Social Media

  • കാലത്തിന്റെ കണ്ണ് തട്ടാത്ത രചനകൾ വരും തലമുറയ്ക്കായി കരുതി വച്ച പത്മരാജന്റെ ഓർമ്മകൾക്കിന്ന് 33 വയസ്

    കൊല്ലാൻ പറ്റിയ സ്ഥലം,” ഞാൻ പറഞ്ഞു, “ഞാൻ നിന്നെ കൊല്ലട്ടെ..?” “കൊല്ല്” അവൾ  പൊട്ടിചിരിച്ചുകൊണ്ട് എന്നെ പുറകിൽനിന്നു വരിഞ്ഞുചേർത്തു, “ചാകാൻ പറ്റിയ സ്ഥലം, കൊല്ലാമെങ്കിൽ കൊന്നേക്കൂ, ഞാൻ തമാശ പറയുകയല്ല” ക്ലാരയ്ക്ക് ഒരിക്കലും മരണത്തെ ഭയമുണ്ടായിരുന്നില്ല, എൻ്റെ കൈകൊണ്ടുള്ള മരണം അവൾ മോഹിച്ചിരുന്നുവെന്ന്‌ പലപ്പോഴും എനിക്കു തന്നെ തോന്നിയിട്ടുമുണ്ട്. “ഇവിടെ ഭൂതോം ചെകുത്താനും ഒക്കെയുണ്ടെന്നാ കിഴവൻ പറയുന്നത്, കൂട്ടത്തിൽ ഒരു യക്ഷിയായിട്ട് ഞാനും ചേരാം, പിന്നെയാണ് എന്റെയൊരു ശരിയായ ജീവിതം തുടങ്ങുന്നത്,” അവൾ പറഞ്ഞു. “പിന്നെ ചെകുത്താന്മാർക്കും ഭൂതത്താന്മാർക്കും കോളുകാലം”,  ഞാൻ പറഞ്ഞു, “നിന്നെപ്പോലൊരു സ്വർഗ്ഗവേശ്യയുടെ ആത്മാവ് പരിസരത്തിങ്ങനെ അനുഗ്രഹിച്ച് വ്യഭിചരിച്ചു ചുറ്റിത്തിരിഞ്ഞാൽ,  ഇവിടെ വ്യഭിചാരമങ്ങനെ തഴച്ചു പിടിക്കും,  ലാസറിന്റെ പാടം ഒഴിയും.” അവൾ ചിരിച്ചില്ല…. കുറേനേരം എന്തോ ഓർത്തുനിന്നിട്ട് പുറത്ത് അലറുന്ന മഴയിലേക്ക് അവൾ നീട്ടിയൊന്നു കൂവി, ആയിരം തൊണ്ടകളുള്ള മഴയുടെ വിളിയിൽ ക്ലാരയുടെ കൂവലിന്റെ ശബ്‌ദം ഞങ്ങൾ രണ്ടാൾപോലും കേട്ടില്ല… പ്രണയവും മഴയും ഇഴപിരിയാതെ ചിത്രീകരിച്ച  തൂവാന തുമ്പികള്‍,…

    Read More »
  • ”അയാള്‍ വയലന്റായി വീട്ടിലേക്ക് കയറി വന്നപ്പോള്‍ അമ്മ പേടിച്ചു, വീട് വൃത്തികേടാക്കി വണ്ടിയും നശിപ്പിച്ചു”

    വ്യത്യസ്തമായ അവതരണത്തിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ച് പറ്റിയ സുന്ദരിയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാര്‍ മാജിക്ക് എന്ന പരിപാടിയിലൂടെ മലയാളിയുടെ സ്വീകരണ മുറിയിലെത്തുന്ന പരിചിത മുഖത്തിന് ഇന്ന് ആരാധകര്‍ നിരവധിയാണ്. അവതാരക വേഷമണിഞ്ഞ ആദ്യകാലങ്ങളെപ്പറ്റിയും സ്റ്റേജിലെ മറക്കാനാകാത്ത നിമിഷങ്ങളെപ്പറ്റിയും പ്രേക്ഷകരില്‍നിന്ന് ഏറ്റുവാങ്ങിയ സ്‌നേഹാഭിനന്ദനങ്ങളെപ്പറ്റിയും ലക്ഷ്മി പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്. ആര്‍ജെ ആയിരുന്ന ലക്ഷ്മി പിന്നീടാണ് ടെലിവിഷന്‍ അവതാരകയായത്. തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരിയിലാണ് വീട്. അച്ഛന് ദോഹയിലായിരുന്നു ജോലി. അവിടെയും നാട്ടിലുമായിട്ടായിരുന്നു കുട്ടിക്കാലം. തൃശ്ശൂരിലെ ഒരു ലോക്കല്‍ ചാനലില്‍ ലൈവ് മ്യൂസിക് പ്രോഗ്രാം അവതരിപ്പിച്ചാണ് തുടക്കം. പ്ലസ് വണ്ണിന് പഠിക്കുമ്പോള്‍ റേഡിയോ ജോക്കിയായി. ഇന്ന് മലയാളത്തില്‍ ഏറ്റവും താരമൂല്യമുള്ള അവതാരകയാണ് ലക്ഷ്മി. സ്വദേശത്തും വിദേശത്തുമായി നിരവധി പരിപാടികള്‍ താരം അവതരിപ്പിച്ചിട്ടുണ്ട്. തന്റെ വിശേഷങ്ങള്‍ പങ്കിടാന്‍ ആരംഭിച്ച യുട്യൂബ് ചാനലില്‍ താരം പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. തന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഭയന്നുപോയ ചില സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ടെന്നാണ് പുതിയ വീഡിയോയിലൂടെ ലക്ഷ്മി പറയുന്നത്. തന്നോടുള്ള പ്രണയം കാരണം…

    Read More »
  • ക്രിസ്മസ് – പുതുവത്സര ബമ്ബര്‍ നറുക്കെടുപ്പ് നാളെ ഉച്ചകഴിഞ്ഞ് 2ന്

    ഇക്കൊല്ലത്തെ ക്രിസ്മസ് ന്യു ഇയര്‍ ബമ്ബര്‍ നറുക്കെടുപ്പ് നാളെ ഉച്ചകഴിഞ്ഞ് 2 മണിക്ക് നടക്കും. ഇരുപത് കോടിയാണ് ഒന്നാം സമ്മാനം. കൂടാതെ രണ്ടാം സമ്മാനവും ഇരുപത് കോടിയാണ്. ഇത് യഥാക്രമം ഒരു കോടിവച്ച്‌ ഇരുപത് പേര്‍ക്കാണ് ലഭിക്കുക. ഒന്നാം സമ്മാനത്തിനർഹമാകുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് രണ്ടു കോടി രൂപയും ലഭിക്കും.ഇങ്ങനെ ആകെ ഇരുപത്തി രണ്ടു പേരാണ് ഇത്തവണ ക്രിസ്മസ് ബമ്ബറിലൂടെ കോടിപതികള്‍ ആകാൻ പോകുന്നത്. മൂന്നാം സമ്മാനം പത്ത് ലക്ഷം(ഓരോ പരമ്ബരകള്‍ക്കും മൂന്ന് വീതം ആകെ 30 പേര്‍ക്ക്). നാലാം സമ്മാനം മൂന്ന് ലക്ഷം(ഓരോ പരമ്ബരകള്‍ക്കും രണ്ട് വീതം ആകെ 20 പേര്‍ക്ക്). അഞ്ചാം സമ്മാനം രണ്ട് ലക്ഷം(ഓരോ പരമ്ബരകള്‍ക്കും രണ്ട് വീതം ആകെ 20 പേര്‍ക്ക്). കൂടാതെ 5000, 4000,1000, 500, 400 രൂപകള്‍ വില വരുന്ന മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു. പത്ത് സീരീസുകളിലായി പുറത്തിറക്കിയിരിക്കുന്ന ക്രിസ്മസ് ന്യു ഇയര്‍ ബമ്ബര്‍ ടിക്കറ്റുകളുടെ വില 400 രൂപയാണ്.…

    Read More »
  • റെയിൽവേ റിസർവേഷൻ സംബന്ധിച്ച സാമാന്യ വിവരങ്ങൾ

    യാത്രാദിവസത്തിന് 120 ദിവസം മുമ്പ് മുതൽ സാധാരണ റിസർവേഷൻ തുടങ്ങുന്നതാണ്. ഒരു ടിക്കറ്റിൽ 6 യാത്രക്കാർക്ക് വരെ റിസര്‍വ് ചെയ്യാവുന്നതാണ്. കുട്ടികൾക്ക് (5-12വയസ്സ്) ബർത്ത് വേണ്ടങ്കിൽ പകുതി ചാര്‍ജും വേണമെങ്കിൽ മുഴുവൻ ചാര്‍ജും അടച്ച് റിസർവ് ചെയ്യാം. യാത്ര ചെയ്യുന്ന 5 വയസ്സിൽ താഴെയുള്ള കുട്ടികളുടെ പേര് റിസർവേഷൻ ഫോമിൽ ചേർത്താൽ പിന്നീട് യാത്രയിലുണ്ടായേക്കാവുന്ന അപകട ക്ളയിമുകൾക്ക് ഉപകാരപ്പെടുന്നതാണ്. ടിക്കറ്റുകൾ റെയില്‍വേ കൗണ്ടറിൽ നിന്ന് ഫോം പൂരിപ്പിച്ച് നൽകി നേരിട്ടൊ, IRCTC (Indian Railway Catering and Tourism Co-operation) യുടെ വെബ്സൈറ്റ് /ആപ്പ് വഴി ഓൺലൈൻ ആയിട്ടോ ബുക്ക് ചെയ്യാം. (സ്വന്തമായി ചെയ്യാൻ സാധിക്കാത്തവർ illegal software ഉപയോഗിക്കാത്ത authorised ഏജന്റുകളെ മാത്രം റിസർവേഷൻന് ഏൽപ്പിക്കുക.) ബർത്തുകൾ ഫുൾ ആകുന്നതു വരെ confirm (കോച്ച് നമ്പറും ബർത്ത് നമ്പറും സഹിതം) ടിക്കറ്റും ശേഷംRAC (Reservation against cancellation) യും പിന്നെ  വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റും നൽകുന്നതാണ്.  RAC എന്നാൽ സൈഡ്…

    Read More »
  • കൊട്ടാരക്കര  കെഎസ്ആർടിസി ഡിപ്പോ ഒരുക്കുന്ന ഇടുക്കി യാത്ര 

    ഇടുക്കിയുടെ കാഴ്ചകള്‍ കാണാൻ കൊതിക്കാത്ത ആരുണ്ട്. ഒറ്റ ദിവസത്തില്‍ പോയി വരാനുള്ള ബുദ്ധിമുട്ടും ബസ് കയറി എത്തുന്ന സമയവും എല്ലാം കൂടിയാകുമ്ബോള്‍ സാധാരണ യാത്രക്കാര്‍ പലരും പോക്കുതന്നെ വേണ്ടെന്ന് വയ്ക്കും. എന്നാല്‍ ഇടുക്കി യാത്ര പോകാൻ ആഗ്രഹമുള്ളവര്‍ക്ക് കെഎസ്‌ആര്‍ടിസി ബജറ്റ് ടൂറിസം ഇഷ്ടംപോലെ പാക്കേജുകളാണ് ഒരുക്കിയിട്ടുള്ളത്. അത്തരത്തിലൊന്നാണ് കൊട്ടാരക്കരയില്‍ നിന്നുള്ള ഇടുക്കി ടൂര്‍ പാക്കേജ്. ജനുവരി 24 ബുധനാഴ്ച പുലര്‍ച്ചെ 5.30ന് കൊട്ടാരക്കര കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ നിന്നും യാത്ര പുറപ്പെടും. സെമി സ്ലീപ്പര്‍ സൂപ്പര്‍ ഡീലക്സ് ബസിലാണ് യാത്ര. 08:10 ന് വളഞ്ഞങ്ങാനം വെള്ളച്ചാട്ടം, 10: 30 ന് അയ്യപ്പൻ കോവില്‍ തൂക്കുപാലം,11: 45 ന് കാല്‍വരി മൗണ്ട്, ഉച്ചയ്ക്ക് 1.00 മണിക്ക് ഉച്ചഭക്ഷണം, 2: 45 ന് രാമക്കല്‍ മേട്, തുടര്‍ന്ന് കാറ്റാടി പാടം,,ആമപ്പാറ, രാമക്കല്‍ വ്യൂ പോയിന്റ്, കുറവൻ കുറത്തി  പ്രതിമകൾ എന്നിവിടങ്ങളും കണ്ട് രാത്രി 11 മണിയോടെ തിരികെ കൊട്ടാരക്കര എത്തിച്ചേരുന്ന വിധത്തിലാണ് ക്രമീകരണം. വളഞ്ഞങ്ങാനം വെള്ളച്ചാട്ടം…

    Read More »
  • ചൂട് കനക്കുന്നു; താപാഘാതം തടയാൻ  വെള്ളരിയും തണ്ണിമത്തനും 

    സംസ്ഥാനത്ത് പലയിടത്തും അന്തരീക്ഷ താപനില ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ്.നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ കുടയോ തൊപ്പിയോ ഉപയോഗിക്കണം.ഇല്ലെങ്കിൽ അത് താപാഘാതത്തിന് കാരണമാകും. നിർജലീകരണം മൂലം വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്ന സമയം കൂടിയാണ് വേനൽക്കാലം.ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം.കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പാക്കണം എന്ന് മാത്രം.   അതേപോലെ ധാരാളം വിയർക്കുന്നവർ ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ കൂടുതലായി കുടിക്കണം.ഒപ്പം വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തൻ, ഓറഞ്ച് മുതലായ പഴങ്ങളും വെള്ളരിക്ക പോലുള്ള പച്ചക്കറി സാലഡുകളും  ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. വെയിലത്ത് ജോലിചെയ്യേണ്ടിവരുന്ന അവസരങ്ങളിൽ പകൽ 11 മുതൽ മൂന്നുവരെയുള്ള സമയം വിശ്രമവേളയായി ജോലിസമയം ക്രമീകരിക്കുക.കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്. കുട്ടികളെയും പ്രായമായവരെയും ഗർഭിണികളെയും ഹൃദ്രോഗം മുതലായ ഗുരുതര രോഗമുള്ളവരെയും പ്രത്യേകം ശ്രദ്ധിക്കുക. ഇവർക്ക് ചെറിയ രീതിയിൽ സൂര്യാഘാതം ഏറ്റാൽപോലും ഗുരുതരമായ സങ്കീർണതകളുണ്ടാകാം. വെള്ളരിക്ക അഥവാ കുക്കുമ്പർ വേനൽക്കാലത്തെന്നല്ല, ഏതുകാലത്തും ആരോഗ്യസംരക്ഷണത്തിന് ധൈര്യമായി ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ് വെള്ളരിക്ക അഥവാ കുക്കുമ്പർ. ഫൈബർ, വിറ്റാമിൻ കെ, വിറ്റാമിൻ സി,…

    Read More »
  • മറക്കരുത് ഹാഗിയ സോഫിയ; രാമക്ഷേത്രം ഒരു മുന്നറിയിപ്പ് മാത്രമെന്ന് കത്തോലിക്ക സംഘടന

    കോട്ടയം:മറക്കരുത് ഹാഗിയ സോഫിയയെന്നും രാമക്ഷേത്രം ഒരു മുന്നറിയിപ്പ് മാത്രമെന്നും ഹാഗിയ സോഫിയ പള്ളി ഉൾപ്പെടെ ഞങ്ങൾ തിരിച്ചു പിടിക്കുമെന്നും കത്തോലിക്ക സംഘടനയായ കാസ.രാമക്ഷേത്രം തിന്മയുടെ മേൽ നൻമയുടെ വിജയമെന്നും സോഷ്യൽ മീഡിയയിൽ പങ്ക് വച്ച കുറിപ്പിൽ സംഘടന പറയുന്നു. കുറിപ്പ്: 500 വർഷത്തെ ഹൈന്ദവരുടെ കാത്തിരിപ്പിനു ഇന്ന് വിരാമമാകുന്നു … മുഗൾ ചക്രവർത്തിമാരുടെ അക്രമങ്ങൾക്കും അധിനിവേശങ്ങൾക്കും തൽഫലമായി നഷ്ടപ്പെട്ടു എന്ന് കരുതിയ ശ്രീരാമ ജന്മ ഭൂമി ഒടുവിൽ നൂറ്റാണ്ടുകൾക്കിപ്പുറം ജനാധിപത്യ രീതിയിൽ തിരിച്ചു പിടിക്കാൻ സാധിച്ചത് പുതിയ പ്രത്യാശയാണ് … നിരവധി പേരുടെ രക്തച്ചൊരിച്ചിലും ജീവഹാനിയും മുൻപ് ഉണ്ടായിരുന്നെങ്കിലും ഇന്ന് വളരെ ശാന്തമായി സമാധാനപരമായ ഒരു നീതി നടപ്പിലാക്കപ്പെടുകയാണ് ! തിന്മയുടെ മേൽ നന്മ നേടുന്ന വിജയം ! ഈ വിജയം ഹാഗിയ സൊഫീയ എന്ന ഞങ്ങളുടെ ക്രൈസ്തവ ദേവാലയും ഒരിക്കൽ സമാധാനപൂർവമായി തിരിച്ചു പിടിക്കാൻ ഞങ്ങൾക്ക് കഴിയും എന്ന പ്രത്യാശ നൽകുന്നു. അധിനിവേശ ഇസ്ലാമിക തീവ്രവാദികൾ കരസ്ഥമാക്കിയ യഹൂദരുടെ ജെറുസലേം…

    Read More »
  • രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ സമയത്ത് ‘ബീഫ് ചലഞ്ച്’; ആഹ്വാനവുമായി സോഷ്യല്‍ മീഡിയ

    രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങ് നടക്കുന്ന സമയത്ത് ബീഫ് ചലഞ്ചുമായി സോഷ്യല്‍ മീഡിയ. രാജ്യത്തിന്റെ മതേതര സ്വഭാവത്തെ കളങ്കപ്പെടുത്തുന്നതാണ് അയോധ്യയില്‍ നടക്കാന്‍ പോകുന്ന രാമക്ഷേത്ര പ്രാണപ്രതിഷ്ഠയെന്ന് ആരോപിച്ചാണ് വ്യത്യസ്തമായ പ്രതിഷേധം. ഇന്ത്യയുടെ പ്രധാനമന്ത്രി ഈ ചടങ്ങില്‍ പങ്കെടുക്കുന്നതും പ്രാണപ്രതിഷ്ഠയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉച്ചവരെ അവധി പ്രഖ്യാപിച്ചതും ഇന്ത്യയുടെ മതേതര സ്വഭാവത്തിനു കളങ്കം വരുത്തുന്നതാണെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തങ്ങളുടെ പ്രതിഷേധം അറിയിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ബീഫ് ചലഞ്ചിന് നിരവധി പേര്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രാണപ്രതിഷ്ഠ സമയത്ത് കഴിക്കാന്‍ ബീഫ് പാകം ചെയ്തതിന്റെ ചിത്രങ്ങള്‍ അടക്കം ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

    Read More »
  • അയോധ്യയിലെ ആലു പൊറോട്ട ഉണ്ടാക്കുന്ന വിധം

    വടക്കേ ഇന്ത്യയിലെ, പ്രത്യേകിച്ച് ഉത്തർപ്രദേശുകാരുടെ ഏറ്റവും പ്രിയപ്പെട്ട വിഭവമാണ് ഉരുളക്കിഴങ്ങ് ചേർത്തുകൊണ്ടുള്ള  ആലു പൊറോട്ട.എത്ര കഴിച്ചാലും മതിവരാത്ത ഇത് നമുക്ക് വളരെയെളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ. ചേരുവകള്‍ ഉരുളകിഴങ്ങ് – 2 എണ്ണം സവാള – 3 എണ്ണം പച്ചമുളക് – 4 എണ്ണം മല്ലിയില – 2 തണ്ട് ആട്ട – 750 ഗ്രാം മൈദ – 400 ഗ്രാം ജീരകം – അല്‍പം മുളകുപൊടി – 3 ടേബിള്‍ സ്പൂണ്‍ ചാട്ട് മസാല – ഒന്നര ടേബിള്‍ സ്പൂണ്‍ ഗരം മസാല – ഒരു ടിസ്പൂണ്‍ ഇഞ്ചി, വെളുത്തുള്ളി ചതച്ചത് – ഒരു ടീസ്പൂണ്‍ വീതം എണ്ണ – രണ്ടു ടേബിള്‍ സ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് വെണ്ണ – 200 ഗ്രാം ആലൂ പൊറോട്ട തയ്യാറാക്കുന്ന വിധം 300 മില്ലി വെള്ളത്തില്‍ ആവശ്യത്തിന് ഉപ്പും അല്‍പം എണ്ണയും ചേർത്ത് ആട്ട കുഴച്ച്‌ 20 മിനിറ്റ് വെക്കുക. ഉരുളക്കിഴങ്ങ്…

    Read More »
  • 210 രൂപ നിക്ഷേപത്തിലൂടെ പ്രതിമാസം 5000 രൂപ പെൻഷൻ ഉറപ്പാക്കാം

    വിരമിക്കലിന് ശേഷം സ്വസ്തമായൊരു ജീവിതമാണ് ഏതൊരാളും ആഗ്രഹിക്കുന്നത്.അത് ഉറപ്പുവരുത്താനുള്ള ഏറ്റവും മികച്ച മാർഗമാണ് പെൻഷൻ. നിങ്ങള്‍ ഒരു സർക്കാർ ജോലിയിലാണെങ്കിലും മറ്റെതെങ്കിലും സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്യുന്നവരാണെങ്കിലും വിരമിക്കല്‍ കാലം സുരക്ഷിതമാക്കാൻ സാധിക്കുന്ന ഒരു പദ്ധതിയെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പരാമർശിക്കുന്നത്. അതാണ് അടല്‍ പെൻഷൻ യോജന.2015 മെയ് 9നാണ് കേന്ദ്ര സർക്കർ സ്വയം തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവർക്കായി അഡല്‍ പെൻഷൻ യോജന അവതരിപ്പിക്കുന്നത്. അടല്‍ പെൻഷൻ യോജന എന്നത് അവരുടെ വാർദ്ധക്യത്തില്‍ ആളുകള്‍ക്ക് സാമ്ബത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി രൂപീകരിച്ച സർക്കാർ പദ്ധതിയാണ്. ഇത് പ്രധാനമായും അസംഘടിത മേഖലയില്‍ പ്രവർത്തിക്കുന്നവർക്കാണ് ഗുണകരമാകുന്നത്.   പദ്ധതിയുടെ ഭാഗമാകുന്നവർക്ക് അവരുടെ വിരമിക്കല്‍ കാലത്ത് കുറഞ്ഞത് 1000 രൂപ മുതല്‍ 5000 രൂപ വരെ പെൻഷനായി ലഭിക്കുമെന്ന് സർക്കാർ ഉറപ്പു നല്‍കുന്നു.  ആദായനികുതി അടയ്ക്കാത്തവർക്കും മറ്റ് സാമൂഹിക സുരക്ഷാ പദ്ധതികളില്‍ ഉള്‍പ്പെടാത്തവർക്കും ഇത് പ്രത്യേകിച്ചും സഹായകരമാണ്.   18 വയസിനും 40 വയസിനും ഇടയില്‍ പ്രായമുള്ള ഏതൊരു…

    Read More »
Back to top button
error: