Social MediaTRENDING

സൂര്യകാന്തി പാടം പൂത്തതിന് പിന്നാലെ സന്ദർശകരുടെ തിരക്ക്; ചില നഗ്ന ഫോട്ടോ ഷൂട്ടിനായി വസ്ത്രമഴിച്ചു, പുലിവാല് പിടിച്ച് ഫാം ഉടമ!

മിഴ്നാട്ടിൽ സൂര്യകാന്തിപ്പാടങ്ങൾ പൂത്താൽ, സാമൂഹിക മാധ്യമങ്ങളിൽ സൂര്യകാന്തി പൂവിനൊപ്പം നിൽക്കുന്ന സെൽഫികളും ഫോട്ടോകളും കൊണ്ട് നിറയും. പിന്നാലെ സൂര്യകാന്തി പാടത്തേക്ക് മലയാളി സന്ദർശകരുടെ ഒഴുക്ക് തുടങ്ങിയെന്ന വാർത്തകളുടെ വരവായി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരളത്തിലും ഇതൊരു സ്ഥിരം കാഴ്ചയാണ്. വിശാലമായ പാടത്ത് പൂത്ത് നിൽക്കുന്ന, കാറ്റത്ത് ഇളകിയാടുന്ന സൂര്യകാന്തി പൂക്കൾ, മറ്റ് പൂക്കളിൽ നിന്നും ഒരു പടിക്ക് മുന്നിലാണെന്നത് തന്നെ കാരണം.

ബ്രിട്ടനിൽ സൂര്യകാന്തി കൃഷി ചെയ്ത ഒരു കർഷകൻ ഇപ്പോൾ പുലിവാല് പിടിച്ച അവസ്ഥയിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. പാടം മുഴുവനും പൂത്ത് നിൽക്കുന്ന സൂര്യകാന്തി പൂക്കൾ കാണാനെത്തുന്ന ചില സന്ദർശകർ നഗ്ന ഫോട്ടോ ഷൂട്ടിനായി വസ്ത്രമഴിച്ചതായിരുന്നു ഫാം ഉടമയെ പ്രതിസന്ധിയിലാക്കിയത്. ഹെയ്‌ലിംഗ് ഐലൻഡിലെ സാം വിൽസണിൻറെ സ്റ്റോക്ക് ഫ്രൂട്ട് ഫാമിലാണ് സംഭവം. സൂര്യകാന്തിപ്പൂക്കൾ കാണാനെത്തുന്നവർ നഗ്ന ഫോട്ടോയ്ക്ക് വേണ്ടി വസ്ത്രമുരിയുന്നത് വർദ്ധിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു. ഫാം നടത്തിപ്പുകാരനായ സാം, ഫോട്ടോഷൂട്ടിനായി ആളുകൾ നഗ്നരാവുന്ന ഒറ്റപ്പെട്ട സംഭവങ്ങളുണ്ടെന്ന് സ്ഥിരീകരിച്ചതായും റിപ്പോർട്ട് പറയുന്നു.

Signature-ad

പൂക്കൾ പറിക്കുന്നതിനായി ജൂലൈ 28 ന് കൃഷിയിടം തുറന്നതിന് ശേഷം നാലോളം നഗ്ന ഫോട്ടോഷൂട്ടുകൾ റിപ്പോർട്ട് ചെയ്തെന്നുണ്ടെന്നും അതിൽ മൂന്നെണ്ണം ഒരൊറ്റ ദിവസം തന്നെയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ ഇവിടെ എപ്പോഴും ഫോട്ടോ ഷൂട്ടുകൾ നടക്കുന്നു. എന്നാൽ, അവയെല്ലാം മാന്യമായാണ് നടക്കുന്നത്. അതിനാൽ മറ്റുള്ളവർക്ക് അതിൽ ബുദ്ധിമുട്ടില്ല. എന്നാൽ, ചിലർ അവരുടെ ഇൻസ്റ്റാഗ്രാമിനായി ചിത്രങ്ങളെടുക്കുന്നു. അവരോട് മാന്യമായി വസ്ത്രങ്ങൾ ധരിക്കാൻ തങ്ങൾ ആവശ്യപ്പെട്ടുന്നു.’ സാം വിൽസൺ കൂട്ടിച്ചേർത്തു.

ഒപ്പം സ്റ്റോക്ക് ഫ്രൂട്ട് ഫാം ഷോപ്പിൻറെ ഫേസ്ബുക്ക് പേജിൽ ഇങ്ങനെയൊരു കുറിപ്പും പ്രത്യക്ഷപ്പെട്ടു. “ഇതൊരു കുടുംബ മേഖലയാണെന്ന് എല്ലാവരെയും ഓർമ്മിപ്പിക്കുന്നു ഒപ്പം ദയവായി നിങ്ങളുടെ വസ്ത്രങ്ങൾ സൂര്യകാന്തിപ്പൂക്കളിൽ നിന്നും സൂക്ഷിക്കുക! നഗ്ന ഫോട്ടോഗ്രാഫി നടക്കുന്നതായി റിപ്പോർട്ടുകൾ വർധിച്ചുവരികയാണ്, ഞങ്ങളുടെ പൊതു പരിപ്പാടിക്കിടെ ഇത് സംഭവിക്കരുത് ! “

Back to top button
error: