Social Media

  • ”അയാളെ കല്യാണം കഴിക്കുകയാണ് ഉദ്ദേശം! സ്വകാര്യ വീഡിയോ പുറത്ത് വിട്ടത് നടി തന്നെ”… ഓവിയയ്‌ക്കെതിരേ ബെയില്‍വാന്‍

    മലയാളിയാണെങ്കിലും തമിഴ്നാട്ടിലാണ് നടി ഓവിയ ശ്രദ്ധേയായത്. ബിഗ് ബോസിലൂടെ ലഭിച്ച ജനപ്രീതി നടിയുടെ ജീവിതം തന്നെ മാറ്റി മറിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോളിവുഡില്‍ ഓവിയയുമായി ബന്ധപ്പെട്ടൊരു വീഡിയോ വലിയ ചര്‍ച്ച വിഷയമായി. നടിയുടെ സ്വകാര്യ നിമിഷത്തിലേതെന്ന് പറഞ്ഞ് പതിനേഴ് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്ത് വന്നത്. ഇതിനെ കുറിച്ച് കമന്റുമായി വന്നവര്‍ക്കെല്ലാം കുറിയ്ക്ക് കൊള്ളുന്ന മറുപടിയും ഓവിയ കൊടുത്തിരുന്നു. ആ വീഡിയോയില്‍ ഉള്ളത് താനണെന്ന് പറയുകയോ അത് നിഷേധിക്കുകയോ ഓവിയ ചെയ്തിട്ടില്ല. മാത്രമല്ല വീഡിയോയില്‍ ഓവിയയുടെ കൈയ്യിലെ ടാറ്റു അടക്കം ശരിയാണെന്നും ഇത് നടിയുടെ വീഡിയോ തന്നെയാണെന്നും ചിലര്‍ കണ്ടെത്തി. അങ്ങനെയെങ്കില്‍ ഈ വീഡിയോ ആരായിരിക്കും പുറത്ത് വിട്ടിട്ടുണ്ടാവുക എന്ന സംശയത്തിലായി സോഷ്യല്‍ മീഡിയ. പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സിനിമാ നിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ ബെയില്‍വാന്‍ രംഗനാഥന്‍. ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞ ചില കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. ബിഗ് ബോസ് തമിഴില്‍ മത്സരിച്ച് ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ…

    Read More »
  • ”വിവാഹമോചിതരായ സ്ത്രീകളോട് സൗഹൃദം സ്ഥാപിക്കാന്‍ ഭര്‍ത്താക്കന്മാരെ ഒട്ടുമിക്ക ഭാര്യമാരും അനുവദിക്കില്ല… പേടിയാണ്”

    പതിനാലാം വയസ് മുതല്‍ തെന്നിന്ത്യന്‍ സിനിമയില്‍ സജീവമാണ് നടി ഗായത്രി രഘുറാം. 2002ല്‍ പുറത്തിറങ്ങിയ ശക്തി ചിദംബരത്തിന്റെ ‘ചാര്‍ലി ചാപ്ലിന്‍’ എന്ന സിനിമയിലൂടെയായിരുന്നു ഗായത്രി അരങ്ങേറ്റം കുറിച്ചത്. പിന്നീട് തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി ഗായത്രി നിരവധി സിനിമകള്‍ ചെയ്തു. ‘നക്ഷത്ര കണ്ണുള്ള രാജകുമാരന്‍ അവനുമുണ്ടൊരു രാജകുമാരി’യിലൂടെയാണ് ഗായത്രിയെ മലയാളികള്‍ ശ്രദ്ധിച്ച് തുടങ്ങിയത്. ഗായത്രിയുടെ പിതാവ് രഘുറാം തെന്നിന്ത്യന്‍ സിനിമയില്‍ അറിയപ്പെടുന്ന കൊറിയോഗ്രാഫറായിരുന്നു. ദീപക്ക് ചന്ദ്രശേഖറിനെയാണ് ഗായത്രി വിവാഹം ചെയ്തത്. ആ വിവാഹബന്ധം അധിക കാലം നീണ്ടുനിന്നില്ല ഇരുവരും വേര്‍പിരിഞ്ഞു. ഞങ്ങളുടേത് അറേഞ്ച്ഡ് മാരേജ് ആയിരുന്നു. പരസ്പരം മനസിലാക്കാന്‍ സാധിച്ചിട്ടില്ല. ചുരുങ്ങിയ നാളത്തെ പരിചയം മാത്രമെ ഉണ്ടായിരുന്നുള്ളൂ എന്നതുകൊണ്ട് ആ ജീവിതം ഞാന്‍ മറന്നു. ഞങ്ങള്‍ രണ്ടുപേരും അതില്‍ നിന്ന് ഒരുപാട് ദൂരത്തേക്ക് വന്നു. ഇരുപത്തിമൂന്നാം വയസിലായിരുന്നു വിവാഹമോചനം. അതിനുശേഷം ഒരു പ്രണയമോ ക്രഷോ തോന്നിയിട്ടില്ല. ഇപ്പോള്‍ സിംഗിള്‍ ലൈഫാണ് ഇഷ്ടം എന്നാണ് മുമ്പൊരിക്കല്‍ വിവാഹമോചനത്തെ കുറിച്ച് സംസാരിക്കവെ ഗായത്രി…

    Read More »
  • ആ സൂപ്പര്‍ നായികയയെ അവര്‍ അമേരിക്കയില്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കി! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആലപ്പി അഷ്‌റഫ്

    എണ്‍പതുകളില്‍ മലയാള സിനിമയില്‍ സൂപ്പര്‍ നായികയായിരുന്ന ഒരു നടിക്കുണ്ടായ ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി സംവിധായകന്‍ ആലപ്പി അഷറഫ്. മലയാളത്തിലും അന്യഭാഷാചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള നിരവധി ആരാധകരുണ്ടായിരുന്ന ഒരു നടിക്കാണ് അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ വച്ച് ഒരു ദുരനുഭവം ഉണ്ടായതെന്ന് ആലപ്പി അഷറഫ് പറയുന്നു. സിനിമയില്‍ അഭിനയിക്കാനെന്ന പേരില്‍ ഒരു സംഘം നടിയെ അമേരിക്കയിലേക്ക് കൂട്ടികൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ആണ് ആലപ്പി അഷറഫ് തന്റെ യൂട്യൂബ് ചാനലില്‍ കൂടി നടത്തിയിരിക്കുന്നത്. കേരളത്തിനകത്തും പുറത്തും പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടായിരുന്ന താരാ ആര്‍ട്‌സ് വിജയന്‍ ആണ് നടിയെ അന്ന് ന്യൂയോര്‍ക്കില്‍ നിന്ന് രക്ഷിച്ച് നാട്ടിലേക്ക് തിരിച്ചയച്ചതെന്നും ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാനും പുതുതലമുറയ്ക്ക് പാഠമാകാനും വേണ്ടിയാണ് താന്‍ ഇപ്പോള്‍ ഇത് തുറന്നു പറയുന്നതെന്ന് ആലപ്പി അഷ്റഫ് പറഞ്ഞു. ആലപ്പി അഷറഫ് പറഞ്ഞതിന്റെ പൂര്‍ണരൂപം: ”മിമിക്രി എന്ന കലാരൂപം ആദ്യമായി അമേരിക്കയില്‍ എത്തിച്ചത് ഞാനായിരുന്നു, 1982 ല്‍. അന്ന് ഞാനും ബേബി ശാലിനിയും രോഹിണിയും ചേര്‍ന്ന ഒരു ചെറിയ ഗ്രൂപ്പ്…

    Read More »
  • ”മോന്റെ എല്ലാ താന്തോന്നിത്തരത്തിനും വളം വെച്ചു കൊടുക്കുന്ന വീട്ടുകാരെ… കുറച്ചെങ്കിലും ഉളുപ്പും നീതിയും എന്നോട് കാണിക്കുക”

    മമ്മൂട്ടിക്കൊപ്പം ‘പേരന്‍പ്’ എന്ന സിനിമയിലൂടെ ശ്രദ്ധേയായ നടിയാണ് അഞ്ജലി അമീര്‍. ഇന്ത്യന്‍ സിനിമയിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ നായിക എന്ന റെക്കോഡും അഞ്ജലിക്കുണ്ട്. സിനിമയിലും മോഡലിങ് രംഗത്തും സജീവമായി മുന്നോട്ട് പോകുമ്പോള്‍ ജീവിതത്തിലുണ്ടായ നിരാശ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് അഞ്ജലിയിപ്പോള്‍. വാക്കിനു വില ഉള്ളവരെ മാത്രമേ പ്രണയിക്കാവൂ എന്ന് തുടങ്ങുന്ന കുറിപ്പിലാണ് അഞ്ജലി തന്റെ അനുഭവം പങ്കുവച്ചത്. ഒരു ആണ്‍ സുഹൃത്തിനെ ലക്ഷ്യമിട്ടാണ് കുറിപ്പ്. കള്ളും, കഞ്ചാവും, മയക്കുമരുന്നും ഒക്കെ ഉപയോഗിക്കുന്നത് തികച്ചും വ്യക്തിപരമാണെന്നും, പക്ഷെ അതുപയോഗിച്ച് മറ്റുള്ളവരെ കെണിയില്‍ പെടുത്തുന്നതും ചതിക്കുന്നതും ശരിയല്ലെന്നും അഞ്ജലി കുറിക്കുന്നു. ‘സൗദിയില്‍ എവിടെയാ കള്ള് കിട്ടുന്നതെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ വാറ്റിയതാണെന്ന് പറഞ്ഞ് അന്തസ്സ് കാണിക്കുന്നവന്റെ തൊട്ടിത്തരം അന്നെനിക്ക് മനസ്സിലായില്ല. അതിന്റെ കിക്ക് തീര്‍ന്നാല്‍ ഒന്നും ഓര്‍മയും ഉണ്ടാവില്ല. കള്ളും, കഞ്ചാവും, മയക്കുമരുന്നും ഒക്കെ ഉപയോഗിക്കുന്നത് തികച്ചും വ്യക്തിപരമാണ്. അതുപയോഗിച്ച് മറ്റുള്ളവരെ കെണിയില്‍ പെടുത്തുന്നതും ചതിക്കുന്നതും അതിന്റെ കിക്ക് പോയാല്‍ ഓര്‍മ്മയില്ലാത്ത പൊട്ടനായി അഭിനയിക്കുന്നത് അംഗീകരിക്കാന്‍ പറ്റില്ല. കാരണം…

    Read More »
  • മോശമായി പെരുമാറിയ ബസ് കണ്ടക്ടറെ ചെരിപ്പൂരി അടിച്ച് പെണ്‍കുട്ടികള്‍; വീഡിയോ വൈറല്‍

    മുംബൈ: മോശമായി പെരുമാറിയ ബസ് കണ്ടക്ടറെ ഒറ്റയ്ക്ക് കൈകാര്യം ചെയ്ത് വിദ്യാര്‍ഥിനികള്‍. കണ്ടക്ടറുടെ തോന്ന്യാസത്തിന് ചെരിപ്പൂരി അടിച്ചാണ് പെണ്‍കുട്ടികള്‍ മറുപടി നല്‍കിയത്. മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലാണ് സംഭവം. ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ വെച്ച് ബസ് കണ്ടക്ടര്‍ മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ ബസ് തടഞ്ഞുനിര്‍ത്തി ആള്‍ക്കൂട്ടത്തിന് മുന്നില്‍ വെച്ച് മര്‍ദിച്ചത്. റോഡിന് നടുവില്‍ വെച്ച് ബസ് കണ്ടക്ടറെ ചെരിപ്പുകൊണ്ട് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി. ഇതിനു പിന്നാലെ പെണ്‍കുട്ടികളുടെ ധൈര്യത്തിനു ഇടപെടലിനും കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയ. സ്‌കൂള്‍ വിദ്യാര്‍ഥിനികളായ രണ്ട് പെണ്‍കുട്ടികള്‍ക്കാണ് കണ്ടക്ടറില്‍ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വന്നത്. തങ്ങളുടെ ചെരിപ്പ് കൊണ്ട് കണ്ടക്ടറുടെ മുഖത്തേക്കും ശരീരത്തേക്കും പെണ്‍കുട്ടികള്‍ ആഞ്ഞടിക്കുന്നത് വീഡിയോയില്‍ കാണാം. ഇത്തരം പ്രവൃത്തികള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അവര്‍ പറയുന്നതും വീഡിയോയിലുണ്ട്. https://x.com/ajaychauhan41/status/1844222854969295019?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1844222854969295019%7Ctwgr%5E22947f3b3c7855b5d190f0f32dba9b534088c453%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mediaoneonline.com%2Findia%2Fschool-girls-thrashed-the-bus-conductor-269202 സംഭവത്തിന്റെ വീഡിയോ വൈറലായതോടെ വീഡിയോയ്ക്ക് താഴെവന്നിരിക്കുന്ന കമന്റുകളും വൈറലായിട്ടുണ്ട്. പെണ്‍കുട്ടികളായാല്‍ ഇങ്ങനെ വേണം, ഇങ്ങനെ ചെയ്യുന്നവര്‍ക്ക് ഇത്തരത്തില്‍ തന്നെ മറുപടി നല്‍കണം, പെണ്‍കുട്ടികള്‍ സമുഹത്തിന് മാതൃകയാണ് തുടങ്ങിയ കമന്റുകളാണ്…

    Read More »
  • എന്റെ ഇടുപ്പില്‍വെച്ച് ചപ്പാത്തിയുണ്ടാക്കുന്ന ഷോട്ട് വേണമായിരുന്നു അയാള്‍ക്ക്! ദുരനുഭവം പറഞ്ഞ് മല്ലിക

    രണ്ടു പതിറ്റാണ്ട് മുമ്പ് പുറത്തിറങ്ങിയ മര്‍ഡര്‍ (2004) എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് മല്ലിക ഷെരാവത്ത്. ഒരു തെന്നിന്ത്യന്‍ ചിത്രത്തില്‍ അഭിനയിക്കാനെത്തിയപ്പോള്‍ നേരിട്ട ദുരനുഭവത്തേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് അവര്‍. ഒരു ഗാനരംഗം ചിത്രീകരിക്കുന്നതുമായി ബന്ധപ്പെട്ട് സംവിധായകന്‍ ആവശ്യപ്പെട്ടതുകേട്ട് താന്‍ ഞെട്ടിയെന്നും ആ സിനിമ ഉപേക്ഷിച്ച് ഇറങ്ങിപ്പോന്നുവെന്നും അവര്‍ പറഞ്ഞു. ഹോട്ടര്‍ഫ്‌ളൈക്ക് നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് ദക്ഷിണേന്ത്യയിലെ ഒരു സംവിധായകനില്‍നിന്നുമുണ്ടായ ദുരനുഭവത്തേക്കുറിച്ച് പറഞ്ഞത്. കുറച്ച് ഗ്ലാമറസായി അഭിനയിക്കേണ്ട ഗാനമാണെന്നാണ് സംവിധായകന്‍ ആദ്യം പറഞ്ഞതെന്ന് മല്ലിക പറഞ്ഞു. കുഴപ്പമില്ല എന്നായിരുന്നു ആദ്യം തന്റെ നിലപാടെന്നും അവര്‍ പറഞ്ഞു. നായകന്‍ നായികയായി അഭിനയിക്കുന്ന തന്റെ ഇടുപ്പില്‍വെച്ച് ചപ്പാത്തിയുണ്ടാക്കുന്ന രംഗമാണ് ചിത്രീകരിക്കാന്‍ പോകുന്നതെന്നും സംവിധായകന്‍ പറഞ്ഞതായി മല്ലിക വെളിപ്പെടുത്തി. ആ ഗാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട രംഗമാണെന്നാണ് ഇതേക്കുറിച്ച് ആ സംവിധായകന്‍ പറഞ്ഞത്. നിങ്ങള്‍ ഒന്നാലോചിച്ചുനോക്കൂ, ഒരു സ്ത്രീയെ ഗ്ലാമറസായി കാണിക്കാന്‍ അവര്‍ അവതരിപ്പിച്ച ആശയമാണിത്. ആ വേഷം ചെയ്യാന്‍ താത്പര്യമില്ലെന്നും തനിക്കീ വേഷം ചേരില്ലെന്നും പറഞ്ഞ് ആ…

    Read More »
  • ആഫ്രിക്കയില്‍ രണ്ടാഴ്ച്ച കൂടുമ്പോഴാണ് കുളിച്ചിരുന്നത്, വളര്‍ത്തിയത് മുത്തശ്ശി! ‘ബാക്ക്പാക്കര്‍’ അരുണിമ ജീവിതം പറയുന്നു

    ലോകം മുഴുവന്‍ യാത്ര ചെയ്യുക എന്നുള്ള ആഗ്രഹം മനസില്‍ കൊണ്ടുനടക്കുന്നവര്‍ നിരവധി നമുക്കിടയില്‍ തന്നെയുണ്ട്. ആണ്‍കുട്ടികള്‍ക്ക് അത്തരം ആഗ്രഹങ്ങള്‍ സാധിക്കാറുണ്ട്. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് അത് പലപ്പോഴും നടക്കാറില്ല. സ്ത്രീയായതുകൊണ്ട് തന്നെ കുടുംബവും സമൂഹവും തീര്‍ത്ത ചട്ടക്കൂടില്‍ നിന്ന് മാത്രമെ അവര്‍ക്ക് അവരുടെ ഇഷ്ടങ്ങള്‍ സാധിച്ച് എടുക്കാന്‍ കഴിയൂ. പലവിധ ചോദ്യങ്ങളും വെല്ലുവിളികളും നേരിടേണ്ടി വരുമെന്നതിനാല്‍ പല സ്ത്രീകളും അത്തരം ആഗ്രഹങ്ങള്‍ മനസില്‍ മാത്രം സൂക്ഷിക്കുകയാണ് പതിവ്. എന്നാല്‍, സമൂഹം എന്ത് വിചാരിക്കുമെന്ന് ചിന്തിച്ച് ആഗ്രഹങ്ങള്‍ കെട്ടിപൂട്ടി വെക്കാതെ ലോകം കാണാന്‍ ഇറങ്ങി പുറപ്പെട്ട ഒരു മിടുക്കിയുണ്ട് ബാക്ക്പാക്കര്‍ അരുണിമ… ഇരുപത്തിനാല് വയസിനിടയില്‍ 28 രാജ്യങ്ങള്‍ സന്ദര്‍ശിച്ച് കഴിഞ്ഞു അരുണിമ. നാല് വര്‍ഷം കൊണ്ട് നേടിയ അനുഭവങ്ങളില്‍ ചിലത് അഭിമുഖത്തില്‍ അരുണിമ പങ്കിട്ടു. നാല് വര്‍ഷത്തിനിടയില്‍ ഭൂരിഭാഗം ദിവസങ്ങളിലും അരുണിമ യാത്രയിലായിരുന്നു. അതുകൊണ്ട് തന്നെ എത്ര പറഞ്ഞാലും തീരാത്ത അനുഭവ കഥകള്‍ ഈ മിടുക്കിക്കുണ്ട്. യാത്രകള്‍ക്കിടയിലെ കാഴ്ചകളെല്ലാം വീഡിയോയായി അരുണിമ സ്വന്തം യുട്യൂബ്…

    Read More »
  • ഒന്നെങ്കില്‍ ജീവിതം അവസാനിപ്പിക്കും, അല്ലെങ്കില്‍ വേറെ കെട്ടും, കുറ്റം കേട്ട് മടുത്തു; ഉള്ളുനീറി രേണു സുധി

    സോഷ്യല്‍ മീഡിയയിലെ കമന്റുകളോട് പ്രതികരിച്ച് കൊല്ലം സുധിയുടെ ഭാര്യ രേണു. താന്‍ എന്ത് ചെയ്താലും വിധവ എന്ന് പറഞ്ഞ് വിമര്‍ശിക്കുകയും കുറ്റം പറയുകയും ചെയ്യുന്നവര്‍ക്കുള്ള മറുപടിയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇത് അവസാനിപ്പിക്കാന്‍ ഉള്ള വഴി ഒന്നെങ്കില്‍ തന്റെ ജീവിതം അവസാനിപ്പിക്കുക അല്ലെങ്കില്‍ മറ്റൊരു വിവാഹം കഴിക്കുകയാണെന്നാണ് രേണു സുധി പറയുന്നത്. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. എന്നിട്ടും തന്നെ കുറ്റം പറയുകയാണെന്നാണ് രേണു പറയുന്നത്. കൊല്ലം സുധിയുടെ മരണ ശേഷം സോഷ്യല്‍ മീഡിയയില്‍ രേണു സുധി നിരന്തരം ആക്രമിക്കപ്പെടുകയാണ്. നല്ല വസ്ത്രമിട്ടാലും ചിരിച്ചു കൊണ്ട് റീല്‍ പോസ്റ്റ് ചെയ്താലുമെല്ലാം രേണുവിനെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനവുമായി എത്താറുണ്ട്. ചിരിക്കുന്നത് പോലും പലര്‍ക്കും ഇഷ്ടമല്ല. നേരത്തേയും തനിക്ക് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തിനെതിരെ രേണു സുധി രംഗത്തെത്തിയിരുന്നു. കൊല്ലം സുധിയുടെ ആദ്യ വിവാഹത്തിലെ മകനെ രേണു വീട്ടില്‍ നിന്നും ഇറക്കിവിട്ടുവെന്ന് വരെ സോഷ്യല്‍ മീഡിയ വ്യാജ പ്രചരണം നടത്തിയിരുന്നു. ഇതിനിടെയാണ് താരം ഇപ്പോള്‍ പ്രതികരണവുമായി…

    Read More »
  • കാമുകിയെ എന്റെ അടുത്തേക്ക് കൊണ്ടുവരാന്‍ എല്ലാവരും സഹായിക്കണം! വ്യത്യസ്തമായ അഭ്യര്‍ത്ഥനയുമായി കമിതാക്കള്‍

    മറ്റൊരു രാജ്യത്ത് നിന്ന് കാമുകിയെ തന്റെ നാട്ടിലേക്ക് എത്തിക്കാന്‍ വ്യത്യസ്തമായ അഭ്യര്‍ത്ഥനയുമായി യുവാവ്. ഡെന്‍മാര്‍ക്ക് സ്വദേശിനിയായ കാമുകിയെ തന്റെ രാജ്യമായ യുകെയിലേക്ക് എത്തിക്കാന്‍ സമൂഹമാദ്ധ്യമം വഴി പണം അഭ്യര്‍ത്ഥിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡെവോണിലെ 24കാരനായ നഥാനിയേല്‍ ബാഷസ്. 26കാരിയായ തന്റെ കാമുകി കാരിന്‍ കോള്‍മെട്സിനെ യുകെയില്‍ എത്തിക്കാന്‍ 88,000 പൗണ്ട് സഹായമായി വേണമെന്നാണ് ഇന്റര്‍നെറ്റിലെ അപരിചിതരോടുള്ള അഭ്യര്‍ത്ഥന. 2022 മേയിലാണ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി ഇരുവരും പരിചയപ്പെട്ടത്. അധികം വൈകാതെ തന്നെ സൗഹൃദത്തിലും പിന്നീട് പ്രണയത്തിലുമായി. ആറ് മാസത്തോളം സ്ഥിരമായി ചാറ്റ് ചെയ്ത് അടുപ്പത്തിലായതിന് പിന്നാലെ പ്രിയതമയെ കാണാന്‍ അവളുടെ നാടായ ഡെന്‍മാര്‍ക്കിലേക്ക് യുവാവ് പോകുകയും ചെയ്തു. തങ്ങളുടെ പ്രണയം യഥാര്‍ത്ഥമാണെന്നും അത് സഫലമാകാന്‍ എല്ലാവരും സഹായിക്കണം എന്നുമാണ് ആവശ്യം. പലതവണ കൂടിക്കാഴ്ച നടത്തിയതോടെ തങ്ങള്‍ പിരിയാന്‍ പറ്റാത്ത അത്രയും അടുപ്പത്തിലായെന്നും വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാനാണ് ആഗ്രഹമെന്നും കമിതാക്കള്‍ പറയുന്നു. ഒരു കുടുംബമായി മുന്നോട്ട് പോകാന്‍ ആഗ്രഹമുണ്ട്. ജീവിത പങ്കാളിക്ക്…

    Read More »
  • അയാളുടെ സീരിയല്‍ നടി ഭാര്യയെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്ന രഹസ്യമായ പരസ്യമെന്ന് മീനു മുനീര്‍; പിന്നാമ്പുറ കഥകള്‍ പറഞ്ഞ് ആര്‍ട്ടിസ്റ്റ് ആയതല്ല ഞാനെന്ന് ബീനാ ആന്റണി

    തനിക്കെതിരെ വസ്തുതാ വിരുദ്ധമായ ആരോപണങ്ങള്‍ ഇന്നയിച്ച നടി മീനു മുനീറിനെതിരെ കേസ് കൊടുക്കുമെന്ന് നടി ബീന ആന്റണി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു ബീന ആന്റണിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം ബീനയുടെ ഭര്‍ത്താവ് നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ മനോജിന്റെ വീഡിയോയ്ക്കെതിരെ രംഗത്തെത്തിയപ്പോഴാണ് മീനു ബീനയ്ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. ‘ഭാര്യ എന്ത് ചെയ്താലും കുഴപ്പമില്ല മറ്റുള്ള സ്ത്രീകളെ പറയാന്‍ നടക്കുകയാണ് ഇവന്‍’ എന്നായിരുന്നു മീനു മുനീന്‍ പറഞ്ഞത്. മനോജിന്റെ ഭാര്യയുടെ പല കഥകളും തനിക്ക് അറിയാമെന്നും വേണമെങ്കില്‍ വീഡിയോ പങ്കുവെക്കാമെന്നും മീനു പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ബീന ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ ബീന പറഞ്ഞ വാക്കുകളിലേക്ക്. ഒരു വീഡിയോ ഇറങ്ങിയിട്ടുണ്ട്. എന്റെ വളരെ മോശമായി രീതിയില്‍ പരാമര്‍ശിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്ത് വന്നിട്ടുണ്ട്. അതേക്കുറിച്ചൊന്നും കൂടുതല്‍ പറയുന്നില്ല. ഹേമ കമ്മീഷനും അതിന്റെ ഭാഗമായുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. എല്ലാം നല്ലതിന് തന്നെ. പക്ഷെ അതിന്റെ ഇടയില്‍ കൂടെ ഇന്‍ഡസ്ട്രിയെ തകര്‍ക്കാന്‍ ചിലര്‍ ഇറങ്ങിയിട്ടുണ്ട്. നമ്മള്‍…

    Read More »
Back to top button
error: