Social Media
-
16/11/2022”അച്ഛനോട് പറഞ്ഞശേഷമാണ് മദ്യപിച്ചത്; കള്ള് കുടിച്ചിരിക്കുന്ന വീഡിയോ പുറത്ത് വന്നതില്‍ ടെന്‍ഷനില്ല”
കൊച്ചി: ഒരേ ഒരു കണ്ണിറക്കത്തിലൂടെ വൈറലായ താരമാണ് പ്രിയാ വാര്യര്‍. ‘ഒരു അഡാര്‍ ലവ്’ എന്ന ഒറ്റ സിനിമ കൊണ്ട് ഇന്ത്യ മുഴുവന്‍ തരംഗമാകാന്‍ പ്രിയയ്ക്കു കഴിഞ്ഞു. അതോടെ സിനിമ പുറത്തിറങ്ങും മുമ്പ് തന്നെ ഒട്ടനവധി അവസരങ്ങളും താരത്തെ തേടിയെത്തി. അതിനൊപ്പം വിമര്‍ശനങ്ങളും പ്രിയയ്ക്കു നേരിടേണ്ടി വന്നു. സോഷ്യല്‍മീഡിയയിലും പ്രിയയ്ക്ക് ആരാധകര്‍ ഏറെയാണ്. വളരെ ഗ്ലാമറസ് ആയ പ്രിയയുടെ ഫോട്ടോഷൂട്ടുകളെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. ഇന്ത്യ ,മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട പ്രിയ വാര്യര്‍ തെന്നിന്ത്യന്‍ ബോളിവുഡ് സിനിമാ ലോകത്തിലേക്ക് വളരെപ്പെട്ടെന്നാണ് ചേക്കേറിയത്. ഇതിനോടകം തന്നെ തെലുങ്ക്, കന്നട, ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പ്രിയയുടെ പുതിയ ചിത്രമാണ് ഫോര്‍ ഇയേഴ്സ്. സര്‍ജാനോ ഖാലിദാണ് നായകന്‍. മലയാളത്തില്‍ നിന്ന് എത്തുന്ന ക്യാമ്പസ് പ്രണയ ചിത്രത്തിന്റെ ട്രെയിലര്‍ വലിയ രീതിയില്‍ സ്വീകാര്യത നേടിയിരുന്നു. ഇപ്പോഴിത സിനിമയുടെ പ്രമോഷന്റെ ഭാഗമായി പ്രിയ വാര്യര്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ”ടോക്‌സിക്ക് റിലേഷനെ ഒരിക്കലും ഫോര്‍ ഇയേഴ്‌സില്‍…
Read More » -
15/11/2022കൊച്ചിയില്‍നിന്ന് കട്ടപ്പന ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടെ അപകടം; പെട്ടിഓട്ടോയില്‍ യാത്ര തുടര്‍ന്ന് ലെന, കൈയടിച്ച് സോഷ്യല്‍ മീഡിയ
കൊച്ചി: സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി ലെന. തന്റെ വിശേഷങ്ങളെല്ലാം താരം സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ നീലക്കുറിഞ്ഞി വസന്തം കാണാന്‍ താരം കള്ളിപ്പാറയിലെത്തിയിരുന്നു. ഇപ്പോഴിതാ താരം പങ്കുവച്ച പുതി വീഡിയോയാണ് വൈറലാകുന്നത്. വലിയ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടെന്നാണ് ലെന പറയുന്നത്. കൊച്ചിയില്‍നിന്ന് ഇടുക്കി കട്ടപ്പനയിലെ ലൊക്കേഷനിലേക്കുള്ള യാത്രയിലായിരുന്നു ലെന. യാത്രയ്ക്കിടെ റോഡിലുണ്ടായ അപകടത്തെ തുടര്‍ന്ന് ലെനയും സംഘവും റോഡില്‍ കുടുങ്ങി. തുടര്‍ന്ന് ഒരു പെട്ടി ഓട്ടോറിക്ഷയില്‍ കയറിയാണ് കട്ടപ്പനയില്‍ എത്തിയതെന്ന് താരം പറഞ്ഞു. അസിസ്റ്റന്റും ഹെയര്‍ ഡ്രസ്സറും ലെനയ്ക്ക് ഒപ്പമുണ്ടായിരുന്നു. വഴിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍പ്പെട്ടതോടെയാണ് താരത്തിന് ലൊക്കേഷനിലെത്താന്‍ മറ്റൊരു വഴി തേടേണ്ടി വന്നത്. ഈ സമയം അതുവഴി വന്ന ഒരു പെട്ടി ഓട്ടോയാണ് ഇവരെ രക്ഷിച്ചത്. പെട്ടി ഓട്ടോയില്‍ കയറി പോകുന്ന വീഡിയോ ലെന പങ്കുവെച്ചിട്ടുണ്ട്. ”കട്ടപ്പന – തൊടുപുഴ റൂട്ടില്‍ ഞങ്ങള്‍ കണ്ട ആക്സിഡന്റും തുടര്‍ന്നു നേരിടേണ്ടി വന്ന തടസ്സങ്ങളും. ഞങ്ങള്‍ അപകടത്തില്‍പ്പെട്ടില്ല” – എന്ന് കുറിച്ചാണ്…
Read More » -
12/11/2022ശരീരം ഒരു തമാശയല്ല; ‘കാന്താര’യിലെ രംഗത്തിനെതിരേ മഞ്ജു പത്രോസ്
കൊച്ചി: കന്നട ചിത്രം ‘കാന്താര’യിലെ വിവാദ രംഗത്തിനെതിരേ നടി മഞ്ജു പത്രോസ്. സിനിമയിലെ ബോഡി ഷെയ്മിങ്ങ് രംഗത്തെയാണ് മഞ്ജു വിമര്‍ശിക്കുന്നത്. ഇത്രയും മനോഹരമായ സിനിമയില്‍ ഈ ബോഡി ഷെയ്മിങ്ങ് കൊണ്ട് എന്ത് ഗുണമാണ് ലഭിക്കുന്നതെന്നും ഒരു വ്യക്തിയുടെ ആത്മവിശ്വാസം തല്ലിക്കൊടുത്താന്‍ ആര്‍ക്കും അവകാശമില്ലെന്നും മഞ്ജു കുറിച്ചു. മഞ്ജുവിന്റെ കുറിപ്പ് കാന്താര… രണ്ടു ദിവസം മുന്‍പ് പോയി ഞാനും എന്റെ കൂട്ടുകാരിയും കൂടി സിനിമ കണ്ടു.. ഇപ്പോഴും സിനിമയുടെ ഒരോ നിമിഷവും ഉള്ളില്‍ തങ്ങിനില്‍ക്കുന്നു… ഒരു drama thriller..Rishab Shetty ‘ശിവ’ആയി ആടി തിമിര്‍ത്തിരിക്കുന്നു.. അദ്ദേഹം തന്നെയാണ് അതിന്റെ കഥ തിരക്കഥ സംവിധാനം എന്നുകൂടി കേട്ടപ്പോള്‍ അത്ഭുതപ്പെട്ടുപോയി.. ഓരോ ആര്‍ട്ടിസ്റ്റുകളും അവരവരുടെ വേഷം ഏറ്റവും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. അവസാനത്തെ അരമണിക്കൂര്‍ ശിവയായി വന്ന ഞശവെമയ കോരിത്തരിപ്പ് ഉണ്ടാക്കി. ശ്വാസം അടക്കിപ്പിടിച്ച് കാണികള്‍ അത് കണ്ടു തീര്‍ക്കും.. തീര്‍ച്ച… സിനിമയുടെ എല്ലാ വശങ്ങളും കഥ തിരക്കഥ സംവിധാനം സിനിമാട്ടോഗ്രാഫി കഥാപാത്രങ്ങളുടെ പ്രകടനങ്ങള്‍ എല്ലാം എല്ലാം…
Read More » -
12/11/2022സാനിയയും ഷുഐബും വേര്‍പിരിയാന്‍ കാരണം പാക് നടി? വൈറലായി ആയിഷ ഒമര്‍
മുംബൈ: താരദമ്പതികളായ ഷുഐബ് മാലിക്കും സാനിയ മിര്‍സയും വേര്‍പിരിയുകയാണെന്ന വാര്‍ത്തയാണ് സോഷ്യല്‍മീഡിയില്‍ നിറയുന്നത്. സാനിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു സ്റ്റോറിയാണ് ഈ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ”തകര്‍ന്ന ഹൃദയങ്ങള്‍ എങ്ങോട്ട് പോകുന്നു, ദൈവത്തെ കണ്ടെത്താന്‍”-എന്നാണ് സാനിയ സ്റ്റോറിയില്‍ കുറിച്ചത്. ഇതിന് പിന്നാലെ ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയായിരുന്നു. എന്നാല്‍, എന്താണ് ഇങ്ങനെയൊരു സ്റ്റോറിയുടെ പിന്നിലെ കാരണമെന്ന് സാനിയ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിന് പിന്നാലെ ഇരുവരും ഔദ്യോഗികമായി വിവാഹബന്ധം വേര്‍പ്പെടുത്തിയതായി ഷുഐബിന്റെ അടുത്ത സുഹൃത്തിനെ ഉദ്ധരിച്ച് റിപ്പോട്ടുകളും പുറത്തുവന്നു. ഷുഐബ് മാലിക്കിന്റെ മാനേജ്മെന്റ് ടീമിലെ അംഗമാണ് ഈ വാര്‍ത്ത സ്ഥിരീകരിച്ചതെന്നും റിപ്പോട്ടില്‍ പറയുന്നു. പാകിസ്താനി നടിയും മോഡലും യുട്യൂബറുമായ ആയിഷ ഒമറിന്റെ പേരും ഇതിനോട് ചേര്‍ത്തുവായിക്കപ്പെടുന്നുണ്ട്. ആയിഷയുമായുള്ള ഷുഐബിന്റെ ബന്ധമാണ് ഈ വേര്‍പിരിയലിന് കാരണമെന്നും ഷുഐബ് സാനിയയെ വഞ്ചിച്ചുവെന്നും പാകിസ്താനി മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്യുന്നു. 2021-ല്‍ ആയിഷയും ഷുഐബും ഒരുമിച്ച് ഒരു ഫോട്ടോഷൂട്ട് നടത്തിയിരുന്നു. ഓക്കെ പാകിസ്താന്‍ എന്ന മാഗസിന് വേണ്ടിയായിരുന്നു…
Read More » -
12/11/2022ഷിബുസ്വാമിയുടെ ആശ്രമം കത്തിച്ച പ്രതിയുമായി പോലീസ്; സന്ദീപാനന്ദഗിരിയെ ട്രോളി സുരേന്ദ്രന്‍
തിരുവനന്തപുരം: ഇടതു സഹയാത്രികന്‍ സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലെ ആശ്രമം കത്തിച്ച സംഭവത്തില്‍ പുതിയ വഴിത്തിരിവിനെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കഴിഞ്ഞ ജനുവരിയില്‍ ആത്മഹത്യ ചെയ്ത ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പ്രകാശും കുണ്ടമണ്‍കടവിലെ കൂട്ടാളികളും ചേര്‍ന്നാണ് ആശ്രമത്തില്‍ തീവച്ചതെന്ന് പ്രകാശിന്റെ മൂത്ത സഹോദരന്‍ പ്രശാന്ത് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. ഇതിന് മറുപടിയായാണ് സുരേന്ദ്രന്റെ സാമൂഹിക മാധ്യമത്തിലെ ട്രോള്‍. വന്ദനം സിനിമയില്‍ മൃതദേഹം സൈക്കിളിന് പിന്നിലിരുത്തി ചവിട്ടുന്ന ജഗദീഷിന്റെ ചിത്രമാണ് സുരേന്ദ്രന്‍ പങ്കിട്ടത്. ”ഷിബു സ്വാമിയുടെ ആശ്രമം കത്തിച്ച പ്രതിയുമായി വരുന്ന പോലീസ്” എന്ന വാചകത്തോടെയാണ് ചിത്രം പങ്കുവച്ചത്. 2018 ഒക്ടോബര്‍ 27 ന് പുലര്‍ച്ചെ ആണ് ആശ്രമത്തില്‍ തീപിടിത്തം. ആശ്രമത്തിനു കേടുപാട് സംഭവിച്ചതിനൊപ്പം പാര്‍ക്ക് ചെയ്തിരുന്ന രണ്ടു കാറുകളടക്കം മൂന്ന് വാഹനങ്ങള്‍ കത്തി നശിച്ചു. ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും വച്ചിരുന്നു. ശബരിമല വിഷയത്തിലടക്കം സി.പി.എം അനുകൂല നിലപാട് സ്വീകരിക്കുന്ന സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ചതു സംഘപരിവാറുകാരാണെന്ന നിലപാടിലായിരുന്നു ഇടത് പക്ഷം.
Read More » -
09/11/2022ഹാള്‍ ടിക്കറ്റില്‍ സണ്ണി ലിയോണ്‍! അധ്യാപക നിയമന പരീക്ഷ വിവാദത്തില്‍
ബംഗളുരു: ഏറെ ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. പലപ്പോഴും പരീക്ഷ പേപ്പറുകളിലും റാങ്ക് ലിസ്റ്റുകളിലും സണ്ണി ലിയോണിന്റെ പേര് വന്നിട്ടുള്ള വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. അത്തരമൊരു വാര്‍ത്തയാണ് ഇപ്പോള്‍ കര്‍ണാടകയില്‍ നിന്നും വരുന്നത്. ഇത്തവണ ഹാള്‍ ടിക്കറ്റിലാണ് താരത്തിന്റെ ഫോട്ടോ ഇടംപിടിച്ചത്. കര്‍ണാടകയില്‍ അധ്യാപക നിയമനത്തിനുള്ള പരീക്ഷ ഹാള്‍ ടിക്കറ്റില്‍ ആണ് സണ്ണി ലിയോണിന്റെ ഫോട്ടോ പതിപ്പിച്ചിരിക്കുന്നത്. ഉദ്യോഗാര്‍ത്ഥിയുടെ ഫോട്ടോയ്ക്ക് പകരമാണ് സണ്ണിയുടെ ചിത്രം ആലേഖനം ചെയ്തത്. ഹാള്‍ ടിക്കറ്റിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇതോടെ കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിറക്കി. പരീക്ഷയ്ക്ക് വേണ്ടി അപേക്ഷിക്കുമ്പോള്‍ നിര്‍ബന്ധമായും ഫോട്ടോ അപ്ലോഡ് ചെയ്യണ്ടതുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ അപ്ലോഡ് ചെയ്യുന്ന ഫോട്ടോ ആയിരിക്കും ഹാള്‍ ടിക്കറ്റില്‍ അച്ചടിക്കുക എന്നാണ് വിദ്യഭ്യാസ വകുപ്പ് പ്രതികരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തി എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നേരത്തെ സണ്ണി ലിയോണിന്റെ ജന്മദിനമായതില്‍ പരീക്ഷ എഴുതാന്‍ സാധിക്കില്ലെന്ന് ഉത്തരക്കടലാസില്‍ എഴുതിയ വിദ്യാര്‍ത്ഥിയുടെ വാര്‍ത്തയും ശ്രദ്ധ നേടിയിരുന്നു.…
Read More » -
07/11/2022കോൺഗ്രസ്, ഭാരത് ജോഡോ ട്വിറ്റർ അക്കൗണ്ടുകൾക്കെതിരെ നടപടി, താൽക്കാലികമായി മരവിപ്പിക്കും
ദില്ലി : കോൺഗ്രസിന് തിരിച്ചടി. കോൺഗ്രസിന്റെയും ഭാരത് ജോഡോയുടേയും ട്വിറ്റർ അക്കൗണ്ടുകൾക്കെതിരെ കോടതി നടപടി. പകർപ്പവകാശ ലംഘന പരാതിയിൽ കോൺഗ്രസിന്റെയും ഭാരത് ജോഡോയുടെയും ട്വിറ്റർ അക്കൗണ്ടുകൾ താൽക്കാലികമായി മരവിപ്പിക്കാൻ ബംഗ്ലൂരു സിവിൽ കോടതി നിർദ്ദേശം നൽകി. കെജിഎഫ് സിനിമയിലെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്ന പരാതിയിലാണ് നടപടി. വീണ്ടും കേസ് പരിഗണിക്കുന്നതുവരെയാണ് വിലക്ക്.
Read More » -
06/11/2022സോഷ്യല്‍ മീഡിയയില്‍ വൈറലായി ശക്തമായ ചുഴലിക്കാറ്റിന്‍റെ ദൃശ്യങ്ങള്‍
തുടര്‍ച്ചയായി പ്രകൃതിദുരന്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണിന്ന് കേരളം. പ്രളയം തന്നെയാണ് ഇതില്‍ ഏറ്റവും ഭീഷണി മുഴക്കുന്നത്. തുടര്‍ച്ചയായി രണ്ട് വര്‍ഷങ്ങളില്‍ നാം നേരിട്ടത് കടുത്ത പ്രളയം തന്നെയാണ്. കാലാവസ്ഥാവ്യതിയാനത്തെ തുടര്‍ന്ന് ഇത്തരത്തില്‍ പ്രളയവും കാറ്റുമെല്ലാം പതിവാകുമെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ വരുമ്പോള്‍ അത് ചെറുതല്ലാത്ത ആശങ്കകളാണ് നമ്മളിലുണ്ടാക്കുന്നത്. ഇപ്പോള്‍ മഴ കനത്തുപെയ്യുമ്പോള്‍ വരെ ഭയം തോന്നുന്ന സാഹചര്യം നമുക്കിടയിലുണ്ടെന്ന് പറഞ്ഞാല്‍ പോലും അതില്‍ തെറ്റില്ല. More video of Greenview #txwx tornado crossing FM1567 nearly 20 mins ago pic.twitter.com/997vS8lbEb — Tyler Pardun (@t_pardun) November 4, 2022 സംസ്ഥാനത്തിന് പുറത്തും,അല്ലെങ്കില്‍ രാജ്യത്തിന് പുറത്തും ഇങ്ങനെയുള്ള പ്രകൃതിദുരന്തങ്ങള്‍ നടക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും ഭയപ്പെടുത്തുന്ന ഒന്നാണ് ചുഴലിക്കാറ്റ്. നേരത്തേ അമേരിക്കയില്‍ വലിയ തോതിലുള്ള നാശമാണ് ഇയാൻ ചുഴലിക്കാറ്റ് വിതച്ചത്. ഇപ്പോഴിതാ അമേരിക്കയിലെ തന്നെ ടെക്സാസിലുണ്ടായ ചുഴലിക്കാറ്റിന്‍റെ വിവിധ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. നിരവധി വീടുകളും കെട്ടിടങ്ങളും മരങ്ങളുമെല്ലാം വെള്ളിയാഴ്ചയുണ്ടായ…
Read More » -
06/11/2022യുക്തിവാദികള്‍ക്കിടയിലും ഇസ്ലാമിക് സ്ലീപ്പര്‍ സെല്ലുകള്‍: സി. രവിചന്ദ്രന്‍
കൊച്ചി: യുക്തിവാദികള്‍ക്കിടയിലും ഇസ്ലാമിക് സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എസന്‍സ് ഗ്ലോബല്‍-സ്വതന്ത്രലോകം ചിന്തകന്‍ സി. രവിചന്ദ്രന്‍. ഇത്തരം സെല്ലുകള്‍ എല്ലാ പാര്‍ട്ടികള്‍ക്കകത്തും ഉണ്ടാകുമെന്നും യുക്തിവാദികള്‍ക്കിടയില്‍ നിന്ന് അവരെ ഫാസിസ്റ്റ് ഐഡിയോളജിക്കനുസരിച്ച് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന രീതിയിലേക്ക് ഇത്തരം സെല്ലുകള്‍ മാറ്റുന്നുണ്ടെന്നും രവിചന്ദ്രന്‍ പറയുന്നതായുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. കഴിഞ്ഞ ജൂലൈ 31ന് പെരുമ്പാവൂരില്‍ നടന്ന ‘ഓണ്‍വിങ്സ് 22’ എന്ന പരിപാടിയില്‍ രവിചന്ദ്രന്‍ സംസാരിക്കുന്നതിന്റെ വീഡിയോയുടെ ഒരു ഭാഗമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ”റിക്രൂട്ട്മെന്റ് വഴിയാണ് ഇസ്ലാമിസം സൊസൈറ്റിയില്‍ വര്‍ക്ക് ചെയ്യുന്നത്. അവര്‍ പ്രീച്ചേഴ്സാണ്. പാര്‍ട്ടിയിലുണ്ടാകും, അതില്‍ സംശയമൊന്നുമില്ല. ബി.ജെ.പിയുടെ മൈനോരിറ്റി മോര്‍ച്ച വരെയായിക്കഴിഞ്ഞു. സി.പി.ഐ.എമ്മില്‍ പിന്നെ പറയേണ്ട കാര്യമില്ല. പാലാണോ വെള്ളമാണോ കൂടുതല്‍ എന്ന അവസ്ഥയിലായിട്ടുണ്ട്. നാളെ ഒരു കഴുത്തുവെട്ടോ കൈവെട്ടോ ഒക്കെ വരികയാണെങ്കില്‍ അതിന്റെ പ്രതിയെ കോണ്‍ഗ്രസില്‍ നിന്ന് തപ്പിയെടുക്കാം, ബി.ജെ.പിയില്‍ നിന്ന് തപ്പിയെടുക്കാം സി.പി.ഐ.എമ്മില്‍ നിന്ന് തപ്പിയെടുക്കാം. എവിടെനിന്ന് വേണമെങ്കിലും തപ്പിയെടുക്കാം. യുക്തിവാദികളുടെ ഇടയില്‍ നിന്നുവരെ തപ്പിയെടുക്കാം. അത് സാധ്യമാണ്. അത്തരമൊരു സാഹചര്യം…
Read More » -
04/11/2022നിര്‍മാതാവ് വിശാഖ് സുബ്രഹ്‌മണ്യം വിവാഹിതനായി; ആശംസകളുമായി മോഹന്‍ലാലും ശ്രീനിവാസനും
തിരുവനന്തപുരം: യുവ നിര്‍മാതാവ് വിശാഖ് സുബ്രഹ്‌മണ്യം വിവാഹിതനായി. യുവസംരംഭക അദ്വൈത ശ്രീകാന്താണ് വധു. ഒട്ടനവധി പ്രശസ്ത മലയാള സിനിമകള്‍ നിര്‍മിച്ച മെറിലാന്‍ഡ് സ്റ്റുഡിയോസിന്റെ സ്ഥാപകനായ സുബ്രഹ്‌മണ്യത്തിന്റെ കൊച്ചുമകനാണ് വിശാഖ്. ചടങ്ങില്‍ മോഹന്‍ലാല്‍, ശ്രീനിവാസന്‍, സുചിത്ര മോഹന്‍ലാല്‍, മേനക, കാര്‍ത്തിക, മല്ലിക സുകുമാരന്‍, സുരേഷ് കുമാര്‍, വിനീത് ശ്രീനിവാസന്‍, കല്യാണി പ്രിയദര്‍ശന്‍, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങി തുടങ്ങിയവര്‍ പങ്കെടുത്തു. ഏതാനും മാസഗ മുമ്പ് അതീവഗുരുതരാവസ്ഥയിലായിരുന്ന ശ്രീനിവാസന്‍െ്‌റ മടങ്ങി വരവ് സിനിമാ പ്രേമികള്‍ക്ക് ആഹ്‌ളാദ മുഹൂര്‍ത്തമാണ് സമ്മാനിച്ചത്. എസ്.എഫ്.എസ് ഹോംസ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ കെ. ശ്രീകാന്തിന്റെയും രമയുടെയും മകളാണ് അദ്വൈത. ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെയാണ് വിശാഖ് നിര്‍മാണ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഹെലന്‍, ഗൗതമന്റെ രഥം തുടങ്ങിയ ചിത്രങ്ങള്‍ വിതരണം ചെയ്തു. അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരോടൊപ്പം ഫണ്‍ടാസ്റ്റിക് ഫിലിംസ് എന്ന നിര്‍മാണ കമ്പനിയിലും പങ്കാളിയാണ് വിശാഖ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമ നിര്‍മിച്ചത് വിശാഖാണ്.
Read More »