NEWSSocial Media

ട്രംപിന്റെ വിജയത്തിന് പിന്നാലെ മെലാനിയയുടെ നഗ്‌നചിത്രങ്ങള്‍ ടിവി ചാനലില്‍

മേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയതിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്റെ നഗ്‌നചിത്രങ്ങള്‍ റഷ്യന്‍ ടിവി ചാനലില്‍. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ‘റഷ്യ നെറ്റ്വര്‍ക്ക്’ എന്ന വാര്‍ത്താചാനലിന്റെ ’60 മിനിട്‌സ്’ എന്ന പരിപാടിയിലാണ് മെലാനിയയുടെ നഗ്‌നചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. മുന്‍മോഡലായ മെലാനിയ 2000ല്‍ ‘ജി.ക്യു മാഗസി’ന് വേണ്ടി ചെയ്ത ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ചാനല്‍ സംപ്രേഷണം ചെയ്തത്. എഴുത്തുകാരി ജൂലിയ ഡേവിസ് ഇതിന്റെ ദൃശ്യം എക്സില്‍ പങ്കുവച്ചതിന് പിന്നാലെ ചാനലിനെതിരെ വന്‍വിമര്‍ശനമാണ് ഉയരുന്നത്.

”മെലാനിയയുടെ ഭര്‍ത്താവ് വിജയിച്ചിരിക്കുന്നു. മുന്‍ പ്രഥമവനിത വൈറ്റ് ഹൗസിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ്. 2000ന് മുമ്പ് മെലാനിയ എങ്ങനെയായിരുന്നു എന്നാണ് ഇനി കാണിക്കാന്‍ പോകുന്നത്. ജി.ക്യു മാസികയുടെ കവറാണിത്” എന്ന അവതാരക യെവ്ജെനി പോപോവിന്റെ മുഖവരയോടെയാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. ചിത്രങ്ങളെ കുറിച്ചുള്ള വിശദീകരണങ്ങളും നല്‍കുന്നുണ്ട്.

Signature-ad

ഡൊണാള്‍ഡ് ട്രംപിനെയും ഭാര്യയെയും പരിഹസിക്കുകയാണ് ചാനല്‍ എന്നും അവരുടെ നടപടി അമ്പരിപ്പിക്കുന്നതാണെന്നും വിമര്‍ശനം ഉയരുന്നു. അതേസമയം നഗ്‌നമോഡലിംഗിനെ മെലാനിയ നേരത്തെ ന്യായീകരിച്ചിരുന്നു. മനുഷ്യ ശരീരത്തിന്റെ സൗന്ദര്യത്തെ വിലമതിക്കാന്‍ നമുക്ക് ഇനി കഴിയുന്നില്ലേ? ചരിത്രത്തിലുടനീളം, മാസ്റ്റര്‍ ആര്‍ട്ടിസ്റ്റുകള്‍ മനുഷ്യന്റെ രൂപത്തെ ബഹുമാനിക്കുന്നു, അഗാധമായ വികാരങ്ങളും പ്രശംസയും ഉണര്‍ത്തുന്നു,’ അവര്‍ കൂട്ടിച്ചേര്‍ത്തു, ‘നമ്മുടെ ശരീരത്തെ ബഹുമാനിക്കുകയും കലയെ സ്വയം പ്രകടിപ്പിക്കുന്നതിനുള്ള ശക്തമായ മാര്‍ഗമായി ഉപയോഗിക്കുന്ന കാലാതീതമായ പാരമ്പര്യം സ്വീകരിക്കുകയും വേണമെന്നും മെലാനിയ അഭിപ്രായപ്പെട്ടിരുന്നു.

Back to top button
error: