Social Media
-
25/10/2022മാ നിഷാദ! ചോരയൊലിച്ച് കിടക്കുന്ന പെണ്‍കുട്ടിയെ സഹായിക്കാതെ വീഡിയോ പകര്‍ത്തി ആള്‍ക്കൂട്ടം
ലഖ്നൗ: ഗുരുതരമായി പരുക്കേറ്റ് സഹായത്തിനായി അപേക്ഷിക്കുന്ന പെണ്‍കുട്ടിയെ രക്ഷിക്കുന്നതിന് പകരം വീഡിയോ പകര്‍ത്തി ആള്‍ക്കൂട്ടം. ഉത്തര്‍പ്രദേശിലെ കനൗജില്‍ നിന്നുള്ള ക്രൂരമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. നിലത്ത് വീണ് ചോരയൊലിച്ചു കിടക്കുന്ന പെണ്‍കുട്ടി സഹായത്തിനായി കൈ നീട്ടുമ്പോഴും ആളുകള്‍ ചുറ്റും കൂടി നിന്ന് വീഡിയോ എടുക്കുകയായിരുന്നു. ഞായറാഴ്ച വീട്ടില്‍നിന്നു കാണാതായ പെണ്‍കുട്ടിയെയാണ് മണിക്കൂറുകള്‍ക്ക് ശേഷം തലയില്‍ ഉള്‍പ്പെടെ ഒന്നിലധികം മുറിവുകളോടെ കണ്ടെത്തിയത്. സഹായത്തിനായി കേഴുമ്പോഴും കാഴ്ച്ചക്കാര്‍ അവളെ വിവിധ കോണുകളില്‍നിന്നും ചിത്രീകരിക്കുന്ന 25 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. പോലീസിനെ അറിയിച്ചോ എന്ന് ആരോ ചോദിക്കുന്നതിന്റെ ശബ്ദം കേള്‍ക്കാം. മറ്റൊരാള്‍ പോലീസ് മേധാവിയുടെ നമ്പര്‍ ചോദിക്കുന്നുമുണ്ട്. എന്നാല്‍, പെണ്‍കുട്ടിയെ സഹായിക്കാന്‍ ശ്രമിക്കാതെ ചിത്രീകരണം തുടരുകയാണ്. പോലീസ് എത്തുന്നതുവരെ ഇത് തുടര്‍ന്നു. പോലീസുകാരന്‍ പരുക്കേറ്റ പെണ്‍കുട്ടിയുമായി ഓട്ടോറിക്ഷയിലേക്ക് ഓടുന്ന മറ്റൊരു വീഡിയോയും പ്രചരിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതായി പോലീസ് അറിയിച്ചു. പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല. ആരെയും…
Read More » -
24/10/2022‘ഉയിരിനേയും ഉലകത്തേയും’ കൈയ്യിലേന്തി ദീപാവലി ആശംസ നേര്‍ന്ന് നയന്‍താരയും വിഘ്നേഷും
ചെന്നൈ: ദീപാവലി ആംശസ നേര്‍ന്ന് താരദമ്പതികളായ നയന്‍താരയും വിഘ്േനഷ് ശിവനും. ഇരട്ടക്കുഞ്ഞുങ്ങളെ കൈകളിലേന്തിയാണ് ഇരുവരും ആശംസ നേര്‍ന്നത്. ആദ്യമായാണ് രണ്ടു പേരും കുട്ടികള്‍ക്കൊപ്പമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നത്. ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷം ഇക്കഴിഞ്ഞ ജൂണിലായിരുന്നു നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും വിവാഹിതരായത്. തങ്ങള്‍ക്ക് ഇരട്ടക്കുട്ടികള്‍ പിറന്നതായി വിഘ്നേഷ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. വാടക ഗര്‍ഭപാത്രത്തിലൂടെയായിരുന്നു കുഞ്ഞുങ്ങള്‍ ജനിച്ചത്. ഉയിര്‍, ഉലകം എന്നാണ് ഇരട്ട ആണ്‍കുഞ്ഞുങ്ങളുടെ പേര്. തൊട്ടുപിന്നാലെ തമിഴ്‌നാട് ആരോഗ്യവകുപ്പ് താരങ്ങളോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. വാടക ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് രാജ്യത്തു നിലവിലുള്ള ചട്ടങ്ങളെ മറികടന്നാണോ കുഞ്ഞുങ്ങളുണ്ടായതെന്ന് അന്വേഷിക്കാനായി ഉത്തരവിടുകയും ചെയ്തു. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിനു ശേഷവും കുട്ടികള്‍ ഇല്ലെങ്കില്‍ മാത്രമേ വാടക ഗര്‍ഭധാരണം തിരഞ്ഞെടുക്കാവൂ എന്ന് ചട്ടമുണ്ട്. ഇതിന് പിന്നാലെ താരദമ്പതികള്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. വിവാഹച്ചടങ്ങുകള്‍ നടത്തിയത് ഈ വര്‍ഷം ജൂണിലായിരുന്നുവെങ്കിലും 2016ല്‍ നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നാണ് വിഘ്നേഷ് ശിവനും നയന്‍താരയും…
Read More » -
23/10/2022രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് കേരളത്തിൽ, അപകീർത്തിപ്പെടുത്തുന്ന ശ്രമങ്ങളെ വെച്ചുപൊറുപ്പിക്കില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനക്കെതിരെ കടുത്ത വിമർശനമുയരുമ്പോൾ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ഏറ്റവും മികച്ച പൊലീസിങ് നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. എൽഡിഎഫ് സർക്കാരിന്റെ ജനകീയമായ പൊനയത്തിന്റെ ഭാഗമായാണ് ഈ നേട്ടം. ഈ നയങ്ങളെയും ഖ്യാതിയെയും അട്ടിമറിക്കാൻ നടക്കുന്ന ഒറ്റപ്പെട്ട ചില ശ്രമങ്ങളെ അംഗീകരിക്കാനോ സേനയ്ക്കകത്തെ ഒറ്റപ്പെട്ട തെറ്റായ വാസനകളെ അനുവദിച്ചുകൊടുക്കുവാനോ സർക്കാർ തയ്യാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന്റെ യശസ്സിന് ചേരാത്ത ചില സംഭവങ്ങൾ ഉണ്ടാകുന്നു എന്നത് ഗൗരവമായ വിഷയമാണ്. അത്തരം ഒറ്റപ്പെട്ട കൃത്യങ്ങളിലേർപ്പെടുന്നവർ കേരള പൊലീസിന് അവമതിപ്പുണ്ടാക്കുകയാണ്. അവരോട് ഒരു ദാക്ഷിണ്യവും കാണിക്കില്ല. കുറ്റമറ്റ അന്വേഷണം ഉറപ്പാക്കും. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് സേനയിൽ സ്‌ഥാനമുണ്ടാകില്ല. പരമാവധി ശിക്ഷണ നടപടികളുണ്ടാവും. മികച്ച റെക്കോർഡുള്ള കേരള പൊലീസിനെ പൊതുജന മധ്യത്തിൽ തരംതാഴ്ത്തുന്ന ഏത് നീക്കങ്ങളെയും കർക്കശമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: രാജ്യത്തെ ഏറ്റവും മികച്ച പൊലീസിങ് നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. എൽഡിഎഫ്…
Read More » -
23/10/2022വിഷ്ണുപ്രിയയുടെ മുഖം കണ്മുന്നിൽ നിന്ന് മായുന്നില്ല; ജീവിതത്തിൽ ‘യെസ്’ എന്ന് മാത്രമല്ല ‘നോ’ എന്ന് കൂടി പറയാനുള്ള സ്വാതന്ത്ര്യമാണ് പ്രണയം ആര്യ രാജേന്ദ്രന്‍
തിരുവനന്തപുരം: കണ്ണൂർ പാനൂരിൽ യുവാവിന്‍റെ പ്രണയപ്പകയില്‍ ജീവന്‍ നഷ്ടമായ വിഷ്ണുപ്രിയയുടെ മുഖം കണ്മുന്നിൽ നിന്ന് മായുന്നില്ലെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. അവൾ ആക്രമിക്കപെട്ടപ്പോൾ അനുഭവിച്ച വേദനയേക്കാൾ പതിന്മടങ്ങു വേദന അതിന് മുൻപുള്ള ദിവസങ്ങളിൽ അനുഭവിച്ചിട്ടുണ്ടാകും. സ്ത്രീയെ ത്യാഗിണിയായി ചിത്രീകരിച്ച കാലഘട്ടം കഴിഞ്ഞു പോയെന്ന് എന്നാണിനി ഇവർ തിരിച്ചറിയുകയെന്ന് ആര്യ ഫേസ്ബുക്കില്‍ കുറിച്ചു. ഒരു പെൺകുട്ടി അതിക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നു, അതിന്റെ കാരണം അവൾ പ്രണയം നിരസിച്ചു എന്നതാണത്രേ. പ്രണയം പറയാനും, പ്രണയിക്കാനും, അതാരെ ആവണമെന്ന് തീരുമാനിക്കാനും, തനിക്ക് യോജിക്കാൻ കഴിയാത്ത ആളാണെങ്കിൽ ആ ബന്ധം അവസാനിപ്പിക്കാനും, പുരുഷനുള്ളത്രയും സ്വാതന്ത്ര്യം സ്ത്രീക്കുമുണ്ട്. ഇന്നോളം പ്രണയം ഉപേക്ഷിക്കാത്ത പുരുഷന്മാർ ഈ നാട്ടിൽ എത്രപേരുണ്ടാകും. അപ്പോഴും പഴി പെണ്ണിനാണ് എന്നതാണ് വിചിത്രം. അത് മാത്രമാണോ, ഒരു പെൺകുട്ടി തന്റെ നിലപാട് വ്യക്തമാക്കിയാൽ അവൾക്ക് നേരെ നടക്കുന്ന വ്യക്തിഹത്യയെയും പൊതുവിടത്തിലെ അപമാനിക്കലിനെയും ആൾക്കൂട്ട ആക്രമണത്തെയും വരെ നേരിടേണ്ടി വരും. അതൊന്നും പോരാത്തതിന് ഇക്കഥയൊന്നും അറിയാതെ കേട്ടുകേൾവികളുടെ മാത്രം…
Read More » -
23/10/2022മലയാളി ആണുങ്ങൾക്ക് പ്രേമിക്കാൻ അറിയില്ലെന്ന് പറഞ്ഞാൽ എന്നെ തല്ലാൻ വരരുത്… വിദേശമലയാളി നസീർ ഹുസൈന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വെെറലാവുകുന്നു
പാനൂർ വള്ള്യായിലെ വിഷ്ണുപ്രിയയുടെ മരണവാർത്ത നാം എല്ലാവരും അറിഞ്ഞതാണ്. പട്ടാപ്പകലാണ് അതിദാരുണമായി 23കാരിയായ വിഷ്ണുപ്രിയ കൊല്ലപ്പെട്ടത്. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോട് കൂടി തന്നെയാണ് പ്രതി ശ്യാംജിത്ത് എത്തിയത്. വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ച് വീഴ്‌ത്തിയ ശേഷം കത്തികൊണ്ട് കഴുത്തറുക്കുകയായിരുന്നു എന്നാണ് ശ്യാംജിത്തിന്റെ മൊഴി. കഴുത്ത് അറ്റുതൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. കൈകളിലടക്കം മാരകമായി മുറിവേറ്റിരുന്നു. പ്രണയ ബന്ധത്തിൽ നിന്ന് വിഷ്ണുപ്രിയ പിന്മാറിയാതാണ് ശ്യാംജിത്തിനെ പ്രകോപിപ്പിച്ചതെന്ന് പറയപ്പെടുന്നു. ഒരു പെൺകുട്ടി പ്രണയം നിരസിച്ച് കഴിഞ്ഞാൽ ആസിഡ് ഒഴിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന പ്രവണത ഇന്ന് കണ്ട് വരുന്നു. ഇതുമായി ബന്ധപ്പെട്ട് വിദേശ മലയാളിയായ നസീർ ഹുസൈൻ കിഴക്കേടത്ത് പങ്കുവച്ച ഫേസ് ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വെെറലാവുകയാണ്. മലയാളി ആൺകുട്ടികൾ അടിയന്തിരമായി മനസിലാക്കേണ്ട കാര്യം പെൺകുട്ടികളും സ്വന്തമായി അഭിപ്രായങ്ങളും വികാരങ്ങളും ഉള്ളവരാണ് എന്നതാണ്…-നസീർ ഹുസൈൻ കുറിച്ചു. പ്രണയ നിരാസത്തിൽ നിന്ന് നമുക്ക് പഠിക്കാൻ കുറെയുണ്ടാവും. ഒരു പക്ഷെ നിങ്ങൾക്ക് കുറേകൂടി നല്ല മനുഷ്യനാക്കാനുള്ള മാറ്റങ്ങൾ കൊണ്ടുവരാൻ…
Read More » -
23/10/2022വ്യാജ പെണ്ണെഴുത്തുകാരില്‍നിന്നും എത്രയോ ഉയരെയാണ് സ്വപ്ന; അതാണ് സ്വപ്‌ന സുരേഷ് പറഞ്ഞ ജീവിതം: ജോയ് മാത്യു
കോഴിക്കോട്: സ്വപ്ന സുരേഷിന്റെ ആത്മകഥയായ ‘ചതിയുടെ പത്മവ്യൂഹ’ത്തെ പ്രശംസിച്ച് സിനിമതാരം ജോയ് മാത്യു. ഏത് ചവറ് പുസ്തകവും ക്ലാസിക്കാണെന്ന് പറയുന്ന ഭരണകൂടത്തെ പിന്തുണക്കുന്നവര്‍ ഇത് കണ്ടില്ലെന്ന് നടിക്കും. മാധവിക്കുട്ടിയുടെ ഭാവനലോകത്തേക്കാള്‍ കള്ളിമുള്ളുകള്‍ പൂത്തു തളിര്‍ത്ത് വിഹ്വലമായ ഒരു ജീവിതം. അതിലെ നേരിന്റെ ശോഭ ഇന്നത്തെ വ്യാജ പെണ്ണെഴുത്തുകാരില്‍ നിന്നും എത്രയോ ഉയരെയാണെന്നും അതാണ് സ്വപ്‌ന സുരേഷ് പറഞ്ഞ ജീവിതംമെന്നും ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ത്ത പുസ്തകം. സാഹിത്യത്തിന്റെ കിന്നരികള്‍ തുന്നിച്ചേര്‍ക്കാത്തതാണ് ഇതിന്റെ മേന്മ. കൊച്ചുപുസ്തക പ്രേമികളെ നിരാശപ്പെടുത്തുന്ന പുസ്തകം, എന്നാല്‍ സ്വന്തം വീട്ടില്‍ അധികപറ്റ് പോലെ കറുപ്പ് നിറത്തില്‍ ജനിച്ചവള്‍, സ്വന്തം പിതാവിന്റെയും അമ്മാവന്റെയും ബെല്‍റ്റ് കൊണ്ടുള്ള അടിയേറ്റ് ചോര ചിതറിയ ശരീരവുമായി ജീവിക്കേണ്ടി കുട്ടി. സാഹിത്യ നിരൂപക ഭിഷഗ്വരന്മാര്‍ ഈ പുസ്തത്തെപ്പറ്റി മിണ്ടില്ല. കാരണം അധികാരത്തിലുള്ളവരുടെ മൂട് താങ്ങി നിര്‍ത്തുന്ന പണിയെ അവര്‍ക്കറിയൂ. എന്നാല്‍, അധികാരം എങ്ങിനെയൊക്കെ ഒരു പെണ്‍…
Read More » -
23/10/2022”സംസ്‌കാരവും പാരമ്പര്യവും മറന്നോ, അമ്മാവന്‍ വസന്തങ്ങള്‍ എണീറ്റില്ലേ” അനശ്വരയുടെ പോസ്റ്റിലെ വിദ്വേഷ കമന്റുകള്‍ക്ക് കിടിലന്‍ മറുപടികള്‍
കൊച്ചി: യുവ നടി അനശ്വര രാജന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരേ സൈബര്‍ അറ്റാക്ക്. അനശ്വര പോസ്റ്റ് ചെയ്ത പുതിയ ചിത്രത്തിന്റെ കമന്റ് ബോക്സിലാണ് ‘വസ്ത്രത്തിലെ മാന്യത’ പഠിപ്പിക്കാന്‍ ചില അക്കൗണ്ടുകളെത്തിയത്. എന്നാല്‍ ഇവര്‍ക്കുള്ള മറുപടി കമന്റില്‍ തന്നെ വരുന്നുണ്ട്. സിനിമയില്‍ അവസരം കുറയുന്നുണ്ടല്ലേ?, കുറച്ചുകൂടി ചെറിയ ഡ്രസ്സ് ഇടാമായിരുന്നു, നമ്മുടെ സംസ്‌കാരവും പാരമ്പര്യവും എന്താണെന്ന് ഈ കുട്ടിക്ക് അറിയില്ലേ. ഈ ലോകം ഇതെങ്ങോട്ട്, മോള്‍ടെ വീട്ടില്‍ ചോദിക്കാന്‍ ആരുമില്ലേ. തുണിയുടെ അളവ് കുറഞ്ഞു വരുന്നു കലികാലം, നമ്മുടെ നാടിന് ഒരു സംസ്‌കാരം ഉണ്ട്, ചരിത്രം ഉണ്ട്, പാരമ്പര്യം ഉണ്ട്. ചാന്നാര്‍ ലഹളയും, മാറു മറയ്ക്കല്‍ സമരവും നടന്ന ഈ നാട്ടില്‍ ഇങ്ങനെയൊരു വസ്ത്രത്തില്‍ ഒരു ഫോട്ടോ ഇടാന്‍ തോന്നിയ കുട്ടിയുടെയൊക്കെ മനസ്? പറഞ്ഞിട്ട് കാര്യമില്ല, കലികാലം അല്ലാതെ എന്ത് എന്നിങ്ങനെ പോകുന്നു വിദ്വേഷ കമന്റുകള്‍. അതേസമയം, അനശ്വരയെ പിന്തുണച്ചും വിദ്വേഷ കമന്റുകളെ വിമര്‍ശിച്ചുമുള്ള കമന്റുകളും ഉണ്ട്. തുണിയുടെ അളവ് എടുക്കുന്നവര്‍ വന്നു തുടങ്ങിയോ…
Read More » -
20/10/2022വയറില്‍ സ്ട്രെച്ച് മാര്‍ക്ക്, 20 കിലോ കൂടി, ശരീരത്തിന്റെ ആകൃതിയും നഷ്ടപ്പെട്ടു; കളിയാക്കുന്നവരോട് സോനു സതീഷ്
കൊച്ചി: നടിമാരുടെ സൗന്ദര്യ സങ്കല്‍പ്പത്തില്‍ എന്തെങ്കിലും മാറ്റം വന്നാല്‍ വിമര്‍ശിക്കുന്ന നിരവധി പേരാണ്. തടി കൂടിയതിന്റെ പേരില്‍ ഒത്തിരി നടിമാര്‍ക്ക് പരിഹാസങ്ങള്‍ നേരിടേണ്ടതായി വന്നിട്ടുണ്ട്. അമ്മയായതിന്റെ പേരില്‍ കളിയാക്കലുകള്‍ നേരിടേണ്ടി വരുന്നത് കുറച്ച് കഷ്ടം തന്നെയാണെന്ന് പറയുകയാണ് സീരിയല്‍ നടി സോനു സതീഷ്. മാസങ്ങള്‍ക്ക് മുന്‍പാണ് സോനു ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. മകളുടെ വരവിനെ കുറിച്ച് നടി തന്നെ ആരാധകരോട് പറഞ്ഞിരുന്നു. ഗര്‍ഭകാലത്ത് ഇരുപത് കിലോയോളം ശരീരഭാരം നടിക്ക് കൂടുകയും ചെയ്തു. ഇതിനെ വിമര്‍ശിച്ച് എത്തുന്നവര്‍ക്ക് വ്യക്തമായ മറുപടിയാണ് സോഷ്യല്‍ മീഡിയ പേജിലൂടെ നടിയിപ്പോള്‍ നല്‍കിയിരിക്കുന്നത്. ”മാതൃത്വം ഈ യാത്രയുടെ യഥാര്‍ഥ അര്‍ത്ഥവും അനുഭവവും വിശദീകരിക്കാന്‍ വാക്കുകള്‍ പോലും പരാജയപ്പെടുകയാണ്. എനിക്ക് ഇരുപത് കിലയോളം ശരീരഭാരം വര്‍ധിച്ചു. എനിക്ക് വയറില്‍ സ്ട്രെച്ച് മാര്‍ക്കുണ്ട്. വല്ലാത്ത നടുവേദനയും തലവേദനയും ഉണ്ടായി. എന്റെ ശരീരത്തിന്റെ ആകൃതി നഷ്ടപ്പെട്ടുവെന്ന് എനിക്ക് തന്നെയറിയാം. ഇതില്‍ നിന്നും തിരിച്ച് വരാന്‍ സമയമെടുക്കും. കാരണം ഒരു അമ്മയ്ക്ക് അവളുടെ…
Read More » -
20/10/2022”അഭിനേതാവായിരുന്നില്ലെങ്കില്‍ ഒരുപക്ഷേ ലാലേട്ടന്‍ പാചക വിദഗ്ദ്ധന്‍ ആയേനെ”
കൊച്ചി: നടന്‍ മോഹന്‍ലാലിനൊപ്പം സമയം ചെലവഴിച്ച സന്തോഷം പങ്കുവച്ച് ഷെഫ് സുരേഷ് പിള്ള. അടുത്തിടെ മോഹന്‍ലാല്‍ കൊച്ചിയില്‍ വാങ്ങിയ പുതിയ വീട്ടിലാണ് സുരേഷ് പിള്ള എത്തിയത്. താന്‍ വാതോരാതെ സിനിമയെക്കുറിച്ചും അദ്ദേഹം ഭക്ഷണത്തെക്കുറിച്ചും സംസാരിച്ച മണിക്കൂറുകള്‍ ആയിരുന്നു അതെന്നും അഭിനേതാവായിരുന്നില്ലെങ്കില്‍ ഒരുപക്ഷേ ഒരു പാചക വിദഗ്ദ്ധനാവുമായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഭക്ഷണ അറിവുകള്‍ കേള്‍ക്കുമ്പോള്‍ തോന്നിയതെന്നും സുരേഷ് പിള്ള കുറിക്കുന്നു. സുരേഷ് പിള്ളയുടെ കുറിപ്പ് ഇങ്ങനെ… ലാലേട്ടന്റെ കൊച്ചിയിലെ പുതിയ വീട്ടിൽ അദ്ദേഹത്തോടൊപ്പം ചിലവഴിച്ച ഒരു വൈകുന്നേരം..! ഞാൻ വാതോരാതെ സിനിമയെക്കുറിച്ചും അദ്ദേഹം ഭക്ഷണത്തെക്കുറിച്ചും സംസാരിച്ച മണിക്കുറുകൾ… നാഗവല്ലി സണ്ണിക്ക് ആഭരണങ്ങൾ വിവരിച്ച് കൊടുക്കുന്ന അതെ ഭാവത്തോടെ അദ്ദേഹത്തിന്റെ അടുക്കളയിലെ Rational Combi Oven, Thermomix, japanese teppanyaki grill എന്നിവ എനിക്ക് കാണിച്ച് തന്നത്… ലാലേട്ടൻ അഭിനേതാവായിരുന്നില്ലങ്കിൽ ഒരുപക്ഷേ ഒരു വിശിഷ്ട പാചക വിദഗ്ദ്ധനാവുമായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഭക്ഷണ അറിവുകൾ കേൾക്കുമ്പോൾ എനിക്ക് തോന്നി..!! ആട്ടിറച്ചി മല്ലിയില കുറുമയും, ചെമ്മീൻ അച്ചാറും…
Read More » -
16/10/2022അയച്ച സന്ദേശം ഇനി തിരുത്താം; എഡിറ്റിംഗ് ഫീച്ചറുമായി വാട്ട്സ്ആപ്പ് ഉടൻ എത്തുമെന്ന് റിപ്പോർട്ടുകൾ
സന്‍ഫ്രാന്‍സിസ്കോ: മെറ്റയുടെ കീഴിലുള്ള ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന സന്ദേശ കൈമാറ്റ ആപ്പാണ് വാട്ട്സ്ആപ്പ്. എന്നും പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാറുള്ള വാട്ട്സ്ആപ്പ്, അതിന് വേണ്ടി എന്നും പ്രയത്നിക്കാറുണ്ട്. ഇപ്പോള്‍ വാട്ട്സ്ആപ്പ് പുതിയ ഫീച്ചറിന്‍റെ അണിയറയിലാണ് എന്നാണ് വാര്‍ത്ത. ഈ ഫീച്ചര്‍ നേരത്തെ പ്രവചിക്കപ്പെട്ടതാണ്, ഇപ്പോള്‍ ഇതിന്‍റെ സ്ക്രീന്‍ഷോട്ട് അടക്കം വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നു. എഡിറ്റിംഗ് ഫീച്ചറാണ് വാട്ട്സ്ആപ്പ് ഉടന്‍ അവതരിപ്പിക്കാന്‍ പോകുന്നത്. അതിന്‍റെ ഇന്‍റേണല്‍ ടെസ്റ്റിംഗ് നടക്കുന്നു എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. അതിന്‍റെ ചില സ്ക്രീന്‍ ഷോട്ടുകള്‍ വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ പുറത്തുവിട്ടിട്ടുണ്ട്. ഈ ഫീച്ചറിന്‍റെ പ്രത്യേകത ഇതാണ്, നിങ്ങള്‍ ഒരാള്‍ക്ക് ഒരു സന്ദേശം അയച്ചു. അതില്‍ വസ്തുതപരമായ പിഴവോ, അല്ലെങ്കില്‍ അക്ഷരതെറ്റോ കടന്നുകൂടിയാല്‍ എന്ത് ചെയ്യും. ഇപ്പോഴത്തെ അവസ്ഥയില്‍ അത് ഡിലീറ്റ് ചെയ്യും. എന്നാല്‍ അത് അയച്ച സന്ദേശത്തില്‍ തന്നെ എഡിറ്റ് ചെയ്യാന്‍ സാധിക്കും. എന്നാല്‍ നിശ്ചിത സമയത്തേക്ക് മാത്രമേ ഇത്തരത്തില്‍ സന്ദേശം എഡിറ്റ് ചെയ്യാന്‍ സാധിക്കൂ. ഏറ്റവും പുതിയ…
Read More »