Social Media

  • ഉമ്മന്‍ ചാണ്ടിക്ക് പിറന്നാള്‍ ആശംസയുമായി നേരിട്ടെത്തി മമ്മൂട്ടി

    കൊച്ചി: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കിന്ന് എഴുപത്തിയൊന്‍പതാം പിറന്നാള്‍. പുതുപ്പളളിയിലാണ് സാധാരണ പിറന്നാള്‍ ആഘോഷങ്ങളെങ്കിലും രോഗാവശതകള്‍ മൂലം കൊച്ചിയില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ഈ പിറന്നാള്‍ ദിനത്തില്‍ മുന്‍ മുഖ്യമന്ത്രി. ആള്‍ക്കൂട്ടങ്ങള്‍ക്കു നടുവിലെ രാഷ്ട്രീയ ജീവിതം ഇതുപോലെ ആഘോഷമാക്കിയൊരു സമകാലികന്‍ വേറെയില്ല. ഉമ്മന്‍ ചാണ്ടിക്ക് ആശംസകള്‍ അറിയിക്കാന്‍ നേരിട്ടെത്തി നടന്‍ മമ്മൂട്ടി. ആലുവാ പാലസില്‍ എത്തിയ മമ്മൂട്ടിയെ ഉമ്മന്‍ ചാണ്ടിയും കുടുംബാംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. നിര്‍മ്മാതാവ് ആന്റോ ജോസഫും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. ജര്‍മനിയില്‍ ചികിത്സയ്ക്ക് വേണ്ടി പോകാന്‍ ഒരുങ്ങുന്ന ഉമ്മന്‍ ചാണ്ടിയോട് വേഗം സുഖം പ്രാപിച്ചു വരൂവെന്നും മമ്മൂട്ടി പറഞ്ഞു. പഴയകാല ഓര്‍മ്മകളും പങ്കുവച്ച ശേഷമാണ് മമ്മൂട്ടി മടങ്ങിയത്. 2015 ന് ശേഷം തന്റെ ശബ്ദത്തില്‍ വ്യതിയാനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍, ഇത്തവണയാണ് ഇത്രയും അധികം ദിവസം നീണ്ടുനില്‍ക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിസ ശരിയായി ആശുപത്രിയില്‍ പ്രവേശനം കൂടി ലഭിക്കുന്ന മുറയ്ക്ക് ഉമ്മന്‍ ചാണ്ടി ജര്‍മനിയിലേക്ക് പോകുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം, ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് സാമൂഹിക…

    Read More »
  • കാഡ്ബറിയ‍ുടെ പ്രവർത്തനം ഹൈന്ദവ വിശ്വാസത്തെ ഹനിക്കുന്ന നിലയിൽ, ആരും വാങ്ങരുതെന്നും കഴിക്കരുതെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരണം

    ദില്ലി: ഹൈന്ദവ വിശ്വാസത്തെ ഹനിക്കുന്ന നിലയിലാണ് കാഡ്ബറി പ്രവർത്തിക്കുന്നതെന്നാരോപിച്ച് സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രതിഷേധം ഉയരുന്നു. കാഡ്ബറി തങ്ങളുടെ ഉത്പന്നങ്ങളിൽ ഉപയോഗിക്കുന്ന ജലാറ്റിൻ ഉല്പാദിപ്പിക്കുന്നത് ബീഫിൽ നിന്നാണെന്ന് ആരോപണമുയർത്തിയാണ് പ്രതിഷേധം. ഹൈന്ദവ വിശ്വാസത്തെ മുറിവേൽപ്പിക്കുന്നതാണ് കാഡ്ബറിയുടെ രീതി എന്നാണ് ആരോപണം. കാഡ്ബറിയുടേത് എന്ന പേരിൽ ഒരു വെബ് പേജ് പ്രതിഷേധക്കാർ വലിയതോതിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. ഇതാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങൾക്കും ആരോപണങ്ങൾക്കും കാരണമായ സംഭവം. എന്നാൽ വെബ് പേജിന്റെ ഈ സ്ക്രീൻഷോട്ട്, കാഡ്ബറിയുടെ ഓസ്ട്രേലിയയിലെ ഒരു പഴയ വെബ് പേജിന്റേതാണെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. ഇന്ത്യയിൽ വിൽക്കപ്പെടുന്ന എല്ലാ ഉല്പന്നങ്ങളും 100% വെജിറ്റേറിയൻ ആണെന്ന് ഇവയുടെ കവറിന് പുറത്തെ പച്ച മുദ്ര അടിസ്ഥാനമാക്കി കമ്പനി നേരത്തെ തന്നെ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ വിവാദത്തിൽ കാഡ്ബറി കമ്പനി ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല. എങ്കിലും ട്വിറ്ററിൽ അടക്കം പ്രമുഖർ പോലും കമ്പനിക്കെതിരെ നിലപാടെടുത്തത്, കാഡ്ബറിക്ക് തിരിച്ചടിയാണ്.

    Read More »
  • ”ശാരീരിക ബന്ധം ഇല്ലെങ്കില്‍ പ്രണയ ബന്ധം അധിക നാള്‍ നീണ്ടുനില്‍ക്കില്ല, നിനക്ക് വിവാഹം കഴിക്കാതെ കുട്ടികളുണ്ടാകുന്നത് എനിക്ക് പ്രശ്‌നമില്ല” ചെറുമകള്‍ക്ക് ജയാ ബച്ചന്‍െ്‌റ ഉപദേശം

    മുംബൈ: ബോവളിവുഡിലെ ഒന്നാം നമ്പര്‍ സിനിമാ കുടുംബമാണ് അമിതാഭ് ബച്ചന്‍േ്‌റത്. ലോകം മുഴുവന്‍ ആരാധകരുള്ള ബോളിവുഡിന്‍െ്‌റ സ്വന്തം ബിഗ് ബി. സ്‌ക്രീനിലും ജീവിതത്തിലും ഒരുപോലെ ശ്രദ്ധനേടിയ പ്രണയ ജോഡികളാണ് അമിതാഭ് ബച്ചനും ഭാര്യ ജയാ ബച്ചനും. ഇവരുടെ പ്രണയവും ജീവിതവും എല്ലാം ഏവരേയും കൊതിപ്പിക്കുന്നത് ആണ്. 1973 ലാണ് ജയ ബച്ചനും അമിതാഭ് ബച്ചനും വിവാഹിതരാവുന്നത്. അടുത്ത വര്‍ഷം മകള്‍ ശ്വേതയും 1976 ല്‍ മകന്‍ അഭിഷേകും ജനിച്ചു. കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന റോക്കി ഓര്‍ റാണി കി പ്രേം കഹാനി ആണ് ജയ ബച്ചന്‍ അഭിനയിച്ചിട്ടുള്ള ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ ശക്തമായ ദാമ്പത്യ ബന്ധത്തെ കുറിച്ച് ചെറുമകള്‍ നവ്യ നവേലി നന്ദയ്ക്ക് ജയാ ബച്ചന്‍ നല്‍കിയ ഉപദേശമാണ് ഇപ്പോള്‍ ശ്രദ്ധേയമാകു ന്നത്. ദീര്‍ഘകാലത്തെ ബന്ധത്തിന് ശാരീരിക ആകര്‍ഷണം വളരെ പ്രധാനപ്പെട്ടതാണ് എന്നാണ് ജയ ബച്ചന്‍ പറഞ്ഞിരിക്കുന്നത്. വിവാഹം കഴിക്കാതെ നവ്യയ്ക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നതില്‍ തനിക്ക് പ്രശ്‌നമില്ലെന്നും ജയ…

    Read More »
  • സാരിക്കൊപ്പം ‘സ്നീക്കേഴ്സ്’ ധരിച്ച് കത്രീന കൈഫ്; ചിത്രങ്ങള്‍ വൈറല്‍

    മുംബൈ: സാരിക്കൊപ്പം ‘സ്നീക്കേഴ്സ്’ ധരിച്ച് കിടിലന്‍ ലുക്കില്‍ ബോളിവുഡ് സൂപ്പര്‍ താരം കത്രീന കൈഫ്. കത്രീന തന്നെയാണ് ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പിങ്ക് നിറത്തിലുള്ള സാരിയോടൊപ്പം മഞ്ഞ നിറത്തിലുള്ള ബ്ലൗസ് ആണ് താരം പെയര്‍ ചെയ്തത്. കോളറാണ് ബ്ലൗസിന്റെ പ്രത്യേകത. ഇതിനൊപ്പം സ്നീക്കേഴ്സ് കൂടി സ്‌റ്റൈല്‍ ചെയ്താണ് താരം ഇന്‍ഡോ വെസ്റ്റേണ്‍ ലുക്കിലെത്തിയത്. ‘ഫോണ്‍ ഭൂത്’ എന്ന തന്റെ പുത്തന്‍ ചിത്രത്തിന്റെ പ്രേമോഷനുമായി ബന്ധപ്പെട്ട ചടങ്ങിലാണ് താരം കിടിലന്‍ ലുക്കില്‍ എത്തിയത്. ഗുര്‍മീത് സിംഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇഷാന്‍ ഖട്ടര്‍, സിദ്ദാര്‍ത് ചതുര്‍വേദി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. നവംബര്‍ നാലിന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുന്ന ‘ഫോണ്‍ ഭൂതി’ന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. പേടിപ്പിക്കുന്നതും രസിപ്പിക്കുന്നതും ആയിരിക്കും ചിത്രം എന്ന സൂചനയാണ് ‘ഫോണ്‍ ഭൂതി’ന്റെ ട്രെയിലര്‍ നല്‍കുന്നത്. രവി ശങ്കരന്‍, ജസ്വിന്ദര്‍ സിംഗ് എന്നിവരുടേതാണ് രചന. വര്‍ഷങ്ങള്‍ കൊണ്ട് ബോളിവുഡിലെ മുന്‍നിര നായികമാരിലേയ്ക്ക് വളര്‍ന്ന താരമാണ് കത്രീന…

    Read More »
  • ”അണ്ണന്‍ തിരുമ്പി വന്തിട്ടേന്ന് സൊല്ല്”… ട്രംപ് വീണ്ടും ട്വിറ്ററില്‍

    വാഷിങ്ടണ്‍: യു.എസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മൈക്രോ ബ്ലോഗിങ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആയ ട്വിറ്ററില്‍ തിരിച്ചെത്തി. ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെയാണ് നീക്കം. അമേരിക്കയിലെ കാപിറ്റോള്‍ കലാപത്തെത്തുടര്‍ന്ന് ട്വിറ്റര്‍ ട്രംപിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയായിരുന്നു. ഇലോണ്‍ മസ്‌കിന് നന്ദി പറഞ്ഞുകൊണ്ടാണ്, തിരിച്ചെത്തിയ ശേഷമുള്ള ട്രംപിന്റെ ആദ്യ ട്വീറ്റ്. തിരിച്ചുവരവില്‍ സന്തോഷമുണ്ട്. സകല തോല്‍വികള്‍ക്കും തന്നെ മിസ് ചെയ്തിട്ടുണ്ടാവുമെന്നും ട്രംപ് ട്വീറ്റില്‍ പറഞ്ഞു. മസ്‌ക് ഏറ്റെടുത്തെങ്കിലും ട്വിറ്ററിലേക്ക് ട്രംപിന്റെ തിരിച്ചുവരവ് ഉറപ്പായിരുന്നില്ല. ഉള്ളടക്കം പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് അറിയിച്ച മസ്‌കും ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരുന്നില്ല. അതേസമയം, ട്വിറ്ററില്‍ ഇനി കോമഡി നിയമപരമാണെന്ന് മസ്‌ക് ട്വീറ്റ് ചെയ്തു.  

    Read More »
  • കല്ല്യാണം പോലുള്ള അബദ്ധങ്ങള്‍ക്ക് നമ്മളില്ലേ; കാരണം വെളിപ്പെടുത്തി നടി ചാര്‍മി കൗര്‍

    ചെന്നൈ: ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായിരുന്നു ചാര്‍മി കൗര്‍. മലയാളം ഉള്‍പ്പെടുള്ള ഭാഷകളില്‍ നിരവധി ഹിറ്റ് വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ മനം കവര്‍ന്ന താരത്തിന് ആരാധകരും ഏറെ ആയിരുന്നു. 2002 ല്‍ പ്രദര്‍ശനത്തിന് എത്തിയ ‘നീ തൊടു കാവലി’ എന്ന തെലുങ്ക് ചിത്രത്തിലുടെയാണ് അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ചാര്‍മി നായികയായി എത്തി. പഞ്ചാബി കുടുംബത്തില്‍ ജനിച്ച ചാര്‍മാ വളരെ പെട്ടെന്നാണ് തെന്നിന്ത്യയുടെ ഒട്ടാകെ മനം കവര്‍ന്നത്. വിനയന്റെ സംവിധാനത്തില്‍ 2002 ല്‍ തന്നെ പ്രദര്‍ശനത്തിന് എത്തിയ കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തില്‍ എത്തിയത്. കൂടുതലും തെലുങ്ക് ചിത്രങ്ങളില്‍ ആണ് താരം അഭിനയിച്ചിട്ടുള്ളത്. 60 സിനിമകളില്‍ ചാര്‍മി ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. അഞ്ചോളം തമിഴ് ചിത്രങ്ങളിലും കന്നട, ഹിന്ദി ഭാഷകളിലായി ചില ചിത്രങ്ങളിലും വേഷം കൈകാര്യം ചെയ്തു. മലയാളത്തില്‍ ആകെ മൂന്ന് ചിത്രങ്ങളിലാണ് അഭിനയിച്ചത്. കാട്ടുചെമ്പകത്തിന് ശേഷം നീണ്ട ഇടവേള…

    Read More »
  • ”അകത്തോട്ട് തള്ളിയ ചേട്ടന്‍ ഇവിടുണ്ടല്ലോ അല്ലേ..” ജാമ്യത്തിലിറങ്ങി ടിക്ടോക് വിനീത്

    തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ ജയിലിലായ ടിക്ടോക് താരം വിനീത് ജാമ്യം കിട്ടിയതോടെ പുതിയ വീഡിയോയുമായി രംഗത്ത്. ‘ട്രോള്‍ ചെയ്ത് ഇത്രയും വളര്‍ത്തിയ എന്റെ ട്രോളന്മാര്‍ക്ക്, അകത്തോട്ട് തള്ളിവിട്ട ചേട്ടന്‍ ഇവിടെ ഉണ്ടല്ലോ അല്ലേ’ എന്ന കുറിപ്പിനൊപ്പമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ആഡംബരകാറില്‍ സിഗരറ്റും വലിച്ച് വന്നിറങ്ങുന്ന വീഡിയോ ആയിരത്തിലറെ പേരാണ് ലൈക്ക് ചെയ്തത്. ടിക്ടോക് ചെയ്യുന്നതിന്റെ ടിപ്‌സുകള്‍ പഠിപ്പിക്കാമെന്നു പറഞ്ഞ് സമൂഹമാധ്യമത്തിലൂടെ ബന്ധം സ്ഥാപിച്ചശേഷം, ലോഡ്ജില്‍ വിളിച്ചുവരുത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. ചിറയിന്‍കീഴ് വെള്ളല്ലൂര്‍ കീഴ്‌പേരൂര്‍ സ്വദേശിയായ വിനീതിനെതിരെ കൊല്ലം സ്വദേശിനിയുടെ പരാതിയില്‍ തമ്പാനൂര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്.

    Read More »
  • വിഭുവിന് കല്ലും ആയുധം! ആന മറിച്ചിട്ട മരം കല്ലിന് ഇടിച്ച് മുറിച്ചുമാറ്റി K.S.R.T.C കണ്ടക്ടര്‍

    കൊല്ലം: കാട്ടാന റോഡിലേക്കു മറിച്ചിട്ട തേക്ക് കല്ലു കൊണ്ട് മുറിച്ചു മാറ്റി കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍. ചൊവ്വാഴ്ച രാവിലെ 6.30 ന് അച്ചന്‍കോവിലില്‍ നിന്ന് പുറപ്പെട്ട ചെങ്കോട്ട വഴി പുനലൂരിലേക്കുള്ള ബസിന്റെ മുന്നിലാണ് തേക്ക് വഴിമുടക്കിയത്. കുംഭാവുരുട്ടിക്കും മണലാറിനും മധ്യേ ആയതിനാല്‍ മൊബൈല്‍ ഫോണിനു കവറേജ് ഉണ്ടായിരുന്നില്ല. മരം വീണ വിവരം പുറംലോകത്തെ അറിയിക്കാന്‍ മാര്‍ഗമില്ലാതെ വന്നതോടെയാണു കണ്ടക്ടര്‍ എം.പി. വിഭുവ് കരിങ്കല്ല് പ്രയോഗിക്കാന്‍ തീരുമാനിച്ചത്. ഡ്രൈവര്‍ എ. ഷാനവാസിന്റെ സഹായത്തോടെ ഏകദേശം അര മണിക്കൂര്‍ കൊണ്ടു തേക്ക് മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ഈ മേഖലയില്‍ കാട്ടാന പലപ്പോഴും ഇത്തരത്തില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ടെങ്കിലും കരിങ്കല്ലു കൊണ്ടു മരം മുറിച്ചുമാറ്റേണ്ടി വരുന്നത് ആദ്യമായാണ്. സംഭവത്തിന്‍െ്‌റ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ ജീവനക്കാരുടെ ആത്മാര്‍ഥയ്ക്ക് കൈയടിക്കുകയാണ് നെറ്റിസണ്‍സ്.      

    Read More »
  • യ‍ുവതിയെ ഒന്നുമറിയാതെ അന്ധമായി പ്രണയിച്ച് യുവാവ്; ഒരുമിച്ച് താമസം തുടങ്ങിതോടെ എല്ലാം തകിടം മറിഞ്ഞു, കാമുകന് കിടപ്പുമുറിയിലേക്ക‍ുപോലും കയറാൻ പറ്റുന്നില്ല… സമൂഹികമാധ്യമങ്ങളിൽ വൻചർച്ചയായി യ‍ുവാവി​ന്റെ കുറുപ്പ്

    രണ്ടുപേർ പ്രണയത്തിലാകുകയും ഒരു ബന്ധം ആരംഭിക്കുകയും ചെയ്യുമ്പോൾ, ‌പരസ്പരം എല്ലാം അറിയാമെന്ന് അവർ പലപ്പോഴും അനുമാനിക്കുന്നു. എന്നിരുന്നാലും, ആളുകൾ അവരുടെ ചില രഹസ്യങ്ങൾ മറയ്ക്കുകയും പങ്കാളികളിൽ നിന്ന് വളരെക്കാലം ഒളിപ്പിച്ചു വയ്ക്കുകയും ചെയ്യാറുണ്ട്. ആ രഹസ്യം വ്യക്തിശുചിത്വവുമായി ബന്ധപ്പെട്ടതാണ് എങ്കിൽ നിങ്ങൾ എന്തു ചെയ്യും? അത്തരത്തിൽ ഒരു കാര്യം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ റെഡ്ഡിറ്റിൽ കഴിഞ്ഞ ദിവസം ഒരു ചെറുപ്പക്കാരൻ തൻറെ കാമുകിയെക്കുറിച്ച് പറഞ്ഞത് കേട്ട് മൂക്കത്ത് വിരൽ വെച്ചിരിക്കുകയാണ് നെറ്റിസൺസ്. കഴിഞ്ഞ മൂന്നു വർഷമായി താൻ ഒരു യുവതിയുമായി പ്രണയത്തിലാണെന്നും പക്ഷേ അവൾ രണ്ടാഴ്ചയിൽ ഒരിക്കൽ മാത്രമേ കുളിക്കുകയുള്ളൂ എന്ന് താൻ ഇപ്പോഴാണ് അറിയുന്നതെന്നും ആയിരുന്നു യുവാവിന്റെ വെളിപ്പെടുത്തൽ. യുവതിയുടെ ദുർഗന്ധം കാരണം ഇപ്പോൾ തനിക്ക് വീട്ടിൽ താമസിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും യുവാവ് പറയുന്നു. തനിക്ക് അവളെ ഇഷ്ടമാണെന്നും പക്ഷേ ഇപ്പോൾ എന്താണ് ചെയ്യേണ്ടത് തനിക്ക് അറിയില്ലെന്നും ആ ചെറുപ്പക്കാരൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. തൻറെ കാമുകിക്ക് ഇത്തരത്തിൽ…

    Read More »
  • ന്നാ താന്‍ ‘മാനനഷ്ട’കേസ് കൊട്; ശ്രീരാമകൃഷ്ണന്റെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ട് സ്വപ്ന

    തിരുവനന്തപുരം: മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ വെല്ലുവിളിച്ച് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ശ്രീരാമകൃഷ്ണന്റെ ചില ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചാണ് മാനനഷ്ടക്കേസ് കൊടുക്കാന്‍ സ്വപ്ന വെല്ലുവിളിച്ചത്. കേസ് കൊടുത്താല്‍ കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ സാധിക്കുമെന്നും സ്വപ്ന പറഞ്ഞു. ഒറ്റയ്ക്ക് ഔദ്യോഗിക വസതിയില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വസതിയില്‍ വച്ച് ഒരുമിച്ച് മദ്യപിച്ചിട്ടുണ്ടെന്നും ഉള്‍പ്പെടെയുള്ള സ്വപ്നയുടെ ആരോപണങ്ങള്‍ ശ്രീരാമകൃഷ്ണന്‍ ഇന്നു തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് സമൂഹമാധ്യമത്തില്‍ ശ്രീരാമകൃഷ്ണന്റെ ചില സ്വകാര്യ ചിത്രങ്ങള്‍ സ്വപ്ന പങ്കുവച്ചത്. ശ്രീരാമകൃഷ്ണന്‍ സ്പീക്കറായിരിക്കെ ഓഫിസില്‍ എത്തിയതിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. സ്വപ്നയുടെ കുറിപ്പ് ഇങ്ങനെ: ശ്രീ. പി.ശ്രീരാമകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനും അനുബന്ധ വാദങ്ങള്‍ക്കുമുള്ള ലളിതവും വിനീതവുമായ മറുപടിയും ഒരു ഓര്‍മപ്പെടുത്തലും മാത്രമാണ് ഇത്. ഇവ അദ്ദേഹത്തെ ബാക്കിയുള്ള കാര്യങ്ങള്‍ ഓര്‍മിപ്പിക്കുന്നില്ലെങ്കില്‍, എനിക്ക് എതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ആ മാന്യനോട് അഭ്യര്‍ഥിക്കുന്നു. അങ്ങനെയെങ്കില്‍ ബാക്കി തെളിവുകള്‍ കൂടി ബഹുമാനപ്പെട്ട കോടതിയില്‍ ഹാജരാക്കാന്‍ എനിക്ക് സാധിക്കും.    

    Read More »
Back to top button
error: