Social MediaTRENDING

‘എല്ലാം ഓക്കെ അല്ലേ അണ്ണാ ?, സ്‌നേഹപൂര്‍വ്വം മുരളി ഗോപിക്കൊപ്പം’; പുതിയ പോസ്റ്റുമായി ആന്റണി പെരുമ്പാവൂര്‍

ലയാള സിനിമയുടെ റെക്കാഡുകള്‍ മറികടന്ന് കുതിക്കുകയാണ് എമ്പുരാന്‍. ഇടയ്ക്ക് രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടായി ചില രംഗങ്ങളും പേരും മാറ്റിയെങ്കിലും അതൊന്നും സിനിമയെ ബാധിച്ചിട്ടില്ല. മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജാണ് എമ്പുരാന്‍ സംവിധാനം ചെയ്തത്. ചിത്രം റിലീസ് ചെയ്ത് 11 ദിവസങ്ങള്‍ക്കകം 250 കോടി ആഗോളകളക്ഷനിലൂടെ മലയാളത്തിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റ് ആയി മാറുകയും ചെയ്തു.

ഇപ്പോഴിതാ കഴിഞ്ഞ ദിവസം ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ആന്റണി പെരുമ്പാവൂര്‍ പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. 250 കോടി നേട്ടതിന് പിന്നാലെ പൃഥ്വിരാജിനും മോഹന്‍ലാലിനും മുരളിഗോപിയ്ക്കും ഒപ്പമുള്ള ചിത്രങ്ങളാണ് ആന്റണി പെരുമ്പാവൂര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്. ‘എല്ലാം ഓക്കെ അല്ലേ അണ്ണാ?’, ‘എന്നും എപ്പോഴും’, ‘സ്‌നേഹപൂര്‍വ്വം’ എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രങ്ങള്‍ പങ്കുവച്ചത്.

Signature-ad

ആദ്യം പൃഥ്വിരാജിനൊപ്പമുള്ള ചിത്രം പങ്കുവച്ച ആന്റണി പെരുമ്പാവൂര്‍ മുന്‍പ് ഒരു സന്ദര്‍ഭത്തില്‍ പൃഥ്വിരാജ് പറഞ്ഞ വരികളാണ് ക്യാപ്ഷനായി കുറിച്ചത്. ‘എല്ലാം ഓക്കെ അല്ലേ അണ്ണാ…?’ എന്ന്. ഇരുപതിനായിരത്തോളം ലൈക്കാണ് ഇതിന് ലഭിച്ചിരിക്കുന്നത്. പിന്നാലെ മോഹന്‍ലാല്‍ ആന്റണിയുടെ ചുമലില്‍ കൈവച്ച് നടന്നുപോകുന്ന ഒരു ചിത്രവും ആന്റണി പങ്കുവച്ചു. ‘എന്നും എപ്പോഴും’ എന്നായിരുന്നു ഇതിന്റെ ക്യാപ്ഷന്‍. ഇത് പങ്കുവച്ച് ഒരു മണിക്കൂറിനുള്ളിലാണ് മുരളി ഗോപിക്കൊപ്പമുള്ള ചിത്രം ‘സ്‌നേഹപൂര്‍വം’ എന്ന ക്യാപ്ഷനൊപ്പം പങ്കുവച്ചത്. ചിത്രങ്ങള്‍ പെട്ടെന്ന് തന്നെ വൈറലായി. നിരവധി പേരാണ് കമന്റും ലൈക്കുമായി രംഗത്തെത്തുന്നത്.

 

Back to top button
error: