Social Media

  • മദ്യപിച്ചതിനു ശേഷം മരുന്ന് കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ

    മദ്യപിച്ചതിനു ശേഷം മരുന്നുകള്‍ കഴിക്കാമോ?  മദ്യപിക്കുന്നവരെ സംബന്ധിച്ച്‌ അവര്‍ക്ക് സ്ഥിരമായി വരുന്നൊരു സംശയവും ആശങ്കയുമാണിത്. മദ്യപിച്ച ശേഷം എന്തെങ്കിലും തരത്തിലുള്ള മരുന്നുകളോ ഗുളികകളോ കഴിക്കുന്നത് തീര്‍ച്ചയായും ആരോഗ്യത്തിന് ദോഷമാണ്. എന്ന് പറയുമ്ബോള്‍ ഇത് നിസാരമായി എടുക്കരുത്, കാരണം ഏത് സമയത്താണ് ഇത് പെട്ടെന്ന് തന്നെയുള്ള പ്രതികരണത്തിലേക്കോ പാര്‍ശ്വഫലങ്ങളിലേക്കോ കടക്കുകയെന്ന് നമുക്ക് പ്രവചിക്കാൻ സാധിക്കില്ല. മദ്യത്തിനോ മറ്റ് ലഹരിവസ്തുക്കള്‍ക്കോ എല്ലാം മരുന്നുകളുമായി പ്രതികരിക്കുന്ന സ്വഭാവമുണ്ട്. നാം എന്ത് പ്രശ്നത്തിനാണോ മരുന്ന് കഴിക്കുന്നത്- ആ പ്രശ്നത്തിന് പരിഹാരമുണ്ടാകുന്നില്ല എന്ന് മാത്രമല്ല, നമുക്കത് കൂടുതൽ അപകടവും വരുത്തും. അതിനാല്‍ തന്നെ മദ്യപിച്ച ശേഷം അതിന് മുകളിലായി യാതൊരുവിധത്തിലുള്ള മരുന്നുകളോ ഗുളികകളോ – അത് പെയിൻ കില്ലര്‍ ആയാല്‍ പോലും എടുക്കാതിരിക്കുക. ചിലരില്‍ തന്നെ ഒരിക്കല്‍ റിയാക്ഷൻസ് ഒന്നുമുണ്ടായില്ല എന്ന് കരുതി അടുത്ത തവണയും അങ്ങനെ ആകണമെന്നില്ല. ഇക്കാര്യവും പ്രത്യേകം ഓര്‍മ്മിക്കുക. മദ്യപിച്ചിട്ടുണ്ടെങ്കില്‍ ഏറ്റവും കുറഞ്ഞത് 24 മണിക്കൂര്‍, അതായത് ഒരു ദിവസത്തെ എങ്കിലും ഇടവേള എടുത്ത…

    Read More »
  • റോബിൻ ബസ് അടൂരിലേക്ക്

    പത്തനംതിട്ട: റൂട്ടിൽ പുതിയ മാറ്റങ്ങളുമായി റോബിൻ ബസ്.ഫെബ്രുവരി ഒന്നുമുതൽ അടൂരിൽ നിന്നാകും ബസ് ഓപ്പറേറ്റ് ചെയ്യുന്നത്. രാവിലെ 3:30 നു അടൂരിൽ നിന്നും പത്തനംതിട്ട വഴി കോയമ്പത്തൂർ…. അടൂർ 3.30am പത്തനംതിട്ട 4am കോയമ്പത്തൂർ 10.30am തിരികെ കോയമ്പത്തൂർ നിന്നും 6pm…. Book your seats +91 94973 52007

    Read More »
  • ബിജെപിയുടെ വർഗീയവാദവും രാമക്ഷേത്രത്തിന്റെ പിറവിയും 

    1528-ൽ പണികഴിപ്പിച്ച  ബാബറി മസ്ജിദ് 1949-ൽ ഒരു ഹിന്ദു ക്ഷേത്രമാക്കി മാറ്റിയതിന് പിന്നിൽ പ്രവർത്തിച്ചത് ഒരു മലയാളിയായിരുന്നു.1949ല്‍ രാമക്ഷേത്രം ഭക്തര്‍ക്ക് തുറന്നുകൊടുത്ത അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദിന്റെ അന്നത്തെ കളക്ടറായിരുന്ന കെകെ നായർ. 1949-ൽ മസ്ജിദിൽ രാമന്റെയും സീതയുടെയും വിഗ്രഹങ്ങൾ സ്ഥാപിക്കുകയും ചെയ്തു.ഇദ്ദേഹത്തിന്റെ ചെറുമകന്‍ സുനില്‍ പിള്ളയ്ക്ക് വരെ ഇന്ന് നടക്കുന്ന പ്രാണപ്രതിഷ്ഠയിൽ ക്ഷണമുണ്ട്. പിന്നീട് 1992 ഡിസംബർ 6-ന് മസ്ജിദ് പൂർണമായും തകർത്തു. ഹിന്ദുമതത്തിന്റെ പ്രധാന ദൈവമായ രാമന്റെ ജന്മസ്ഥലമായ രാമജന്മഭൂമിയുടെ സ്ഥലത്താണ് ഇത് സ്ഥിതിചെയ്യുന്നതെന്നായിരുന്നു വാദം. 2019-ൽ, ഇന്ത്യൻ സുപ്രീം കോടതി തർക്കഭൂമി ഹിന്ദുക്കൾക്ക് ക്ഷേത്രം പണിയാൻ നൽകാനുള്ള വിധിയും പുറപ്പെടുവിച്ചു..   2020 ഓഗസ്റ്റ് 5 -ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാമക്ഷേത്രത്തിന്റെ നിർമ്മാണം ആരംഭിക്കുന്നതിനുള്ള ഭൂമിപൂജൻ (തറക്കല്ലിടൽ ചടങ്ങ് ) നിർവഹിച്ചത്  രാമക്ഷേത്രത്തിൽ  പ്രാണപ്രതിഷ്ഠ ഇന്ന് (ജനുവരി 22ന്)നടക്കും       ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രമെന്ന പ്രത്യേകതയോടെയാണ് അയോധ്യയിലെ രാമക്ഷേത്രം പണി കഴിപ്പിക്കപ്പെടുന്നത്. ക്ഷേത്രത്തിന്റെ രൂപഘടന തയാറാക്കിയത് അഹമ്മദാബാദിലെ വാസ്തുശിൽപികളായ ചന്ദ്രകാന്ത് സോംപുരയും മകൻ ആഷിഷ് സോംപുരയുമാണ്.‌‌ 28, 000 ചതുരശ്ര അടി വിസ്തൃതിയിൽ 161 അടി ഉയരത്തിലാണ് ക്ഷേത്ര നിർമാണം.   ബാബറി മസ്ജിദ്  ഇന്ത്യയിലെ…

    Read More »
  • കോഴിക്കോട്ടെ ഓട്ടോക്കാർ കിടിലൻ; വൈറലായി കൊല്ലം സ്വദേശിയായ യുവാവിന്റെ പോസ്റ്റ്

    കോഴിക്കോട്: നഗരത്തിലെ ഓട്ടോക്കാരില്‍ നിന്നുണ്ടായ നല്ല അനുഭവം പങ്കുവെച്ച്‌ കൊല്ലം സ്വദേശിയായ യുവാവ്. രണ്ട് ദിവസം കോഴിക്കോട് തങ്ങിയപ്പോഴുണ്ടായ അനുഭവം ജയന്‍ മണ്‍റോ എന്ന ബാങ്ക് ഉദ്യോഗസ്ഥനായ യുവാവാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. യുവാക്കള്‍ മുതല്‍ പ്രായമായവര്‍ വരെയുള്ള ഡ്രൈവര്‍മാരുടെ നല്ല പെരുമാറ്റത്തെപ്പറ്റിയും ഫേസ്ബുക്ക് കുറിപ്പില്‍ പരാമർശമുണ്ട്. ഈ പെരുമാറ്റം യാത്രക്കാരിലുണ്ടാക്കുന്ന സന്തോഷം ചെറുതല്ലെന്നും ജയൻ പറയുന്നു. എവിടേക്ക് ഓട്ടം വിളിച്ചാലും യാത്രാവസാനം മീറ്ററിലുള്ള പണം മാത്രമാണ് ഓട്ടോക്കാര്‍ വാങ്ങിയതെന്നും ജയൻ പോസ്റ്റിൽ പറയുന്നുണ്ട്.രാത്രി 9.30ന് ശേഷം താമസ സ്ഥലത്തേക്ക് ഓട്ടോ വിളിച്ചപ്പോള്‍ മീറ്ററില്‍ കാണിച്ച 40 രൂപ മാത്രമാണ് വാങ്ങിയതെന്നും  സംശയം തോന്നി, മീറ്റര്‍ കാശ് മാത്രം മതിയോ എന്ന് ചോദിച്ചപ്പോള്‍ രാത്രി പത്തിന് ശേഷമാണ് കൂടുതല്‍ ചാര്‍ജ്ജ് ആവുകയുള്ളൂ എന്ന ഓട്ടോക്കാരന്റെ മറുപടി തന്നെ അദ്ഭുതപ്പെടുത്തിയതായും ജയൻ പറയുന്നു. ആ ഓട്ടോക്കാരന്റെ ഫോട്ടോ എടുക്കാന്‍ മറന്നുപോയ കാര്യവും ദുഃഖത്തോടെ അദ്ദേഹം പങ്കുവെക്കുന്നുണ്ട്. രണ്ടാം ദിവസം രാത്രിയിലും സമാന അനുഭവം…

    Read More »
  • റാന്നി കർത്താക്കൻമാർ നാടിന് നൽകിയ മതമൈത്രി സന്ദേശം 

    റാന്നിയുടെ പഴയ ഭരണാധികാരികൾ റാന്നി കർത്താവ് അഥവാ കർത്താക്കൾ ആയിരുന്നു.ശക്തി വിക്രമർ എന്നതാണ് സ്ഥാനപ്പേര്. ഇവർ തെക്കുംകൂർ രാജവംശവുമായി രക്തബന്ധം ഉള്ളവരാണ്. 18-ാം നൂറ്റാണ്ടിൽ മാർത്താണ്ഡവർമ്മ തെക്കുംകൂർ രാജ്യം പിടിച്ചെടുത്തുവെങ്കിലും കർത്താക്കന്മാരെ ,റാന്നിയുടെ ഭരണാധികാരികളായി തന്നെ നിലനിർത്തി. റാന്നി കർത്താക്കന്മാരുടെ കോയിക്കൽ (കൊട്ടാരം.) നിലനിന്നിരുന്നത് അരീക്കൽ എന്ന സ്ഥലത്താണ്.  റാന്നി രാമപുരം മഹാവിഷ്ണു ക്ഷേത്രം,റാന്നി ക്നാനായ വലിയപള്ളി തുടങ്ങിയവയൊക്കെ കർത്താക്കൻമാരുടെ സംഭാവനയാണ്. റാന്നി പെരുമ്പുഴ ബസ്സ്റ്റാൻഡിനടുത്ത് പമ്പാ തീരത്ത് പടിഞ്ഞാറോട്ട് ദർശനമായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ്  റാന്നി രാമപുരം മഹാവിഷ്ണു ക്ഷേത്രം. എരുമേലി ശ്രീ ധർമ്മശാസ്താ ക്ഷേത്രം അടക്കം റാന്നി കർത്താക്കൻമാരുടെ അധീനതയിൽ ആയിരുന്നു.  പണ്ട് ആറന്മുള ക്ഷേത്രത്തിൽ ഉൽസവകാലത്ത് റാന്നി കർത്താവ് എത്തിയതിനു ശേഷം മാത്രമേ തേവരെ ഇറക്കിയെഴുന്നള്ളിക്കാറുണ്ടായിരുന്നുള്ളുവത്രേ. എന്നാൽ പതിവിന് വിപരീതമായി ഒരിക്കൽ കർത്താവ് എത്തുന്നതിനു മുൻപേ തേവരെ എഴുന്നള്ളിച്ചു.അന്നത്തെ  ഭരണാധികാരിയുടെ പേര് മാനവിക്രമൻ കർത്താവ് എന്നായിരുന്നു. കർത്താവ് എത്തുമ്പോൾ കണ്ട കാഴ്ച ആറന്മുള തേവർ ആനപ്പുറത്ത് എഴുന്നള്ളി…

    Read More »
  • അക്ഷതം

    *നിശാന്ത് പരിയാരം* ആദ്യത്തെ അക്ഷതം ഗാന്ധിയ്ക്കാണ് അവർ നൽകിയത്.. ഇടനെഞ്ചിൽ നാഥുറാമിൻ്റെ ഉന്നം തെറ്റാത്ത ഒരെണ്ണം.. പിന്നെ ഒരു കാറിൽ ഉറങ്ങിക്കിടക്കവെ ഗ്രഹാം സ്റ്റയിൻസിനും കുഞ്ഞു മക്കൾക്കും അവർ അതു നൽകി, പെട്രോളൊഴിച്ച് മറ്റൊരു അക്ഷതം .. ബെസ്റ്റ് ബേക്കറിയിൽ ഗുൽബർഗ സൊസൈറ്റിയിൽ സംഞ്ചോധാ എക്സ്പ്രസിൽ മക്കാ മസ്ജിദിൽ നരോദാ പാട്യയിൽ പേരറിയാത്ത അനേകം മനുഷ്യർക്ക് അവർ പിന്നെയും അക്ഷതം നൽകി … കൽബുർഗി.. പൻസാരെ ധബോൽക്കർ ഗൗരി ലങ്കേഷ് മുഹമ്മദ് അഖലാഖ് സ്റ്റാൻ സ്വാമി .. അവർ അക്ഷതം നൽകിയവരുടെ പട്ടിക അങ്ങനെ നീണ്ടു പോയി .. ഒടുവിലാണ് അയോധ്യയുടെ അക്ഷതം പുതിയ പേരുള്ള അക്ഷതങ്ങളുമായി അവർ ഇനിയും വന്നു കൊണ്ടേയിരിക്കും, കൈകൂപ്പി നട്ടെല്ലു വളച്ച് കുമ്പിട്ട് വിനീതവിധേയരായി നമുക്ക് കാത്തിരിക്കാം…  – നിശാന്ത് പരിയാരം

    Read More »
  • ആശുപത്രികൾ കയറിയിറങ്ങേണ്ട; മൂലക്കുരുവിന് ചേനയോളം പോന്ന മറ്റൊരു മരുന്നില്ല

    സദ്യവട്ടങ്ങളില്‍ മാത്രമല്ല നിത്യജീവിതത്തിലും മുഖ്യ സ്ഥാനമാണ് ചേനയ്ക്കുള്ളത്. മറ്റ് കിഴങ്ങുകളെ അപേക്ഷിച്ച്‌ ദഹനവ്യവസ്ഥയുമായി ഏറെ ഇണങ്ങി നില്‍ക്കുന്നതിനാല്‍ വലിയ സ്വീകാര്യത ചേനയ്ക്കുണ്ട്. എരിശ്ശേരി, കാളൻ, തോരൻ, മുളകൂഷ്യം, അവിയല്‍, അച്ചാര്‍, മെഴുക്കുപുരട്ടി, പായസം, പുഴുക്ക് എന്നിങ്ങനെ ചേന കൊണ്ടുള്ള സ്വാദിഷ്ഠമായ വിഭവങ്ങള്‍ നിരവധിയാണ്. ഇതിനുപുറമേ വറുത്തോ, കനലില്‍ ചുട്ടോ പുഴുങ്ങിയോ കഴിക്കുകയുമാകാം. പോഷകങ്ങളുടെ കലവറയാണ് ചേന, നാരുകള്‍ക്ക് പുറമേ പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, സെലിനിയം, സിങ്ക്, കോപ്പര്‍, ഇരുമ്ബ്, ഫോസ്ഫറസ്, വിറ്റാമിൻ എ, ബി, പ്രോട്ടീൻ, ബീറ്റാസിറ്റോസ്റ്റിറോള്‍, ബിറ്റുലിനിക് ആസിഡ്, സ്റ്റിഗ്മാസ്റ്റിറോള്‍, ലൂപിയോള്‍, ഫ്ളേവനോയ്ഡുകള്‍ ഇവയും ചേനയിലെ ഘടകങ്ങളില്‍ ചിലതാണ്. ചില രോഗങ്ങളുടെ കാര്യത്തില്‍ ഔഷധത്തോടൊപ്പം ഭക്ഷണത്തില്‍ ചേന ഉള്‍പ്പെടുത്തുന്നത് അതിവേഗം രോഗശമനം നല്‍കാറുണ്ട്. ദഹനശക്തി ഇല്ലാത്തവരും അര്‍ശസ് രോഗികളും ചേനക്കറിയോടൊപ്പം മോരുകൂട്ടി ഊണ് കഴിക്കുന്നത് നല്ല ഫലം തരും. ചേനയിലയോ ചേനയോ കറിയാക്കി കഴിക്കുന്നത് പ്രതിരോധശേഷിക്കും ഗുണകരമാണ്. കുടലിന്റെ സുഗമമായ ചലനത്തിനും ശോധനയ്ക്കും ചേന ഫലപ്രദമാണ്. കൂടാതെ അര്‍ശസ്, ദഹനപ്രശ്നങ്ങള്‍,…

    Read More »
  • ഔഷധഗുണങ്ങൾ ഏറെ; മുന്തിരി വൈൻ ഉണ്ടാക്കുന്ന വിധം

    വൈൻ നുണയാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. പലതരം വൈൻ ഉണ്ടെങ്കിലും അതില്‍ കൂടുതല്‍ പ്രിയങ്കരം മുന്തിരി വൈനാണ്.വളരെ സിംപിളായി തന്നെ ഇത് വീട്ടിൽ ഉണ്ടാക്കാവുന്നതേയുള്ളൂ. മുന്തിരി വൈൻ വീട്ടില്‍ തയാറാക്കാൻ ആവശ്യമായ വസ്തുക്കൾ കറുത്ത മുന്തിരി – 5കിലോ പഞ്ചസാര – രണ്ടര കിലോ തിളപ്പിച്ചാറിയ വെള്ളം – 1ലിറ്റര്‍ സൂചി ഗോതമ്ബ് – 100ഗ്രാം കറുവപ്പട്ട ചതച്ചത് -150 ഗ്രാം ഗ്രാമ്ബു – പത്ത് എണ്ണം തയാറാക്കേണ്ട വിധം ആദ്യം തന്നെ 5ലിറ്റര്‍ വൈൻ ഉണ്ടാക്കാൻ ഭരണി ചൂടുവെള്ളത്തില്‍ കഴുകിയെടുക്കുക. ഞെട്ട് കളഞ്ഞ് നന്നായി കഴുകി തുടച്ച മുന്തിരി ഭരണിയില്‍ ഇടുക. ശേഷം പഞ്ചസാര ഇടുക. ഇങ്ങിനെ ലെയര്‍ ആയി മുന്തിരിയും പഞ്ചസാരയും തീരും വരെ ഇടുക. ശേഷം കറുവപ്പട്ട, ഗ്രാമ്ബു, ഗോതമ്ബ് എന്നിവ മുകളില്‍ ഇടുക.ശേഷം വെള്ളം ഒഴിക്കുക. ഇനി വായു കടക്കാത്ത വിധം ഒരു തുണികൊണ്ട് ഭരണി കെട്ടി വയ്ക്കുക. ഓരോ ആഴ്ചയിലും ഭരണി തുറന്നു ഒന്നു…

    Read More »
  • അന്നുമിന്നും കേരളത്തെ അവഗണിച്ച ആളാണ് യേശുദാസ്: ശാന്തിവിള ദിനേശ്

    കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഗാനഗന്ധര്‍വന്‍ കെജെ യേശുദാസിന്റെ 84ാം പിറന്നാള്‍ ദിനം. കേരളത്തില്‍ പ്രമുഖര്‍ പങ്കെടുത്ത് നടന്ന പിറന്നാള്‍ ആഘോഷത്തില്‍ യുഎസില്‍ നിന്നും വീഡിയോ കോളിലൂടെയാണ് യേശുദാസ് പങ്കെടുത്തത്. കുറച്ച് വര്‍ഷങ്ങളായി അമേരിക്കയില്‍ മകനോടൊപ്പം താമസിക്കുകയാണ് യേശുദാസും ഭാര്യ പ്രഭയും. പിറന്നാള്‍ ദിനത്തില്‍ പോലും ഗായകന്‍ കേരളത്തിലേക്ക് വരാത്തതില്‍ ആരാധകര്‍ക്ക് നിരാശയുണ്ട്.ഇപ്പോഴിതാ യേശുദാസ് കേരളത്തിലേക്ക് വരാത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. കേരളത്തോട് യേശുദാസ് എന്നും അകലം കാണിച്ചിട്ടുണ്ടെന്ന് ശാന്തിവിള ദിനേശ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. ‘ആയിരം പൂര്‍ണചന്ദ്രന്‍മാര്‍ കണ്ട പ്രായമാണ് 84 വയസ്. അദ്ദേഹം കുറേ വര്‍ഷങ്ങളായി ഇവിടെ ഇല്ല. അമേരിക്കയിലാണ്. കൊവിഡ് വന്ന ശേഷം എന്തുകൊണ്ടോ നാട്ടിലേക്ക് വന്നില്ല.വിശ്രമ ജീവിതം അമേരിക്കയിലാകട്ടെ എന്ന് കരുതിക്കാണും.   ‘ഫോര്‍ട്ട് കൊച്ചിയിലാണ് ജനിച്ചതെങ്കിലും അദ്ദേഹം കേരളത്തില്‍ കുറച്ച് കാലമേ ജീവിച്ചിട്ടുള്ളൂ. കേരളം അദ്ദേഹത്തെ ദൈവ തുല്യമായി കൊണ്ട് നടക്കുന്ന സംസ്ഥാനമാണ്. പക്ഷെ സിനിമാ ലൈഫ് തുടങ്ങിയപ്പോള്‍ മദ്രാസിലായിരുന്നു. എന്തുകൊണ്ടോ അന്നുമിന്നും…

    Read More »
  • അച്ഛൻ മന്ത്രിക്ക് ബിഗ് സല്യൂട്ട്

    തിരുവനന്തപുരം: ഏറെ സല്യൂട്ടുകള്‍ കണ്ടെങ്കിലും ഇതൊരു ഒന്നൊന്നര സല്യൂട്ടായെന്നാണ് മന്ത്രി പി.പ്രസാദിനെ അറിയുന്നവർ പറയുന്നത്. തിരുവനന്തപുരം സെൻറ് ജോസഫ് സ്‌കൂള്‍ വാർഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. അതേ സ്‌കൂളില്‍ പഠിക്കുന്ന മകനും സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്ലറ്റൂണ്‍ കമാന്ററുമായ ഭഗത് പ്രസാദാണ് പിതാവിനെ സല്യൂട്ട് നല്‍കി സ്വീകരിച്ചത്. സംഭവം കേരള പൊലീസിന്റെ  ഫേസ് ബുക്ക് പേജിലുള്‍പ്പെടെ പ്രചരിക്കുന്നുണ്ട്. ഈ അപൂർവ നിമിഷം സാമൂഹിക മാധ്യമങ്ങളും ഏറ്റെടുത്ത് കഴിഞ്ഞു.

    Read More »
Back to top button
error: