KeralaNEWSSocial Media

അർജന്‍റീനയുടെ കളികാണാനായി സ്കൂൾ നേരത്തെ വിടണം; നിവേദനവുമായി സ്കൂൾ കുട്ടികൾ

കോഴിക്കോട്: അർജന്‍റീനയുടെ കളികാണാനായി സ്കൂൾ നേരത്തെ വിടണമെന്ന്  നിവേദനം നൽകിയിരിക്കുകയാണ് കോഴിക്കോട് നടുവണ്ണൂർ നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിലെ അർജന്‍റീന ഫാൻസ്.
ഇന്ത്യൻ സമയം മൂന്നരക്ക് നടക്കുന്ന കളികാണാനായി ക്ലാസ് മൂന്നുമണിക്ക് വിടണമെന്നാണ് ഈ കുട്ടി ഫാൻസിന്‍റെ ആവശ്യം.
ഇന്നലെയാണ് സ്കൂളിലെ പ്രഥാന അധ്യാപകന് കുട്ടികൾ ചേർന്ന് നിവേദനം നൽകിയത്.
‘ലോകകപ്പിൽ നാളെ 3.30ന് അർജന്‍റീന, സൗദി അറേബ്യ മത്സരം നടക്കുകയാണ്. അതിനാൽ അർജന്‍റീനയെ സ്നേഹിക്കുന്ന ഞങ്ങൾക്ക് ആ ഒരു മത്സരം കാണൽ അനിവാര്യമായി തോന്നുന്നു. അതിനുവേണ്ടി നാളെ മൂന്നുമണിക്ക് മത്സരം വീക്ഷിക്കാൻ വേണ്ടി സ്കൂൾ വിടണമെന്ന് അഭ്യർഥിക്കുന്നു. ‘ എന്നാണ് നിവേദനത്തിന്‍റെ പൂർണരൂപം. ബിൻസിൻ ഏകട്ടൂർ എന്ന അധ്യാപകനാണ് കുട്ടികളുടെ നിവേദനത്തിന്‍റെ ഫോട്ടോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരിക്കുന്നത്.

Back to top button
error: