Social Media

  • ”ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശമില്ല, മറ്റുള്ളവരുടെ ജീവിതത്തില്‍ താല്‍പര്യവുമില്ല”

    സംഗീത സംവിധായകന്‍ ഗോപീ സുന്ദറുമായുള്ള ബ്രേക്കപ്പിന് പിന്നാലെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് ഗായിക അഭയ ഹിരണ്‍മയി നേരിട്ടിരുന്നത്. ഗോപീ സുന്ദറും ഗായിക അമൃത സുരേഷും വേര്‍പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ അഭയയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ കമന്റുകള്‍ നിറഞ്ഞിരുന്നു. അഭയ പങ്കുവെച്ച പോസ്റ്റുകള്‍ പലതും ഗോപീ സുന്ദര്‍-അമൃത സുരേഷ് ബന്ധത്തെ ഉദ്ദേശിച്ചുള്ളതാണ് എന്നു പറഞ്ഞുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അഭയ ഇപ്പോള്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച നീണ്ട കുറിപ്പിലൂടെയാണ് അഭ്യൂഹങ്ങള്‍ക്ക് അഭയ മറുപടി നല്‍കിയിരിക്കുന്നത്. സന്തോഷത്തിലും സമാധാനത്തിലും എത്തിച്ചേരാന്‍ തന്റെ സ്വന്തം ഈണത്തിലും വേഗത്തിലും ചുവടുകള്‍ വെക്കുന്നു എന്ന ആമുഖത്തോടെയാണ് അഭയ കുറിപ്പ് പങ്കുവെച്ചത്. മറ്റുള്ളവരുടെ ജീവിതത്തില്‍ തനിക്ക് തീരെ താല്‍പര്യമില്ല എന്നും തനിക്ക് തന്റേതായ ജോലികള്‍ ചെയ്തുതീര്‍ക്കാനും നേട്ടങ്ങള്‍ കീഴടക്കാനും ഉണ്ടെന്നും അഭയ കുറിച്ചു. തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലെ പോസ്റ്റുകളെയും സ്റ്റോറികളെയും മറ്റുള്ളവരുടെ ജീവിതവുമായി ബന്ധിപ്പിക്കുന്നത് കഷ്ടമാണെന്നും അഭയ കുറിച്ചു. ആരെയും വേദനിപ്പിക്കാനുള്ള യാതൊരു ഉദ്ദേശവും തനിക്കില്ല.…

    Read More »
  • ‘മതിടാ..എന്നെ ഒരുപാട് സെലിബ്രിറ്റി ആക്കാതിരിക്കൂ. ആവശ്യത്തിനും അനാവശ്യത്തിനും ഞാൻ കണ്ടന്റ് തന്നിട്ടുണ്ട്’, എന്ന് അഖിൽ മാരാർ- വീഡിയോ

    ‘ഒരു താത്വിക അവലോകനം’ എന്ന ചിത്രത്തിലൂടെ സംവിധായകന്റെ കുപ്പായം അണിഞ്ഞ ആളാണ് അഖിൽ മാരാർ. ജോജു ജോർജ് നായകനായി എത്തിയ ചിത്രം വൻ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. തന്റെ നിലപാടുകൾ എന്നും തുറന്ന് പറയുന്ന അഖിൽ, ബി​ഗ് ബോസ് മലയാളം സീസൺ അഞ്ചിൽ മത്സരാർത്ഥിയായി എത്തിയപ്പോഴാണ് മലയാളികൾക്ക് കൂടുതൽ സുപരിചിതനായത്. ഒടുവിൽ സീസൺ വിന്നറായപ്പോൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഷോയ്ക്ക് ശേഷം അഖിലിന്റേതായ വീഡിയോകളും പോസ്റ്റുകളും വൈറൽ ആകാറുണ്ട്. അത്തരമൊരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. സിനിമ കാണാൻ തിയറ്ററിൽ എത്തിയതായിരുന്നു അഖിൽ മാരാർ. മമ്മൂക്കയെ പോലെ സ്വയം ‍ഡ്രൈവ് ചെയ്യുന്ന ആളാണോ മാരാർ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് ഡ്രൈവർ ഇല്ല എന്നായിരുന്നു അഖിലിന്റെ മറുപടി. ശേഷം വീഡിയോ എടുക്കുന്ന മാധ്യമപ്രവർത്തകരോട് ‘മതിടാ..എന്നെ ഒരുപാട് സെലിബ്രിറ്റി ആക്കാതിരിക്കൂ. ആവശ്യത്തിനും അനാവശ്യത്തിനും ഞാൻ കണ്ടന്റ് തന്നിട്ടുണ്ട്’, എന്ന് അഖിൽ ചിരിച്ചു കൊണ്ട് പറയുകയും ചെയ്യുന്നു. ബിഗ് ബോസ് ടൈറ്റിൽ വിജയി ആയതുകൊണ്ട്…

    Read More »
  • ‘കമ്പിത്തിരിയും മത്താപ്പും കത്തിച്ചാണ് എന്റെ ആഘോഷം’! സോഷ്യല്‍ മീഡിയയില്‍ തീയിട്ട് അഭയ ഹിരണ്‍മയിയുടെ പോസ്റ്റ്

    ഗായിക അഭയ ഹിരണ്‍മയി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രവും കുറിപ്പും ആരാധകശ്രദ്ധ നേടുന്നു. ജീവിതം മതിമറന്ന് ആഘോഷിക്കണമെന്നു സൂചിപ്പിച്ചുള്ള പോസ്റ്റാണിത്. ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രത്തിനു വേണ്ടി ബിച്ചു തിരുമല വരികള്‍ കുറിച്ച ‘ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ കമ്പിത്തിരി മത്താപ്പോ’ എന്ന ആഘോഷപ്പാട്ടിന്റെ വരികള്‍ അഭയയുടെ കുറിപ്പില്‍ കാണാം. ”എല്ലാ ലത്തിരികളും പൂത്തിരികളും കൊണ്ട് നിങ്ങള്‍ ജീവിതം ആഘോഷിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. കമ്പിത്തിരിയും മത്താപ്പും കത്തിച്ചാണ് എന്റെ ആഘോഷം” എന്നാണ് മനോഹര സായാഹ്നത്തില്‍ ദീപാലങ്കാരങ്ങള്‍ക്കു നടുവില്‍ നില്‍ക്കുന്നതിന്റെ ചിത്രം പങ്കുവച്ച് അഭയ ഹിരണ്‍മയി കുറിച്ചത്. ഗായികയുടെ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടു വൈറലായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തുന്നത്. ‘നാക്കു പെന്റ നാക്കു ടാക്ക’യെന്ന ചിത്രത്തില്‍ ഒരു ഗാനം ആലപിച്ചുകൊണ്ടാണ് അഭയ ഹിരണ്‍മയി പിന്നണി ഗായികയാകുന്നത്. ഗോപി സുന്ദര്‍ ആയിരുന്നു സംഗീത സംവിധാനം നിര്‍വഹിച്ചത്. ‘വിശ്വാസം, അതല്ലേ എല്ലാം’, ‘മല്ലി മല്ലി ഇഡി റാണി റോജു’, ‘ടു കണ്‍ട്രീസ്’, ‘ജെയിംസ്…

    Read More »
  • ഇതാണ് എന്റെ പുതിയ ടാറ്റു; ‘റിബ് ടാറ്റു’വിന്റെ ചിത്രം പങ്കുവച്ച് ഗൗരി കിഷന്‍

    ’96’ എന്ന ചിത്രത്തില്‍ നായിക തൃഷയുടെ കുട്ടിക്കാലം അവതരിപ്പിച്ച് ഒട്ടനവധി ആരാധകരെ സ്വന്തമാക്കിയ നടിയാണ് ഗൗരി കിഷന്‍. ഇപ്പോഴിതാ തന്റെ പുതിയ ടാറ്റു പ്രേക്ഷകര്‍ക്കായി വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ടാറ്റു ചെയ്യുന്ന ചിത്രം പങ്കുവച്ച്, ഇത് തന്റെ ശരീരത്തില്‍ എവിടെയാണ് ചെയ്യുന്നതെന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ നടി ചോദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി കമന്റുകളും ഗൗരിക്കു ലഭിക്കുകയുണ്ടായി. അതിനു ശേഷമാണ് ടാറ്റു ചെയ്ത ചിത്രം നടി ആരാധകരുമായി പങ്കുവച്ചത്. വയറിനു സമീപത്തായി നെഞ്ചിനോടു ചേര്‍ന്നാണ് നടി ടാറ്റു ചെയ്തിരിക്കുന്നത്. ‘റിബ് ടാറ്റു’ എന്നാണ് ഗൗരി ഇതിനെ വിളിച്ചത്. കൈത്തണ്ടയില്‍ ഉദയ സൂര്യന്റെ ഒരു ടാറ്റൂ ഗൗരി നേരത്തെ പതിപ്പിച്ചിട്ടുണ്ട്. സിനിമയില്‍ നാടന്‍ ലുക്കില്‍ പ്രത്യക്ഷപ്പെടുന്ന ഗൗരി യഥാര്‍ഥ ജീവിതത്തില്‍ വളരെ മോഡേണ്‍ ആയ പെണ്‍കുട്ടിയാണ്. മോഡേണ്‍ വസ്ത്രങ്ങള്‍ അണിഞ്ഞുള്ള നടിയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. മലയാളത്തില്‍ ‘അനുഗ്രഹീതന്‍ ആന്റണി’ എന്ന സിനിമയിലൂടെ ഗൗരി അരങ്ങേറ്റം കുറിച്ചിരുന്നു. നിരവധി സിനിമകളാണ് ഗൗരിയുടേതായി അണിയറയില്‍…

    Read More »
  • കല്യാണ ഫോട്ടോയില്‍ എന്താണ് ഇത്രയും സങ്കടഭാവം? ഗായകന്‍ ശ്രീനിവാസിന്റെ കല്യാണ ഫോട്ടോ വൈറലാവുന്നു

    ശ്രീനിവാസും എ ആര്‍ റഹ്‌മാനും ഒന്നിച്ചാല്‍ അതൊരു അത്ഭുതമാണ്. എ ആര്‍ റഹ്‌മാന്റെ സംഗീതത്തില്‍ ശ്രീനിവാസ് പാടിയ പാട്ടുകള്‍ എല്ലാ തന്നെ ഹിറ്റാണ്. പ്രത്യേകിച്ചും പ്രണയ ഗാനങ്ങള്‍. പ്രണയം അത്രയും മനസ്സില്‍ സൂക്ഷിക്കുന്ന ആള്‍ക്കായിരിക്കുമല്ലോ അത്രമാത്രം ഫീലോടുകൂടെ അത് പാടാനായി സാധിയ്ക്കുന്നത്. ഭാര്യയോടുള്ള തന്റെ പ്രണയത്തെ കുറിച്ചും, ഭാര്യ നല്‍കുന്ന പിന്തുണയെ കുറിച്ചും എല്ലാം നേരത്തെ ഒരു അഭിമുഖത്തില്‍ ശ്രീനിവാസ് വാചാലനായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഭാര്യ സുജു ശ്രീനിവാസ് തങ്ങളുടെ കല്യാണ ഫോട്ടോ പങ്കുവച്ചതോടെ അതില്‍ ചെറിയ ചില സന്ദേഹങ്ങളുമായി എത്തിയിരിയ്ക്കുകയാണ് ആരാധകര്‍. വിവാഹ വാര്‍ഷികത്തോടനുബന്ധിച്ചാണ് സുജു ശ്രീനിയെ ടാഗ് ചെയ്ത് വിവാഹ ഫോട്ടോ പങ്കുവച്ചത്. ഭര്‍ത്താവായ താങ്കളോടൊപ്പം ഉള്ളതാണ് എന്റെ സന്തോഷം എന്നു പറഞ്ഞുകൊണ്ടാണ് ചിത്രം പങ്കുവച്ചത്. എന്നാല്‍ ശ്രീനി സാറിന്റെ മുഖത്ത് ആ സന്തോഷം കാണുന്നില്ലല്ലോ എന്നാണ് കമന്റുകള്‍. സാധാരണ ഒരു കല്യാണ ഫോട്ടോയില്‍ ഉള്ളതു പോലെ വധൂവരന്മാര്‍ ചേര്‍ന്നു നില്‍ക്കുന്നതല്ല ചിത്രത്തില്‍ കാണുന്നത്. കുറച്ചൊരു അകലം പാലിച്ച്…

    Read More »
  • ജന്മദിന തലേന്ന് മാളിലും ഹോട്ടലിലും ദുബൈ മെട്രോയിലും സന്ദര്‍ശനം നടത്തിയ ദുബൈ ഭരണാധികാരി; ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറൽ

    ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് ഇന്ന് 74-ാം ജന്മദിനം. യുഎഇയുടെയും ദുബൈയുടെയും വളർച്ചയ്ക്കും പരിവർത്തനങ്ങൾക്കും നേതൃത്വം നൽകിയ ഭരണാധികാരിയാണ് ശൈഖ് മുഹമ്മദ്. തങ്ങളുടെ പ്രിയപ്പെട്ട ഭരണാധികാരിക്ക് സ്വദേശികളോടൊപ്പം പ്രവാസികളും ജന്മദിനാശംസകൾ നേർന്നു. ജന്മദിനത്തിന്റെ തലേന്ന് യുഎഇ ജനങ്ങളുടെ പ്രിയപ്പെട്ട വിവിധ സ്ഥലങ്ങളിൽ ശൈഖ് മുഹമ്മദ് സന്ദർശനം നടത്തിയിരുന്നു. മാളിലും ഹോട്ടലിലും ദുബൈ മെട്രോയിലും സന്ദർശനം നടത്തിയ ദുബൈ ഭരണാധികാരിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. صاحب السمو الشيخ محمد بن راشد ال مكتوم، نائب رئيس الدولة رئيس مجلس الوزراء حاكم دبي (رعاه الله)، خلال تجوله في دبي مستخدماً مترو دبي. HH Sheikh Mohammed Bin Rashid Al Maktoum, Vice President, Prime Minister and Ruler of Dubai, tours #Dubai using #DubaiMetro.…

    Read More »
  • സോഷ്യല്‍ മീഡിയയില്‍ താരമായ ഐഎഎസ് ഉദ്യോഗസ്ഥ പ്രസവാവധിയിലേക്ക്; പുത്ര ഭാഗ്യം നേര്‍ന്നവരോട് പുത്രീ ഭാഗ്യം മതിയെന്ന് മറുപടി

    സോഷ്യല്‍ മീഡിയയില്‍ താരമാവുക എന്നാല്‍ അത് ചെറിയ കാര്യമല്ല. വലിയൊരു വിഭാഗം പേരുടെയും മനസിലേക്ക് വളരെ പെട്ടെന്ന് കടന്നെത്താന്‍ സാധിക്കുന്നൊരു അവസരമാണത്. പല മേഖലകളില്‍ നിന്നും ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ താരങ്ങളുണ്ടാകാറുണ്ട്. ഇക്കൂട്ടത്തില്‍ ഐഎഎസുകാരും ഉള്‍പ്പെടുന്നു. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ട, ഒരുപാട് ആരാധകരെയെല്ലാം ലഭിച്ച ടീന ദാബി എന്ന ഐഎഎസുകാരിയെ നിങ്ങളില്‍ പലരും മറന്നുകാണില്ല. 2015 യുപിഎസി ബാച്ചില്‍ ടോപ്പറായിരുന്ന ഭോപ്പാലുകാരി ടീന ഡാബി വളരെ പെട്ടെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ കളക്ടറായതോടെ ചരിത്രത്തിലും ടീനയുടെ പേര് ഇടം പിടിച്ചു. അതായത് ജയ്‌സാല്‍മീറില്‍ ആദ്യമായെത്തുന്ന വനിതാ കളക്ടറായിരുന്നു ടീന. ഇതുകൂടി ആയപ്പോള്‍ ടീനയുടെ പ്രശസ്തി വീണ്ടും വര്‍ധിച്ചു. 2022ല്‍ ഐഎഎസ് ഓഫീസറായ പ്രദീപ് ഗവാണ്ഡേയ വിവാഹം ചെയ്തതോടെ ടീന പിന്നെയും ചര്‍ച്ചകളില്‍ ഇടം നേടി. ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസമായിരുന്നു ഒരു ചര്‍ച്ചാവിഷയം. വ്യക്തികള്‍ തമ്മിലുള്ള പൊരുത്തമാണ് പ്രധാനം, പ്രായമല്ല- തങ്ങള്‍ പരസ്പരം ഏറെ…

    Read More »
  • ഹെലിപാഡില്‍ യുവാവിന്റെ ‘ഡെയര്‍ഡെവിള്‍ സെല്‍ഫി സ്റ്റണ്ട്’; ‘പട്ടി ഷോ’യെന്ന് നെറ്റിസണ്‍സ്

    ഡെഹ്‌റാഡൂണ്‍: സെല്‍ഫി ഭ്രമത്തില്‍ സ്വന്തം ജീവന്‍ അപകടത്തില്‍ ആക്കിയവരുടെ എണ്ണം ചെറുതല്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സെല്‍ഫി സ്റ്റണ്ടില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ നിരവധി വാര്‍ത്തകളാണ് ഇതിനോടകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. സമാനമായ രീതിയില്‍ കഴിഞ്ഞ ദിവസം ഹെലിപാഡിനുള്ളില്‍ നിന്നുകൊണ്ട് സെല്‍ഫി എടുക്കാന്‍ ഒരു ചെറുപ്പക്കാരന്‍ നടത്തിയ അതിസാഹസിക ശ്രമം കടുത്ത വിമര്‍ശനത്തിനാണ് ഇടയാക്കിയത്. കേദാര്‍നാഥ് ഹെലിപാഡിലാണ് സംഭവം നടന്നത്. ഹെലികോപ്ടര്‍ ടേക്ക് ഓഫ് ചെയ്യുന്നതിനിടയിലാണ് സെല്‍ഫി എടുക്കാന്‍ ഉള്ള ആവേശത്തില്‍ ഒരു ചെറുപ്പക്കാരന്‍ ഹെലിപാഡിനുള്ളിലേക്ക് ഓടിക്കയറുകയും ഗുരുതരമായ സുരക്ഷാ ഭീഷണി ഉണ്ടാക്കുകയും ചെയ്തത്. ഹെലിപാഡ് ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ ആണ് ഈ ചെറുപ്പക്കാരന്‍ ജീവന്‍ രക്ഷപ്പെടുത്തിയത്. സംഭവത്തിന് ദൃക്‌സാക്ഷിയായ ആരോ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ച ആവുകയാണ്. സെല്‍ഫി ഭ്രമം പൂണ്ട ചെറുപ്പക്കാരന്റെ പെരുമാറ്റത്തെക്കുറിച്ച് രൂക്ഷ വിമര്‍ശനമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. ഹെലികോപ്റ്റര്‍ പറന്നുയരാന്‍ തുടങ്ങുന്നതിന്റെ ദൃശ്യങ്ങളിലാണ് വീഡിയോ ആരംഭിക്കുന്നത്. പെട്ടന്നാണ് അവിടേക്ക് ഒരു ചെറുപ്പക്കാരന്‍…

    Read More »
  • വല്ലഭന് പുല്ലും ആയുധമെങ്കില്‍ ‘വല്ലഭ’യ്ക്ക് ചെരുപ്പുമായുധം! ലേഡീസ് കംപാര്‍ട്‌മെന്റില്‍ ചെരുപ്പ് കൊണ്ട് കൂട്ടത്തല്ല്

    അടിയുടെ പൊടിപൂരമെന്നൊക്കെ പറഞ്ഞാല്‍ ദേ ഇതാണ്. കയ്യും കാലും കൊണ്ടു മാത്രമല്ല ചെരുപ്പൂരിയും സ്ത്രീകള്‍ പരസ്പരം തല്ലുന്നുണ്ട്. ഇടയില്‍ പെട്ടവരുടെ അവസ്ഥ ആലോചിക്കാന്‍ പോലും വയ്യ. സംശയിക്കണ്ട, അവര്‍ക്കും കിട്ടി നല്ല ഉഗ്രന്‍ തല്ല്. https://twitter.com/Ayushihihaha/status/1678736891242487808?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1678736891242487808%7Ctwgr%5E28bb603a0d7a32f34f8cb0b888889585c68fd529%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fwomen%2Fwomen-news%2F2023%2F07%2F14%2Fwomen-got-into-fight-in-ladies-compartment-of-kolkata-local-train.html കൊല്‍ക്കത്ത ലോക്കല്‍ ട്രയിനിലെ ലേഡീസ് കംപാര്‍ട്‌മെന്റിലാണ് കണ്ടാല്‍ പേടിക്കുന്ന കയ്യാങ്കളി നടന്നത്. എന്നാല്‍, എന്താണ് കാരണമെന്നു വ്യക്തമല്ല. കൂട്ടത്തല്ലിനിടയിലാണ് ആരോ വീഡിയോ റെക്കോര്‍ഡ് ചെയ്തത്. അതുകൊണ്ട് തന്നെ തല്ല് കാണുകയെന്നല്ലാതെ കാര്യമെന്തന്നറിയാന്‍ നിര്‍വ്വാഹമില്ല. എന്ത് വൃത്തികേടാണ് ഈ സ്ത്രീ കാണിക്കുന്നതെന്നും, തല്ലരുതെന്നുമൊക്കെ വീഡിയോയില്‍ കേള്‍ക്കാം. പരസ്പരം നിലവിളിക്കുന്നതും ചീത്ത വിളിക്കുന്നതുമെല്ലാം കേള്‍ക്കാന്‍ സാധിക്കും. തമ്മില്‍ തല്ലുന്നവരെ പിടിച്ചു മാറ്റാന്‍ പലരും ശ്രമിച്ചെങ്കിലും അവര്‍ക്കും അടി കിട്ടുകയാണ് ചെയ്തത്. സ്ത്രീകള്‍ക്കിടയില്‍ ഒരു ആണ്‍ കുട്ടിയും നില്‍ക്കുന്നതു കാണാം.  

    Read More »
  • ത​ന്റെ കാഴ്ചപ്പാടിലുള്ള ജീവിതപങ്കാളിയെ കണ്ടെത്തി തന്നാൽ പാരിതോഷികമായി നാല് ലക്ഷം രൂപ! പരസ്യവുമായി സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസറായ യുവതി

    ജീവിതപങ്കാളിയെ കണ്ടെത്തുന്നതിന് മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ സ്വതന്ത്രമായ പല പ്ലാറ്റ്ഫോമുകളുമുണ്ട്. പ്രത്യേകിച്ച് മാട്രിമോണിയല്‍ സൈറ്റുകള്‍, ഡേറ്റിംഗ് ആപ്പുകള്‍, സോഷ്യല്‍ മീഡിയ പോലുള്ള ഇടങ്ങള്‍. നിലവില്‍ സ്ത്രീകളായാലും പുരുഷന്മാരായാലും മിക്കവരും തങ്ങളുടെ ജീവിതപങ്കാളിയെ സ്വയം തന്നെ അന്വേഷിക്കുന്ന രീതിയും കൂടിവന്നിട്ടുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള പല സൗകര്യങ്ങളും ലഭ്യമായിട്ടും യോജിച്ച ജീവിതപങ്കാളിയെ കണ്ടെത്താൻ കഴിയാതെ പ്രയാസപ്പെടുന്നവരും ഏറെയുണ്ട്. തങ്ങളുടെ കാഴ്ചപ്പാടുകള്‍ക്കോ ഡിമാൻഡുകള്‍ക്കോ ഒത്തുവരും വിധത്തിലുള്ള വ്യക്തികളെ കണ്ടെത്താൻ സാധിക്കാത്തതിനാലാണ് ഇത്തരത്തിലുള്ള പ്രതിസന്ധികളുണ്ടാകുന്നത്. എന്നാല്‍ പലരും അങ്ങനെ കാര്യമായ ഡിമാൻഡുകളൊന്നും സൂക്ഷിക്കാതെ പങ്കാളിക്ക് വേണ്ടി തിരച്ചില്‍ നടത്തുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമാകാറുമുണ്ട്. ഇപ്പോഴിതാ യുഎസില്‍ നിന്നുള്ള ഒരു സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസര്‍ ഇത്തരത്തില്‍ നല്‍കിയിരിക്കുന്നൊരു പരസ്യമാണ് ഏറെ ശ്രദ്ധേയമാകുന്നത്. ഇവര്‍ക്ക് തന്‍റെ ജീവിതപങ്കാളി എങ്ങനെയെരിക്കണം എന്നതിനെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഇതനുസരിച്ച് ഒരാളെ ഏറെ കാലം തിരഞ്ഞു. എന്നാല്‍ കണ്ടെത്താനായില്ല. പിന്നീട് സുഹൃത്തുക്കളുടെ സഹായവും തേടി, ആ ശ്രമവും വിഫലമായി. ഇതോടെയാണ് സംഗതി പരസ്യമാക്കാൻ ഇവര്‍…

    Read More »
Back to top button
error: