Social Media
-
05/06/2024കൂട്ടംകൂടി നടക്കരുത്, റോഡില്‍ കളിക്കരുത്; സ്‌കൂളിലേക്ക് നടന്നുപോകുന്ന കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശം
തിരുവനന്തപുരം: സ്‌കൂളിലേക്ക് നടന്നുപോകുന്ന കുട്ടികള്‍ക്കായി മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്. സ്‌കൂളിലേക്ക് സുരക്ഷിതമായി നടന്നുപോകാന്‍ കുട്ടികളെ മുതിര്‍ന്നവര്‍ പരിശീലിപ്പിക്കണം. കുട്ടികള്‍ വലത് വശം ചേര്‍ന്ന് തന്നെയാണ് നടക്കുന്നത് എന്ന് ഉറപ്പ് വരുത്തുക. അധ്യാപകരും രക്ഷിതാക്കളും അങ്ങനെ നടന്ന് മാതൃക കാണിക്കണം.റോഡില്‍ കൂട്ടം കൂടി നടക്കുന്നതും കളിക്കുന്നതും അപകടകരമാണ് എന്ന് ബോധ്യപ്പെടുത്തുക. റോഡില്‍ നിരന്ന് നടക്കാതെ വരി വരിയായി നടക്കണമെന്നും മോട്ടോര്‍ വാഹനവകുപ്പിന്റെ കുറിപ്പില്‍ പറയുന്നു. കുറിപ്പ്: പാഠം 1 സ്‌കൂളിലേക്ക് നടക്കുമ്പോള്‍ സ്‌കൂളിലേക്ക് നടന്നു പോകുന്ന ഒരുപാട് കുട്ടികളുണ്ട് നമുക്ക് ചുറ്റും . അവരുടെ സുരക്ഷക്ക് വാഹനം ഉപയോഗിക്കുന്നവര്‍ പൂര്‍ണ്ണമായ ജാഗ്രത പാലിക്കുന്നതോടൊപ്പം നടന്നു പോകുന്ന കുട്ടികളേയും പരിശീലിപ്പിക്കേണ്ടതുണ്ട്. ഇതിന് അധ്യാപകരും രക്ഷിതാക്കളും പൂര്‍ണ്ണ പിന്തുണ നല്‍കേണ്ടതാണ്. 1 കുട്ടികള്‍ വലത് വശം ചേര്‍ന്ന് തന്നെയാണ് നടക്കുന്നത് എന്ന് ഉറപ്പ് വരുത്തുക. അധ്യാപകരും രക്ഷിതാക്കളും അങ്ങനെ നടന്ന് മാതൃക കാണിക്കുക. 2 . റോഡില്‍ കൂട്ടം കൂടി നടക്കുന്നതും കളിക്കുന്നതും അപകടകരമാണ് എന്ന്…
Read More » -
04/06/2024അഫ്സല്‍ ടോക്സികായ കാമുകന്‍; തന്നെക്കാള്‍ മുകളില്‍ തന്റെ പാര്‍ട്ണര്‍ കയറി പോകുമോ എന്ന ഭയം…
കഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6 മത്സരാര്‍ത്ഥി ജാസ്മിനെതിരെ പ്രതിശ്രുത വരാനായിരുന്ന അഫ്സല്‍ രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് അഫ്സല്‍ പ്രതികരിച്ചത്. ജാസ്മിന്‍ ബിഗ്ഗ്ബോസില്‍ പറഞ്ഞതെല്ലാം കള്ളമാണെന്നും ജാസ്മിന്‍ തന്നെ വഞ്ചിച്ചുവെന്നുമാണ് അഫ്സല്‍ പറഞ്ഞത്. വിഡിയോയില്‍ ജാസ്മിനെതിരെ ഗുരുതര ആരോപണം ഉയര്‍ത്തിയ ശേഷം നിരവധി തെളിവുകളും അഫ്‌സ പുറത്തുവിട്ടിരുന്നു. അഫ്സലിന്റെ ഈ വീഡിയോ സോഷ്യല്‍ മീഡിയയെ രണ്ട് തട്ടിലാക്കിയിരിക്കുകയാണ്. ജാസ്മിനെ അനുകൂലിക്കുന്നവരും അഫ്സലിനെ അനുകരിക്കുന്നവരുമായി തിരിഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇതിനിടെ ഇപ്പോഴിതാ അഫ്സലിനെക്കുറിച്ചുള്ളൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. അഫ്സല്‍ നിലവാരമില്ലാത്ത ടോക്സിക് കാമുകനാണെന്നാണ് കുറിപ്പില്‍ പറയുന്നത്. ആ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇനങ്ങനെയാണ്, അഫ്സല്‍. ഇത്രയും നിലവാരം ഇല്ലാത്ത ഒരു പുരുഷനെ ജീവിതത്തില്‍ കാണിച്ചു തരുന്നവര്‍ക്ക് ലൈഫ് ടൈം സെറ്റില്‍മെന്റ്. സ്വന്തം കാമുകി, ലൈഫ് പാര്‍ട്ണര്‍ ആവാന്‍ കൊതിച്ചവള്‍ ഒരു പബ്ലിക് പ്ലറ്റ്ഫോമില്‍ കയറി അവളുടെ ബുദ്ധി ഉപയോഗിച്ചും ബോള്‍ഡ്നെസ് ഉപയോഗിച്ചും ഒന്നാമത് ആയി…
Read More » -
03/06/2024”ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളും ഉണ്ട്; ജാസ്മിനെ ആദ്യം ഇഷ്ടമായിരുന്നു, ഇപ്പോള്‍ താല്‍പര്യമില്ല”
ജാസ്മിനെ കുറിച്ച് മുന്‍ ബിഗ്‌ബോസ് താരം രജിത് കുമാര്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇതാണ്: ജാസ്മിനെ എനിക്ക് നല്ല രീതിയില്‍ ഇഷ്ടമായിരുന്നു. ഷോ തുടങ്ങുന്ന ആദ്യ ദിവസം തലയൊക്കെ മറച്ചുകൊണ്ടാണ് വേദിയിലേക്ക് എത്തിയത്. നല്ല കുലീനത്തമുള്ളൊരു പെണ്‍കുട്ടി. നല്ലൊരു വിശ്വാസിയുടെ ലക്ഷണം കൂടെ കണ്ടപ്പോള്‍ എനിക്ക് കൂടുതല്‍ സന്തോഷമായെന്നും രജിത് കുമാര്‍ പറയുന്നു. ഇതെല്ലാം കണ്ടപ്പോഴും നന്നായി കളിക്കുകയാണെങ്കിലും വോട്ട് ജാസ്മിന് തന്നെയെന്ന് ഉറപ്പിച്ചു. മൂന്ന് ദിവസം അങ്ങനെ വളരെ സന്തോഷത്തോടെ ഇരിക്കുമ്പോഴാണ് നാലമത്തെ ദിവസം രാത്രിയോ മറ്റോ ചില ആക്ടിവിറ്റികള്‍ കാണുന്നത്. അതോടെയാണ് ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളും ഇതിനകത്ത് ആവശ്യം പോലെയുണ്ടെന്ന് മനസ്സിലായതെന്നും രജിത് കുമാര്‍ വ്യക്തമാക്കുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സ് മാക്‌സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരുടേയും യഥാര്‍ത്ഥ സ്വഭാവം ഏത് സമയവും പുറത്ത് വരാം. അതാണ് ബിഗ് ബോസ് ഷോയുടെ വിജയം. പുറത്ത് നല്ല ക്ലീന്‍ ഇമേജ് ഉണ്ടാക്കി,…
Read More » -
03/06/2024മകന്റെയും ഭര്‍ത്താവിന്റെയും മരണത്തിന് കാരണക്കാരി; സൈബര്‍ ആക്രമണം നേരിട്ട് ‘പാല്‍പ്പായസം’ ഫെയിം ദിയ
മകനെ കൊലപ്പെടുത്തി ഭര്‍ത്താവ് മരിച്ച സംഭവത്തില്‍ സൈബര്‍ ആക്രമണം നേരിട്ട് അഡല്‍റ്റ് വെബ്‌സീരിസ് നടി ദിയ ഖദീജ. മകന്റെയും ഭര്‍ത്താവിന്റെയും മരണത്തിന് കാരണക്കാരിയെന്നാരോപിച്ചാണ് സോഷ്യല്‍ മീഡിയയില്‍ താരം ആക്രമണം നേരിടുന്നത്. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് താരത്തിന്റെ ഭര്‍ത്താവായ ഷെരീഫിനേയും മകന്‍ അല്‍ ഷിഫാഫിനെയും വീടിന്റെ രണ്ടാം നിലയില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്. ദിയയുമായുളള അഭിപ്രായവ്യത്യാസമാണ് ഷെരീഫിനെ ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് വിവരം. മലപ്പുറം വളാഞ്ചേരി സ്വദേശിയായ ഷെരീഫിന്റെയും ചാവക്കാട് സ്വദേശിനിയായ ദിയയുടെയും രണ്ടാം വിവാഹമായിരുന്നു. ആറു വര്‍ഷം മുമ്പായിരുന്നു ഇരുവരും ഒന്നിച്ചത്. അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. മൂന്നാഴ്ച മുന്‍പ് മകനെയും കൊണ്ട് ഷെരീഫ് മണ്ണുംതുരത്തിലുള്ള വാടക വീട്ടിലേക്ക് താമസം മാറി. ദിയ ആലുവയിലെ ഫ്‌ളാറ്റില്‍ തന്നെയായിരുന്നു താമസം. മരിക്കുന്നതിന് മുന്‍പ് ഷെരീഫ് ദിയയെ വിളിച്ച് മകനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. താരം ഈ വിവരം മണ്ണുംതുരുത്തിലുള്ള അയല്‍വാസിയെ വിളിച്ചു പറഞ്ഞു. വിവരമറിഞ്ഞ് പൊലീസ്…
Read More » -
03/06/2024”അടിച്ച് കേറി വാ മക്കളെ; അപരിചിതര്‍ നല്‍കുന്ന ഭക്ഷണം വാങ്ങി കഴിക്കരുത്!” മാര്‍ഗനിര്‍ദേശവുമായി കേരള പൊലീസ്
കൊച്ചി: പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമിട്ട് ഇന്ന് സംസ്ഥാനത്തൊട്ടാകെയുള്ള സ്‌കൂളുകളില്‍ എത്തിയ കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി കേരള പൊലീസ്. അടിച്ച് കേറി വാ മക്കളെ… എന്ന തലക്കെട്ടോടെ ഫെയ്സ്ബുക്കിലാണ് കേരള പൊലീസ് നിര്‍ദേശങ്ങള്‍ പങ്കുവെച്ചത്. ഒന്നിലധികം കുറിപ്പുകളിലായാണ് ഓരോ സന്ദര്‍ഭങ്ങളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചെയ്യേണ്ട കാര്യങ്ങളും കേരള പൊലീസ് വിവരിച്ചത്. എന്ത് ആവശ്യത്തിനും തങ്ങളെ 112 എന്ന എമര്‍ജന്‍സി നമ്പറില്‍ വിളിച്ചോളാനും കൂടെ ഉണ്ടാവുമെന്നും പൊലീസ് ഉറപ്പ് നല്‍കി കൊണ്ടാണ് കുറിപ്പുകള്‍. ”ചുറ്റിലേക്കും തലയുയര്‍ത്തി നോക്കുക. എന്ത് ആവശ്യത്തിനും ഞങ്ങള്‍ കൂടെയുണ്ട്. എപ്പോള്‍ വേണമെങ്കിലും 112 എന്ന നമ്പറില്‍ വിളിയ്ക്കാം. എല്ലാവിധ ആശംസകളും നേരുന്നു”- കേരള പൊലീസ് കുറിച്ചു. മാര്‍ഗനിര്‍ദേശങ്ങള്‍: 1. ആരില്‍നിന്നെങ്കിലും മോശം പെരുമാറ്റമുണ്ടായാല്‍ ഉടന്‍ അധ്യാപകരെ അറിയിക്കുക. ചുറ്റിലേയ്ക്കും തലയുയര്‍ത്തി നോക്കുക. എന്ത് ആവശ്യത്തിനും ഞങ്ങള്‍ കൂടെയുണ്ട്. 2. ഒരുതരത്തിലുള്ള ലഹരിവസ്തുക്കളും ഉപയോഗിക്കരുത്. ലഹരി ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ അധ്യാപകരെയോ പോലീസിനെയോ അറിയിക്കുക 3.അപരിചിതരുമായി ചങ്ങാത്തത്തിലാകുകയോ, അവര്‍ നല്‍കുന്ന ഭക്ഷണം…
Read More » -
31/05/2024”കെട്ടുകഴിഞ്ഞു മൂന്നാം ദിവസം സ്വര്‍ണ്ണം ഇല്ല, കല്യാണദിവസം കണ്ടത് മാത്രമേ ഉള്ളൂ; വീട് വരെ വില്‍ക്കേണ്ടി വന്നു”…
റിയാലിറ്റി ഷോകളിലൂടെ മലയാളത്തിന് പ്രിയ താരമായി മാറിയ നടിയാണ് മഞ്ജു പത്രോസ്. മഞ്ജുവിന്റെതായി ഇറങ്ങുന്ന പോസ്റ്റുകള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് പതിവ്. എന്നാല്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ വരാറുണ്ടെങ്കിലും അവയ്ക്ക് തക്കതായ മറുപടികളും താരം നല്‍കും. എന്നെ കൊണ്ട് വന്നു ഒരു നടുക്കടലില്‍ ഇട്ട പോലത്തെ അവസ്ഥ ആയിരുന്നു ആഫ്റ്റര്‍ മാര്യേജ് എന്നും മഞ്ജു പറയുന്ന വീഡിയോ ആണ് വീണ്ടും വൈറലായി മാറുന്നത്. എവിടെ തിരിഞ്ഞു നോക്കിയാലും കടവും കടത്തിന്റെ കടലും മാത്രമായിരുന്നു എന്റെ ജീവിതം. സുനിച്ചന്‍ വിവാഹം ഒക്കെ ആയപ്പോള്‍ വീട് ഒക്കെ പുതുക്കി. അങ്ങനെ കുറെ കടം വാങ്ങി. തിരികെ കൊടുക്കാന്‍ നമുക്ക് ഒരു മാര്‍ഗ്ഗം ഉണ്ടെങ്കില്‍ മാത്രമേ നമ്മള്‍ അത് വാങ്ങാന്‍ പാടൊള്ളൂ. എനിക്ക് അത് തന്നെയാണ് ആളുകളോട് പറയാനുള്ളത്. വിവാഹം കഴിക്കുന്ന ആളുകളോടും പറയാന്‍ ഇത് മാത്രം. എനിക്ക് ഇങ്ങനെ ഒരു ജോലി കിട്ടിയതുകൊണ്ടാണ് അത് വീട്ടാന്‍ ആയത്. ബിഗ് ബോസ് ഷോയൊക്കെ ജീവിതത്തില്‍…
Read More » -
30/05/2024ഒമര്‍ ആരെയാണ് പീഡിപ്പിച്ചതെന്ന് ഇവര്‍ പറയും; ശോഭ വിശ്വനാഥിന്റെയും ദിയ സനയുടെയും പ്രിയപ്പെട്ട ഇക്കയെന്ന് അഖില്‍ മാരാര്‍
യുവനടിയുടെ പീഡനപരാതിയില്‍ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി സംവിധായകനും മുന്‍ ബിഗ് ബോസ് താരവുമായ അഖില്‍ മാരാര്‍. ഇരുവരും ബിഗ് ബോസ് സീസണ്‍ 5ലെ മത്സരാര്‍ത്ഥികളായിരുന്നു. ഒമര്‍ ലുലുവുമായി ബന്ധപ്പെട്ട കേസിലെ യുവനടി ആരാണെന്ന് വ്യക്തമാക്കാത്തതുകൊണ്ട് മലയാള സിനിമയിലെ യുവനടിമാരെല്ലാം സൈബര്‍ ബുള്ളിയിംഗ് കാരണം ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് അഖില്‍ മാരാര്‍ പറഞ്ഞു. ”ബിഗ് ബോസിലെ ശോഭാ വിശ്വനാഥിന്റെ ഏറെ പ്രിയപ്പെട്ട ഒമര്‍ ഇക്കയാണ് പീഡനക്കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സ്ത്രീകള്‍ക്കുവേണ്ടി എപ്പോഴും വാദിക്കുന്നയാളാണ് ദിയ സന. ഒമര്‍ ലുലുവിന്റെ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ദിയ സന ഒമറിനെ ഗുരുവായി കാണുന്നയാളാണ്. കേരളത്തിലെ എല്ലാ പെണ്‍കുട്ടികളെയും രക്ഷിക്കാന്‍ ശ്രമിച്ച ഇവര്‍ രണ്ടുപേരും ഒമര്‍ ലുലു ഏത് യുവനടിയെയാണ് പീഡിപ്പിച്ചതെന്ന് വാര്‍ത്താ മാദ്ധ്യമങ്ങളോട് വ്യക്തമാക്കാന്‍ പറയണമെന്ന് അപേക്ഷിക്കുകയാണ്. ഇരുവരും ബിഗ് ബോസിലെ സ്ത്രീകളെ മാത്രമല്ല, എല്ലാ സ്ത്രീകളെയും രക്ഷപ്പെടുത്തണം”- അഖില്‍ മാരാര്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് വീഡിയോയിലൂടെയായിരുന്നു ആവശ്യപ്പെട്ടത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം അവസരം…
Read More » -
30/05/2024തങ്കച്ചന്‍ ചേട്ടന്‍ എന്താ എന്നെ കെട്ടാന്‍ പോകുന്ന ആളാണോ? കളിയാക്കാന്‍ വന്നവനെ കണ്ടംവഴി ഓടിച്ച് അനു
ഫ്ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന പരിപാടിക്ക് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിക്കാറുള്ളത്. മിനിസ്‌ക്രീനിലെ താരങ്ങള്‍ അണിനിരക്കുന്ന ഗെയിം ഷോ കൂടിയാണ് സ്റ്റാര്‍ മാജിക് എന്ന പ്രത്യേകതയുമുണ്ട്. സ്റ്റാര്‍ മാജിക്കിലൂടെ പ്രശസ്തിയിലേക്ക് എത്തിയ നിരവധി താരങ്ങളുണ്ട്. തങ്കച്ചന്‍ വിതുര, അനുമോള്‍ തുടങ്ങിയവരൊക്കെ സ്റ്റാര്‍ മാജിക്കിലൂടെ വന്ന് കേരളത്തില്‍ അറിയപ്പെടുന്ന നിലയിലേക്ക് വളര്‍ന്നവരാണ്. ഇരുവരും ചേര്‍ന്ന് അവതരിപ്പിച്ച കോമഡി സ്‌കിറ്റുകള്‍ക്കും പരിപാടികള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. രണ്ടാളും തമ്മിലുള്ള കോമ്പോ ഹിറ്റായതിന് പിന്നാലെ ഇരുവരും യഥാര്‍ത്ഥ ജീവിതത്തില്‍ ഒന്നാവുന്നതായി പ്രചരണം വന്നു. സത്യത്തില്‍ ഷോയുടെ ഭാഗവുമായി കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഇരുവരും പ്രണയിക്കുന്നതായി അഭിനയിച്ചതാണ്. അങ്ങനൊരു സൗഹൃദമല്ലാതെ മറ്റ് റിലേഷന്‍ഷിപ്പ് ഇരുവര്‍ക്കും ഇടയില്‍ ഇല്ലെന്ന് മുന്‍പ് പലപ്പോഴായി തങ്കച്ചനും അനുവും തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാല്‍ വീണ്ടും തങ്കച്ചന്റെ പേരില്‍ അനുവിനെ പരിഹസിക്കുന്ന തരം ചോദ്യവുമായി വന്ന ആളുകള്‍ക്ക് തക്കതായ മറുപടി കൊടുത്തിരിക്കുകയാണ് അനുവിപ്പോള്‍. കഴിഞ്ഞ ദിവസം കൊട്ടാരക്കരയില്‍ നടന്ന ഉദ്ഘാടനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു…
Read More » -
30/05/2024‘ബിരിയാണി’യുടെ പേരില്‍ കിട്ടിയ സംസ്ഥാന അവാര്‍ഡ് ഏറ്റുവാങ്ങിയത് എന്തിന്? രാഷ്ട്രീയം പണവും പ്രശസ്തിയും നിറയ്ക്കാനുള്ള ‘തണ്ണീര്‍മത്തന്‍’ സഞ്ചിയല്ല
നടി കനി കുസൃതിയ്‌ക്കെതിരെ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. തന്റെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് എതിരായിട്ടും ബിരിയാണി എന്ന ചിത്രത്തില്‍ അഭിനയിച്ചത് കാശിന് വേണ്ടിയായിരുന്നെന്ന് കനി പ്രതികരിച്ചിരുന്നു. എന്നാല്‍, രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുള്ള ബിരിയാണി എന്ന സിനിമയുടെ പേരില്‍ നല്ല നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ഏറ്റുവാങ്ങിയത് ഏത് രാഷ്ട്രീയത്തിന്റെ പേരിലായിരുന്നു? എന്നാണ് ഹരീഷ് ചോദിക്കുന്നത്. അതല്ല, നല്ല നടിക്കുള്ള സംസ്ഥാന അവാര്‍ഡിന്റെ തുകയാണ് കനിയെ ആകര്‍ഷിച്ചതെങ്കില്‍ അത് തുറന്ന് പറയണമായിരുന്നു. നീതി ബോധമുള്ള മനുഷ്യരും ഇന്ത്യന്‍ ഭരണഘടനയും അന്തസ്സോടെ അഭിമാനത്തോടെ ഉപയോഗിക്കുന്ന വാക്കാണ് രാഷ്ട്രീയം. അല്ലാതെ രാഷ്ട്രിയം പണവും പ്രശസ്തിയും നിറയ്ക്കാനുള്ള ഒരു തണ്ണീര്‍മത്തന്‍ സഞ്ചിയല്ല എന്നും ഹരീഷ് പേരടി വിമര്‍ശിച്ചു. ഹരീഷിന്റെ വാക്കുകള്‍- ”രാഷ്ട്രിയമായ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ജീവിക്കാന്‍ വേണ്ടി ‘ബിരിയാണി’ എന്ന സിനിമ ചെയ്തത് എന്ന കനിയുടെ പ്രസ്താവനയുടെ സത്യസന്ധതയെ നൂറല്ല നുറ്റിയൊന്നു ശതമാനവും ഉള്‍ക്കൊള്ളുന്നു..പക്ഷെ രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുള്ള ബിരിയാണി എന്ന സിനിമയുടെ പേരില്‍ നല്ല നടിക്കുള്ള സംസ്ഥാന…
Read More » -
29/05/2024”മകന്‍ മരിച്ച് കിടക്കുകയായിരുന്നു; യാത്ര പറഞ്ഞ് ഞാന്‍ ഷൂട്ടിംഗിന് പോയി”…
സിനിമാ, സീരിയല്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി ശാന്തി വില്യംസ്. അമ്മ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ശാന്തി തമിഴ് സീരിയല്‍ രംഗത്താണ് കൂടുതല്‍ സജീവമായത്. അന്തരിച്ച ക്യാമറമാന്‍ വില്യംസായിരുന്നു ശാന്തിയുടെ ഭര്‍ത്താവ്. വില്യംസിനെ വിവാഹം കഴിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചും വിവാഹ ജീവിതത്തില്‍ അനുഭവിച്ച പ്രശ്‌നങ്ങളെക്കുറിച്ചും അഭിമുഖങ്ങളില്‍ ശാന്തി സംസാരിച്ചിട്ടുണ്ട്. അച്ഛന്റെ തീരുമാന പ്രകാരം നിര്‍ബന്ധിച്ച് തന്നെ വിവാഹം ചെയ്യിച്ചതാണെന്നും തനിക്ക് ഈ വിവാഹത്തോട് താല്‍പര്യമില്ലായിരുന്നെന്നും ശാന്തി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്റെ മകന്റെ മരണത്തെക്കുറിച്ച് സംസാരിക്കുകയാണ് ശാന്തി വില്യംസ്. മകന്റെ മരണം അപ്രതീക്ഷിതമായിരുന്നെന്ന് ശാന്തി വില്യംസ് പറയുന്നു. 2020 ഒക്ടോബര്‍ 5 ന് എന്റെ മകന്‍ മരിച്ചു. സെപ്റ്റംബര്‍ മാസത്തില്‍ എനിക്ക് അസുഖം വന്നു. വെള്ളം കുടിച്ചാല്‍ പോലും ഛര്‍ദ്ദിക്കും. ഞാന്‍ മരിച്ച് പോകുമെന്ന് തോന്നുന്നു, നീ ചേച്ചിമാരെയൊക്കെ നോക്കണം എന്ന് മകനോട് പറഞ്ഞിരുന്നു. നീ പോകില്ല, ഞാനാണ് പോകുകയെന്ന് അന്നവന്‍ പറഞ്ഞു, തളികയ്ക്ക് മുമ്പില്‍ കുമ്പിടാന്‍ തയ്യാറായില്ല. ഞാന്‍ ദൈവത്തിന് മുന്നില്‍ കുമ്പിടില്ല,…
Read More »