Social Media
-
June 28, 2025ഒരുലക്ഷം ഉണ്ടാക്കാന്‍ എനിക്ക് ഒരു മണിക്കൂര്‍ മതിയാകും; അതാണു വ്യത്യാസം; ഒന്നുമില്ലായ്മയില്‍ നിന്ന് ബെന്‍സും ഫ്ളാറ്റും നേടിയത് നാട്ടുകാരെ തെറി പറഞ്ഞിട്ടല്ല; വിവരമുള്ളവര്‍ക്ക് മൈത്രേയന് പറയുന്നത് മനസിലാകും; തുറന്നടിച്ച് അഖില്‍ മാരാര്‍; പ്രതിഫല വിവരങ്ങളും പുറത്തുവിട്ടു
തിരുവനന്തപുരം: ജീവിതത്തിലെ സാമ്പത്തിക പ്രതിസന്ധികളെ പറ്റിയും അതിജീവനത്തെയും പറ്റിയും തുറന്നു പറഞ്ഞ് സംവിധായകന് അഖില്‍ മാരാര്‍. മൈത്രയേനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചുള്ള അഖിലിന്റെ വെല്ലുവിളിക്ക് എതിരെയുള്ള പരിഹാസങ്ങള്‍ക്ക് മറുപടിയായാണ് ഫെയ്സ്ബുക്ക് കുറിപ്പ്. പണം ഇല്ലെങ്കിലും വ്യക്തിത്വം ഉണ്ടായത് കൊണ്ട് ഒറ്റയ്ക്ക് പട വെട്ടി കയറിയവനാണ് താന്‍. മറ്റുള്ളളരുടെ കമന്റും പരിഹാസവും തന്നെ ബാധിക്കുമെന്ന് ആരെങ്കിലും കരുതിയാല്‍ പൊട്ടിച്ചിരിക്കുകയേയുള്ളൂ എന്നും അഖില്‍ പറഞ്ഞു . ഒന്നുമില്ലായ്മയിൽ നിന്നും കൊച്ചിയിൽ സ്വന്തമായി ഫ്ലാറ്റും, ബെൻസും, മിനി കൂപ്പറും, ബിഎംഡബ്ല്യൂ ബൈക്കും, കാക്കനാട് ഒരു ഫാമിലി സലൂണും സ്വന്തമാക്കിയത് രക്ഷപ്പെട്ട മനുഷ്യരുടെ പോസ്റ്റിൽ പോയി തെറി വിളിച്ചിട്ടല്ല. അവർ എങ്ങനെയാണു രക്ഷപെട്ടതെന്ന് പഠിച്ചും സ്വന്തം കഴിവുകൾ എന്താണെന്ന് തിരിച്ചറിഞ്ഞും നിശ്ചയ ദാർഡ്യത്തോടെ നിതാന്ത പരിശ്രമം ചെയ്തും നേടിയതാണ്. ജീവിതത്തില്‍ നേരിട്ട സാമ്പത്തിക പ്രതിസന്ധിയെ പറ്റിയും കുറിപ്പില്‍ പറയുന്നുണ്ട്. ഓരോ അഭിമുഖത്തിനും വാങ്ങുന്ന തുകയുടെ വിശദാംശങ്ങളും അഖില്‍ വെളിപ്പെടുത്തി. അഖില്‍ മാരറിന്റെ കുറിപ്പ് മൈത്രേയനുമായി ചർച്ച ചെയ്താൽ നീ…
Read More » -
June 26, 2025ചുരുളിയില്‍ ഇടഞ്ഞു ജോജു ജോര്‍ജ്; സംവിധായകനു പിന്തുണയുമായി കൂടുല്‍ അഭിനേതാക്കള്‍; തിരക്കഥ വായിച്ചിട്ടാണ് എല്ലാവരും അഭിനയിച്ചതെന്നു ജാഫര്‍ ഇടുക്കിയും വിനയ് ഫോര്‍ട്ടും ഗീതി സംഗീതയും
കൊച്ചി: ചുരുളി സിനിമയിലെ തെറിയെ ചൊല്ലി സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരിയോട് പരസ്യമായി ഇടഞ്ഞ് നടന് ജോജു ജോര്‍ജ്. ചുരുളിയിലെ തെറിപറയുന്ന കഥാപാത്രം കുടുംബത്തിന് അപമാനമുണ്ടാക്കിയെന്നും ഫെസ്റ്റിവലിന് വേണ്ടിയുള്ള സിനിമയെന്ന് പറഞ്ഞതുകൊണ്ടാണ് അഭിനയിച്ചതെന്നും ജോജു ആരോപിച്ചു. അതിനിടെ ജോജുവിനെ ആരും തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്ന് പ്രതികരിച്ച സംവിധായകന് ലിജോ, ജോജുവിന് നല്കിയ പ്രതിഫലത്തിന്റെ രേഖ പുറത്തുവിട്ടു. ലിജോയെ പിന്തുണച്ച് നടന്മാരായ ജാഫര്‍ ഇടുക്കിയും വിനയ് ഫോര്‍ട്ടും നടി ഗീതി സംഗീതയും പ്രതികരിച്ചു. ചുരുളി കാരണം ഏറ്റവും അനുഭവിച്ചയാള്‍ താനാണെന്നും മക്കള്‍ സ്കൂളില്‍ പോകുമ്പോള്‍ പോലും ചുരുളിയിലെ ട്രോള്‍ പറഞ്ഞു കളിയാക്കിയെന്നും ജോജു ആരോപിച്ചു. സിനിമയുടെ തെറിയില്ലാത്ത പതിപ്പ് ഡബ് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ പണം കൂടുതല്‍ വന്നപ്പോള്‍ ഒടിടിയില്‍ തെറി ഉള്ള വേര്‍ഷന്‍ വിറ്റുവെന്നും ജോജു ആരോപിച്ചു. നേരത്തെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഇതേ ആരോപണം ഉന്നയിച്ച ജോജുവിനെതിരെ ലിജോ ഫെയ്സ്ബുക്കില്‍ പ്രതികരിച്ചതോടെ ജോജു ആരോപണം പരസ്യമാക്കുകയായിരുന്നു. ഇതിനിടെയാണ് ലിജോയെ ശരിവച്ച് ചിത്രത്തിലെ നടീനടന്മാര്…
Read More » -
June 26, 2025കന്യകയായ ഭാര്യയെ അന്വേഷിക്കരുത്! പുരുഷന്മാര്ക്കുള്ള ഉപദേശമെന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ വന്ന പരാമര്‍ശത്തില്‍ വ്യക്തത വരുത്തി പ്രിയങ്ക ചോപ്ര
മുംബൈ: പുരുഷന്മാര്ക്കുള്ള ഉപദേശമെന്ന മട്ടില്‍ തന്റെ പേരില്‍ വന്ന വിവാദ പരാമര്‍ശത്തില്‍ വ്യക്തത വരുത്തി ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. “കന്യകയായ ഭാര്യയെ അന്വേഷിക്കരുത്. പകരം നല്ല പെരുമാറ്റമുള്ള സ്ത്രീയെ നേടുക. കന്യകാത്വം ഒരു രാത്രി കൊണ്ട് അവസാനിക്കും, പക്ഷേ പെരുമാറ്റം എന്നെന്നേക്കുമായി നിലനിൽക്കും” – ഇതാണ് പ്രിയങ്ക ചോപ്രയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതെത്തുടര്‍ന്ന് പല ഭാഗങ്ങളില്‍ നിന്നും താരം വിമര്‍ശനങ്ങളും നേരിട്ടിരുന്നു. സോഷ്യല്‍മീഡിയയില്‍ കാണുന്നതെല്ലാം വിശ്വസിക്കരുത് എന്നാണ് താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചത്. തന്റെ പേരില്‍ പ്രചരിക്കുന്ന പരാമര്‍ശം വ്യാജമാണ്. അത് തന്റെ ശബ്ദമല്ല. സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു എന്നതുകൊണ്ട് ഇത് സത്യമാകില്ല എന്നും പ്രിയങ്ക ചോപ്ര വ്യക്തമാക്കി. വ്യാജ ഉള്ളടക്കം സൃഷ്ടിക്കുന്നത് ഇപ്പോൾ വൈറലാകാനുള്ള എളുപ്പവഴിയാണ്. ‘ഈ അവകാശവാദവുമായി ബന്ധിപ്പിച്ചിരിക്കുന്ന ലിങ്കുകളോ ഉറവിടങ്ങളോ, അല്ലെങ്കിൽ മറ്റ് പലതും, യഥാർത്ഥമോ വിശ്വസനീയമോ അല്ല. അത്തരം ഉള്ളടക്കത്തിന്റെ വിശ്വസനീയതയ്ക്കായി ഒരു മിനിറ്റ് എടുക്കുക, നിങ്ങൾ സ്ക്രോൾ ചെയ്യുന്നതെല്ലാം വിശ്വസിക്കരുത്. ഓൺലൈനിൽ…
Read More » -
June 25, 2025ശ്രീകൃഷ്ണന്റെ ചിത്രം വരച്ച് വൈറലായ ജസ്ന സലിമിനൊപ്പം ചുവടുവച്ച് ദാസേട്ടന് കോഴിക്കോട്; രേണു സുധിക്കൊപ്പമുള്ള വീഡിയോയ്ക്കു പിന്നാലെ ജസ്നയ്ക്കൊപ്പമുള്ള റീല്‍സും വൈറല്‍
കോഴിക്കോട്: ശ്രീ കൃഷ്ണന്റെ ചിത്രങ്ങള്‍ വരച്ച് ശ്രദ്ധനേടുകയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചിത്രം സമ്മാനിക്കുകയും ചെയ്ത് സൈബറിടത്തെ വൈറലായ താരമാണ് ജസ്ന സലിം. നേരത്തെ ഗുരുവായൂര്‍ ക്ഷേത്രനടപ്പുരയില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വിഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ ജസ്ന സലീമിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കിഴക്കേ നടയില്‍ ബാങ്കിന്റെ ഭണ്ഡാരത്തിന് മുകളിലുള്ള കൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി വിഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. ജസ്ന സലീം ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചതും ക്ഷേത്രത്തിലെത്തിയ മറ്റു ഭക്തരുമായി തര്‍ക്കത്തിലേര്‍പ്പെട്ടതും വിവാദമായിരുന്നു. ഇപ്പോഴിതാ, ജസ്നയുടെ റീല്‍സ് വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. നടന് ദാസേട്ടന് കോഴിക്കോടിനൊപ്പമാണ് ജസ്നയുടെ റീല്‍. പന്തയക്കോഴി, നരിവേട്ട എന്നീ സിനിമകളിലെ ഗാനങ്ങളാണ് ഇരുവരും അഭിനയിച്ച് റീല്‍സ് വിഡിയോസാക്കി പങ്കുവച്ചിരിക്കുന്നത്. ദാസേട്ടന് രേണു സുധിക്കൊപ്പം കളിച്ച ഡാന്‍സും വൈറലായിരുന്നു, നേരത്തെ കൃഷ്ണന്റെ ചിത്രം വരയ്ക്കുന്നതിനെ പറ്റി ജസ്ന പറഞ്ഞത് ഇങ്ങനെ ‘വര തുടങ്ങിയ സമയത്ത് വീട്ടില്‍നിന്ന് കുറച്ച് എതിര്‍പ്പുണ്ടായിരുന്നു. അന്ന് ഭര്‍ത്താവും പറഞ്ഞു,…
Read More » -
June 25, 2025”വിജയ് ലഹരിയില്‍! തൃഷ പങ്കുവെച്ച ഫോട്ടോയിലെ അക്കാര്യം ആരും ശ്രദ്ധിച്ചില്ല, കണ്ണുകള്‍ കള്ളം പറയില്ല”
കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ വൈറലായ ഫോട്ടോയായിരുന്നു നടി തൃഷ പങ്കുവെച്ച വിജയ്ക്കൊപ്പമുള്ള ഫോട്ടോ. സോഫയില്‍ തൃഷയുടെ വളര്‍ത്ത് നായയെ ഓമനിച്ചിരിക്കുന്ന വിജയിയാണ് ചിത്രത്തിലുള്ളത്. ഇരുവരേയും നോക്കി പുഞ്ചിരി തൂകി സമീപത്തായി തൃഷയും ഇരിക്കുന്നുണ്ട്. ഏറ്റവും മികച്ചയാള്‍ക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് തൃഷ ചിത്രം പങ്കുവെച്ച് കുറിച്ചത്. തൃഷയും വിജയിയും പ്രണയത്തിലാണെന്ന ഗോസിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഫോട്ടോ പുറത്ത് വന്നത് എന്നതുകൊണ്ട് തന്നെ അതിവേഗത്തില്‍ വൈറലായിരുന്നു. തൃഷയെ കാണാന്‍ വിജയ് എത്തിയപ്പോഴുള്ളതാണ് ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ വൈറല്‍ ഫോട്ടോയെ കുറിച്ച് സംവിധായകന് നന്ദവനം നന്ദകുമാര്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. വൈറല്‍ ചിത്രം സൂം ചെയ്ത് നോക്കിയാല്‍ ലഹരിയില്‍ മുങ്ങി ബോധം മറയുന്ന അവസ്ഥയില്‍ എത്തി നില്ക്കുന്ന വിജയിയെ കാണാമെന്നാണ് നന്ദവനം നന്ദകുമാര്‍ പറഞ്ഞത്. പക്ഷെ ആരും ഇക്കാര്യം ശ്രദ്ധിച്ചിട്ടില്ലെന്നും എല്ലാവരും നടന് ശ്രീകാന്ത് ലഹരി ഉപയോഗിച്ചതിന് പിന്നാലെയാണെന്നും നന്ദകുമാര്‍ പറയുന്നു. തൃഷ പങ്കുവെച്ച ഫോട്ടോയിലെ ഒരു രഹസ്യം ഞാന്‍ ശ്രദ്ധിച്ചു. മറ്റുള്ളവര്‍…
Read More » -
June 23, 2025ഹാപ്പി ബെര്‍ത്ഡേയ് ബെസ്റ്റസ്റ്റ്! സോഫയിലിരുന്ന് പട്ടികുട്ടിയെ താലോലിക്കുന്ന ദളപതി, കണ്ടിരിക്കുന്ന തൃഷ; പിറന്നാള്‍ ദിനത്തിലെ ആ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഞെട്ടല്‍; ഫാന്‍സിനിടയില്‍ പൊരിഞ്ഞ ചര്‍ച്ച…
കഴിഞ്ഞ ദിവസമാണ് തമിഴ് സൂപ്പര്‍താരമായ ദളപതി വിജയ്യുടെ 51-ാം ജന്മദിനം ആഘോഷിച്ചത്. പക്ഷെ താരം വലിയ ആഘോഷം ഒന്നും നടത്തിയില്ലെങ്കിലും ഫാന്‍സും, അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടി അണികളും താരത്തിന്റെ ജന്മദിനം വലിയ ആഘോഷമാക്കി. ഇപ്പോഴിതാ, വിജയ്യുടെ ക്യൂട്ട് പെയറും ദീര്‍ഘകാല സുഹൃത്തും സഹനടിയുമായ തൃഷ കൃഷ്ണന്റെ ഒരു ഹൃദ്യമായ ജന്മദിന പോസ്റ്റാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. നടി തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വിജയ്യെ ‘ബെസ്റ്റസ്റ്റ്’ എന്ന് വിശേഷിപ്പിച്ചാണ് ആശംസ സന്ദേശം ഇട്ടിരിക്കുന്നത്. പക്ഷെ ഫാന്‍സിനിടയില്‍ വലിയ ചര്‍ച്ച വിഷയം ആയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ക്യാപ്ഷന്‍ നല്കിയ ശേഷം ഒരു ‘ലൗ’ ഇമോജിയോ ഒരു ബാക്ക്ഗ്രൗണ്ട് മ്യൂസിക് പോലുമിടാതെയാണ് താരം ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. അവരുടെ സൗഹൃദത്തിന്റെ ആഴം വെളിപ്പെടുത്തി. പോസ്റ്റിനൊപ്പം, വിജയ് തൃഷയുടെ വളര്‍ത്തുനായ ഇസ്സിയോടൊപ്പം കളിക്കുന്ന ഒരു മനോഹര ചിത്രവും പങ്കുവെച്ചു. ഈ ചിത്രം ആരാധകര്‍ക്കിടയില്‍ വൈറലായിട്ടുണ്ട്. ‘ഹാപ്പി ബര്‍ത്ത്ഡേ ബെസ്റ്റസ്റ്റ്’ എന്ന തൃഷയുടെ ഫോട്ടോയ്ക്കുള്ള ക്യാപ്ഷന്‍. വിജയും തൃഷയും…
Read More » -
June 22, 2025ഇൻസ്റ്റഗ്രാമിൽ കൊണ്ടും കൊടുത്തും താരങ്ങള്‍..!! കാണുന്നതെല്ലാം വിശ്വസിക്കരുതെന്ന് ഹക്കീം..! മിറാഷ് കഴിഞ്ഞതിൽ പിന്നെ ഇങ്ങനെയാണെന്ന് ആസിഫ്; പിന്നാലെ കമന്റുമായി അപർണയും ഹന്നയും, ജീത്തു ജോസഫ് ചിത്രം ‘മിറാഷ്’ ഫസ്റ്റ് ലുക്ക് നാളെ
കൊച്ചി: ആസിഫ് അലി, അപർണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘മിറാഷ്’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് അനൗൺസ്മെന്റായി ഇറങ്ങിയ ഡിജിറ്റൽ ഇല്യൂഷൻ വീഡിയോയ്ക്ക് താഴെ രസം പിടിപ്പിക്കുന്ന കമന്റുമായി താരങ്ങള്‍. ആസിഫ് അലി, അപർണ ബാലമുരളി, ഹക്കീം ഷാജഹാൻ, ഹന്ന റെജി കോശി തുടങ്ങിയ താരങ്ങളാണ് കമന്റുമായി എത്തിയിരിക്കുന്നത്. ‘തമ്പ് നെയിൽ അപ്ഡേറ്റ് മാറിക്കൊണ്ടിരിക്കുന്നുണ്ടോ’ എന്ന ഫെമി മറിയം എന്ന യുവതിയുടെ കമന്റിന് താഴെയാണ് കമന്റ് പ്രളയവുമായി താരങ്ങള്‍ എത്തിയിരിക്കുന്നത്. ‘കാണുന്നതെല്ലാം വിശ്വസിക്കരുത്, എല്ലാം മിറാഷാണ്’ എന്ന കമന്റുമായി ആദ്യമെത്തിയത് ഹക്കീം ഷാജഹാനാണ്. ‘ആഹാ എന്നിട്ട്’ എന്ന കമന്റുമായി പിന്നാലെ ഹന്ന എത്തി. ‘ഹോ, പണ്ഡിതൻ ആണെന്ന് തോന്നുന്നു’ എന്നാണ് അതിന് താഴെ അപർണയുടെ കമന്റ്. ‘മിറാഷ് കഴിഞ്ഞതിൽ പിന്നെ ഇങ്ങനെയാണെന്നാ കേട്ടത്’ എന്ന രസികൻ കമന്റുമായി ഉടൻ ആസിഫ് അലിയുമെത്തി. ഇതോടെ തുടരെ തുടരെ കമന്റുകളുടെ ഒഴുക്കാണ്. ഇ ഫോർ എക്സ്പിരിമെന്റ്സ്, നാഥ്…
Read More » -
June 21, 2025ബസില്‍ ലൈംഗികാതിക്രമം, സവാദ് വീണ്ടും അറസ്റ്റില്‍; ‘പടക്കം പൊട്ടിച്ച് ആഘോഷിച്ച്’ നടി മസ്താനി
കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം നടത്തിയ വടകര സ്വദേശിയായ സവാദ് വീണ്ടും ഇതേ കേസില്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിച്ച് നടിയും മോഡലുമായ നന്ദിത ശങ്കര (മസ്താനി). സവാദിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് മറ്റ് ആളുകളുടെ പ്രതികരണം തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി നന്ദിത പങ്കുവച്ചു. 2023ല്‍ സമാനമായ കേസില്‍ സവാദിനെതിരെ നന്ദിത രംഗത്തുവന്നിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ സവാദിന് ഓള് കേരള മെന്‍സ് അസോസിയേഷന്റെ വക സ്വീകരണവും മാലയിടലും ഒരുക്കിയിരുന്നു. ഇതോടെ സംഭവം വലിയ വിവാദമായി മാറി. നടിക്കു നേരെ വലിയ വിമര്‍ശനങ്ങളും സൈബര്‍ ആക്രമണവും വരെ ഉണ്ടായി. നന്ദിതയുടേത് വ്യാജ പരാതിയാണെന്നും സവാദിനെ മനഃപൂര്‍വം കുടുക്കാനുള്ള ഹണി ട്രാപ്പ് ആണെന്നുമായിരുന്നു വിമര്‍ശനം. ‘ഒടുവില്‍ നീതി, അതും രണ്ട് വര്‍ഷത്തെ ഇരയാക്കപ്പെടലിനും സ്വഭാവഹത്യയ്ക്കും ശേഷം’നന്ദിത പങ്കുവച്ച സ്റ്റോറിയിലെ ഒരു വാചകം ഇങ്ങനെയായിരുന്നു. അന്നു സവാദിനെ പിന്തുണച്ച മെന്‍സ് അസോസിയേഷന് സംഘടനയെയും നന്ദിത പരിഹസിക്കുന്നുണ്ട്. ‘കുരങ്ങനു പൂമാല റെഡി ആക്കി വയ്ക്കൂ’ എന്നൊരാളുടെ കമന്റിന് മാല താന്‍…
Read More » -
June 20, 2025കാവ്യയുടെ അച്ഛന്റെ ആഗ്രഹം, ദിലീപ് പച്ചക്കൊടി കാണിക്കണം; മഞ്ജുവിനോട് പറഞ്ഞത് കാവ്യയോടും
ജൂണ്‍ 16 നാണ് നടി കാവ്യ മാധവന്റെ പിതാവ് പി മാധവന് അന്തരിച്ചത്. നിരവധി പേര് ചെന്നൈയിലെ വീട്ടിലെത്തി അനുശോചനം അറിയിച്ചു. കാവ്യയെ സിനിമാ താരമാക്കി മാറ്റിയതില്‍ വലിയ പങ്കുവഹിച്ച ആളാണ് പി മാധവന്. മകള്‍ക്ക് കലാരംഗത്ത് ശോഭിക്കാനാകുമെന്ന് ഇദ്ദേഹം നേരത്തെ തന്നെ തിരിച്ചറിഞ്ഞു. അഭിനയ രംഗത്ത് നിന്നും ഏറെക്കാലമായി മാറി നില്‍ക്കുകയാണ് കാവ്യ. 2017 ല്‍ പുറത്തിറങ്ങിയ പിന്നെയും ആണ് അവസാന സിനിമ. 2017 ല്‍ നടി ദിലീപിനെ വിവാഹം ചെയ്തു. ഇതോടെയാണ് സിനിമാ രംഗത്ത് നിന്നും മാറി നിന്നത്. കാവ്യയുടെ പിതാവിനുണ്ടായിരുന്ന ആഗ്രഹത്തെക്കുറിച്ച് ഫില്‍മി പ്ലസില്‍ സംസാരിക്കുയാണ് സിനിമാ പത്രപ്രവര്ത്തകന് പല്ലിശ്ശേരി. മാധവേട്ടന് ഒരു വലിയ ആഗ്രഹം ഉണ്ടായിരുന്നു. കാവ്യയെക്കുറിച്ചാണത്. ആഗ്രഹവും ആശങ്കയുമുണ്ടായിരുന്നു. കാവ്യ നല്ല സമയത്ത് പാട്ട് നിര്‍ത്തുന്നത് പോലെ അഭിനയം നിര്‍ത്തിയതില്‍ ഒരു വേദന അദ്ദേഹത്തിനുണ്ട്. കാരണം കാവ്യ കുറേക്കാലം കൂടി അഭിനയിക്കേണ്ടതായിരുന്നു. അധികം സിനിമകളില്‍ അഭിനയിച്ചില്ലെങ്കിലും ഒരൊറ്റ സിനിമയില്‍ അഭിനയിച്ച് ഒരു തിരിച്ച് വരവ്…
Read More » -
June 19, 2025‘തീയാട്ട’ത്തിന്റെ കഥ മോഷ്ടിച്ചാണ് ‘തുടരും’: ഞാന്‍ പറയുമ്പോള്‍ അട്ടഹസിച്ചും അപഹസിച്ചും അത് മറുപടി അര്‍ഹിക്കാത്ത ജല്പനമാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങള്‍ നിഷ്കളങ്കമല്ല!
മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും സിനിമ തന്റെ നീയാട്ടം എന്ന സിനിമയില്‍ നിന്ന് മോഷ്ടിച്ച കഥയാണ് എന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സംവിധായകന് സനല്‍ കുമാര്‍ ശശിധരന്. മഞ്ജുവാര്യരും ടോവിനോ തോമസും നിര്‍മാണ പങ്കാളികള്‍ ആയി വരുന്ന രീതിയില്‍ സെഞ്ച്വറി പിക്ച്ചേഴ്സ് നിര്‍മിക്കുന്ന സിനിമ ആയാണ് തീയാട്ടം പ്ലാന്‍ ചെയ്തിരുന്നത്. തുടരും സിനിമയില്‍ ഉള്ള മുപ്പതോളം പേര് തന്റെ സ്ക്രിപ്റ്റ് വായിച്ചിട്ടുണ്ട് എന്നും അവര്‍ക്ക് കാര്യം മനസിലാകും എന്നും സനല്‍ കുമാര്‍ ശശിധരന് പറയുന്നു. മഞ്ജു വാര്യരുടെ മാനേജര്‍ എന്ന് അറിയപ്പെടുന്ന ബിനീഷ് ചന്ദ്രന് ഒരു ആട്ടിന്‍ തോലിട്ട ചെന്നായ ആണെന്നും അയാള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളും സനല്‍ കുമാര്‍ ഉന്നയിക്കുന്നുണ്ട്. തന്റെ കയറ്റം എന്ന സിനിമയെ തകര്‍ക്കാന്‍ പിന്നില്‍ നിന്നത് ഇയാളാണ് എന്നും അദ്ദേഹം പറയുന്നു. വൈറല്‍ കുറിപ്പ് വായിക്കാം തീയാട്ടത്തിന്റെ പ്രീ പ്രൊഡക്ഷനിലേക്ക് കടന്ന സമയത്താണ് മഞ്ജു വാര്യരുടെ മാനേജര്‍ എന്ന് അറിയപ്പെടുന്ന ബിനീഷ് ചന്ദ്രന്…
Read More »