NEWSSocial Media

കല്ല്യാണം പോലുള്ള അബദ്ധങ്ങള്‍ക്ക് നമ്മളില്ലേ; കാരണം വെളിപ്പെടുത്തി നടി ചാര്‍മി കൗര്‍

ചെന്നൈ: ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായിരുന്നു ചാര്‍മി കൗര്‍. മലയാളം ഉള്‍പ്പെടുള്ള ഭാഷകളില്‍ നിരവധി ഹിറ്റ് വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ മനം കവര്‍ന്ന താരത്തിന് ആരാധകരും ഏറെ ആയിരുന്നു. 2002 ല്‍ പ്രദര്‍ശനത്തിന് എത്തിയ ‘നീ തൊടു കാവലി’ എന്ന തെലുങ്ക് ചിത്രത്തിലുടെയാണ് അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായി നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ ചാര്‍മി നായികയായി എത്തി.

പഞ്ചാബി കുടുംബത്തില്‍ ജനിച്ച ചാര്‍മാ വളരെ പെട്ടെന്നാണ് തെന്നിന്ത്യയുടെ ഒട്ടാകെ മനം കവര്‍ന്നത്. വിനയന്റെ സംവിധാനത്തില്‍ 2002 ല്‍ തന്നെ പ്രദര്‍ശനത്തിന് എത്തിയ കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തില്‍ എത്തിയത്. കൂടുതലും തെലുങ്ക് ചിത്രങ്ങളില്‍ ആണ് താരം അഭിനയിച്ചിട്ടുള്ളത്.

Signature-ad

60 സിനിമകളില്‍ ചാര്‍മി ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. അഞ്ചോളം തമിഴ് ചിത്രങ്ങളിലും കന്നട, ഹിന്ദി ഭാഷകളിലായി ചില ചിത്രങ്ങളിലും വേഷം കൈകാര്യം ചെയ്തു. മലയാളത്തില്‍ ആകെ മൂന്ന് ചിത്രങ്ങളിലാണ് അഭിനയിച്ചത്. കാട്ടുചെമ്പകത്തിന് ശേഷം നീണ്ട ഇടവേള കഴിഞ്ഞ് 2010ലാണ് പിന്നീട് ചാര്‍മി മലയാള സിനിമ യിലേക്ക് കടന്നുവന്നത്.

ദിലീപിന്റെ നായികയായി ആഗതന്‍ എന്ന സിനിമയിലാണ് പിന്നീട് അഭിനയിച്ചത്. അതിനു ശേഷം 2012 ല്‍ മമ്മൂട്ടിയുടെ നായികയായി താപ്പാന എന്ന സിനിമയിലും വേഷം കൈകാര്യം ചെയ്തു. സംവിധായകന്‍ പുരി ജഗന്നാഥമായി ചേര്‍ന്ന് ‘പുരി കണക്ട്’ എന്ന സിനിമ നിര്‍മാണ കമ്പനി ആരംഭിച്ച ചാര്‍മി 6 സിനിമകള്‍ ഇതിനോടകം നിര്‍മ്മിച്ചു കഴിഞ്ഞു.

പതിമൂന്നാം വയസ്സില്‍ അഭിനയ രംഗത്തേക്ക് കടന്നുവന്ന അന്ന് മുതല്‍ ഇന്ന് വരെ താന്‍ സ്വന്തം ചെലവില്‍ ആണ് ജീവിച്ചതെന്നും അത് എവിടെയും അഭിമാനത്തോടെ പറയും എന്നും ചാര്‍മി ഒരു അഭിമുഖത്തില്‍ വ്യക്തമാ ക്കിയിരുന്നു. അതേസമയം, നായികാ വേഷങ്ങള്‍ കുറഞ്ഞപ്പോള്‍ ചില ചിത്രങ്ങളില്‍ ഐറ്റം ഡാന്‍സുകളില്‍ പോലും താരം പ്രത്യക്ഷപ്പെട്ടിരുന്നു.

നിരവധി ഗ്ലാമര്‍ ചിത്രങ്ങള്‍ ചെയ്ത ചാര്‍മിക്ക് ആരാധകരുടെ എണ്ണത്തിലും പഞ്ഞമൊന്നും തന്നെയില്ല. താരത്തിന്റെ വിവാഹം ഉറപ്പിച്ചുവെന്നും നിര്‍മ്മാതാവാണ് വരനെന്നുമുള്ള വാര്‍ത്തകള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പരന്നിരുന്നു. ഇതിനെതിരെ പ്രതികരിച്ച് ഇപ്പോള്‍ താരം രംഗത്ത് എത്തിയിരിക്കുക ആണ്.

”എന്റെ കരിയറിലെ മികച്ച ഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നു പോകുന്നത്. ഞാന്‍ ഏറെ സന്തോഷവതി ആണ്. വിവാഹം പോലെയുള്ള അബദ്ധം ഞാന്‍ ഒരിക്കലും ചെയ്യില്ല” എന്നായിരുന്നു താരം പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ ഏറെ ആക്ടീവായ ചാര്‍മി തന്റെ വിശേഷങ്ങള്‍ ഒക്കെയും ആരാധകരെ അറിയിക്കാറുണ്ട്. ഗ്ലാമര്‍ ചിത്രങ്ങള്‍ അടക്കം സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ പങ്കു വെക്കുന്നതിന് താരത്തിന് യാതൊരു മടിയുമില്ലാത്ത താരം കൂടിയാണ് ചാര്‍മി.

 

 

Back to top button
error: