Social MediaTRENDING

കാമുകനൊപ്പമുള്ള സ്വകാര്യ വീഡിയോ ലീക്കായി; പാകിസ്ഥാനി താരത്തെ തിരഞ്ഞ് ഇന്ത്യക്കാരും

പാകിസ്ഥാനി ടിക് ടോക് താരത്തെ ഗൂഗിളില്‍ തിരഞ്ഞതില്‍ നിരവധി ഇന്ത്യക്കാരും. മിനാഹില്‍ മാലിക് എന്ന പാകിസ്ഥാനി യുവതിയെയാണ് നിരവധിപേര്‍ ഗൂഗിളില്‍ തിരഞ്ഞത്. ഗൂഗിള്‍ ട്രെന്‍ഡ്സില്‍ നിന്നുള്ള വിശദാംശങ്ങളിലാണ് ഇന്ത്യയില്‍ നിന്നുള്ള തിരച്ചില്‍ കൂടിയതായി മനസ്സിലാക്കാന്‍ കഴിഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. മിനാഹില്‍ മാലിക്കും അവരുടെ കാമുകനായ യുവാവിനൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് ഗൂഗിളില്‍ തിരയുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായത്.

ഒക്ടോബറിലാണ് മിനാഹിലിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങള്‍ വഴി പ്രചരിച്ചത്. സംഭവം വന്‍ വിവാദമായതോടെയാണ് മിനാഹിലിനെ തിരയുന്നവരുടെ എണ്ണവും വിമര്‍ശനവും ശക്തമായത്. ഒരു അടച്ചിട്ട മുറിയില്‍ നിന്ന് കാമുകനൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങളാണ് പ്രചരിച്ചത്. എന്നാല്‍ ഇത് അബദ്ധത്തില്‍ സംഭവിച്ചതല്ലെന്നും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ മിനാഹിലും ആണ്‍സുഹൃത്തും ചേര്‍ന്ന് ചെയ്തതാണെന്നാണ് പാകിസ്ഥാനില്‍ വ്യാപകമായി ഉയര്‍ന്ന വിമര്‍ശനം.

Signature-ad

നിരവധിപേര്‍ മിനാഹിലിനെ പിന്തുണച്ച് രംഗത്ത് വന്നെങ്കിലും വിമര്‍ശനവും ശക്തമായിരുന്നു. ആഴ്ചകളോളം ഇത് പാകിസ്ഥാനിലെ സമൂഹമാദ്ധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതോടെയാണ് ഇന്ത്യയില്‍ നിന്നും ടിക് ടോക് താരത്തെ തിരയുന്നവരുടെ എണ്ണം കുതിച്ചുയര്‍ന്നത്. സ്വകാര്യ വീഡിയോ സംബന്ധിച്ച വിവാദം കനത്തപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ഇവര്‍ മുന്‍പ് പോസ്റ്റ് ചെയ്ത വീഡിയോകളുടെ വ്യൂവേഴ്സിന്റെ എണ്ണത്തിലും കുതിച്ചുചാട്ടമുണ്ടായി.

ഒക്ടോബര്‍ 30ന് ഈ വിവാദങ്ങളില്‍ പ്രതികരിച്ച് മിനാഹില്‍ ആദ്യമായി രംഗത്ത് വരികയും ചെയ്തിരുന്നു. തന്നെ സംബന്ധിച്ച് ഇത് ഒട്ടും എളുപ്പമല്ലെന്നും എന്നിരുന്നാലും പോവുകയാണെന്നുമാണ് താരം കുറിച്ചത്. എല്ലാവരേയും മിസ് ചെയ്യുമെന്നും സ്്നേഹം പരക്കട്ടേയെന്നും താരം കുറിച്ചു. എന്നാല്‍ ഇതും മറ്റൊരു പബ്ലിസിറ്റി സ്റ്റണ്ടാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

‘പാകിസ്താനി ടിക് ടോക് വൈറല്‍ വീഡിയോ’, പാകിസ്താനി എച്ച്.ഡി. വീഡിയോ, പാകിസ്താനി വൈറല്‍ എം.എം.എസ്. തുടങ്ങിയ കീവേഡുകള്‍ ഉപയോഗിച്ചാണ് ഇന്ത്യയില്‍നിന്നുള്ളവര്‍ മിനാഹില്‍ മാലിക്കിനെക്കുറിച്ച് ഗൂഗിളില്‍ തിരഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഉത്തര്‍പ്രദേശ്, ബിഹാര്‍, ജമ്മു കശ്മീര്‍, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നാണ് ഇത്തരം കീവേഡുകള്‍ ഉപയോഗിച്ച് കൂടുതല്‍ തിരച്ചിലുകളുണ്ടായതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: