വിഭുവിന് കല്ലും ആയുധം! ആന മറിച്ചിട്ട മരം കല്ലിന് ഇടിച്ച് മുറിച്ചുമാറ്റി K.S.R.T.C കണ്ടക്ടര്‍
കൊല്ലം: കാട്ടാന റോഡിലേക്കു മറിച്ചിട്ട തേക്ക് കല്ലു കൊണ്ട് മുറിച്ചു മാറ്റി കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍. ചൊവ്വാഴ്ച രാവിലെ 6.30 ന് അച്ചന്‍കോവിലില്‍ നിന്ന് പുറപ്പെട്ട ചെങ്കോട്ട വഴി പുനലൂരിലേക്കുള്ള ബസിന്റെ മുന്നിലാണ് തേക്ക് വഴിമുടക്കിയത്. കുംഭാവുരുട്ടിക്കും മണലാറിനും മധ്യേ ആയതിനാല്‍ മൊബൈല്‍ ഫോണിനു കവറേജ് ഉണ്ടായിരുന്നില്ല.
മരം വീണ വിവരം പുറംലോകത്തെ അറിയിക്കാന്‍ മാര്‍ഗമില്ലാതെ വന്നതോടെയാണു കണ്ടക്ടര്‍ എം.പി. വിഭുവ് കരിങ്കല്ല് പ്രയോഗിക്കാന്‍ തീരുമാനിച്ചത്. ഡ്രൈവര്‍ എ. ഷാനവാസിന്റെ സഹായത്തോടെ ഏകദേശം അര മണിക്കൂര്‍ കൊണ്ടു തേക്ക് മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ഈ മേഖലയില്‍ കാട്ടാന പലപ്പോഴും ഇത്തരത്തില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ടെങ്കിലും കരിങ്കല്ലു കൊണ്ടു മരം മുറിച്ചുമാറ്റേണ്ടി വരുന്നത് ആദ്യമായാണ്.
സംഭവത്തിന്‍െ്‌റ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ ജീവനക്കാരുടെ ആത്മാര്‍ഥയ്ക്ക് കൈയടിക്കുകയാണ് നെറ്റിസണ്‍സ്.