Social Media

  • ‘വലിയൊരു കൂട്ടുകുടുംബത്തിന്റെ നായകനെയാണ് തെറ്റായി ചിത്രീകരിക്കുന്നത്’; നടന്‍ മധുവിനെക്കുറിച്ച് എഴുതിയ ഗായകന്‍ വേണുഗോപാലിനെ രൂക്ഷമായി വിമര്‍ശിച്ച് ശ്രീകുമാരന്‍ തമ്പി

    ഗായകന്‍ ജി വേണുഗോപാലിനെ രൂക്ഷമായി വിമര്‍ശിച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. നടന്‍ മധുവിന്‍റെ 92ാം പിറന്നാള്‍ ദിനത്തില്‍ വേണുഗോപാല്‍ പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പിനെതിരെയാണ് ശ്രീകുമാരന്‍ തമ്പി രംഗത്തെത്തിയത്. മധുവിന്‍റെ ജീവിതത്തെക്കുറിച്ചും സ്വത്തുക്കളെക്കുറിച്ചും ഇന്നത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും വേണുഗോപാല്‍ കുറിച്ച വാക്കുകള്‍ ശുദ്ധ അസംബന്ധമാണെന്നും ശ്രീകുമാരന്‍ തമ്പി തുറന്നടിച്ചു. വ്യക്തമായ അറിവോ ധാരണയോ ഇല്ലാതെ വലിയ വ്യക്തികളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചും തെറ്റായി എഴുതുകയും പറയുകയും ചെയ്യുന്ന ഒരു സ്വഭാവം വേണുഗോപാലിനുണ്ടെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ പ്രതികരണം. മധുവിന് പിറന്നാള്‍ ആശംസയറിച്ചുകൊണ്ട് തുടങ്ങുന്ന ഓര്‍മക്കുറിപ്പാണ് കഴിഞ്ഞ ദിവസം ഗായകന്‍ ജി വേണുഗോപാല്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്. എന്നാല്‍ കുറിപ്പിന്‍റെ അവസാനഭാഗത്തായി മധുവിന് സ്വന്തമായി ഇപ്പോള്‍ താമസിക്കുന്ന ചെറിയൊരു വീട് മാത്രമേ ബാക്കിയുളളൂ എന്ന് പറയുന്നുണ്ട്. സിനിമയിൽ നിന്ന് കിട്ടിയതും, സ്വന്തം കുടുംബ സ്വത്തും സിനിമയ്ക്കായി കൊടുത്ത വ്യക്തികളിലൊരാളാണ് മധുവെന്നും വേണുഗോപാല്‍ പറയുന്നു. മലയാള സിനിമയുടെ ഈ രാജ് കപൂറിന് എന്‍റെ…

    Read More »
  • അസമീസ് ഗായകന്‍ സുബിന്‍ ഗാര്‍ഗിന് ആരാധകര്‍ നല്‍കിയത് എന്നും ഓര്‍മ്മിക്കുന്ന അന്ത്യയാത്ര: അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ജനക്കൂട്ടം ; ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി

    ഗുവാഹത്തി : അസമിലെ ഏറ്റവും പ്രിയപ്പെട്ട സാംസ്‌കാരിക നായകനായിരുന്ന സുബിന്‍ ഗാര്‍ഗിന്റെ വിയോഗം രാജ്യത്തിന് കഴിഞ്ഞ ദശാബ്ദങ്ങളില്‍ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ അന്ത്യയാത്രകളില്‍ ഒന്നായി ലോകറെക്കോഡിലേക്ക്. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയ ജനക്കൂട്ടം ഇപ്പോള്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയിരിക്കുകയാണ്. സെപ്തംബര്‍ 19-ന് സിംഗപ്പൂരില്‍ സ്‌കൂബ ഡൈവിംഗിനിടെയുണ്ടായ അപകടത്തില്‍ അപ്രതീക്ഷിതമായി മരണപ്പെട്ട 52 വയസ്സുകാരനായ ഗായകന് വിട പറയാന്‍ സെപ്റ്റംബര്‍ 21-ന് ലക്ഷക്കണക്കിന് ആരാധകരാണ് ഗുവാഹത്തിയിലെ തെരുവുകളിലേക്ക് ഒഴുകിയെത്തിയത്. നോര്‍ത്ത് ഈസ്റ്റ് ഫെസ്റ്റിവലില്‍ പരിപാടി അവതരിപ്പിക്കാന്‍ പോയപ്പോഴാണ് വിദേശത്ത് അത്യാഹിതമുണ്ടായത്. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് അനുസരിച്ച്, ലോകത്ത് ഒരു മൃതദേഹ ഘോഷയാത്രയില്‍ പങ്കെടുത്ത ഏറ്റവും വലിയ നാലാമത്തെ ജനക്കൂട്ടമായി ഗാര്‍ഗിന്റെ അന്ത്യയാത്രയെ അംഗീകരിച്ചു. മൈക്കിള്‍ ജാക്‌സണ്‍, പോപ്പ് ഫ്രാന്‍സിസ്, പ്രിന്‍സസ് ഡയാന, ക്വീന്‍ എലിസബത്ത് കക എന്നിവരുടെ അന്ത്യയാത്രകള്‍ക്ക് തുല്യമായി ഇപ്പോള്‍ ഇത് കണക്കാക്കപ്പെടുന്നു. മണിക്കൂറുകളോളം ഗുവാഹത്തിയിലെ സാധാരണ ജീവിതം പൂര്‍ണ്ണമായും നിശ്ചലമായി. റോഡുകള്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി,…

    Read More »
  • ‘നടിമാര്‍ ബിക്കിനി ഇട്ടാല്‍ കുഴപ്പമില്ല ഞങ്ങളിട്ടാല്‍ വേശ്യ, കോഫി ഡേറ്റിന് 5000, സെലിബ്രിറ്റീസിനൊപ്പം പോയിട്ടില്ല’

    സോഷ്യല്‍മീഡിയയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ പോസ്റ്റ് ചെയ്ത് ചര്‍ച്ചയായി മാറിയ മോഡലും നടിയുമാണ് ഗൗരി സിജി മാത്യൂസ്. നഴ്സിങ് പ്രൊഫഷന്‍ വിട്ട് മോഡലിങ്ങിലേക്ക് എത്തിയ ഗൗരി ഏറെയും ബിക്കിനി ഫോട്ടോഷൂട്ടുകളാണ് ചെയ്യാറുള്ളത്. പത്തനാപുരത്താണ് ജനിച്ചതും വളര്‍ന്നതും. അമ്മയും അച്ഛനും ചേച്ചിയുമെല്ലാം അടങ്ങുന്നതാണ് ഗൗരിയുടെ കുടുംബം. അച്ഛന്‍ കുറേക്കാലം സൗദിയില്‍ ജോലി ചെയ്യുകയായിരുന്നു. ഗൗരിയുടേത് പ്രണയ വിവാഹമായിരുന്നു. മൂവി വേള്‍ഡ് മീഡിയയില്‍ ഷക്കീലയുമായി നടത്തിയ സൗഹൃദ സംഭാഷണത്തിന് ഇടയില്‍ ഇതുവരെയുള്ള തന്റെ ജീവിതത്തെ കുറിച്ച് ഗൗരി മനസ് തുറന്നു. സാരി ഫോട്ടോഷൂട്ടുകളെക്കാള്‍ തന്റെ ബിക്കിനി ഫോട്ടോഷൂട്ടിനാണ് ആരാധകര്‍ കൂടുതലെന്ന് ഗൗരി പറയുന്നു. ഈ ഫീല്‍ഡില്‍ വന്നശേഷം ചതിക്കപ്പെട്ടിട്ടുണ്ടോയെന്ന് ചോദിച്ചാല്‍ അവസരങ്ങള്‍ ചോദിക്കുമ്പോള്‍ പല തരത്തിലുള്ള ചോദ്യങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. അത് അല്ലാതെ ജോലി ചെയ്ത് ഫാമിലിക്ക് കൊണ്ടുപോയി കൊടുക്കുമ്പോള്‍ അവര്‍ ചീറ്റ് ചെയ്യുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. അവര്‍ എന്നോട് ആവശ്യം പറയുമ്പോള്‍ ഞാന്‍ കൊടുക്കാറുണ്ട്. മാത്രമല്ല അവര്‍ ചോദിക്കുമ്പോള്‍ പണം കൊടുത്തില്ലെങ്കിലുള്ള മുഖം വീര്‍പ്പീരും കാണേണ്ടി…

    Read More »
  • ‘ആര്‍എസ്എസ് ബന്ധം വെള്ളാപ്പള്ളിയെ ഹീനമായ തലത്തില്‍ എത്തിച്ചു’; പരസ്പരം പുകഴ്ത്തിയതിനു പിന്നാലെ മുഖ്യമന്ത്രിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ; വീണ്ടും വൈറലായത് പത്തു വര്‍ഷം മുമ്പത്തെ ഫേസ്ബുക്ക് കുറിപ്പ്‌

    തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പരസ്പരം പുകഴ്ത്തി രംഗത്തെത്തിയതിന് പിന്നാലെ, പിണറായിയുടെ പഴയ ഫെയ്സ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ. മുഖ്യമന്ത്രി പിണറായി വിജയന്‍ ഭക്തനാണെന്നാണ് ഏറ്റവും ഒടുവില്‍ വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടത്. അയ്യപ്പ സംഗമത്തിന്റെ ഉദ്ഘാടന ചടങ്ങിനുശേഷമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. ഇപ്പോഴിതാ വെള്ളാപ്പള്ളിക്കെതിരെ 2015 ഒക്ടോബല്‍ അഞ്ചിന് പിണറായി വിജയന്‍ ഫെയ്സ്ബുക്കിലിട്ട പോസ്റ്റാണ് കമന്‍റുകളിലൂടെ കുത്തിപ്പൊക്കിയത്. ആർ എസ് എസിന്റെ  നാവുകടമെടുത്ത്  വെള്ളാപ്പള്ളി നടേശൻ സഖാവ് വി എസ്  അച്യുതാനന്ദനെയും മറ്റു നേതാക്കളെയും അവഹേളിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് അന്ന് പിണറായി ഫെയ്സ്ബുക്കില്‍ കുറിച്ചത്. ആർ എസ് എസ് ബന്ധം അദ്ദേഹത്തിന്റെ വെള്ളാപ്പള്ളിയെ എത്രമാത്രം ഹീനമായ തലത്തിൽ  എത്തിക്കുന്നു എന്നാണ്  മുതിർന്ന  നേതാക്കളെ തുടർച്ചയായി അവഹേളിക്കുന്നതിലൂടെ  കാണാനാകുന്നത്.  ശ്രീനാരായണ ഗുരുവിന്റെ ദർശനത്തെ ഒരിക്കലും ഉൾക്കൊള്ളുന്നതല്ല ആർ എസ് എസ് രാഷ്ട്രീയം. അത്  തിരിച്ചറിയുന്ന ജനങ്ങളെ ഇത്തരം അഭ്യാസം കൊണ്ട് വഴിതെറ്റിക്കാനാവില്ല. വർഗീയതയുടെ വഴിയിലേക്ക് നയിക്കാൻ…

    Read More »
  • മോഹന്‍ലാലിന് അഭിനന്ദനങ്ങളുമായി മലയാളത്തില്‍ നരേന്ദ്ര മോദി; ‘മോഹന്‍ലാല്‍ ജി പ്രതിഭയുടെ പ്രതീകം; വരും തലമുറകള്‍ക്ക് പ്രചോദനം’

    ദാദാസാഹേബ് ഫാൽക്കെ പുരസ്കാരത്തില്‍ മലയാളത്തിന്‍റെ മഹാനടന്‍ മോഹൻലിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ച പോസ്റ്റ് മലയാളത്തിലാണ് എഴുതിയിരിക്കുന്നത്. ‘മോഹൻലാൽ ജി’ എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് അദ്ദേഹത്തിന്‍റെ പോസ്റ്റ് ആരംഭിക്കുന്നത്. മോഹന്‍ലാലിന്‍റെ അഭിനയ വൈഭവം യഥാർത്ഥ പ്രചോദനമാണെന്നും അദ്ദേഹത്തിന്റെ നേട്ടങ്ങൾ വരും തലമുറകൾക്ക് പ്രചോദനമേകട്ടെയെന്നും അദ്ദേഹം കുറിച്ചു. ഒരുമിച്ചുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പോസ്റ്റ്…  ‘ശ്രീ മോഹൻലാൽ ജി പ്രതിഭയുടെയും അഭിനയ വൈവിധ്യത്തിന്റെയും പ്രതീകമാണ്. പതിറ്റാണ്ടുകൾ നീണ്ട സവിശേഷമായ കലാസപര്യയിലൂടെ, മലയാള സിനിമയിലും നാടകത്തിലും പ്രമുഖ വ്യക്തിത്വമായി നിലകൊള്ളുന്ന അദ്ദേഹത്തിന്, കേരള സംസ്കാരത്തിൽ തീവ്രമായ അഭിനിവേശമുണ്ട്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.  ചലച്ചിത്ര- നാടകമാധ്യമങ്ങളിലുടനീളമുള്ള അദ്ദേഹത്തിന്റെ വൈഭവം യഥാർത്ഥ പ്രചോദനമാണ്. ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ച അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ നേട്ടങ്ങൾ വരും തലമുറകൾക്ക് പ്രചോദനമേകട്ടെ.’   ശ്രീ മോഹൻലാൽ ജി പ്രതിഭയുടെയും അഭിനയ വൈവിധ്യത്തിന്റെയും പ്രതീകമാണ്. പതിറ്റാണ്ടുകൾ നീണ്ട…

    Read More »
  • ‘എല്ലാത്തിനും അതിന്റേതായ സമയമില്ലേ ദാസാ’: ദാദാ സാഹിബ് ഫാല്‍ക്കേ അവാര്‍ഡിനു പിന്നാലെ ആദ്യ പ്രതികരണവുമായി മോഹന്‍ലാല്‍; ‘ഉള്‍പ്പുളകത്തോടെ ഏറ്റുവാങ്ങുന്നു; അവാര്‍ഡ് ദാനച്ചടങ്ങില്‍ എന്തുവന്നാലും പങ്കെടുക്കും’

    ചെന്നെ: ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചതിനു പിന്നാലെ ആദ്യ പ്രതികരണവുമായി നടന്‍ മോഹന്‍ലാല്‍. ഈ നേട്ടം സാധ്യമാക്കിത്തന്ന എല്ലാവര്‍ക്കും നന്ദിയെന്നും അത്യപൂര്‍വമായ കാര്യം, വലിയ സന്തോഷമെന്നും അദ്ദേഹം പ്രതികരിച്ചു. 48 വര്‍ഷത്തെ സിനിമ ജീവിതത്തിലെ വലിയ ബഹുമതി. ഉള്‍പുളകത്തോടെ ഏറ്റുവാങ്ങുന്നു. ഒരുപാടുപേര്‍ക്കുള്ള പ്രചോദനമാണ്. ഈ സന്തോഷം എല്ലാവര്‍ക്കുമായും പങ്കുവയ്ക്കുന്നെന്നും മോഹന്‍ലാല്‍ പറഞ്ഞു. പുരസ്‌കാരം വൈകിയോ എന്ന ചോദ്യത്തിന് എല്ലാത്തിനും അതിന്റേതായ സമയമില്ലേ ദാസാ എന്നായിരുന്നു മലയാളത്തിന്റെ പ്രിയ താരത്തിന്റെ മറുപടി. ചെന്നൈയില്‍ ഷൂട്ടിങിനിടയില്‍ നിന്നാണ് മോഹന്‍ലാല്‍ സംസാരിച്ചത്. കിട്ടാവുന്ന വലിയൊരു അംഗീകാരമാണ് ഫാല്‍ക്കെ പുരസ്‌കാരമെന്നും തിരഞ്ഞെടുത്ത ജൂറിക്കും സര്‍ക്കാറിനും നന്ദിയെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു. ഈ നേട്ടത്തില്‍ തന്റെ കൂടെ സഞ്ചരിച്ചിരുന്ന, ഇപ്പോള്‍ സഞ്ചരിക്കുന്ന, ഇനി സഞ്ചരിക്കാന്‍ പോകുന്ന എല്ലാവര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ കുടുംബത്തിനും സിനിമാ കുടുംബത്തിലുള്ള ഓരോരുത്തര്‍ക്കും അദ്ദേഹം നന്ദി പറയുകയായിരുന്നു. ഇനിയും ഒരുപാട് ചെയ്യാനുണ്ടെന്നും ഈ ഒഴുക്കിനോടൊപ്പം…

    Read More »
  • താരകപ്പൂക്കൾ ✨ കവിത

    രാവിന്റെ ചുണ്ടിലെ പുഞ്ചിരിപൂക്കളെ ആകാശ ശ്വാസത്തിൽ മിന്നി തെളിയുന്നോ? എൻ സ്വപ്‌നങ്ങൾ പറന്നുയരുന്നു നിന്നിലായ് നിൻ പുഞ്ചിരിയെൻ മിഴിയിൽ ജ്വാലയായ് തെളിയുന്നു ആകാശത്താരോ വാരി വിതറിയാ വിത്തുകൾ സ്വപ്നം വിടർത്തും താരക പൂക്കളായ് സൂര്യനെ കണ്ടിട്ട് മേഘപാളിയിലൊളിച്ചതും രാവിന്റെ നിശബ്ദതയിൽ മയങ്ങി ചിരിച്ചതും നീ പറയാതെ മൊഴിയാതെ പ്രണയമായ് പെയ്തതും നീയെൻ മിഴിയിൽ ദീപ്തമായ് നിറഞ്ഞതും തെളിഞ്ഞതും നീയെൻ പൂന്തോപ്പിലെ താരക റാണി നീയെൻ കണ്ണിലെ സ്വപ്ന സഞ്ചാരിണി ഒരു നിശീഥിനിക്കായല്ല നീ വന്ന് പിറന്നത് ഒരായിരമാശകൾക്ക് വിളക്കേന്തുവാൻ… നീയറിയാതെ നിനക്കൊരോ പേരിട്ടു നീയെൻ ജീവിതാർച്ചനയ്ക്ക് താരകപ്പൂക്കളായി  

    Read More »
  • ‘അമേരിക്കയ്ക്കു താവളമൊരുക്കും; ജൂതരെ തീര്‍ക്കാന്‍ 40 ദശലക്ഷം ഡോളര്‍ പ്രതിവര്‍ഷം ഹമാസിനു നല്‍കും; ജിസിസി രാജ്യങ്ങള്‍ ഖത്തറിനും അല്‍-ജസീറയ്ക്കും ഉപരോധം ഏര്‍പ്പെടുത്തിയത് തട്ടിപ്പ് തിരിച്ചറിഞ്ഞ്; ഇസ്രയേല്‍ കണ്ണടച്ചാല്‍ ആ രാജ്യം ഭൂമുഖത്തുനിന്ന് ഇല്ലാതാകും’; ചര്‍ച്ചയായി ഫേസ്ബുക്ക് പോസ്റ്റ്

    കൊച്ചി: ഖത്തറിലെ തീവ്രവാദ ഭരണകൂടം സ്വന്തം ചെലവില്‍ ആഗോള ഇസ്ലാമിക ഭീകരവാദികള്‍ക്കു നിര്‍മിച്ചു നല്‍കിയ മാരകായുധമാണ് അല്‍- ജസീറയെന്നും ബിബിസിയുടെ മറുപുറമാണിതെന്നും ചൂണ്ടിക്കാട്ടുന്ന ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍. സ്വന്തം മണ്ണില്‍ സൈനിക താവളം നിര്‍മിക്കാന്‍ അമേരിക്കയെ അനുവദിച്ച ഖത്തര്‍ പ്രതിവര്‍ഷം 40 ദശലക്ഷം ഡോളര്‍ ജൂതരെ തീര്‍ക്കാന്‍ ഹമാസിനു നല്‍കുന്നു. ഖത്തര്‍ ഏതാണ്ടെല്ലാ ഇസ്ലാമിക തീവ്രവാദികളുടെയും ഒളിത്താവളമാണ്. ഇതു തരിച്ചറിഞ്ഞാണ് 2017ല്‍ സൗദി അറേബ്യ, ബഹ്‌റൈന്‍, യുഎഇ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങള്‍ സംയുക്തമായി ദോഹയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. അല്‍ ജസീറയുടെ സംപ്രേഷണം ഇസ്ലാമിക രാഷ്ട്രങ്ങളായ സൗദി അറേബ്യ, ഈജിപ്ത്, ബഹ്‌റൈന്‍, യുഎഇയും നിരോധിച്ചത്, ചാനലിന്റെ ഭീകരതയോടുള്ള അപകടകരമായ ആഭിമുഖ്യവും ഐക്യപ്പെടലും കണ്ടറിഞ്ഞതിന് ശേഷമാണെന്നും സജീവ് ആലയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.   പോസ്റ്റിന്റെ പൂര്‍ണരൂപം   ബിബിസിയും അല്‍ – ജസീറയും ബ്രിട്ടീഷ് ജനാധിപത്യം ലോകത്തിന് നല്കിയ ഏറ്റവും മഹത്തായ സമ്മാനമാണ് ബിബിസി. പൂര്‍ണ്ണമായും സര്‍ക്കാര്‍ ഫണ്ടിംഗില്‍ പ്രവര്‍ത്തിക്കുന്ന, ബ്രിട്ടീഷ്…

    Read More »
  • ‘ഇതൊരു നിന്ദ്യമായ മനോനില; മോദി പ്രധാനമന്ത്രി ആയിരിക്കേ ഇതു തുടരും; രാഹുല്‍ ഗാന്ധി പോസിറ്റീവായ മനുഷ്യന്‍’; ഹസ്തദാന വിവാദത്തില്‍ വിമര്‍ശനവുമായി മുന്‍ പാക് ക്രിക്കറ്റ് താരം അഫ്രീദി; രാഹുല്‍ ഗാന്ധിയെ ആക്രമിക്കാനുള്ള മറയാക്കി ബിജെപി ഐടി സെല്‍

    ഇസ്ലാമാബാദ്: ഏഷ്യാ കപ്പില്‍ ഇന്ത്യാ പാക്കിസ്താന്‍ ഹസ്തദാന വിവാദത്തില്‍ മോദിയെ വിമര്‍ശിച്ചു മുന്‍ പാക് ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദി. പാകിസ്താന്‍ കളിക്കാരുമായി കൈകൊടുക്കുന്നതില്‍നിന്ന് ഇന്ത്യന്‍ താരങ്ങള്‍ വിട്ടുനിന്നിരുന്നു. മാച്ച് റഫറിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടു പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പരാതിയും നല്‍കിയിരുന്നു. ഇതിനിടെയാണ് മോദിയെ വിമര്‍ശിച്ച് അഫ്രീദി രംഗത്തുവന്നത്. ‘ഈ സര്‍ക്കാര്‍ മത കാര്‍ഡാണ് കളിക്കുന്നത്. അധികാരത്തിലെത്താനും ഇവര്‍ മുസ്ലിം- ഹിന്ദു കാര്‍ഡ് ഇറക്കി. ഇതൊരു വൃത്തികെട്ട മനോനിലയാണ്. അദ്ദേഹം (മോദി) തലവനായിരിക്കേ ഇതു തുടരും. രാഹുല്‍ ഗാന്ധി പോസിറ്റീവായ ചിന്താഗതിയുള്ള മനുഷ്യനാണ്. മുന്നോട്ടു പോകാനുള്ള സന്ദേശമാണ് അദ്ദേഹം നല്‍കുന്നത്. എല്ലാവര്‍ക്കുമൊപ്പം എല്ലായിടത്തും സഞ്ചരിക്കാനാണ് അദ്ദേഹം ആവശ്യപ്പെടുന്ന’തെന്നും അഫ്രീദി പറഞ്ഞു. എന്നാല്‍, അഫ്രീദിയുടെ പരാമര്‍ശം മുതലെടുത്ത് രാഹുലിനെ ആക്രമിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ബിജെപി ഐടി സെല്‍. ക്രിക്കറ്റ് ചര്‍ച്ചയ്ക്കിടെ പാക്കിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഷഹീദ് അഫ്രിദി രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി സംസാരിക്കുന്ന വിഡിയോ പുറത്തുവിട്ടാണ് ബിജെപി വിവാദത്തിന് തിരികൊളുത്തിയത്. പിന്നാലെ, രാഹുല്‍ ഗാന്ധിയെ…

    Read More »
  • ‘ഭാര്യയിപ്പോള്‍ എന്ത് ചെയ്യുന്നു എന്നറിയില്ല; അവര്‍ അവരുടെ ശരികളിലാണിപ്പോള്‍, ഞാന്‍ എന്റെയും’

    ബിഗ് ബോസ് മലയാളം ഏഴാം സീസണില്‍ ആദ്യ ആഴ്ചയില്‍ തന്നെ പുറത്തായ മത്സരാര്‍ത്ഥിയാണ് നടന്‍ മുന്‍ഷി രഞ്ജിത്ത്. ശാന്തപ്രകൃതനായ മുന്‍ഷി രഞ്ജിത്തിന് ബിഗ് ബോസില്‍ സ്‌ക്രീന്‍ സ്‌പേസ് കിട്ടിയിരുന്നില്ല. പലപ്പോഴും കിച്ചണ്‍ ഡ്യൂട്ടിയിലേക്ക് മാത്രം രഞ്ജിത്ത് ഒതുങ്ങി. ഷോയില്‍ ഇടയ്ക്കിടെ വഴക്കുകള്‍ നടന്നു. എന്നാല്‍ മുന്‍ഷി രഞ്ജിത്ത് ഭാഗമായില്ല. പ്രേക്ഷകര്‍ അടുത്തറിയുന്നതിന് മുമ്പ് മുന്‍ഷി രഞ്ജിത്ത് ഷോയില്‍ നിന്ന് പുറത്തായി. തന്റെ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണിപ്പോള്‍ മുന്‍ഷി രഞ്ജിത്ത്. വിവാഹ ബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് നടന്‍ പുതിയ അഭിമുഖത്തില്‍ തുറന്ന് സംസാരിക്കുന്നുണ്ട്. താനും ഭാര്യയും അകന്ന് കഴിയുകയാണെന്ന് മുന്‍ഷി രഞ്ജിത്ത് പറയുന്നു. സിനിമതെക്കിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ മനസ് തുറന്നത്. പ്രണയമുണ്ടായിരുന്നോ എന്നെനിക്ക് അറിയില്ല. പക്ഷെ വിവാഹ ശേഷം കുറേ പണയമുണ്ടായിരുന്നു. വിവാഹം കഴിച്ച് രണ്ട് കുട്ടികളുണ്ടായി. ഭാര്യ ഇപ്പോള്‍ എന്ത് ചെയ്യുന്നു എന്നെനിക്ക് അറിയില്ല. അവര്‍ തല്‍ക്കാലം എന്റെ കൂടെയില്ല. മകള്‍ 9ാം ക്ലാസില്‍ പഠിക്കുന്നു. വിവാഹം കഴിച്ച് കുറച്ച് വര്‍ഷങ്ങള്‍…

    Read More »
Back to top button
error: