NEWSSocial Media

എന്നാലുമെന്റെ മരുമോളെ! ദിശ പട്ടാനിയുടെ ചൂടന്‍ ചിത്രങ്ങള്‍ക്ക് കിടിലന്‍ കമെന്റുമായി ‘ഭാവി അമ്മായിഅമ്മ’

ബോളിവുഡ് താരം ദിശ പട്ടാനി പങ്ക് വച്ച ഒരു ഇന്‍സ്റ്റാഗ്രാം ചിത്രമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുന്നത്. പൊതുവേ ഗ്ലാമറസ് വേഷങ്ങളിലൂടെ ആരാധകരെ ഞെട്ടിക്കുക എന്നത് ദിശയുടെ ഹോബിയാണ്. 2015 ല്‍ ഇറങ്ങിയ തെലുഗ് ചിത്രം ലോഫെറിലൂടെ ആണ് ദിശ അഭിനയ രംഗത്തേക്ക് എത്തുന്നത്. ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രാജ്പുത് നെ കേന്ദ്ര കഥാപാത്രമാക്കി നീരജ് പാണ്ഡെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘എം.എസ് ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലേക്ക് ദിശ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ജാക്കി ചാന്‍ നായകനായ ചൈനീസ് മാര്‍ഷല്‍ ആര്‍ട്‌സ് ഫിലിം ‘കുങ്ഫു യോഗ’യിലും നിര്‍ണായക വേഷം ദിശ ചെയ്തിരുന്നു.

ബോളിവുഡ് സൂപ്പര്‍താരം ജാക്കി ഷെറോഫിന്‍െ്‌റ മകനും യുവതാരവുമായ ടൈഗര്‍ ഷെറോഫിനൊപ്പം 2018 ല്‍ ‘ബാഗി 2’ ല്‍ അഭിനയിച്ചിരുന്നു അത് വന്‍ ഹിറ്റായിരുന്നു. പുറത്ത് വരുന്ന റിപ്പോര്‍ട്ടികള്‍ പ്രകാരം ദിശയും ടൈഗറും തമ്മില്‍ പ്രണയത്തിലാണ് എന്നാണ്.

മാലദ്വീപില്‍ അവധികാലം ആഘോഷിക്കുന്ന താരം പങ്ക് വെച്ച ഒരു കിടിലന്‍ ബിക്കിനി ചിത്രമാണ് ഇന്റര്‍നെറ്റില്‍ തരംഗമായിരിക്കുന്നത്. പക്ഷേ അതിലേറെ രസകരമായിട്ടുള്ളത് അതിനു ടൈഗര്‍ ഷെറോഫിന്റെ ‘അമ്മ പോസ്റ്റ് ചെയ്ത കമെന്ററാണ്. മകന്റെ കാമുകിയുടെ ചെല്ലപ്പേര് വിളിച്ചുള്ള കമെന്റാണ് ദിശയുടെ ഹോട്ട് ബിക്കിനി ഫോടോസിന് താഴേ ആയേഷ ഷെറോഫ് നല്‍കിയിരിക്കുന്നത് ”വൂഹ് ദീശോ” എന്നാണ് ഫയര്‍ ഇമോജികള്‍ക്കൊപ്പം ആയിഷ പോസ്റ്റ് ചെയ്തിരിക്കുനന്തു. ടൈഗറിന്റെ സഹോദരിയും ദിശയുടെ ചിത്രങ്ങള്‍ക്ക് കമെന്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

Back to top button
error: