ദേശീയ പതാകയെ അപമാനിക്കാന്‍ ശ്രമം; റഷ്യന്‍ പ്രതിനിധിയെ ഓടിച്ചിട്ട് തല്ലി യുക്രൈന്‍ എംപി

അങ്കാറ: ദേശീയ പതാക തട്ടിപ്പറിച്ച റഷ്യന്‍ പ്രതിനിധിയെ ഓടിച്ചിട്ട് തല്ലുന്ന യുക്രൈന്‍ എംപിയുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയില്‍ നടന്ന ‘ബ്ലാക്ക് സീ ഇക്കണോമിക് കമ്മ്യൂണിറ്റി’യുടെ 61-ാമത് പാര്‍ലമെന്ററി സമ്മേളനത്തിലാണ് നാടകീയ രംഗങ്ങള്‍ അരേങ്ങറിയത്.
https://twitter.com/officejjsmart/status/1654169241237454876?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1654169241237454876%7Ctwgr%5E33b2128c000aad6bd65deaa8955e1796dfc7651b%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2023%2F05%2F05%2Fukraine-mp-punches-russian-representative-at-global-meet.html
യുക്രൈന്‍ എംപി ഒലെക്സാണ്ടര്‍ മാരിക്കോവ്സ്‌കിയുടെ കൈയില്‍നിന്നു റഷ്യന്‍ പ്രതിനിധി യുക്രൈന്‍ പതാക തട്ടിപ്പറിച്ച് കൊണ്ട് പോകുന്നതാണ് വീഡിയോയുടെ തുടക്കത്തിലെ ദൃശ്യം. റഷ്യന്‍ പ്രതിനിധിയെ പിന്തുടര്‍ന്ന് ഒലെക്സാണ്ടര്‍ തല്ലുകയും പതാക തിരികെ വാങ്ങുകയും ചെയ്തു. സമീപത്ത് നിന്നവര്‍ ഒലെക്സാണ്ടറിനെ പിടിച്ച് മാറ്റുകയായിരുന്നു. റഷ്യന്‍ പ്രതിനിധിയുടെ പേരുവിവരങ്ങള്‍ ഇതു വരെ ലഭ്യമായിട്ടില്ല.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഒലെക്സാണ്ടര്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. സമീപത്തുണ്ടായിരുന്ന പലരും ദൃശ്യങ്ങള്‍ ചിത്രീകരിച്ചു. 30 വര്‍ഷം മുന്‍പ് ആരംഭിച്ച ബ്ലാക്ക് സീ ഇക്കണോമിക് കമ്മ്യൂണിറ്റിയില്‍ റഷ്യയും യുക്രൈയ്‌നും അംഗങ്ങളാണ്. മേഖലയിലെ സമാധാനത്തിനും സുസ്ഥിരതയും വികസനത്തിനുമാണ് ഈ രാജ്യാന്തര സമ്മേളനം സംഘടിപ്പിക്കുന്നത്.






