ലെന്നും പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവതി. മെക്കാനിക്കാണ് യുവതി. ടിക്ടോക്കിലൂടെയാണ് യുവതി രംഗത്തെത്തിയത്. ട്രാക്ടര്‍ ഓടിച്ചുകൊണ്ടുള്ള ഒരു വീഡിയോയാണ് യുവതി പങ്കുവച്ചത്. ‘എനിക്ക് 37 വയസുണ്ട്. പക്ഷേ സിംഗിളാണ്. ഞാന്‍ ഒരു മെക്കാനിക്കായതിനാല്‍ പുരുഷന്മാര്‍ക്ക് എന്നോട് താത്പര്യമില്ല. ഞാന്‍ സുന്ദരിയല്ലേ?’- എന്നാണ് യുവതി ചോദിക്കുന്നത്. യുവതിയുടെ വീഡിയോ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ വൈറലായി. എന്നാല്‍ യുവതിയെ വിമര്‍ശിച്ചുകൊണ്ടും പിന്തുണച്ചുകൊണ്ടുമുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്. ംീാമി ഇത് വെറുതെ ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റാന്‍ കാണിക്കുന്ന അഭ്യാസമാണെന്നും, സോഷ്യല്‍ മീഡിയയില്‍ വൈറലാകുക മാത്രമാണ് യുവതിയുടെ ലക്ഷ്യമെന്നുമൊക്കെയാണ് വിമര്‍ശകര്‍ പറയുന്നത്. എന്നാല്‍ വേറെ ചിലരാകട്ടെ യുവതിയെ ആശ്വസിപ്പിക്കുകയാണ്. ‘സാരമില്ല,…

    Read More »
  • അല്ലു അര്‍ജുന്റെ ഭാര്യയാകേണ്ടവള്‍, തകര്‍ന്ന രണ്ടു ബന്ധങ്ങളിലായി രണ്ടു പെണ്‍മക്കള്‍; ചിരഞ്ജീവി മകളുടെ കാര്യത്തില്‍ ആഗ്രഹിച്ചത്

    തെലുങ്ക് സിനിമാ ലോകത്തെ പ്രബല താര കുടുംബമാണ് കൊനിഡേല കുടുംബം. സൂപ്പര്‍ താരം ചിരഞ്ജിവിയുടെ കുടുംബം ടോളിവുഡില്‍ വേരൂന്നിയിട്ട് ഏറെക്കാലമായി. സിനിമയിലും രാഷ്ട്രീയത്തിലും വലിയ സ്വാധീനം ഇവര്‍ക്കുണ്ട്. ചിരഞ്ജീവിയുടെ പാത പിന്തുടര്‍ന്നാണ് മകന്‍ രാം ചരണ്‍ അഭിനയ രംഗത്തെത്തുന്നത്. താരത്തിന്റെ മകള്‍ ശ്രീജ കൊനിഡേല സിനിമാ രംഗത്തല്ലെങ്കിലും പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. ശ്രീജയുടെ വ്യക്തി ജീവിതത്തിലുണ്ടായ സംഭവങ്ങളാണ് ഇതിന് കാരണം. രണ്ട് വിവാഹ ബന്ധങ്ങളാണ് ശ്രീജയുടെ ജീവിതത്തിലുണ്ടായത്. എന്നാല്‍ ഇവ രണ്ടും വേര്‍പിരിയലില്‍ കലാശിച്ചു. ഒളിച്ചോടി പോയായിരുന്നു ആദ്യ വിവാഹം. സിരീഷ് ഭരദ്വാജ് എന്നാണ് ആദ്യ ഭര്‍ത്താവിന്റെ പേര്. വീട്ടുകാര്‍ക്ക് ഈ ബന്ധത്തിന് കടുത്ത എതിര്‍പ്പായിരുന്നു. ഒളിച്ചോടിപ്പോയ ശ്രീജയെ തിരികെയെത്തിക്കാന്‍ ചിരഞ്ജീവിയും സഹോദരന്‍ പവന്‍ കല്യാണും പരമാവധി ശ്രമിച്ചു. തങ്ങളുടെ സ്വാധീനമെല്ലാം ഇതിന് ഉപയോഗിച്ചു. മകളെ സ്വന്തം ഇഷ്ടപ്രകാരം വിടാതെ പിന്തുടരുന്നതില്‍ ചിരഞ്ജീവിക്കെതിരെ അന്ന് വ്യാപക വിമര്‍ശനം വന്നു. ഒടുവില്‍ മകളെ തിരിച്ച് കൊണ്ട് വരാനുള്ള ശ്രമം ഇദ്ദേഹം ഉപേക്ഷിച്ചു.…

    Read More »
  • നാഗേന്ദ്രന്‍ എന്റെ അച്ഛന്‍ കട്ടര്‍ ബാബുവായിരുന്നു! അത് കണ്ടപ്പോള്‍ അച്ഛനെ ഓര്‍ത്തു; വൈറല്‍ കുറിപ്പ്

    സുരാജ് വെഞ്ഞാറമൂട് നായകനായി അഭിനയിച്ച നാഗേന്ദ്രന്‍സ് ഹണിമൂണ്‍ എന്ന വെബ് സീരിസ് വലിയ തരംഗമായി മാറിയിരിക്കുകയാണ്. ആറ് സ്ത്രീകളെ വിവാഹം കഴിക്കുന്ന തട്ടിപ്പുവീരനായ നാഗേന്ദ്രന്‍ എന്ന കഥാപാത്രത്തെയായിരുന്നു സുരാജ് അവതരിപ്പിച്ചത്. ഒടിടി യിലൂടെ ഓരോ എപ്പിസോഡായി റിലീസ് ചെയ്ത ചിത്രത്തിന് വലിയ സ്വീകാര്യത കിട്ടി. മീരയുടെ കല്യാണത്തിന് എല്ലാം തീരുമാനിച്ചത് ഞാനാണ്! നടി മിയയ്ക്കും എന്നില്‍ വിശ്വാസം ഉണ്ടായിരുന്നു; ഉണ്ണി പിഎസ്മീരയുടെ കല്യാണത്തിന് എല്ലാം തീരുമാനിച്ചത് ഞാനാണ്! നടി മിയയ്ക്കും എന്നില്‍ വിശ്വാസം ഉണ്ടായിരുന്നു; ഉണ്ണി പിഎസ് അതേസമയം സിനിമയുമായി ബന്ധപ്പെട്ടുള്ള രസകരമായ നിരവധി കുറിപ്പുകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. സുരാജ് വെഞ്ഞാരമൂട് അവതരിപ്പിച്ച കഥാപാത്രം തന്റെ അച്ഛനെ പോലെ ആയിരുന്നുവെന്നും ഇത് തന്റെ ജീവിതത്തില്‍ സംഭവിച്ചത് പോലൊരു കഥയാണെന്ന് പറയുകയാണ് സിന്ധു എന്ന യുവതി. ‘നാഗേന്ദ്രന്‍സ് ഹണിമൂണ്‍ ഞാന്‍ കണ്ടപ്പോള്‍, ഒരോ തവണ നാഗേന്ദ്രനെ കാണുമ്പോഴും ഞാനെന്റെ അച്ഛനെ ഓര്‍ത്തു, നാഗേന്ദ്രന്‍ എന്ന കഥാപാത്രം എന്റെ അച്ഛന്‍ കട്ടര്‍ ബാബുവായിരുന്നു.…

    Read More »
  • ”കാവ്യയുടെ കുടുംബം ഒരുപാട് പറ്റിക്കപ്പെട്ടു; അസിന്റെ പിതാവ് ബുദ്ധിപരമായി നീങ്ങി”

    സിനിമാ രംഗത്ത് തരംഗം സൃഷ്ടിക്കാന്‍ കഴിഞ്ഞ രണ്ട് നടിമാരാണ് അസിനും കാവ്യ മാധവനും. ഒരേ കാലഘട്ടത്തില്‍ അഭിനയ രംഗത്ത് തിളങ്ങിയ രണ്ട് പേരും വലിയ ആരാധക വൃന്ദമുണ്ടാക്കി. കാവ്യക്ക് മലയാള സിനിമാ രംഗത്ത് തുടക്ക കാലത്ത് തന്നെ വലിയ സ്വീകാര്യത ലഭിച്ചു. മലയാളം വിട്ട് മറ്റൊരു ഭാഷയിലേക്ക് കാവ്യ ശ്രദ്ധ കൊടുത്തതുമില്ല. എന്നാല്‍ അസിന്റെ കാര്യം മറിച്ചായിരുന്നു. മലയാളിയായ അസിന്‍ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന മലയാള സിനിമയിലൂടെയാണ് അഭിനയ രംഗത്ത് തുടക്കം കുറക്കുന്നത്. എന്നാല്‍ മലയാളത്തില്‍ വലിയ സ്വീകാര്യത അസിന് ലഭിച്ചില്ല. തമിഴ്, തെലുങ്ക് സിനിമാ രംഗത്താണ് അസിന് ശ്രദ്ധിക്കപ്പെടാനായത്. തെന്നിന്ത്യയിലെ താര റാണിയായി മാറിയ അസിന്‍ പിന്നീട് ബോളിവുഡിലേക്കും കടന്നു. 2016 ല്‍ വിവാഹിതയായ ശേഷമാണ് അസിന്‍ സിനിമാ രം?ഗം വിടുന്നത്. 2017 ല്‍ ദിലീപിനെ വിവാഹം ചെയ്ത ശേഷം കാവ്യയും കരിയര്‍ വിട്ടു. ഇപ്പോഴിതാ രണ്ട് നടിമാരെക്കുറിച്ചും സംസാരിക്കുകയാണ് ടാലന്റ് മാനേജര്‍ വിവേക് രാമദേവന്‍. നാട്ടിന്‍…

    Read More »
  • ഉല്ലാസ് പന്തളത്തിന് രണ്ടാം വിവാഹം! ആദ്യഭാര്യയുടെ ആത്മഹത്യ 2022 ല്‍, കാത്തിരിക്കുവായിരുന്നുവോ എന്ന് സോഷ്യല്‍ മീഡിയ

    മലയാളികള്‍ക്ക് സുപരിചിതനാണ് ഉല്ലാസ് പന്തളം. മിമിക്രി വേദികളിലൂടെയാണ് ഉല്ലാസ് ശ്രദ്ധ നേടുന്നത്. പിന്നാലെ ടെലിവിഷനിലും സിനിമയിലുമെല്ലാം നിറ സാന്നിധ്യമായ മാറുകയായിരുന്നു. കോമഡിയില്‍ തന്റേതായൊരു ശൈലിയുണ്ടാക്കിയെടുക്കാന്‍ ഉല്ലാസ് പന്തളത്തിന് സാധിച്ചിട്ടുണ്ട്. കൗണ്ടറുകളിലൂടേയും ശരീരഭാഷയിലൂടേയും നിരവധി തവണ അദ്ദേഹം നമ്മെ ചിരിപ്പിച്ചിട്ടുണ്ട്. സ്റ്റാര്‍ മാജിക്കിലേയും നിറ സാന്നിധ്യമാണ് ഉല്ലാസ് പന്തളം. ഇപ്പോഴിതാ ഒരു സന്തോഷ വാര്‍ത്ത വന്നിരിക്കുകയാണ്. ഉല്ലാസ് പന്തളം വിവാഹിതനായിരിക്കുകയാണ്. ഇന്ന് രാവിലെയായിരുന്നു വിവാഹം. അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിവ്യയാണ് വധു. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിനുണ്ടായിരുന്നത്. ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം നടന്നത്. ഉല്ലാസിന്റെ രണ്ടാം വിവാഹമാണിത്. 2022 ലായിരുന്നു ഉല്ലാസിന്റെ ആദ്യ ഭാര്യ മരണപ്പെടുന്നത്. അതേസമയം വിവാഹ വാര്‍ത്തയുടേയും ചിത്രങ്ങളുടേയും താഴെ നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. എന്നാല്‍ ചിലര്‍ വിമര്‍ശനവുമായി എത്തിയിട്ടുണ്ട്. ആദ്യ ഭാര്യ മരിച്ച് ഒരു കൊല്ലം കഴിഞ്ഞതും രണ്ടാമതും വിവാഹം കഴിച്ചതിനെ ചിലര്‍ പരുഷമായ…

    Read More »
  • ദുരഭിമാനക്കൊല അക്രമമല്ല, മാതാപിതാക്കളുടെ കരുതലാണ്! ഞെട്ടിക്കുന്ന പരാമര്‍ശവുമായി രഞ്ജിത്ത്

    ദുരഭിമാനക്കൊലയെ ന്യായീകരിച്ച് തമിഴ് നടനും സംവിധായകനുമായ രഞ്ജിത്ത്. ജാതീയമായ ദുരഭിമാനക്കൊല അക്രമമല്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. കുട്ടികളോട് മാതാപിതാക്കള്‍ക്കുള്ള കരുതലാണതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ ‘കവുണ്ടംപാളയം’ സേലത്തെ കരുപ്പൂരിലെ തിയേറ്ററില്‍ റിലീസ് ചെയ്തതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രഞ്ജിത്ത്. അതിനിടെയാണ് ദുരഭിമാനക്കൊലയെക്കുറിച്ച് നടനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. ദുരഭിമാനക്കൊലയെക്കുറിച്ച് ചോദിച്ചറിഞ്ഞ അദ്ദേഹം കരുപ്പൂരിലെ തിയേറ്ററിന് പുറത്ത് മാധ്യമങ്ങളെ കണ്ടു. ”മക്കള്‍ പോകുന്നതിന്റെ വേദന മാതാപിതാക്കള്‍ക്ക് മാത്രമേ അറിയൂ. ഒരു ബൈക്ക് മോഷണം പോയാല്‍, എന്താണ് സംഭവിച്ചതെന്ന് നമ്മള്‍ അന്വേഷിക്കില്ലേ. കുട്ടികള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വയ്ക്കുന്ന മാതാപിതാക്കള്‍ ദേഷ്യം പ്രകടിപ്പിക്കും. അത് അക്രമമല്ല. അവരോടുള്ള അവരുടെ കരുതല്‍ മാത്രമാണ്”- രഞ്ജിത്ത് ന്യായീകരിച്ചു നടന്റെ പരാമര്‍ശത്തിനെതിരേ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ദുരഭിമാനക്കൊലയ്ക്കെതിരേ പോരാടുന്ന വ്യക്തികളും സംഘടനകളും നടന്റെ പ്രസ്താവനയെ അപലപിച്ചു. പ്രത്യേകിച്ചും ദുരഭിമാനക്കൊല തടയാന്‍ പുതിയ നിയമം കൊണ്ടുവരാന്‍ സംഘടനകള്‍ വര്‍ഷങ്ങളായി പോരാടുകയാണ്. ഇതാദ്യമായല്ല രഞ്ജിത്ത് വിവാദ പ്രസ്താവനകളുടെ പേരില്‍ പ്രതിസന്ധിയിലാകുന്നത്.…

    Read More »
  • നിനക്കും ആ നടിയുടെ ഗതി വരും, ഒരിക്കലും സന്തോഷത്തോടെ ജീവിക്കില്ല! ശോഭിതയെ ശപിച്ച് സൈബര്‍ ലോകം

    ഏറെ കാലത്തെ ഗോസിപ്പുകള്‍ക്കൊടുവില്‍ തെന്നിന്ത്യന്‍ സിനിമയിലെ രണ്ട് താരങ്ങള്‍ വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. നടന്‍ നാഗ ചൈതന്യയും നടി ശോഭിത ധൂലിപാലയുമാണ് വിവാഹത്തിനായി ഒരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ താരങ്ങള്‍ പ്രണയത്തിലായെന്ന തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ പ്രണയം അംഗീകരിക്കാനോ അത് തുറന്ന് പറയാനോ താരങ്ങള്‍ ശ്രമിച്ചിരുന്നില്ല. ഒടുവില്‍ ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെയാണ് ചിത്രങ്ങള്‍ പുറത്ത് വന്നതും വാര്‍ത്ത സത്യമാണെന്ന് വ്യക്തമാവുന്നതും. ഇതോടെ ആശംസകള്‍ക്ക് പകരം ശാപവാക്കുകളും കുറ്റപ്പെടുത്തലുമാണ് ശോഭിതയെ തേടി എത്തിയിരിക്കുന്നത്. 32 വയസുള്ള നടി ശോഭിത ദുല്‍ഖര്‍ സല്‍മാന്റെ നായികയായി കുറുപ്പ് എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. അങ്ങനെ മലയാളികള്‍ക്കും വളരെ സുപരിചിതയാണ്. കുറച്ച് വര്‍ഷങ്ങളായി ശോഭിതയും നാഗ ചൈതന്യയും രഹസ്യമായി പ്രണയത്തിലായിരുന്നു. ഇടയ്ക്കിടെ ഗോസിപ്പ് കോളങ്ങളില്‍ ഇരുവരും നിറഞ്ഞ് നില്‍ക്കുകയും ചെയ്തിരുന്നു. നാഗ ചൈതന്യയുടെ പിതാവും നടനുമായ നാഗര്‍ജുനയാണ് തന്റെ മകന്‍ ശോഭിതയുമായി വിവാഹിതനാവാന്‍ പോവുകയാണെന്ന് ഔദ്യോഗികമായി പുറംലോകത്തെ അറിയിക്കുന്നത്. ഇതിന് പിന്നാലെ ശോഭിയുടെ സോഷ്യല്‍ മീഡിയ…

    Read More »
  • ”ഞാന്‍ ഗായകന്മാരെ മുട്ടിയിരിക്കുന്നത് പുള്ളിക്ക് ഇഷ്ടപ്പെട്ടില്ല! ഈഗോ അടിച്ചതാണ് പ്രശ്നം”

    ഗായികയായി വന്ന് മലയാളികളുടെ പ്രിയങ്കരിയായി മാറിയ റിമി ടോമിയെ കുറിച്ചുള്ള വിശേഷങ്ങള്‍ വളരെ പെട്ടെന്നാണ് വൈറലാവാറുള്ളത്. അടുത്തിടെ ഒരു പരിപാടിയില്‍ വച്ച് റിമി പറഞ്ഞ കാര്യങ്ങള്‍ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ തന്റെ ആദ്യ പ്രണയത്തെ പറ്റി താരം പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്. അടുത്തിടെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു റിമി. ഷോ യില്‍ വച്ച് ജീവിതത്തിലുണ്ടായ രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനിടയിലാണ് തന്റെ പുറകേ ഇഷ്ടവുമായി വന്ന ആളെ കുറിച്ചും അദ്ദേഹം വര്‍ഷങ്ങള്‍ക്ക് ശേഷം മെസേജ് അയച്ചതിനെ പറ്റിയും റിമി പറഞ്ഞത്. എന്നോട് ഇഷ്ടം തോന്നി പുറകേ നടന്നൊരാള്‍ ഉണ്ടായിരുന്നു. അത് ഞാന്‍ എട്ടിലോ ഒന്‍പതിലോ പഠിക്കുമ്പോഴാണ്. ഇക്കഥ ഞാനൊരു സ്ഥലത്ത് പറഞ്ഞിരുന്നു. അതിന് ശേഷം പുള്ളി എന്റെ നമ്പര്‍ തപ്പി കണ്ടുപിടിച്ച് ഹലോ എന്നൊരു മെസേജ് അയച്ചിരിക്കുന്നു. അത് കണ്ട് ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. പുള്ളി ഭാര്യയുടെയും മക്കളുടെയും കൂടെ സമാധാനത്തോടെ വേറെ എവിടെയോ ജീവിക്കുകയാണ്. വീണ്ടും ഞാനീ…

    Read More »
  • നടി മുറിയിലാണെന്ന് പറഞ്ഞു, ചെന്നപ്പോള്‍ കണ്ടത് പൊട്ടിക്കരയുന്നത്; സ്റ്റേജ് ഷോയ്ക്കിടെ നടന്നതിനെപ്പറ്റി രഞ്ജു രഞ്ജിമാര്‍

    നടിയെ ആക്രമിച്ച കേസില്‍ സാക്ഷിപ്പട്ടികയില്‍ വന്നതിന് പിന്നാലെ പല നടിമാരും തന്നെ വിളിക്കുന്നത് നിര്‍ത്തിയെന്ന് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ മുമ്പ് തുറന്നുപറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് അവരിപ്പോള്‍. സംഭവം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താന്‍ സാക്ഷിപ്പട്ടികയില്‍ വരുന്നതെന്ന് അവര്‍ വ്യക്തമാക്കുന്നു. താനും മറ്റൊരു നടിയുമായുള്ള വാട്‌സ് ആപ്പ് സന്ദേശം അന്വേഷണ സംഘത്തിന് ലഭിച്ചെന്നും അതുവഴിയാണ് സാക്ഷിപ്പട്ടികയില്‍ വന്നതെന്നും രഞ്ജു പറഞ്ഞു. ‘നടിയുടെ അച്ഛന്‍ മരിച്ച ദിവസം നടന്ന സംഭാഷണമായിരുന്നു അത്. ഇതുമായി ബന്ധപ്പെട്ട ബാക്കി കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചു. 2013ല്‍ നടന്ന അമ്മ ഷോയില്‍ എന്താണ് സംഭവിച്ചതെന്നും അവര്‍ എന്നോട് ചോദിച്ചു. അന്ന് ഞാനുണ്ട്. ആക്രമിക്കപ്പെട്ട നടിയടക്കം മൂന്ന് നാല് നടിമാര്‍ക്ക് ഞാനാണ് മേക്കപ്പ് ചെയ്യുന്നത്. ഞാന്‍ മേക്കപ്പ് ചെയ്യുന്ന നടിമാര്‍ മറ്റുള്ളവരേക്കാള്‍ മികച്ചതായിരിക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ്. അതിനുവേണ്ടി എന്തും പോയി വാങ്ങും. അങ്ങനെ കുറേ സാധനങ്ങള്‍ വാങ്ങി, തിരിച്ചുവന്നപ്പോള്‍ അവിടെ റിഹേഴ്‌സല്‍ നടക്കുകയാണ്. ഈ…

    Read More »
Back to top button
error: