Social MediaTRENDING

അടുത്തിടെ വൈറലായ ബ്രേസിയര്‍ പരസ്യം കണ്ടിട്ടില്ലേ? എന്നാല്‍ അതിന്റെ പേരില്‍ ഈ നടി അനുഭവിച്ച കാര്യങ്ങള്‍ അറിയുമോ? ഒരു പോറല്‍ പോലുമേല്‍ക്കാതെ കൂടെ അഭിനയിച്ച മൂന്ന് നടന്മാരും…

ത്യം തുറന്നുപറഞ്ഞതുകൊണ്ട് സിനിമയില്‍ നിന്നും മാറ്റിനിര്‍ത്തപ്പെടേണ്ട സാഹചര്യമുണ്ടായെന്ന് വെളിപ്പെടുത്തി സിനിമാ -സീരിയല്‍ താരം ടി ടി ഉഷ. 90കളില്‍ സഹനടിയായും നായികയായും മലയാളികള്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രിയാണ് താരം. ഒരു സിനിമയില്‍ താന്‍ അഭിനയിച്ച സീനിന് വലിയ രീതിയിലുളള വിമര്‍ശനങ്ങള്‍ ഉണ്ടായെന്നും ഉഷ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് താരം ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

‘സത്യം വിളിച്ചുപറയുന്നവരെല്ലാം എപ്പോഴും പുറത്തായിരിക്കുമല്ലോ. സംവിധായകനായ എന്‍ ശങ്കരന്‍ നായരുടെ ‘അഗ്‌നിനിലാവ്’ എന്ന സിനിമയില്‍ ഒരു സീന്‍ ചെയ്തതിന് വലിയ രീതിയിലുളള വിമര്‍ശനങ്ങള്‍ ഉണ്ടായി. ആ ചിത്രത്തിലെ മൂന്ന് നായികമാരില്‍ ഒരാളാണ് ഞാന്‍. സിനിമ തുടങ്ങുന്നത് തന്നെ എന്നെ മുഖം മൂടി ധരിച്ച മൂന്നാളുകള്‍ ഓടിക്കുന്നതായാണ്. ആ സീനില്‍ എന്നോടൊപ്പം മാമൂക്കോയ, ജഗതി ശ്രീകുമാര്‍, ജഗദീഷ് തുടങ്ങിയവരുമുണ്ടായിരുന്നു. പക്ഷെ ചീത്തപ്പേര് ഉണ്ടായത് എനിക്കുമാത്രമാണ്. ആ സീന്‍ ഇപ്പോഴും സോഷ്യല്‍മീഡിയയില്‍ വൈറലാണ്. എന്നോടൊപ്പം ആ സീനില്‍ അഭിനയിച്ചവരെ പ്രശ്‌നങ്ങളൊന്നും ബാധിച്ചില്ല” – ഉഷ പറഞ്ഞു.

Signature-ad

മൂന്ന് മുഖംമൂടി ധരിച്ച് ആളുകള്‍ ഇവരെ ഓടിക്കുകയും അവസാനം ഇവര്‍ ഉപദ്രവിക്കരുത് എന്ന് പറയുമ്പോള്‍ സഹോദരി ഞങ്ങള്‍ ഉപദ്രവിക്കാന്‍ വന്നതല്ല മറിച്ച് നിങ്ങള്‍ ഇട്ടിരിക്കുന്ന ബ്രേസിയസ് എവിടെനിന്നാണ് വാങ്ങിയത് എന്നറിയുവാന്‍ വേണ്ടിയാണ് എന്നുമായിരുന്നു പറയുന്നത്. പണ്ടത്തെ കാലത്തെ പരസ്യങ്ങളില്‍ ട്രോളി കൊണ്ടുള്ള ഒരു സീനായിരുന്നു ഇത്. അടുത്തിടെ ഈ സീന്‍ സമൂഹം മാധ്യമങ്ങളില്‍ വീണ്ടും വൈറലായി മാറിയിരുന്നു. പണ്ടത്തെ സിനിമയും ഇപ്പോഴത്തെ സിനിമയും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങള്‍ ഉണ്ട് എന്നും മിക്ക നടിമാരും ഞാന്‍ അഭിനയിച്ചത് പോലെയുള്ള റൊമാന്റിക് വേഷങ്ങള്‍ അന്ന് ചെയ്തിട്ടുണ്ട് എന്നും എന്നാല്‍ താന്‍ മാത്രമായിരുന്നു വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നത് സിനിമയില്‍ തന്നെ ടാര്‍ഗറ്റ് ചെയ്യുവാന്‍ വേണ്ടി പലതും ശ്രമിച്ചിട്ടുണ്ട് എന്നും പല കാര്യങ്ങള്‍ക്കും താന്‍ പ്രതികരിച്ചിട്ടുണ്ട് എന്നും അത് പലര്‍ക്കും ഇഷ്ടമല്ലായിരുന്നു എന്നും അതുകൊണ്ടുതന്നെ സിനിമയില്‍ നിന്നും തന്നെ മാറ്റുക എന്നതായിരുന്നു ചില ആളുകളുടെ അജണ്ട എന്നും താരം പറയുന്നു. ഇപ്പോള്‍ സീരിയല്‍ മേഖലയില്‍ സജീവമാണ് താരം.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: