NEWSSocial Media

അര്‍ജന്റീനയുടെ തോല്‍വിയില്‍ പൊട്ടിക്കരഞ്ഞ നിബ്രാസ് ഇനി മെസിയുടെ കളി നേരില്‍ കാണും!

കാസര്‍ഗോഡ്: ലോകകപ്പില്‍ ഇഷ്ട താരങ്ങളുടെയും ഇഷ്ട ടീമുകളുടെയും വിജയ പരാജയങ്ങള്‍ ആരാധകരുടേത് കൂടിയാണ്. വീഴ്ചയില്‍ കണ്ണുനിറഞ്ഞും ഉള്ളുപിടഞ്ഞും പരിഹാസങ്ങള്‍ കേള്‍ക്കുന്നവരും ഉയര്‍ച്ചയില്‍ പരിധിയില്ലാതെ സന്തോഷിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. അതിലൊരാളായിരുന്നു കാസര്‍ഗോട്ടെ തൃക്കരിപ്പൂര്‍ സ്വദേശിയായ എട്ടാം ക്ലാസുകാരന്‍ നിബ്രാസ്. നിബ്രാസിനെ ഓര്‍മിയില്ലേ? സൗദി അറേബ്യക്കെതിരായ ആദ്യ മത്സരത്തില്‍ അര്‍ജന്റീന പരാജയപ്പെട്ടപ്പോള്‍ കൂട്ടുകാരുടെ കളിയാക്കലുകള്‍ക്ക് മുമ്പില്‍ ചങ്കുപൊട്ടി നിന്ന അര്‍ജന്റീന ആരാധകനെ? ആളിപ്പോള്‍ വലിയ സന്തോഷത്തിലാണ്. രണ്ടാം മത്സരത്തില്‍ മെസി ഗോളടിച്ചതും അര്‍ജന്റീനയുടെ തിരിച്ചുവരവും തന്നെയാണ് നിബ്രാസിനെ ആവേശത്തിലാഴ്ത്തുന്നത്.

ഒരു കളിയല്ലേ കഴിഞ്ഞുള്ളൂ, ഇനിയും കളിയുണ്ട്, അര്‍ജന്റീന തിരിച്ചുവരും എന്ന് കണ്ണുനിറഞ്ഞ് പറഞ്ഞ നിബ്രാസിപ്പോള്‍ സ്വന്തം ടീമിന്റെ വിജയത്തില്‍ ഭയങ്കര ഹാപ്പിയാണ്. എന്നാല്‍, ഇതിലും വലിയ ഒരു സന്തോഷ വാര്‍ത്തയാണ് നിബ്രാസിനെ തേടിയെത്തിയിരിക്കുന്നത്. അര്‍ജന്റീനയുടെ അടുത്ത മത്സരം നേരില്‍ കാണാനുള്ള ഒരു അവസരമാണ് നിബ്രാസിന് മുമ്പിലുള്ളത്. പയ്യന്നൂറിലെ സ്മാര്‍ട് ട്രാവല്‍ എന്ന ഏജന്‍സിയാണ് നിബ്രാസിന് അര്‍ജന്റീനയുടെ മത്സരം നേരിട്ട് കാണാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്.

Signature-ad

മത്സരം കാണാനുള്ള ടിക്കറ്റും ഫ്ളൈറ്റ് ടിക്കറ്റുമടക്കം സൗജന്യമായി നല്‍കുമെന്നാണ് സ്മാര്‍ട് ട്രാവല്‍ അറിയിച്ചിരിക്കുന്നത്. ആദ്യ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ സങ്കടപ്പെട്ടു നിന്ന നിബ്രാസിന്റെ മുഖത്ത് പുഞ്ചിരി വിടര്‍ന്നതിന്റെ സന്തോഷത്തില്‍ കൂടിയാണ് കേരളത്തിലെ അര്‍ജന്റൈന്‍ ആരാധകര്‍. ആദ്യ മത്സരത്തില്‍ അര്‍ജന്റീന തോറ്റതിന് പിന്നാലെ ഇത്തരത്തില്‍ കുട്ടികളായ അര്‍ജന്റീന ആരാധകരെ പോലും കളിയാക്കുന്ന തരത്തിലുള്ള വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: