NEWSSocial Media

മഞ്ജിമയുടെ മുഖഭാവം കണ്ടോ? വിവാഹദിവസത്തെ രസകരമായ നിമിഷം പങ്കുവച്ച് താരം; കമന്റുകളുമായി സോഷ്യല്‍ മീഡിയ

മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷമാണ് നടന്‍ ഗൗതം കാര്‍ത്തിക്കും മഞ്ജിമ മോഹനും വിവാഹിതരായത്. കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍. വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിത വിവാഹ ദിവസത്തെ മറ്റൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ് മഞ്ജിമ. വിവാഹവേഷത്തില്‍ വളരെ സിംപിളായി നില്‍ക്കുന്ന താരദമ്പതികളുടെ ഭാവങ്ങളാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചു പറ്റിയത്.

ഫോട്ടോയില്‍ മഞ്ജിമ ഒരു പ്രത്യേക ഭാവത്തോടെ ആരെയോ നോക്കുകയാണ്, മഞ്ജിമയെ നോക്കുന്ന ഗൗതമിനേയും ഫോട്ടോയില്‍ കാണാം. ദിസ് ഈസ് അസ് ഇന്‍ എ നട്ട്ഷെല്‍ എന്നാണ് മഞ്ജിമ കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് താരങ്ങളുടെ ചിത്രത്തിന് കമന്റുമായെത്തിയിരിക്കുന്നത്. ഗൗതമിന്റെ റിയാക്ഷന്‍, ക്യൂട്ട് കപ്പിള്‍ എന്നൊക്കെയാണ് ചിത്രത്തിന് വരുന്ന കമന്റുകള്‍. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ഇരുവരും വിവാഹിതരായത്.

2019 ല്‍ ഇരുവരും ഒന്നിച്ചെത്തിയ ‘ദേവരട്ടം’ എന്ന സിനിമയ്ക്ക് ശേഷമാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്. തങ്ങളുടെ വിവാഹ ദിവസം പോലും ആളുകള്‍ ബോഡി ഷെയിമിങ് നടത്തിയിരുന്നുവെന്ന് മഞ്ജിമ ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. മറ്റുള്ളവര്‍ എന്തിനാണ് തന്റെ ശരീരത്തേക്കുറിച്ച് വ്യാകുലപ്പെടുന്നതെന്ന് മനസിലാകുന്നില്ലായെന്നും മഞ്ജിമ പറഞ്ഞിരുന്നു. ജീവിതത്തിലെ രസകരമായ മുഹൂര്‍ത്തങ്ങള്‍ ഇടയ്ക്കിടെ മഞ്ജിമ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. വിവാഹത്തിന് മുന്‍പ് തന്നെ ഗൗതമുമായുള്ള പ്രണയത്തേക്കുറിച്ച് മഞ്ജിമ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.

എന്റെ കുറവുകളെ സ്വീകരിക്കാന്‍ എന്നെ പഠിപ്പിച്ചു, എന്നും എന്റെ പ്രിയപ്പെട്ടവന്‍ നീ തന്നെ ആയിരിക്കും എന്നാണ് മഞ്ജിമ ഗൗതമിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചത്. 1997 ല്‍ കളിയൂഞ്ഞാല്‍ എന്ന ചിത്രത്തില്‍ ബാലതാരമായാണ് മഞ്ജിമ എത്തിയത്. മയില്‍പീലിക്കാവ്, പ്രിയം, തെങ്കാശിപ്പട്ടണം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. 2015 ല്‍ പുറത്തിറങ്ങിയ ‘ഒരു വടക്കന്‍ സെല്‍ഫി’യിലാണ് ആദ്യമായി നായികയായെത്തിയത്.

നിവിന്‍ പോളിയുടെ നായികയായിട്ടായിരുന്നു താരത്തിന്റെ അരങ്ങേറ്റം. 2016 ല്‍ ചിമ്പുവിനൊപ്പം ‘അച്ചം എന്‍പത് മടമയട’ എന്ന ചിത്രത്തിലൂടെ തമിഴിലേക്കും താരമെത്തി. പിന്നീട് തെലുങ്കിലും താരം അഭിനയിച്ചു. ഇതിനോടകം നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമാകാന്‍ മഞ്ജിമയ്ക്കായി. ചിമ്പു നായകനായെത്തിയ പത്തുതല, ഓഗസ്റ്റ് 1947 എന്നീ ചിത്രങ്ങളിലാണ് ഗൗതം കാര്‍ത്തിക് ഒടുവിലെത്തിയത്.

മനു ആനന്ദിന്റെ മിസ്റ്റര്‍ എക്‌സ് എന്ന ചിത്രമാണ് ഗൗതമിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ആര്യയാണ് ചിത്രത്തിലെ നായകന്‍. വിവാഹത്തിന് ശേഷം മഞ്ജിമ തന്റെ പുതിയ പ്രൊജക്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. വിവാഹ ശേഷവും താന്‍ അഭിനയം തുടരുമെന്നും അഭിനയത്തില്‍ നിന്ന് പിന്മാറുന്നതിനെ പറ്റി ആലോചിച്ചിട്ടില്ലെന്നും മഞ്ജിമ പറഞ്ഞിരുന്നു.

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: