Social MediaTRENDING

ജന്മദിന തലേന്ന് മാളിലും ഹോട്ടലിലും ദുബൈ മെട്രോയിലും സന്ദര്‍ശനം നടത്തിയ ദുബൈ ഭരണാധികാരി; ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറൽ

ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് ഇന്ന് 74-ാം ജന്മദിനം. യുഎഇയുടെയും ദുബൈയുടെയും വളർച്ചയ്ക്കും പരിവർത്തനങ്ങൾക്കും നേതൃത്വം നൽകിയ ഭരണാധികാരിയാണ് ശൈഖ് മുഹമ്മദ്. തങ്ങളുടെ പ്രിയപ്പെട്ട ഭരണാധികാരിക്ക് സ്വദേശികളോടൊപ്പം പ്രവാസികളും ജന്മദിനാശംസകൾ നേർന്നു. ജന്മദിനത്തിന്റെ തലേന്ന് യുഎഇ ജനങ്ങളുടെ പ്രിയപ്പെട്ട വിവിധ സ്ഥലങ്ങളിൽ ശൈഖ് മുഹമ്മദ് സന്ദർശനം നടത്തിയിരുന്നു. മാളിലും ഹോട്ടലിലും ദുബൈ മെട്രോയിലും സന്ദർശനം നടത്തിയ ദുബൈ ഭരണാധികാരിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.

ദുബൈ മെട്രോയിൽ നഗരത്തിന്റെ കാഴ്ചകൾ ആസ്വദിച്ച് യാത്ര ചെയ്യുന്ന ശൈഖ് മുഹമ്മദിന്റെ വീഡിയോ ദുബൈ ആർടിഎ പങ്കുവെച്ചിരുന്നു. ദുബൈ മാളിലൂടെ നടക്കുന്ന ശൈഖ് മുഹമ്മദിന്റെ വീഡിയോ ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ചിട്ടുണ്ട്. മാളിലിരുന്ന കോഫി കുടിക്കുന്ന ദുബൈ ഭരണാധികാരിയുടെ ദൃശ്യങ്ങളും വൈറലായി. തിങ്കളാഴ്ച ദുബൈ വാട്ടർ കനാലിന് ചുറ്റും ശൈഖ് മുഹമ്മദ് സൈക്കിൾ ചവിട്ടി പര്യടനം നടത്തിയിരുന്നു. മൂന്ന് ദിവസങ്ങൾക്കുള്ളിൽ അഞ്ച് സ്ഥലങ്ങളിൽ ശൈഖ് മുഹമ്മദ് പര്യടനം നടത്തി.

Back to top button
error: