Social Media
-
November 29, 2024
സുഹൃത്ത് കാരണം തേടി വന്ന സൗഭാഗ്യങ്ങള്‍ റിസബാവ തട്ടിത്തെറിപ്പിച്ചു, അവസാന കാലത്ത് കടബാധ്യതയും!
മലയാള സിനിമയിലെ എന്നും ഓര്‍ക്കുന്ന വില്ലന്‍ കഥാപാത്രങ്ങളുടെ കൂട്ടത്തില്‍ ഇപ്പോഴുമുണ്ട് നടന് റിസബാവ അനശ്വരമാക്കിയ ജോണ്‍ ഹോനായ് എന്ന കഥാപാത്രം. മലയാളത്തിലെ സുന്ദര വില്ലന്മാരുടെ ഗണത്തിലാണ് അദ്ദേഹത്തിന് സ്ഥാനം. നൂറിലേറെ മലയാളം ചിത്രങ്ങളില്‍ റിസബാവ അഭിനയിച്ചിട്ടുണ്ട്. 2021 ല്‍ അമ്പത്തിനാലാം വയസിലാണ് അസുഖങ്ങള്‍ മൂലം റിസബാവ അന്തരിച്ചത്. തോപ്പുംപടി സ്വദേശിയായ റിസബാവയെ വൃക്ക സംബന്ധമായ രോഗങ്ങളും അലട്ടിയിരുന്നു. സിനിമകളില്‍ മാത്രമല്ല നിരവധി സീരിയലുകളിലും നടന് അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തെറ്റായ ചില തീരുമാനങ്ങളുടെ പേരില്‍ റിസബാവയ്ക്കുണ്ടായ ചില നഷ്ടങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകനും നടനും നിര്‍മാതാവുമായ ആലപ്പി അഷ്റഫ്. സുഹൃത്ത് കാരണം തേടി വന്ന സൗഭാഗ്യങ്ങളെ റിസബാവ തട്ടിത്തെറിപ്പിച്ചു എന്നാണ് ആലപ്പി അഷ്റഫ് സ്വന്തം യുട്യൂബ് ചാനലില്‍ പങ്കിട്ട പുതിയ വീഡിയോയിലൂടെ പറഞ്ഞത്. ആലപ്പി അഷ്റഫിന്റെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം… ‘ഇന്‍ ഹരിഹര്‍ നഗര്‍’ എന്ന സിനിമയിലൂടെ കടന്നുവന്ന് മലയാളികളുടെ മനസിനെ കീഴടക്കിയ സുന്ദരനായ വില്ലനായിരുന്നു റിസബാവ. ഇന്ത്യ മുഴുവന്‍ ആരാധകരെ നേടാനും…
Read More » -
November 28, 2024
എന്റെ രണ്ട് വിവാഹബന്ധവും തകര്‍ന്നതിന് ഒരു കാരണം അച്ഛനാണ്! പിതാവിനെതിരെ വനിതയുടെ ആരോപണം വൈറല്‍
തമിഴിലെ പ്രമുഖ താരപുത്രി വനിത വിജയകുമാര്‍ നിരന്തരം വിവാദങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന താരമാണ്. വനിതയുടെ പിതാവും തമിഴിലെ പ്രമുഖ നടനുമായ വിജയകുമാറുമായി നടി സ്വത്തു തര്‍ക്കത്തിലാണ്. ഇതിന്റെ പേരില്‍ വീടുവിട്ടിറങ്ങിയ വനിത പിതാവിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഏറ്റവും പുതിയതായി തന്റെ രണ്ട് വിവാഹമോചനങ്ങള്‍ക്കും കാരണം അച്ഛനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വനിത. മൂന്ന് തവണ വിവാഹിതയായ നടി പലപ്പോഴും ദാമ്പത്യത്തിലെ പ്രശ്നങ്ങളിലൂടെയാണ് വിമര്‍ശിക്കപ്പെട്ടത്. എന്നാല്‍ അതിന് കാരണം പിതാവണെന്ന പറഞ്ഞതോടെ ആരാധകരും ഞെട്ടിയിരിക്കുകയാണ്. തെന്നിന്ത്യയിലെ പ്രമുഖ നടന് വിജയകുമാറിന്റെയും അന്തരിച്ച നടി മഞ്ജുളയുടെയും മൂത്ത മകളാണ് വനിത വിജയകുമാര്‍. ‘ചന്ദ്രലേഖ’ എന്ന സിനിമയില്‍ ദളപതി വിജയ്ക്കൊപ്പം നായികയായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച വനിത ശേഷംനാല് സിനിമകളിലും അഭിനയിച്ചിരുന്നു. നായികയായി അരങ്ങേറ്റം കുറിച്ച നടനെ നടന് ആകാശുമായി ഇഷ്ടത്തിലായ വനിത 18 -ാമത്തെ വയസ്സിലാണ് ആകാശിനെ വിവാഹം കഴിക്കുന്നത്. ഏഴ് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചതിന് ശേഷം 2007 ല്‍ നടി ആകാശില്‍ നിന്ന് വിവാഹമോചനം നേടി.…
Read More » -
November 25, 2024
”ആ കയ്യാങ്കളിക്കു ശേഷം ഒടുവിലും രഞ്ജിത്തും പരസ്പരം പൊറുത്തു,സബ്സ്ക്രിപ്ഷന് കൂട്ടാനുള്ള തറവേല”
ഒടുവില്‍ ഉണ്ണികൃഷ്ണനെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് രഞ്ജിത്തിനെതിരേയുള്ള ആലപ്പി അഷ്റഫിന്റെ ആരോപണത്തില്‍ പ്രതികരിച്ച് ആറാം തമ്പുരാന് എന്ന ചിത്രത്തിന്റെ സഹസംവിധായകന് എം പത്മകുമാര്‍. സിനിമകള്‍ ഇല്ലാതായി കഴിയുമ്പോള്‍ വാര്‍ത്തകളുടെ ലൈം ലൈറ്റില്‍ തുടരാന്‍ വേണ്ടി ചില സിനിമാ പ്രവര്‍ത്തകര്‍ നടത്തിപ്പോരുന്ന യൂട്യൂബ് ചാനലുകള്‍ക്ക് സബ്സ്ക്രിപ്ഷന് കൂട്ടിക്കിട്ടാനുള്ള ഏതാനും തറവേലകളില്‍ ഒന്നു മാത്രമാണെന്നാണ് ആലപ്പി അഷ്റഫിന്റെ ആരോപണത്തെ കുറിച്ച് പത്മകുമാര്‍ പ്രതികരിച്ചിരിക്കുന്നത്. 1996ല്‍ നടന്ന ഈ സംഭവത്തില്‍ പ്രതികരിക്കാന്‍ അഷറഫിന് സ്വന്തം യൂട്യൂബ് ചാനല്‍ തുടങ്ങുന്ന 2024 വരെ കാത്തിരിക്കേണ്ടി വന്നു. സിനിമയുടെ ലൊക്കേഷനില്‍ ഏറെ സ്നേഹത്തോടെയും സൗഹൃദത്തോടെയും പരസ്പര ബഹുമാനത്തോടെയും കഴിഞ്ഞു പോന്ന രണ്ടു പേരാണ് ഒടുവിലും രഞ്ജിത്തും. ഷൂട്ടിംഗില്ലാത്ത ഇടവേളകളില്‍ സംഭവിക്കുന്ന സൗഹൃദസദസ്സുകളിലൊന്നില്‍ ഉണ്ടായ ക്ഷണികമായ ഒരു കൊമ്പു കോര്‍ക്കലും ഒടുവിലിന്റെ വാക്കുകള്‍ സഭ്യതയുടെ അതിരു കടക്കുന്നു എന്നു തോന്നിയപ്പോള്‍ രഞ്ജിത്ത് അതു തിരുത്തിയതും അതു ചെറിയ ഒരു കയ്യാങ്കളിയുടെ വക്കുവരെ എത്തിയതും അല്പസമയത്തിനകം എല്ലാം മറക്കുകയും പരസ്പരം ക്ഷമിക്കുകയും ചെയ്ത…
Read More » -
November 21, 2024
ഇന്ത്യാഗേറ്റിനു മുന്നില്‍ ബാത്ത് ടവല്‍ ധരിച്ചെത്തി യുവതിയുടെ ഗ്ലാമര്‍ നൃത്തം
സമൂഹമാധ്യമത്തില്‍ വൈറലാകാന്‍ പലകാര്യങ്ങളും ആളുകള്‍ ചെയ്യാറുണ്ട്. ഇപ്പോഴിതാ തികച്ചു വ്യത്യസ്തമായ ഒരു ഡാന്‍സുമായി എത്തിയിരിക്കുകയാണ് കൊല്‍ക്കത്തയില്‍ നിന്നുള്ള യുവതി. ഇന്ത്യാ ഗേറ്റിനു മുന്നില്‍ ബാത്ത് ടവല്‍ ധരിച്ചെത്തി ഡാന്‍സ് ചെയ്യുന്ന യുവതിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. മോഡലും സമൂഹമാധ്യമ ഇന്‍ഫ്ലുവന്‍സറുമായ സന്നതി മിത്ര എന്ന യുവതിയാണ് ഇന്ത്യാ ഗേറ്റിനു മുന്നില്‍ ഡാന്‍സ് ചെയ്തത്. മിസ് കൊല്‍ക്കത്ത 2017 സൗന്ദര്യമത്സരത്തിലെ വിജയിയാണ് സന്നതി മിത്ര. രാജ്യാന്തര പുരുഷദിനത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള കുറിപ്പോടെയാണ് യുവതി വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ‘ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗെ’ എന്ന ചിത്രത്തിലെ ഗാനത്തിനാണ് സന്നതിയുടെ ഡാന്‍സ്. ഗാനരംഗത്തില്‍ കജോള്‍ എത്തുന്നതു പോലെയാണ് സന്നതി ബാത്ത് ടവലില്‍ എത്തിയത്. സന്നതിയുടെ പ്രവൃത്തി അമ്പരപ്പോടെ നോക്കി നില്‍ക്കുന്നവരെയും വിഡിയോയില്‍ കാണാം. സമൂഹമാധ്യമത്തിലെത്തി നിമിഷങ്ങള്‍ക്കകം തന്നെ വീഡിയോ വൈറലായി. വിഡിയോ വൈറലായതോടെ സന്നതിയുടെ പ്രവൃത്തിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടുള്ള കമന്റുകളും എത്തി. യുവതിയെ അറസ്റ്റ് ചെയ്യണമെന്നാണ് പലരും വിഡിയോയ്ക്ക് കമന്റ് ചെയ്തത്. ‘പൊതുയിടത്തില്‍…
Read More » -
November 17, 2024
കൂടെ നില്‍ക്കുമെന്ന് കരുതിയ ആ നടി അപമാനിച്ചു; സിനിമയിലെ ദുരനുഭവം തുറന്നു പറഞ്ഞ് അപര്‍ണ ദാസ്
സിനിമയില്‍ നിന്നുണ്ടായ ദുരനുഭവത്തെപ്പറ്റി നടി അപര്‍ണ ദാസ്. ഒരു വലിയ സിനിമയില്‍ അഭിനയിക്കുമ്പോഴുണ്ടായ മോശം അനുഭവാണ് താരം പങ്കുവച്ചിരിക്കുന്നത്. സംവിധായകന് നിര്‍ദ്ദേശിച്ച വസ്ത്രം ധരിക്കില്ലെന്ന് താന്‍ പറഞ്ഞപ്പോഴുണ്ടായ അനുഭവമാണ് താരം പങ്കുവെക്കുന്നത്. റെഡ് എഫ്എം മലയാളത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു അപര്‍ണ മനസ് തുറന്നത്. പുതിയ സിനിമയായ ആനന്ദ് ശ്രീബാലയുടെ പ്രൊമോഷന്റെ ഭാഗമായി എത്തിയതായിരുന്നു അപര്‍ണ. അഭിലാഷ് പിള്ളയും ഒപ്പമുണ്ടായിരുന്നു. ഒരു സിനമയില്‍ വച്ച് തനിക്ക് മോശം അനുഭവമുണ്ടായപ്പോള്‍ പ്രതീക്ഷയോടെ നോക്കിയ നടി കൂടെ നിന്നില്ലെന്നാണ് അപര്‍ണ പറയുന്നത്. സ്ത്രീകള്‍ക്ക് സ്ത്രീകള്‍ തന്നെ ശത്രുക്കളാകുന്നുണ്ടെന്നാണ് അപര്‍ണ പറയുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്. ”സര് ഇങ്ങനെയുള്ള കോസ്റ്റിയും ഞാന്‍ ഓണ്‍ സ്ക്രീനില്‍ ഇടില്ല. ഞാന്‍ കംഫര്‍ട്ടബിള്‍ അല്ല എന്നു പറഞ്ഞു. അവിടെ ഈ പുള്ളിക്കാരിയുണ്ടായിരുന്നു. ഞാന്‍ പ്രതീക്ഷിക്കുന്നത് പിന്തുണയാണ്. കുറേ ആണുങ്ങള് ഇരിക്കുന്ന സ്പേസില്‍ ഒറ്റയ്ക്ക് നിന്ന് ഫൈറ്റ് ചെയ്യേണ്ടി വരുമ്പോള്‍, ഒരു സ്ത്രീയെ കാണുമ്പോള്‍ നമ്മള് കരുതുമല്ലോ ഒന്ന് കൂടെ നില്‍ക്കുമോ…
Read More » -
November 16, 2024
”3 സെക്കന്‍ഡ് ദൃശ്യത്തിന് 10 കോടി.. ധനുഷിന് പക, ഉള്ളിലുള്ള സ്വഭാവം പുറത്ത് വന്നു”
നാനും റൗഡി താന്‍ സിനിമയിലെ ബിടിഎസ് രംഗങ്ങള്‍ നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയിലുപയോഗിച്ചതിന് നയന്‍താരയ്ക്കെതിരെ നടന് ധനുഷ് കോപ്പിറൈറ്റ്സ് നോട്ടീസ് അയച്ചത് വലിയ വാര്‍ത്തയായിരുന്നു. 3 സെക്കന്‍ഡ് ദൃശ്യത്തിന് 10 കോടി രൂപ നഷ്ടപരിഹാരം വേണമെന്നായിരുന്നു സിനിമയുടെ നിര്‍മാതാവായ ധനുഷ് മുന്നോട്ടു വെച്ച ആവശ്യം. എന്നാല്‍ വിഷയത്തില്‍ ധനുഷിനെതിരെ രൂക്ഷഭാഷയിലിപ്പോള് പ്രതികരിച്ചിരിക്കുകയാണ് നയന്‍താര. ധനുഷിന്റേത് വെറും പകര്‍പ്പവകാശ പ്രശ്നമല്ലെന്നും ധനുഷ് വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്നും നയന്‍താര തുറന്നടിച്ചു. ധനുഷിനെ പരാമര്‍ശിച്ച്, ഇന്‍സ്റ്റഗ്രാമിലൂടെ തുറന്ന കത്ത് പോസ്റ്റ് ചെയ്തായിരുന്നു താരത്തിന്റെ പ്രതികരണം. തങ്ങളുടെ വിവാഹ ഡോക്യുമെന്ററിയില്‍ നാനും റൗഡി താന്‍ സിനിമയിലെ പാട്ടുപയോഗിക്കാന്‍ രണ്ട് വര്‍ഷത്തോളം ധനുഷിന്റെ നിര്‍മാണക്കമ്പനിയില്‍ നിന്ന് അനുമതിക്ക് കാത്തു എന്നാണ് നയന്‍താര പറയുന്നത്. ഒരുപാട് തവണ ഇക്കാര്യം ധനുഷിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കാര്യമുണ്ടായില്ലെന്നും ധനുഷ് ഇക്കാര്യം മനപ്പൂര്‍വം വൈകിപ്പിക്കുകയായിരുന്നുവെന്നും നയന്‍താര കത്തില്‍ കുറിക്കുന്നു. കത്തിന്റെ പൂര്‍ണരൂപം: ഒരുപാട് കാര്യങ്ങളിലെ തെറ്റിദ്ധാരണ മാറ്റാനാണ് ഇങ്ങനെ ഒരു തുറന്ന കത്ത് എഴുതുന്നത്. അങ്ങയെപ്പോലെ എല്ലാവിധ പിന്തുണയോടെയും വളര്‍ന്നു…
Read More » -
November 12, 2024
കാമുകനൊപ്പമുള്ള സ്വകാര്യ വീഡിയോ ലീക്കായി; പാകിസ്ഥാനി താരത്തെ തിരഞ്ഞ് ഇന്ത്യക്കാരും
പാകിസ്ഥാനി ടിക് ടോക് താരത്തെ ഗൂഗിളില്‍ തിരഞ്ഞതില്‍ നിരവധി ഇന്ത്യക്കാരും. മിനാഹില്‍ മാലിക് എന്ന പാകിസ്ഥാനി യുവതിയെയാണ് നിരവധിപേര്‍ ഗൂഗിളില്‍ തിരഞ്ഞത്. ഗൂഗിള്‍ ട്രെന്‍ഡ്സില്‍ നിന്നുള്ള വിശദാംശങ്ങളിലാണ് ഇന്ത്യയില്‍ നിന്നുള്ള തിരച്ചില്‍ കൂടിയതായി മനസ്സിലാക്കാന്‍ കഴിഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍. മിനാഹില്‍ മാലിക്കും അവരുടെ കാമുകനായ യുവാവിനൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് ഗൂഗിളില്‍ തിരയുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായത്. ഒക്ടോബറിലാണ് മിനാഹിലിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങള്‍ വഴി പ്രചരിച്ചത്. സംഭവം വന്‍ വിവാദമായതോടെയാണ് മിനാഹിലിനെ തിരയുന്നവരുടെ എണ്ണവും വിമര്‍ശനവും ശക്തമായത്. ഒരു അടച്ചിട്ട മുറിയില്‍ നിന്ന് കാമുകനൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങളാണ് പ്രചരിച്ചത്. എന്നാല്‍ ഇത് അബദ്ധത്തില്‍ സംഭവിച്ചതല്ലെന്നും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ മിനാഹിലും ആണ്‍സുഹൃത്തും ചേര്‍ന്ന് ചെയ്തതാണെന്നാണ് പാകിസ്ഥാനില്‍ വ്യാപകമായി ഉയര്‍ന്ന വിമര്‍ശനം. നിരവധിപേര്‍ മിനാഹിലിനെ പിന്തുണച്ച് രംഗത്ത് വന്നെങ്കിലും വിമര്‍ശനവും ശക്തമായിരുന്നു. ആഴ്ചകളോളം ഇത് പാകിസ്ഥാനിലെ സമൂഹമാദ്ധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായതോടെയാണ് ഇന്ത്യയില്‍ നിന്നും ടിക് ടോക് താരത്തെ തിരയുന്നവരുടെ എണ്ണം കുതിച്ചുയര്‍ന്നത്. സ്വകാര്യ വീഡിയോ…
Read More » -
November 11, 2024
വിവാഹവേദിയില്‍ ഫോട്ടോയെടുക്കാനെത്തി, പിന്നാലെ വരനെ ഇടിച്ചുകൂട്ടി യുവാവ്; വധുവിന്റെ കാമുകനോ?
വിവാഹ വേദിയില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയ യുവാവ് സ്റ്റേജില്‍ കയറി വധൂവരന്മാര്ക്കൊപ്പം ഫോട്ടോയെടുക്കാന്‍ സ്റ്റേജിലേക്ക് എത്തുകയായിരുന്നു. വരന് ഹസ്തദാനം നല്കിയ ശേഷം ഇയാള്‍ പൊതിരെ തല്ലുന്നതാണ് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. സംഭവത്തെത്തുടര്‍ന്ന് വധു ചാടിയെഴുന്നേറ്റ് യുവാവിനെ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും യുവാവ് മര്‍ദ്ദനം തുടരുകയാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണെങ്കിലും വീഡിയോ ഇപ്പോഴും സമൂഹമാദ്ധ്യമ ഉപയോക്താക്കള്‍ ചര്‍ച്ച ചെയ്യുകയാണ്. ഉത്തരേന്ത്യയില്‍ എവിടെയോ ആണ് സംഭവമെന്നാണ് കമന്റ് ബോക്സില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. എന്നാല്‍ യുവാവ് വരനെ മര്‍ദ്ദിക്കുന്നതിനുള്ള കാരണം വ്യക്തമല്ല. നിരവധിയാളുകളുടെ കമന്റ് പ്രത്യക്ഷപ്പെടുന്നത് വരനെ മര്‍ദ്ദിച്ച യുവാവ് വധുവിന്റെ മുന്‍ കാമുകനാണെന്ന തരത്തിലാണ്. വരനെ മര്‍ദ്ദിച്ച വ്യക്തി യുവതിയുടെ കാമുകനാണെങ്കില്‍ തെറ്റ് യുവതിയുടെ ഭാഗത്താണെന്നും എന്തിനാണ് ഇത്തരത്തില്‍ പെരുമാറുന്നയാളെ വിവാഹത്തിന് ക്ഷണിച്ചതെന്നാണ് നിരവധിയാളുകള്‍ ചോദിക്കുന്നത്. എന്നാല്‍ വന്നത് യുവതിയുടെ കാമുകനാണെന്ന് ഉറപ്പില്ലെങ്കില്‍ വെറുതെ ആ പെണ്‍കുട്ടിയെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന…
Read More » -
November 11, 2024
രാവണന്റെ ലങ്കയിലെ രാമായണത്തിന്റെ ശേഷിപ്പുകള്‍; വൈറലായി ശ്രീലങ്കന്‍ എയര്‍ലൈന്‍സ് പരസ്യം
രാവണനെക്കുറിച്ചോര്ക്കുമ്പോള് ലങ്കയാണ് മനസിലെത്തുക. രാമായണത്തില്‍ പരാമര്‍ശിക്കുന്ന ശ്രീലങ്കയിലെ മിക്ക സ്ഥലങ്ങളും ഇന്ന് രാജ്യത്തെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. ഈ സ്ഥലങ്ങളെല്ലാം കോര്‍ത്തിണക്കിക്കൊണ്ടുള്ള ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ പുതിയ പരസ്യമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായിരിക്കുന്നത്. കൊച്ചുമകന് രാമായണ കഥ പറഞ്ഞുകൊടുക്കുന്ന മുത്തശ്ശിയിലൂടെ പുരോഗമിക്കുന്ന പരസ്യം രാമായണവുമായി ബന്ധപ്പെട്ട് ശ്രീലങ്കയിലുള്ള എല്ലാ സ്ഥലങ്ങളിലൂടെയും ഒരു ചെറിയ സഞ്ചാരമാണ് കാഴ്ചക്കാരന് സമ്മാനിക്കുന്നത്. രാവണന് സീതാദേവിയെ തട്ടിക്കൊണ്ടുവന്ന് താമസിപ്പിച്ചിരുന്ന അശോകവനം, ഹനുമാന് സീതാദേവിയുമായി കൂടിക്കാഴ്ച നടത്തിയ സ്ഥലം, വിഭീഷണനെ രാമന് ലങ്കാധിപതിയായി അഭിഷേകം നടത്തിയ സ്ഥലം ഇങ്ങനെ പോകുന്നു വീഡിയോയിലെ സ്ഥലങ്ങള്‍. ശ്രീലങ്കയില്‍ രാമായണ കഥയുമായി ബന്ധപ്പെട്ടുകിടക്കുന്ന എല്ലാ സ്ഥലങ്ങളിലൂടെയും വീഡിയോ നമ്മളെ കൂട്ടിക്കൊണ്ട് പോകുന്നു. പച്ചപ്പും ഹരിതാഭയും കടലും മലയും ക്ഷേത്രങ്ങളുമൊക്കെയായി ശ്രീലങ്കയുടെ പ്രകൃതിഭംഗി മുഴുവന്‍ ഒപ്പിയെടുത്തിട്ടുണ്ട് വീഡിയോയില്‍. ഒടുവില്‍ രാജ്യത്തിന്റെ യഥാര്‍ത്ഥ സൗന്ദര്യത്തെക്കുറിച്ച് ശ്രീലങ്കന്‍ സര്‍ക്കാര്‍ മനസിലാക്കി എന്നാണ് വീഡിയോയുടെ കമന്റ്ബോക്സിലുള്ള മിക്കവരുടെയും അഭിപ്രായം.
Read More » -
November 11, 2024
ട്രംപിന്റെ വിജയത്തിന് പിന്നാലെ മെലാനിയയുടെ നഗ്നചിത്രങ്ങള്‍ ടിവി ചാനലില്‍
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടിയതിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്റെ നഗ്നചിത്രങ്ങള്‍ റഷ്യന്‍ ടിവി ചാനലില്‍. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ‘റഷ്യ നെറ്റ്വര്‍ക്ക്’ എന്ന വാര്‍ത്താചാനലിന്റെ ’60 മിനിട്സ്’ എന്ന പരിപാടിയിലാണ് മെലാനിയയുടെ നഗ്നചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. മുന്‍മോഡലായ മെലാനിയ 2000ല്‍ ‘ജി.ക്യു മാഗസി’ന് വേണ്ടി ചെയ്ത ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ചാനല്‍ സംപ്രേഷണം ചെയ്തത്. എഴുത്തുകാരി ജൂലിയ ഡേവിസ് ഇതിന്റെ ദൃശ്യം എക്സില്‍ പങ്കുവച്ചതിന് പിന്നാലെ ചാനലിനെതിരെ വന്‍വിമര്‍ശനമാണ് ഉയരുന്നത്. ”മെലാനിയയുടെ ഭര്‍ത്താവ് വിജയിച്ചിരിക്കുന്നു. മുന്‍ പ്രഥമവനിത വൈറ്റ് ഹൗസിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ്. 2000ന് മുമ്പ് മെലാനിയ എങ്ങനെയായിരുന്നു എന്നാണ് ഇനി കാണിക്കാന്‍ പോകുന്നത്. ജി.ക്യു മാസികയുടെ കവറാണിത്” എന്ന അവതാരക യെവ്ജെനി പോപോവിന്റെ മുഖവരയോടെയാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. ചിത്രങ്ങളെ കുറിച്ചുള്ള വിശദീകരണങ്ങളും നല്‍കുന്നുണ്ട്. ഡൊണാള്‍ഡ് ട്രംപിനെയും ഭാര്യയെയും പരിഹസിക്കുകയാണ് ചാനല്‍ എന്നും അവരുടെ നടപടി അമ്പരിപ്പിക്കുന്നതാണെന്നും വിമര്‍ശനം ഉയരുന്നു. അതേസമയം നഗ്നമോഡലിംഗിനെ മെലാനിയ നേരത്തെ ന്യായീകരിച്ചിരുന്നു. മനുഷ്യ ശരീരത്തിന്റെ സൗന്ദര്യത്തെ…
Read More »