Social MediaTRENDING

5500 സ്‌ക്വയര്‍ ഫീറ്റില്‍ മൂന്ന് കോടി ചെലവില്‍ ഒറ്റമുറി!!! നടി അനു ജോസഫിന്റെ വീട്ടുവിശേഷം

ടിയും ടെലിവിഷന്‍ അവതാരകയുമായ അനു ജോസഫ് മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ്. സ്വന്തമായി യൂട്യൂബ് ചാനല്‍ ഉള്ള അനു സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്. തന്റെ കുടുംബ വിശേഷങ്ങളും ഒപ്പം സഹതാരങ്ങളുടെയും സുഹൃത്തുക്കളുടെയും
വിശേഷങ്ങളും എല്ലാം തന്നെ തന്റെ യൂട്യൂബ് ചാനലിലൂടെ അനു പങ്കുവയ്ക്കാറുണ്ട്. കൂടാതെ യാത്ര അനുഭവങ്ങളും അനുവിന്റെ വ്ളോഗില്‍ ഉണ്ടാകാറുണ്ട്. കാസര്‍ഗോഡ് സ്വദേശിയായ അനു ജോസഫ് ചെറുപ്പത്തില്‍ തന്നെ അഭിനയരംഗത്തെത്തി.

മാതാപിതാക്കളും സഹോദരിയും കാസര്‍കോട് തന്നെയാണ് താമസമെങ്കിലും ഷൂട്ടിങ് ആശവ്യങ്ങള്‍ക്കായി അനു തിരുവനന്തപുരത്താണ് താമസം. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന ചിത്രലേഖ എന്ന സീരിയലൂടെയാണ് അഭിനയത്തിന് തുടക്കം കുറിച്ചത് . പിന്നീട് മകളുടെ അമ്മ, മിന്നുകെട്ട്, ആലിലത്താലി, സ്‌നേഹ ചന്ദ്രിക എന്നീ സീരിയലുകളില്‍ അഭിനയിച്ചു. മിന്നുകെട്ട് എന്ന സീരിയലിലെ അഭിനയത്തില്‍ ആണ് പ്രേക്ഷകര്‍ അനുവിനെ കൂടുതല്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് കൈരളി ടിവിയില്‍ സംപ്രക്ഷണം ചെയ്ത ‘കാര്യം നിസ്സാരം’ എന്ന പരമ്പരയിലെ അഡ്വക്കേറ്റ് സത്യഭാമ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായിരുന്നു.

Signature-ad

ഇപ്പോള്‍ താരത്തിന്റെ പുതിയ വീഡിയോയില്‍ താന്‍ വെക്കുന്ന മൂന്നു കോടി രൂപയുടെ വീടിനെ കുറിച്ചാണ് അനു പറയുന്നത്. വീടിന് നിരവധി പ്രത്യേകതകള്‍ ഉണ്ട് എന്ന് അനു വിശദമാക്കുന്നു. ”ഞാന്‍ ഒരു ചെറിയ വീട് വെയ്ക്കുന്നുണ്ടെന്നും അതിന്റെ പണി നടന്നുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞിരുന്നു. അപ്പോള്‍ മുതല്‍ ഒരുപാട് ആളുകള്‍ വീട് പണി എന്തായി എന്ന് ചോദിക്കാറുണ്ട്. ഒരുപാട് പ്രത്യേകതകളുള്ള വീടാണിത്. പുറത്തുനിന്ന് കാണുമ്പോള്‍ തന്നെ വീടിന്റെ പ്രത്യേക മനസ്സിലാകും. പണി ഇപ്പോള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. 5500 സ്‌ക്വയര്‍ ഫീറ്റിലുള്ള വീടാണ് ഇത്. ഒരു ഓഫീസ് പാര്‍പ്പസീനും ഷൂട്ടിംഗിനും ഉപയോഗിക്കാന്‍ കഴിയും. ഇതൊരു വീട് ആണോ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും വീടാണ്.

എന്നാല്‍ മള്‍ട്ടി പര്‍പ്പസ് ആയി ഉപയോഗിക്കാം. ഇതിന്റെ ഒരു കോണ്‍സെപ്‌റ് അല്പം വ്യത്യസ്തമാണ്. യൂറോപ്യന്‍ സ്‌റ്റൈല്‍ ആണ് വീട് മോര്‍ഫ് ചെയ്തിരിക്കുന്നത്. ബ്ലാക്ക് കളര്‍ തീമിലാണ് വീട് ഒരുക്കുന്നത്. പൂച്ചകള്‍ക്കും ഒരു പ്രത്യേക രീതിയിലാണ് വീട് സെറ്റ് ചെയ്തിരിക്കുന്നത്. വാള്‍ ഇല്ലാത്ത വീട്, അതായത് ചുവരുകളില്ലാത്ത വീട് എന്ന കോണ്‍സെപ്റ്റ് ആണ് വീട് ഒരുക്കുന്നത്. നാച്ചുറലായി ഉണ്ടാകണമെന്ന് പ്ലാന്‍ ആയിരുന്നു. പണി ചെയ്യാന്‍ വന്ന ആളുകള്‍ പോലും ഇങ്ങനെ ഒരു വീട് കണ്ടിട്ടില്ല. വീട്ടില്‍ ഒരു ലൈറ്റ് പോലും ഇട്ടിയിട്ടില്ല. എങ്കിലും വീട് നിറയെ പ്രകാശപൂരിതം ആകുന്ന രീതിയില്‍ ഒരു ലൈറ്റ് സെറ്റ് ചെയ്തിട്ടുണ്ട്. മോഡുലര്‍ കിച്ചണ്‍ ആണ് സെറ്റ് ചെയ്തിരിക്കുന്നത് .പണി എല്ലാം തീര്‍ന്നിട്ട് പൂര്‍ണമായും ഞാന്‍ കാണിക്കും. രാവിലെ എണീക്കുമ്പോള്‍ തന്നെ വലിയ പോസിറ്റിവിറ്റി ലഭിക്കുന്ന രീതിയിലാണ് വീട് സെറ്റ് ചെയ്തിരിക്കുന്നത്” -അനു ജോസഫ് വീഡിയോയില്‍ പറയുന്നു.

Back to top button
error: