വല്ലഭന് പുല്ലും ആയുധമെങ്കില്‍ ‘വല്ലഭ’യ്ക്ക് ചെരുപ്പുമായുധം! ലേഡീസ് കംപാര്‍ട്മെന്റില്‍ ചെരുപ്പ് കൊണ്ട് കൂട്ടത്തല്ല്
അടിയുടെ പൊടിപൂരമെന്നൊക്കെ പറഞ്ഞാല്‍ ദേ ഇതാണ്. കയ്യും കാലും കൊണ്ടു മാത്രമല്ല ചെരുപ്പൂരിയും സ്ത്രീകള്‍ പരസ്പരം തല്ലുന്നുണ്ട്. ഇടയില്‍ പെട്ടവരുടെ അവസ്ഥ ആലോചിക്കാന്‍ പോലും വയ്യ. സംശയിക്കണ്ട, അവര്‍ക്കും കിട്ടി നല്ല ഉഗ്രന്‍ തല്ല്.
https://twitter.com/Ayushihihaha/status/1678736891242487808?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1678736891242487808%7Ctwgr%5E28bb603a0d7a32f34f8cb0b888889585c68fd529%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fwomen%2Fwomen-news%2F2023%2F07%2F14%2Fwomen-got-into-fight-in-ladies-compartment-of-kolkata-local-train.html
കൊല്‍ക്കത്ത ലോക്കല്‍ ട്രയിനിലെ ലേഡീസ് കംപാര്‍ട്മെന്റിലാണ് കണ്ടാല്‍ പേടിക്കുന്ന കയ്യാങ്കളി നടന്നത്. എന്നാല്‍, എന്താണ് കാരണമെന്നു വ്യക്തമല്ല. കൂട്ടത്തല്ലിനിടയിലാണ് ആരോ വീഡിയോ റെക്കോര്‍ഡ് ചെയ്തത്. അതുകൊണ്ട് തന്നെ തല്ല് കാണുകയെന്നല്ലാതെ കാര്യമെന്തന്നറിയാന്‍ നിര്‍വ്വാഹമില്ല.
എന്ത് വൃത്തികേടാണ് ഈ സ്ത്രീ കാണിക്കുന്നതെന്നും, തല്ലരുതെന്നുമൊക്കെ വീഡിയോയില്‍ കേള്‍ക്കാം. പരസ്പരം നിലവിളിക്കുന്നതും ചീത്ത വിളിക്കുന്നതുമെല്ലാം കേള്‍ക്കാന്‍ സാധിക്കും. തമ്മില്‍ തല്ലുന്നവരെ പിടിച്ചു മാറ്റാന്‍ പലരും ശ്രമിച്ചെങ്കിലും അവര്‍ക്കും അടി കിട്ടുകയാണ് ചെയ്തത്. സ്ത്രീകള്‍ക്കിടയില്‍ ഒരു ആണ് കുട്ടിയും നില്ക്കുന്നതു കാണാം.