Social Media
-
January 26, 2024
ഇസ്രായേൽ രാജാവിനെ വരെ വീഴ്ത്തിയ സൗന്ദര്യം; പോകാം പൂവാറിലേക്ക് !
തിരുവനന്തപുരം:തിരുവനന്തപുരത്തിൻ്റെ തെക്കേയറ്റത്തുളള സ്ഥലമാണ് പൂവാർ.പൂവാറിൽ നിന്നും കുറച്ചു കൂടി യാത്ര ചെയ്താൽ തമിഴ്നാടായി. വിഴിഞ്ഞം തുറമുഖത്തിന് വളരെ അടുത്തായി സ്ഥിതി ചെയ്യുന്ന പൂവാർ, നയനമനോഹരമായ കാഴ്ചകളുടെ ഒരു മനോഹര തീരം കൂടിയാണ്.മനോഹരമായ പൊഴിമുഖം, അഗാധമായ അറേബ്യൻ കടൽ, തെങ്ങിൻ തോപ്പുകൾ, വിനോദസഞ്ചാരികളെ ആകർഷിക്കുവാനായി റിസോർട്ടുകൾ, നദിയിലൂടെയുളള യാത്ര, ദേവാലയങ്ങൾ, തുടങ്ങി നിരവധി കാഴ്ചകൾ പൂവാറിലുണ്ട്. 56 കിലോമീറ്റർ നീണ്ടു കിടക്കുന്ന നെയ്യാർ നെയ്യാറ്റിൻകര താലൂക്കിലൂടെ ഒഴുകി അറബി കടലിൽ ലയിക്കുന്നത് പൂവാറിലാണ്. കണ്ണുകൾക്ക് കുളിർമയേകുന്ന പ്രകൃതിഭംഗിയുളള ഒരു ടൂറിസ്റ്റ് സ്പോട്ട് എന്ന് പൂവാറിനെ വിശേഷിപ്പിച്ചാൽ അതിശയോക്തിയാകില്ല. പ്രധാന കാഴ്ചകൾ അറബി കടലും പൊഴിമുഖവും ബോട്ട് സവാരിയുമാണ്. ബോട്ടിൽ മാത്രമാണ് പൂവാറിൽ സഞ്ചരിക്കാൻ കഴിയുക. ശാന്തതയും മനഃശ്ശാന്തിയും ആഗ്രഹിക്കുന്നവർക്ക് പൂവാർ ഒരു മുതൽക്കൂട്ടാണ്. പൂവാറിലെ ബോട്ട് യാത്ര തെങ്ങിൻ തോപ്പുകൾക്കിടയിലൂടെയാണ് യാത്ര ആരംഭിക്കുന്നത്. ഇടയ്ക്ക് വരുന്ന കൈതക്കാടുകളും, അതിനിടയിലൂടെയുളള യാത്രയും ആനന്ദകരമാണ്.യാത്രയ്ക്കിടയിൽ വളരെ ഇടുങ്ങിയ ചില ഭാഗങ്ങളിലൂടെ കടന്നുപോകുമ്പോൾ എതിരെ വരുന്ന…
Read More » -
January 26, 2024
ആർത്തവമുള്ള സ്ത്രീകൾ വെള്ളമൊഴിച്ചാൽ ചെടികൾ വാടിപോകുമെന്ന സംഭാവനയ്ക്കാണോ പത്മശ്രീ ? അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായ് തമ്ബുരാട്ടിയുടെ പേരിൽ സോഷ്യൽ മീഡിയയിൽ അടി
2024-ലെ പദ്‌മപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ആറുമലയാളികള്‍ക്കാണ് പത്മശ്രീ ലഭിച്ചത്. ഇതില്‍ തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായ് തമ്ബുരാട്ടിയും രാജ്യത്തിന്റെ പരമോന്നത പുരസ്കാരങ്ങളിലൊന്ന് നേടി അഭിമാനമായി.പത്മശ്രീ ലഭിച്ചത് ശ്രീപദ്മനാഭസ്വാമിയുടെ അനുഗ്രഹമാണെന്ന് അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ബായി പറയുമ്പോൾ സോഷ്യൽ മീഡിയയിൽ മറ്റൊരു ചർച്ച കൊഴുക്കുകയാണ്. ആർത്തവമുള്ളമുള്ള സ്ത്രീകൾ വെള്ളമൊഴിച്ചാൽ ചെടികൾ വാടിപോകുമെന്ന കണ്ടുപിടുത്തം ശാസ്ത്രലോകത്തിന് സംഭാവന നൽകിയതിനാണോ പത്മശ്രീ എന്നാണ് പ്രധാന ചോദ്യം.എന്താണ് തമ്പുരാട്ടി രാജ്യത്തിന് നൽകിയ സംഭാവനയെന്ന് മറ്റൊരു കൂട്ടർ ചോദിക്കുന്നു.’സർവത്രം ഹിന്ദുത്വ മയം ‘ എന്ന് വേറൊരു വിഭാഗം! തമ്പുരാട്ടിയെ അടുത്ത നോബൽ പുരസ്‌കാരത്തിനും നോമിനേറ്റ് ചെയ്യും എന്നും കമന്റുകൾ പോകുന്നു. ആദ്യമായാണ് തിരുവിതാംകൂർ രാജകുടുംബത്തിലെ ഒരംഗത്തിന് പത്മശ്രീ ലഭിക്കുന്നത്. ഒ.രാജഗോപാലിനെയും സോഷ്യൽ മീഡിയ വെറുതെ വിട്ടില്ല.ഏറ്റവും കൂടുതൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചു തോറ്റതിനാണോ, അതോ കേരള നിയമ സഭയുടെ അകം കാണാൻ ഭാഗ്യം ലഭിച്ചത് പരിഗണിച്ചാണോ പത്മശ്രീ എന്നാണ് ചോദ്യം. എക്സ്പയേർഡ് രാജ കുടുംബാഗം മിസിസ്. ഗൗരി ലക്ഷ്മി ഭായിക്ക്…
Read More » -
January 26, 2024
ആറാട്ടുപുഴ വേലായുധപ്പണിക്കർ:ശ്രീനാരായണഗുരുവിനും മുൻപേ ഈഴവശിവനെ പ്രതിഷ്ഠിച്ച സാമൂഹ്യവിപ്ലവകാരി
ജാതിചിന്ത കൊണ്ട് ഭ്രാന്താലയമായിരുന്ന കേരളത്തില്‍, അസമത്വത്തിനും ജാതീയതക്കും വിശിഷ്യാ പിന്നോക്ക സമുദായങ്ങളില്‍ പെട്ട ജനതകളുടെ അവകാശങ്ങള്‍ക്കും വേണ്ടി അക്ഷീണം പോരാടിയ ധീരപുരുഷ കേസരിയായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. ആലപ്പുഴ ജില്ലയില്‍ കാര്‍ത്തികപ്പള്ളി താലൂക്കില്‍ കടലോര പ്രദേശമായ ആറാട്ടുപുഴയിലെ സമ്പന്നമായ കല്ലിശേരി തറവാട്ടില്‍ 1825ല്‍ വേലായുധപ്പണിക്കര്‍ ജനിച്ചു. അദ്ദേഹം ജനിച്ച് ഏതാനും ദിവസങ്ങള്‍ക്കു ശേഷം അച്ഛനും അമ്മയും നിര്യാതരായി. അപ്പൂപ്പന്റെ കീഴില്‍ വളര്‍ന്നു. അപ്പൂപ്പന്‍ വലിയ ധനിക നായിരുന്നു. അദ്ദേഹത്തിന് നേരിട്ട് വിദേശ വ്യാപാരം ഉണ്ടായിരുന്നു. 150 ഏക്കര്‍ തെങ്ങിന്‍ തോപ്പും 300 ഏക്കര്‍ കൃഷിനിലവും അനവധി കെട്ടിടങ്ങളും ഉണ്ടായിരുന്നു. പായ്ക്കപ്പലു കളുടെയും ഉടമയായിരുന്നു. ഈ സ്വത്തുക്കള്‍ ക്കെല്ലാം ഏക അവകാശി വേലായുധ പ്പണിക്കര്‍ മാത്രം. വിദ്യാഭ്യാസം വീട്ടില്‍ വെച്ചു തന്നെയായിരുന്നു. സംസ്‌കൃതവും മലയാളവും തമിഴും പഠിച്ചു. വേലായുധന് 16 വയസ്സുള്ളപ്പോള്‍ അമ്മാവന്‍ മരിച്ചു. അതോടെ തറവാട്ടുഭരണം ഏറ്റെടുക്കേണ്ടിവന്നു. ഇതിനിടയില്‍ കായികാഭ്യാസവും കുതിരസവാരിയും വശത്താക്കി. 20ആമത്തെ വയസ്സില്‍ വിവാഹം കഴിച്ചു. പുതുപ്പള്ളിയിലെ വാരണപ്പള്ളിയില്‍ എന്ന…
Read More » -
January 25, 2024
രോഗം മാറാൻ ഗംഗയിൽ മുക്കി; അഞ്ച് വയസുകാരൻ ശ്വാസംമുട്ടി മരിച്ചു
ന്യൂഡൽഹി: രോഗം മാറാൻ ഗംഗയിൽ നിർബന്ധിച്ച് മുക്കിയ അഞ്ച് വയസുകാരൻ ശ്വാസംമുട്ടി മരിച്ചു.ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് സംഭവം. ദില്ലിയില്‍ താമസിക്കുന്ന കുടുംബം ഇന്നലെ രാവിലെയാണ് ഹരിദ്വാറിലെത്തിയത്. രോഗിയായ ബാലനൊപ്പം മാതാപിതാക്കളും ബന്ധുവായ സ്ത്രീയുമാണ് കാറിലുണ്ടായിരുന്നതെന്ന് കാര്‍ ഡ്രൈവര്‍ പറയുന്നു. യാത്രയില്‍ തന്നെ ബാലൻ അവശനിലയിലായിരുന്നുവെന്നും മകന് ക്യാൻസറാണ്, ദില്ലിയിലെ ഡോക്ടര്‍മാരെല്ലാം കയ്യൊഴിഞ്ഞുവെന്ന് അവര്‍ തന്നോട് പറഞ്ഞതായും ഡ്രൈവര്‍ അറിയിക്കുന്നു. ബന്ധുവായ സ്ത്രീ ആണത്രേ കുഞ്ഞിനെ വെള്ളത്തില്‍ മുക്കിയത്. ഈ സമയത്ത് മാതാപിതാക്കള്‍ പ്രാര്‍ത്ഥന ചൊല്ലുകയായിരുന്നു. ഈ സംഭവത്തിന്‍റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. കുട്ടി മുങ്ങി മരിക്കുന്നതും, ശേഷം ആളുകള്‍ കുട്ടിയെ എടുത്ത് കിടത്തിയ ശേഷം സമീപത്തിരുന്ന് ബന്ധുവായ സ്ത്രീ ശബ്ദമുണ്ടാക്കുന്നതുമെല്ലാം വീഡിയോയിൽ കാണാം. സോഷ്യല്‍ മീഡിയയില്‍ സംഭവത്തില്‍ കടുത്ത പ്രതിഷേധമാണ് നടക്കുന്നത്. ഇത്തരത്തിലുള്ള അപക്വമായ സമീപനം നടത്തുന്നവര്‍ ആരായാലും, അത് മാതാപിതാക്കള്‍ ആയാല്‍ പോലും നിയമനടപടിയുണ്ടാകണം, എങ്കിലേ ഇനിയും ഇതുപോലുള്ള ആവര്‍ത്തനങ്ങള്‍ വരാതിരിക്കൂ എന്നാണ് ഏവരും പറയുന്നത്.
Read More » -
January 25, 2024
ഏഷ്യൻ കപ്പിലെ തോൽവി; ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക്കിനെ പുറത്താക്കണമെന്ന് മുറവിളി
ന്യൂഡൽഹി: ഏഷ്യൻ കപ്പിലെ ഇന്ത്യയുടെ നാണംകെട്ട തോൽവിക്ക് പിന്നാലെ പരിശീലകൻ ഇഗോർ സ്റ്റിമാക്കിനെ പുറത്താക്കണമെന്ന് മുറവിളി. പരിശീലകൻ ഇഗോർ സ്റ്റിമാക്കിന്റെ തന്ത്രങ്ങളൊക്കെയും പരാജയപ്പെട്ടെന്ന വിലയിരുത്തലാണ് പൊതുവെ. പ്രതിരോധത്തിന് അമിത പ്രധാന്യം നല്‍കിയപ്പോള്‍ ഗോളടിക്കാൻ മറന്നു. ഇന്ത്യയുടെ മൂന്ന് മത്സരങ്ങളില്‍ നിന്നായി ഷോട്ട് ഓണ്‍ ടാർഗറ്റിലേക്ക് എത്തിയത് വിരലിലെണ്ണാവുന്ന ഷോട്ടുകളാണെന്ന് അറിയുമ്ബോഴാണ് അത്ഭുതപ്പെടുക. ഇതോടെ പരിശീലകനെതിരെ രോഷം ഉയർന്നുകഴിഞ്ഞു. കോച്ചിനെ പുറത്തക്കണമെന്ന തരത്തില്‍ എക്‌സില്‍ ഹാഷ്ടാഗ് സജീവമായി. നായകൻ സുനില്‍ ഛേത്രിയെ മുൻനിർത്തിയായിരുന്നു ഇന്ത്യ ആക്രമണങ്ങള്‍ മെനഞ്ഞിരുന്നത്. ഛേത്രിക്ക് തിളങ്ങാനായില്ല എന്ന് മത്രമല്ല താരത്തിലേക്ക് കാര്യമായി പന്ത് എത്തിയതുമില്ല. ചടുലമായ നീക്കങ്ങളൊന്നും മിഡ്ഫീല്‍ഡർമാരില്‍ നിന്ന് വന്നില്ല. ലാലിയൻസുവാല ചാങ്‌തെ, നരോം മഹേഷ് സിങ്, മൻവീർ സിങ്, അനിരുഥ് ഥാപ്പ, സുരേഷ് സിങ് വാങ്ജം എന്നിവരൊക്കെ അണിനിരന്നെങ്കിലും മുന്നേറ്റങ്ങള്‍ക്ക് കാര്യമായ മൂർച്ച ഇല്ലാതെ പോയി. പരിക്കേറ്റ സഹല്‍ അബ്ദുല്‍ സമദിനാകട്ടെ അവസാന മത്സരത്തില്‍ അതും പകരക്കാരനായി മാത്രമെ ഇറങ്ങാനായുള്ളൂ. തോറ്റമ്ബിയതോടെ ഫിഫ റാങ്കിങിലും ഇന്ത്യക്ക് തിരിച്ചടിയായി.…
Read More » -
January 25, 2024
തിരുവനന്തപുരം – ഗുരുവായൂർ കെഎസ്ആർടിസി
തിരുവനന്തപുരം ഗുരുവായൂർ സൂപ്പർ ഫാസ്റ്റ് 06:30 PM തിരുവനന്തപുരം 08:20 PM പുനലൂർ 08:40 PM പത്തനാപുരം 09:15 PM കോന്നി 09:30 PM പത്തനംതിട്ട 10:00 PM റാന്നി 10:50 PM കാഞ്ഞിരപ്പള്ളി 11:10 PM ഈരാറ്റുപേട്ട 11:30 PM പാലാ 12:15 AM തൊടുപുഴ 12:40 AM മുവാറ്റുപുഴ 01:50 AM അങ്കമാലി 02:50 AM തൃശൂർ 03:30 AM ഗുരുവായൂർ ===================== 12:50 PM ഗുരുവായൂർ 01:30 PM തൃശൂർ 02:40 PM അങ്കമാലി 04:00 PM മുവാറ്റുപുഴ 04:25 PM തൊടുപുഴ 05:10 PM പാലാ 05:30 PM ഈരാറ്റുപേട്ട 05:55 PM കാഞ്ഞിരപ്പള്ളി 06:45 PM റാന്നി 07:30 PM പത്തനംതിട്ട 07:40 PM കോന്നി 08:00 PM പത്തനാപുരം 08:20 PM പുനലൂർ 10:10 PM തിരുവനന്തപുരം ⬇️⬇️⬇️ കടന്നു പോകുന്ന വഴി ■ വെഞ്ഞാറമൂട് , ആയൂർ , പുനലൂർ ,…
Read More » -
January 25, 2024
പ്ലാൻ കൃത്യമായിരിക്കണം; വീടു പണിയും മുൻപ് അറിയാം ഇക്കാര്യങ്ങൾ
വീട് പ്രിയപ്പെട്ടതാകുന്നത് വലിപ്പവും ആർഭാടവും കൊണ്ടല്ല, പ്ലാൻ കൃത്യമായതിന്റെയും ചെലവ് ചുരുക്കാൻ ഇടയായതിന്റെയുമൊക്കെ സന്തോഷം കൊണ്ടു കൂടിയാണ്… സ്വരുക്കൂട്ടി വച്ചതൊക്കെ എടുത്തു ചെലവാക്കി വീടുപണി മുന്നേറുമ്പോഴാകും ചെലവിന്റെ കാര്യത്തിൽ ശ്വാസം മുട്ടൽ തുടങ്ങുക.പണിയൊക്കെ തീർത്ത് സ്വസ്ഥമായി വീട്ടിൽ ഒന്നുറങ്ങാമെന്നു വച്ചാലോ? ലോണിനെക്കുറിച്ച് ഓർത്ത് സമാധാനം കിട്ടില്ല. വീടു നിർമാണത്തിനുള്ള ആദ്യപടി ബജറ്റാണ്. ബജറ്റ് പ്ലാൻ ചെയ്യുമ്പോൾ സാമ്പത്തിക സമ്മർദം അധികം ബാധിക്കാതിരിക്കാൻ റിവേഴ്സ് കാൽക്കുലേഷൻ നടത്താം. ആദ്യം വീടുപണിക്കായി ഉദ്ദേശിക്കുന്ന തുക തീരുമാനിക്കുക. ഇപ്പോഴത്തെ മാർക്കറ്റ് അനുസരിച്ച് 1600– 2000 രൂപയാണ് സ്ക്വയർ ഫീറ്റിനു ചെലവാകുന്ന നിരക്ക്. ഈ ഫിഗറിനിടയിലുള്ള ഒരു തുക തീരുമാനിക്കുക. ഇനി ആകെ തുകയെ സ്ക്വയർ ഫീറ്റ് നിരക്കു കൊണ്ട് ഹരിക്കുക. ഇതാണ് നിങ്ങളുടെ വീടിന്റെ സ്ക്വയർ ഫീറ്റ്. ഈ അളവിൽ വീടു പണിയുന്നതാണ് പോക്കറ്റ് കാലിയാകാതിരിക്കാൻ നല്ലത്. മറ്റൊന്നാണ് കാലാവധി.മുൻകൂട്ടി തീരുമാനിച്ച് ആ സമയത്തിനുള്ളിൽ പണി തീർക്കണം.ബജറ്റിന് വീടുപണി കാലാവധിയുമായി ബന്ധമുണ്ട്. ചുറ്റുമതിൽ, കിണർ, ഔട്ട്ഹൗസ്,…
Read More » -
January 25, 2024
അങ്കമാലിയിലെ പ്രധാനമന്ത്രി; ജയ്‌ശ്രീറാം വിളിച്ച രേവതിയെ ട്രോളി സോഷ്യല്‍ മീഡിയ
അയോധ്യ രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാ ചടങ്ങിനെ അനുകൂലിച്ച് ജയ്‌ശ്രീറാം വിളിച്ച നടി രേവതിയെ ട്രോളി സോഷ്യല്‍ മീഡിയ. കിലുക്കം എന്ന ചിത്രത്തിലെ പോപ്പുലറായ അങ്കമാലിയിലെ പ്രധാനമന്ത്രി എന്ന ഭാഗം സൂചിപ്പിച്ചുകൊണ്ടാണ് ട്രോളുകള്‍. ഇനി രേവതിയെ അങ്കമാലിയിലെ പ്രധാനമന്ത്രിയാക്കാം എന്ന് ഉറപ്പ് വല്ലതും കൊടുത്തോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. നിരവധി ട്രോള്‍ ഗ്രൂപ്പുകളും അതിന് താഴെ വന്ന കമന്റുകളുമെല്ലാം ഇത്തരത്തില്‍ ഉള്ളതായിരുന്നു. വിദ്യാഭ്യാസമുള്ള മനുഷ്യർ ഇത്തരത്തില്‍ നിലപാടുകള്‍ സ്വീകരിക്കുമോ എന്നും, ബാബറിയുടെ ചരിത്രം അറിയാത്ത ആളല്ലലോ രേവതി എന്നും ചോദ്യങ്ങള്‍ ഉയരുന്നു. കഴിഞ്ഞ ദിവസമാണ് ജയ് ശ്രീറാം വിളിച്ചുകൊണ്ട് താൻ വിശ്വാസിയാണെന്ന തരത്തില്‍ രേവതി ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവെച്ചത്.
Read More » -
January 24, 2024
എങ്കിലുമെന്റെ സംയുക്‌തേ! രാമന്റെയും സീതയുടെയും ചിത്രം പങ്കുവച്ച് നടി
അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് നടിമാരായ രേവതി, നിത്യാ മേനോന്‍ തുടങ്ങിയവര്‍ക്കു പിന്നാലെ നിലപാട് വ്യക്തമാക്കി തെന്നിന്ത്യന്‍ സുന്ദരി സംയുക്താ മേനോനും. ജനുവരി 22 അവിസ്മരണീയമായ ദിവസമായിരുന്നുവെന്നും രാം ലല്ലയുടെ മുഖം കണ്ടപ്പോഴുണ്ടായ നിര്‍വൃതി നവ്യാനുഭവമായിരുന്നെന്നുമാണ് രേവതി സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. രേവതിയുടെ വാക്കുകളെ പിന്തുണച്ച് നിത്യയും രംഗത്തെത്തുകയായിരുന്നു. ഇപ്പോഴിതാ രാമന്റെയും സീതയുടെയും വനവാസ കാലത്തെ ചിത്രം പങ്കുവച്ചുകൊണ്ട് നടി സംയുക്ത മേനോനും രംഗത്തെത്തിയിരിക്കുകയാണ്. ബ്രിട്ടീഷ് കവിയായ ബെന്‍ ഒക്രിയുടെ വാക്കുകളാണ് ചിത്രത്തിന് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. ”സൃഷ്ടിക്കാനും മറികടക്കാനും സഹിക്കാനും രൂപാന്തരപ്പെടാനും സ്‌നേഹിക്കാനും നമ്മുടെ കഷ്ടപ്പാടുകളെക്കാള്‍ വലുതാകാനുമുള്ള കഴിവാണ് നമ്മെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കരുത്ത്” എന്നാണ് നടി കുറിച്ചത്. പ്രാണ പ്രതിഷ്ഠാ ദിവസം നിലവിളക്ക് തെളിച്ചതിന്റെ ചിത്രവും സംയുക്ത പങ്കുവച്ചിരുന്നു. നേരത്തെ നടി ദിവ്യ ഉണ്ണി, സാമന്ത,ശില്‍പ ഷെട്ടി എന്നിവരും രാം ലല്ലയുടെ ചിത്രം പങ്കുവച്ചിരുന്നു. നടിമാരായ പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ദിവ്യ പ്രഭ, കനി കുസൃതി, സംവിധായകനും നടനുമായ ആശിഖ്…
Read More » -
January 24, 2024
ഇന്ത്യൻ സൈനികര്‍ക്കൊപ്പം ജയ്‌ശ്രീറാം വിളിച്ച് ചൈനീസ് സൈനികര്‍; വീഡിയോ
അയോദ്ധ്യ രാമക്ഷേത്രത്തിന്റെ അലയൊലികള്‍ അങ്ങ് ചൈനയിലും. നിയന്ത്രണ രേഖയില്‍ ഇന്ത്യൻ സൈനികർക്കൊപ്പം ‘ജയ് ശ്രീറാം’ വിളിക്കുന്ന ചൈനീസ് സൈനികരുടെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. പാനീയങ്ങളും ലഘുഭക്ഷണങ്ങളും ക്രമീകരിച്ച മേശയ്‌ക്കരികില്‍ നിന്നാണ് ഇരുകൂട്ടരും ജയ് ശ്രീറാം മുഴക്കുന്നത്.തെക്കൻ ലഡാക്കിലെ ചെപ്‌സി-ചുമർ അതിർത്തി പ്രദേശങ്ങളിലാണ് ഇത് നടന്നതെന്നാണ് റിപ്പോർട്ടുകള്‍. രാമക്ഷേത്രം തുറന്നുനൽകിയതിന്റെ ആവേശത്തിനിടയില്‍, ഈ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ കാര്യമായ ശ്രദ്ധ നേടുന്നുണ്ട്.
Read More »