Social Media
-
June 19, 2025‘തീയാട്ട’ത്തിന്റെ കഥ മോഷ്ടിച്ചാണ് ‘തുടരും’: ഞാന്‍ പറയുമ്പോള്‍ അട്ടഹസിച്ചും അപഹസിച്ചും അത് മറുപടി അര്‍ഹിക്കാത്ത ജല്പനമാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങള്‍ നിഷ്‌കളങ്കമല്ല!
മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും സിനിമ തന്റെ നീയാട്ടം എന്ന സിനിമയില്‍ നിന്ന് മോഷ്ടിച്ച കഥയാണ് എന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. മഞ്ജുവാര്യരും ടോവിനോ തോമസും നിര്‍മാണ പങ്കാളികള്‍ ആയി വരുന്ന രീതിയില്‍ സെഞ്ച്വറി പിക്‌ച്ചേഴ്‌സ് നിര്‍മിക്കുന്ന സിനിമ ആയാണ് തീയാട്ടം പ്ലാന്‍ ചെയ്തിരുന്നത്. തുടരും സിനിമയില്‍ ഉള്ള മുപ്പതോളം പേര്‍ തന്റെ സ്‌ക്രിപ്റ്റ് വായിച്ചിട്ടുണ്ട് എന്നും അവര്‍ക്ക് കാര്യം മനസിലാകും എന്നും സനല്‍ കുമാര്‍ ശശിധരന്‍ പറയുന്നു. മഞ്ജു വാര്യരുടെ മാനേജര്‍ എന്ന് അറിയപ്പെടുന്ന ബിനീഷ് ചന്ദ്രന്‍ ഒരു ആട്ടിന്‍ തോലിട്ട ചെന്നായ ആണെന്നും അയാള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളും സനല്‍ കുമാര്‍ ഉന്നയിക്കുന്നുണ്ട്. തന്റെ കയറ്റം എന്ന സിനിമയെ തകര്‍ക്കാന്‍ പിന്നില്‍ നിന്നത് ഇയാളാണ് എന്നും അദ്ദേഹം പറയുന്നു. വൈറല്‍ കുറിപ്പ് വായിക്കാം തീയാട്ടത്തിന്റെ പ്രീ പ്രൊഡക്ഷനിലേക്ക് കടന്ന സമയത്താണ് മഞ്ജു വാര്യരുടെ മാനേജര്‍ എന്ന് അറിയപ്പെടുന്ന ബിനീഷ് ചന്ദ്രന്‍…
Read More » -
June 18, 2025‘മുഖത്തും കയ്യിലും മുഴുവന്‍ മുറിവുകളായിരുന്നു’; സീരിയല്‍ സംവിധായകനില്‍ നിന്നുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി നടി
നിരവധി സീരിയലുകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ചിലങ്ക. നിരവധി ടെലിവിഷന്‍ ഷോകളിലും ചിലങ്ക പങ്കെടുത്തിട്ടുണ്ട്. നിലവില്‍ ഭര്‍ത്താവിനൊപ്പം ബിസിനസ് നോക്കിനടത്തുന്ന ചിലങ്ക അഭിനയത്തില്‍ സജീവമല്ല. ഇതിനിടെ ഒരു സീരിയല്‍ സംവിധായകനെ ചിലങ്ക തല്ലിയെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ് നടി. ‘പത്ത് വര്‍ഷം കഴിഞ്ഞ് അന്ന് സംഭവിച്ച കാര്യങ്ങള്‍ തുറന്നുപറയുന്നതില്‍ അര്‍ത്ഥമില്ല. അപ്പോള്‍ തന്നെ പ്രതികരിച്ചയാളാണ് ഞാന്‍. കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞ് പണ്ട് എനിക്ക് ഇതുപോലൊരു അനുഭവം ഉണ്ടായിട്ടുണ്ടെന്ന് പറയുന്നതിനോട് എനിക്ക് താല്‍പ്പര്യമില്ല. അമ്പതുപേരോളം വര്‍ക്ക് ചെയ്യുന്ന സീരിയലാണ്. ഞാന്‍ അന്ന് കേസുമായി മുന്നോട്ട് പോയിരുന്നുവെങ്കില്‍ അവരുടെയെല്ലാം ജോലിയെ അത് ബാധിച്ചേനെ. പിന്നെ മോശം അനുഭവം ഉണ്ടായപ്പോള്‍ ഉടന്‍തന്നെ ഞാന്‍ പ്രതികരിച്ചു. ഈ വിഷയത്തില്‍ ലീഗലായി നീങ്ങിയാല്‍ എങ്ങനെയാണ് കാര്യങ്ങള്‍ മുന്നോട്ട് പോവുക എന്ന് എനിക്കറിയാമായിരുന്നു. അയാള്‍ക്ക് ഒരു കുടുംബം ഉണ്ടല്ലോ എന്നോര്‍ത്താണ് പ്രശ്നം വിട്ടത്. പക്ഷേ, എന്നെക്കുറിച്ച് അയാള്‍ പലരോടും…
Read More » -
June 18, 2025മോഹന്‍ലാലിന്റെ സഹായത്തോടെ ആ വേഷം തിലകനില്‍നിന്ന് പ്രമുഖ നടന്‍ തട്ടിയെടുത്തോ?
മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളായിരുന്നു നെടുമുടി വേണു. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം, മലയാളത്തിലും തമിഴിലുമായി ഏകദേശം 500ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ആ അതുല്യ കലാകാരന്റെ ജീവിതത്തില്‍ നടന്ന അധികമാര്‍ക്കുമറിയാത്ത ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. ‘ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തെക്കുറിച്ച് തിലകന്‍ ചേട്ടന്‍ ഉന്നയിച്ച ഒരു ആരോപണം ഓര്‍മയില്‍ വരികയാണ്. തിലകന്‍ ചേട്ടന്‍ ചാനലുകളിലും അഭിമുഖങ്ങളിലുമൊക്കെ പറഞ്ഞിരുന്നത്, ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ ഉദയവര്‍മ തമ്പുരാന്‍ എന്ന കഥാപാത്രം സിബിയും ലോഹിതദാസും ചേര്‍ന്ന് തനിക്ക് വാഗ്ദ്ധാനം ചെയ്തതാണെന്നാണ് നെടുമുടി വേണു കുത്സിത ബുദ്ധി പ്രയോഗിച്ച് മോഹന്‍ലാലിലൂടെ ആ വേഷം തട്ടിയെടുക്കുകയാണ് ഉണ്ടായതെന്ന് പറഞ്ഞു. തിലകന്‍ ചേട്ടനെപ്പോലൊരു മഹാനടന്‍ ഇത്തരം ആരോപണം വളരെ വിഷമത്തോടെ ഉന്നയിച്ചപ്പോള്‍ അത് പൊതു സമൂഹത്തില്‍ നെടുമുടി വേണുവിന് വലിയ അവമതിപ്പുണ്ടാക്കി. എല്ലാവരെയും പോലെ ഞാനും അത് വിശ്വസിച്ചു. എന്നാല്‍ സത്യാവസ്ഥ…
Read More » -
June 16, 2025പ്രസംഗത്തിനിടെ വേദിയില്‍വച്ച് സൂപ്പര്‍ സ്റ്റാറിന്റെ വെപ്പ് മീശ ഇളകിപ്പോയി! ഹിറ്റ് ചിത്രത്തിന്റെ പ്രൊമോഷനിടെ സംഭവം; സോഷ്യല്‍ മീഡിയയില്‍ ട്രോളോട് ട്രോള്‍! ടോളിവുഡ് താരം ബാലയ്യ എയറില്‍
ഹൈദരാബാദ്: ടോളിവുഡിലെ സൂപ്പര്‍സ്റ്റാറാണെങ്കിലും വിവാദങ്ങളും ട്രോളുകളും ഒഴിഞ്ഞിട്ട് നേരമില്ല നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യക്ക്. അദ്ദേഹത്തിന്‍റെ സിനിമകൾ മാത്രമല്ല, പൊതുവേദിയിൽ പ്രത്യക്ഷപ്പെടുമ്പോഴൊക്കെ ബാലയ്യക്ക് എന്തെങ്കിലും പുലിവാല് പിടിക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്‍റെ ഹിറ്റ് ചിത്രം അഖണ്ഡയുടെ രണ്ടാം ഭാഗത്തിന്‍റെ പ്രമോഷൻ പരിപാടിയ്ക്കിടെയുണ്ടായ സംഭവമാണ് വൈറലാകുന്നത്. പരിപാടിക്കിടെ താരത്തിന്‍റെ മീശ ഇളകിപ്പോയതാണ് പരിഹാസത്തിനിടയാക്കിയത്. വേദിയില്‍ ബാലയ്യ സംസാരിച്ചു കൊണ്ടിരിക്കെയായിരുന്നു സംഭവം. നിരവധി ആരാധകര്‍ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. പ്രസംഗത്തിനിടെ മീശ ഇളകി പോയപ്പോള്‍ ആദ്യം ബാലയ്യ കൈ കൊണ്ട് തിരിച്ച് ഒട്ടിക്കുന്നുണ്ട്. എന്നാല്‍ പലവട്ടം ഒട്ടിച്ചിട്ടും മീശ നില്‍ക്കുന്നില്ല. ഇതോടെ പ്രസംഗം നിര്‍ത്താതെ തന്നെ പിന്നിലേക്ക് തിരിഞ്ഞ് പശ ചോദിക്കുകയാണ് ബാലയ്യ. പശ വച്ച് മീശ ഒട്ടിച്ച ശേഷം, പ്രസംഗം നിര്‍ത്തിയിടത്തു തന്നെ അതേ ആവേശത്തോടെ തുടരുകയും ചെയ്തു. വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. ഒപ്പം ബാലയ്യക്കെതിരെ ട്രോളുകളും ഉയരുന്നുണ്ട്. അതിനിടെ താരത്തിന്‍റെ പിറന്നാളാഘോഷത്തിനിടെയുണ്ടായ സംഭവവും വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. ജൂൺ 10ന് ആയിരുന്നു ബാലയ്യയുടെ അറുപത്തി അഞ്ചാം പിറന്നാൾ.…
Read More » -
June 15, 2025പോലീസ് വാഹനത്തിന്റെ ബോണറ്റില്‍ ഇരുന്ന് പിറന്നാള്‍ ആഘോഷിച്ച് ഉദ്യോഗസ്ഥന്റെ ഭാര്യ; സുഹൃത്തുക്കള്‍ക്കൊപ്പം കേക്ക് മുറിക്കുന്നതും റീല്‍ ചിത്രീകരിക്കുന്നതും വീഡിയോയില്‍; വിവാദം
ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ ജന്മദിനാഘോഷത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. നീല ബീക്കൺ ലൈറ്റ് ഉള്ള കാറിന്റെ ബോണറ്റിൽ ഇരുന്ന് കേക്ക് മുറിക്കുന്നതും സുഹൃത്തുക്കളോടൊപ്പം റീൽ ചിത്രീകരിക്കുന്നതുമാണ് പുറത്തുവന്ന ദൃശ്യങ്ങളിൽ ഉള്ളത്. ജഞ്ച്ഗിർ-ചമ്പ ജില്ലാ ഡിഎസ്പി തസ്ലിം ആരിഫിന്റെ ഭാര്യ ഫർഹീൻ ഖാനാണ് ബോണറ്റിലിരുന്ന് പിറന്നാൾ ആഘോഷിച്ചത്. हाईकोर्ट लगातार ऐसे मामलों में फटकार लगा रहा है।लेकिन छत्तीसगढ़ में पदस्थ डीएसपी के धर्मपत्नी होने की कई फायदे हैं, आपके लिए कोई नियम कायदे नहीं हैं। नीली बत्ती के दरवाजे खुले हैं बोनट पर मेम साहब सवार हैं। यातायात नियमों में माचिस मारकर रुतबे का केक काटा जा रहा है pic.twitter.com/FYjdj3DilX — Gagandeep Singh (@GagandeepNews) June 13, 2025 വ്യക്തിപരമായ ആവശ്യങ്ങൾക്കായി സർക്കാർ വാഹനം ഉപയോഗിച്ചത്…
Read More » -
June 15, 2025എയര്‍ ഇന്ത്യ വിമാന ദുരന്തം: ബോയിംഗ് ഡ്രീംലൈനറിന്റെ അറ്റകുറ്റപ്പണി നടത്തിയത് തങ്ങളല്ലെന്ന് തുര്‍ക്കി കമ്പനി; ആരോപണങ്ങള്‍ അടിസ്ഥാന രഹിതം; ‘ആരാണു നടത്തിയത് എന്നറിയാം, അതേക്കുറിച്ച് പറയുന്നില്ല’; സെലബി ഏവിയേഷനെ വിലക്കിയതിനു പിന്നാലെ വീണ്ടും ആരോപണം
ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ വന്‍ ദുരന്തത്തിന് ഇടയാക്കിയ എയര്‍ ഇന്ത്യ വിമാനത്തിന്റെ അറ്റകുറ്റപ്പണിയില്‍ വീഴ്ച വരുത്തിയെന്ന ആരോപണം നിഷേധിച്ച് തുര്‍ക്കി. ബോയിംഗ് 787-8 ഡ്രീം ലൈനറിന്റെ അറ്റകുറ്റപ്പണിയില്‍ തങ്ങളുടെ കമ്പനിക്കു പങ്കില്ലെന്ന് തുര്‍ക്കിയിലെ കമ്മ്യൂണിക്കേഷന്‍സ് സെന്റര്‍ ഫോര്‍ കൗണ്ടറിംഗ് ഡിസ്ഇന്‍ഫോര്‍മേഷന്‍ അറിയിച്ചു. ഇന്ത്യ- തുര്‍ക്കി ബന്ധം വഷളാക്കുന്നതിന് ഉദ്യേശിച്ചുള്ള പ്രചാരണമാണെന്നും തകര്‍ന്നുവീണ വിമാനം തുര്‍ക്കിഷ് കമ്പനിയാണു പരിപാലിച്ചതെന്ന വാദം തെറ്റാണെന്നും അവര്‍ പറഞ്ഞു. ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം അഹമ്മദാബാദില്‍ തകര്‍ന്ന് 241 പേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണു തുര്‍ക്കിക്കെതിരേ ആരോപണം ഉയര്‍ന്നത്. ഇതിനു പിന്നാലെ ‘എക്‌സി’ല്‍ വിശദീകരണവുമായി കമ്പനി രംഗത്തെത്തുകയായിരുന്നു. The claim that ‘the maintenance of the Boeing 787-8 passenger aircraft was carried out by Turkish Technic’ following the crash of an Air India passenger aircraft during take-off is false. The claim that the crashed aircraft was…
Read More » -
June 15, 2025‘എന്തോ ദുരൂഹമായത് സംഭവിക്കാന്‍ പോകുന്നു, പെന്റഗണില്‍ ചിലതു തിടുക്കപ്പെട്ടു നടക്കുന്നു’; ഇസ്രായേലിന്റെ ഇറാന്‍ ആക്രമണം ലോകം അറിയുന്നതിന് ഒരു മണിക്കൂര്‍ മുമ്പേ പിസ ഡെലിവറി ട്രാക്കര്‍മാര്‍ അറിഞ്ഞു! എക്‌സ് പോസ്റ്റിനു പിന്നാലെ ‘പിസ മീറ്റര്‍’ വീണ്ടും ചര്‍ച്ചയില്‍
വാഷിങ്ടണ്‍: അങ്ങേയറ്റം രഹസ്യാത്മകമായി ഇറാനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണം ലോകമറിഞ്ഞതു മണിക്കൂറുകള്‍ക്കു മുമ്പാണെങ്കില്‍ പിസ ഡെലിവറി ട്രാക്കര്‍മാര്‍ അതിനും മണിക്കൂറുകള്‍ മുമ്പേ അപകടം മണത്തെന്നു റിപ്പോര്‍ട്ട്. ടെഹ്‌റാനില്‍ ആദ്യ ബോംബ് വീണ വിവരം ഇറാനിയന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഒരു മണിക്കൂര്‍ മുമ്പേ അമേരിക്കന്‍ സൈനിക കേന്ദ്രമായ പെന്റഗണിനു സമീപമുള്ള പിസ ഡെലിവറി ട്രാക്കര്‍മാര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ‘അര്‍ധരാത്രിയില്‍ എന്തോ നടക്കാന്‍ പോകുന്നു’ എന്നു മുന്നറിയിപ്പു നല്‍കി! അസാധാരണമായി പിസ ഡെലിവറികള്‍ നടക്കുന്നെന്നു ചൂണ്ടിക്കാട്ടി നടത്തിയ എക്‌സ് പോസ്റ്റിലാണ് ദുരൂഹമായതു നടക്കുന്നെന്നു പറയുന്നത്. പെന്റഗണിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ പ്രധാന സൈനിക- രാഷ്ട്രീയ സംഭവങ്ങള്‍ക്ക് മുമ്പ് ഫാസ്റ്റ് ഫുഡ് ഓര്‍ഡറുകളില്‍ അസാധാരണ വര്‍ധന രേഖപ്പെടുത്താറുണ്ടെന്ന സിദ്ധാന്തവുമായി ബന്ധപ്പെടുത്തിയാണ് ചര്‍ച്ചകളെല്ലാം. ഇതോടൊപ്പം പെന്റഗണിനു സമീപമുള്ള ബാറില്‍ വ്യാഴാഴ്ചയായിട്ടും അസാധാരണമാം വിധം തിരക്കു കുറഞ്ഞെന്നും ഇവര്‍ നിരീക്ഷിച്ചു. അതിനര്‍ഥം പെന്റഗണില്‍ എന്തൊക്കെയോ തിടുക്കപ്പെട്ടു നടക്കുന്നു എന്നതിന്റെ സൂചനയാണെന്നും മറ്റൊരു എക്‌സ് അക്കൗണ്ട് പറയുന്നു.…
Read More » -
June 14, 2025ആകാശപ്പാതയില്‍ ട്രാഫിക് ജാം; യുദ്ധ ഭീതിയില്‍ വിമാനങ്ങള്‍ തിരിച്ചു വിടുന്നതിന്റെ ദൃശ്യങ്ങള്‍ വൈറല്‍; നൂറുകണക്കിന് വിമാനങ്ങളിലെ യാത്രക്കാര്‍ പ്രതിസന്ധിയില്‍; ദൃശ്യങ്ങള്‍ പങ്കിട്ടത് ഫ്‌ളൈറ്റ് റഡാര്‍
ടെല്‍ അവീവ്: ഇസ്രയേൽ ഇറാനെതിരെ വ്യോമാക്രമണം ആരംഭിച്ചതോടെ ആഗോള ആകാശ പാതകളിലും ആശയ കുഴപ്പം. സംഘർഷ ഭരിതമായ ഇറാനിയൻ ആകാശപാതയിൽനിന്ന് വിമാനങ്ങൾ കൂട്ടത്തോടെ വഴിമാറ്റി. നൂറുകണക്കിന് വിമാനങ്ങളിലെ യാത്രക്കാർ അനിശ്ചിതത്വത്തിലായി. യുദ്ധ സാഹചര്യത്തെ തുടർന്ന് സുരക്ഷിതമായ താവളങ്ങളിൽ ലാന്റ് ചെയ്യാൻ തിരക്ക് കൂട്ടുന്ന വിമാനങ്ങളുടെ വീഡിയോ ദൃശ്യം പുറത്തെത്തിയതും വൈറലാണ്. ഫ്ലൈറ്റ് ട്രാക്ക് സർവീസിൽ നിന്നുള്ള തത്സമയ ദൃശ്യ മാതൃകയാണ് പ്രചരിക്കുന്നത്. ഫ്ലൈറ്റ്റ റഡാർ 24 എക്സിൽ പങ്കുവെച്ചതാണ് ഇവ. ഒമ്പത് സെക്കൻഡ് നീളുന്ന ടൈം ലാപ്സ് വീഡിയോ ദൃശ്യത്തിൽ നൂറുകണക്കിന് വിമാനങ്ങൾ സഞ്ചരിക്കുന്ന തത്സമയ ചലന പാത കാണിക്കുന്നു. ഇസ്രയേലിന്റെ ആക്രമണത്തോടെ ഇറാന്റെ ആകാശപാത ഏതാണ്ട് ശൂന്യമാകുന്നത് ‘ഫ്ലൈറ്റ്റ റഡാർ 24’- ദൃശ്യത്തിൽ കാണാം. അപകടവും കൂട്ടിയിടിയും ഒഴിവാക്കാൻ വാണിജ്യ-യാത്രാ വിമാനങ്ങൾ പൊടുന്നനെ വഴിതിരിച്ച് വിടേണ്ടി വന്നു. മിനിറ്റുകളുടെ വ്യത്യാസത്തിൽ ഇറാന് മുകളിലുള്ള ആകാശ പാതകൾ ശൂന്യമാക്കപ്പെടുന്നു. വെള്ളിയാഴ്ച പുലർച്ചെ നടത്തിയ ആക്രമണത്തിൽ 200 യുദ്ധവിമാനങ്ങൾ പങ്കെടുത്തതായാണ് ഇസ്രയേൽ പ്രതിരോധസേന…
Read More » -
June 13, 20252025-ല്‍ വിമാനാപകട വാര്‍ത്തകള്‍ നമ്മെ ഞെട്ടിച്ചേക്കാം! എയര്‍ ഇന്ത്യ ദുരന്തത്തിന് ഒരാഴ്ച മുമ്പ്…
ലോകത്ത് വന്‍ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇത് താന്‍ നേരത്തേ പ്രവചിച്ചതാണ് എന്ന അവകാശവാദവുമായി പല ജ്യോതിഷകളും രംഗത്ത് എത്താറുണ്ട്. ഇന്നലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യാ വിമാനം തകര്‍ന്ന് വന്‍ ദുരന്തം ഉണ്ടായ പശ്ചാത്തലത്തില്‍ ഒരാഴ്ച മുമ്പ് ഒരു ഇന്ത്യന്‍ ജ്യോതിഷി ഒരു വിനാശകരമായ വിമാനാപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയതായി പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്് ചെയ്യുന്നു. സോഷ്യല്‍ മീഡിയയില്‍ ആസ്‌ട്രോ ശര്‍മിഷ്ഠ എന്ന പേരില്‍ അറിയപ്പെടുന്ന ജ്യോതിഷി കഴിഞ്ഞ വര്‍ഷമാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരുന്നത്. 2025-ല്‍ വിമാനാപകട വാര്‍ത്തകള്‍ നമ്മെ ഞെട്ടിച്ചേക്കാം’ എന്നായിരുന്നു ഇവര്‍ പ്രവചിച്ചിരുന്നത്. അതിനിടെ കഴിഞ്ഞയാഴ്ച സമൂഹമാധ്യമമായ എക്‌സില്‍ അവര്‍ വീണ്ടും മുന്നറിയിപ്പ് നല്‍കിയിരുന്നു. 2025 ല്‍ ഒരു വന്‍ വിമാനാപകടം ഉണ്ടാകും എന്നാണ് അവര്‍ ആവര്‍ത്തിച്ചത്. തന്റെ കഴിഞ്ഞ വര്‍ഷത്തെ പ്രവചനത്തില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ് എന്നാണ് അവര്‍ അവകാശപ്പെട്ടത്. ഈ മാസം അഞ്ചിനാണ് അവര്‍ വീണ്ടും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്. ഇന്നലത്തെ വിമാനാപകടത്തെ തുടര്‍ന്ന് ഇവരുടെ പ്രവചനം വൈറലായി മാറിക്കഴിഞ്ഞു.…
Read More » -
June 13, 2025മദ്യപാനിയെന്ന് അധിക്ഷേപങ്ങള്‍, ഉര്‍വശി നല്‍കിയ മറുപടി; ആശുപത്രിയില്‍ നിന്നും മകളെ കാണാന്‍ വന്നപ്പോള്‍
ഭര്‍ത്താവ് ശിവപ്രസാദിനും മകനുമൊപ്പം സന്തോഷകരമായി കുടുംബ ജീവിതം നയിക്കുകയാണ് ഉര്‍വശി. മനോജ് കെ ജയനുമായുള്ള ആദ്യ വിവാഹ ബന്ധത്തിലെ മകള്‍ തേജാലക്ഷ്മി ഉര്‍വശിക്കൊപ്പം എപ്പോഴും സമയം കണ്ടെത്താറുണ്ട്. മനോജ് കെ ജയനും ഉര്‍വശിയും പിരിഞ്ഞപ്പോള്‍ ഇവര്‍ക്കിടയില്‍ ഏറ്റവും വലിയ പ്രശ്‌നമായത് മകളുടെ കസ്റ്റഡി അവകാശമായിരുന്നു. മകളെ തനിക്കൊപ്പം വിടുന്നില്ലെന്ന് ഉര്‍വശി ആരോപിച്ചു. ഉര്‍വശി മദ്യപാനിയാണെന്ന ആരോപണം അന്ന് ഉയര്‍ന്ന് വന്നിരുന്നു. നടി ജീവിതത്തില്‍ ഏറെ വിഷമിച്ച കാലഘട്ടമായിരുന്നു ഇത്. മദ്യപിക്കുന്നെന്ന ആരോപണത്തിന് ഒരിക്കല്‍ ഉര്‍വശി മറുപടി നല്‍കിയിട്ടുമുണ്ട്. ഒരാള്‍ വാശിപ്പുറത്ത് പറയുന്ന ആരോപണങ്ങള്‍ കേള്‍ക്കുന്ന ആളുകള്‍ അതേ രീതിയില്‍ എടുക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇങ്ങനെ വിളിച്ച് പറയുന്ന കാര്യങ്ങള്‍ക്ക് അത്രയ്ക്ക് പ്രാധാന്യമേ കൊടുക്കൂ. കാരണം മറ്റൊന്നും പറയാനില്ലാത്തത് കൊണ്ട് എന്തെങ്കിലും വിളിച്ച് പറയുന്നു. വിവാഹം കഴിഞ്ഞ് എട്ട് വര്‍ഷം ഒന്നിച്ച് ജീവിച്ചു. വിവാഹം കഴിക്കാതെ പ്രണയം ആറ് വര്‍ഷം. 14 വര്‍ഷം ഒരുമിച്ചുള്ള ജീവിതത്തില്‍ എങ്ങും പറയാതെ പെട്ടെന്ന് ഒരാള്‍ ഒരു…
Read More »