Social MediaTRENDING

എങ്ങനെയാണ് നമ്മുടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക? ഇതാ മാർഗങ്ങൾ !

കുട്ടികളെ തട്ടിക്കൊണ്ടുപോവുന്ന സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ആവര്‍ത്തിക്കുകയാണ്. അതില്‍ ഒടുവിലത്തെ സംഭവമാണ് കൊല്ലത്ത് ആറ് വയസുകാരി അബിഗേല്‍ സാറാ റെജിയെ തട്ടിക്കൊണ്ടുപോയ സംഭവം.

ഇത്തരം സാഹചര്യങ്ങളില്‍ എങ്ങനെയാണ് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക? ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കുട്ടികളുടെ സുരക്ഷ ഒരു പരിധി വരെ ഉറപ്പാക്കാനാവും.

 

Signature-ad

കുട്ടികള്‍ എവിടെയാണുള്ളത്? സ്കൂളില്‍ തന്നെ ഉണ്ടോ? സ്കൂള്‍ വിട്ട കുട്ടികള്‍ വീട്ടിലെത്തിയോ, ഇല്ലെങ്കില്‍ എവിടെയാണ്? അവര്‍ ശരിയായ വഴിയിലൂടെയാണോ പോവുന്നത്? എന്നിവയെല്ലാം തത്സമയം ട്രാക്ക് ചെയ്യാൻ സാധിക്കുന്ന ഉപകരണങ്ങള്‍ ഇന്ന് വിപണിയില്‍ സുലഭമാണ്. അത്തരം ഉപകരണങ്ങളില്‍ പലതിനും കുട്ടികള്‍ക്ക് വാങ്ങി നല്‍കുന്ന ചില കളിപ്പാട്ടങ്ങളുടെ വില പോലും ഉണ്ടാവില്ല.സ്മാര്‍ട് വാച്ചുകള്‍, സ്മാര്‍ട് ടാഗുകള്‍, ജിപിഎസ് ഉപകരണങ്ങള്‍ എന്നിവയെല്ലാം ഇക്കൂട്ടത്തിലുണ്ട്.

 

ഇത്തരത്തിലൊന്നാണ് കുട്ടികളുടെ കയ്യില്‍ കെട്ടിവെക്കാവുന്ന കുഞ്ഞൻ ഫോൺ.കുട്ടികളെ നിരീക്ഷിക്കാൻ ഏറെ ഉപകാരപ്രദമായ ഉപകരണമാണിത്. ജിയോ ഫെൻസിങ്, എസ്‌ഒഎസ് ഓപ്ഷൻ, 2 വേ വോയ്സ് ആന്റ് വീഡിയോ കോള്‍, സ്കൂള്‍ മോഡ് തുടങ്ങി ഒട്ടേറെ സൗകര്യങ്ങള്‍ ഇതിലുണ്ട്.

 

3 ദിവസം വരെ ചാര്‍ജ് ലഭിക്കുന്ന 680 എംഎഎച്ച്‌ ബാറ്ററിയാണ് ഇതില്‍. സിം കാര്‍ഡ് ഉപയോഗിച്ചാണ്  കണക്ടിവിറ്റി.2 മെഗാപിക്സല്‍ ക്യാമറ, 50 ചിത്രങ്ങള്‍ വരെ ശേഖരിക്കാനാവുന്ന സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.

 

കുട്ടികള്‍ നിശ്ചിത പരിധി വിട്ട് പോവുന്നത് അറിയാനും സുരക്ഷിത സ്ഥാനത്തെത്തിയെന്നറിയാനുമുള്ള സേഫ്റ്റി സോണ്‍ നോട്ടിഫിക്കേഷനുകള്‍ ആപ്പ് നല്‍കും. ജിപിഎസ്, ജിയോ ഫെൻസിങ്, എജിപിഎസ് സംവിധാനങ്ങളും ഇതിലുണ്ട്. 5499 രൂപയാണ് ഇതിന് വില.

 

ജിപിഎസ് ട്രാക്കിങ്, 4ജി വീഡിയോ വോയ്സ് കോള്‍, സേഫ് സോണ്‍ അലേര്‍ട്ട്, എസ്‌ഒഎസ് ബട്ടൻ തുടങ്ങിയ സംവിധാനങ്ങളോടെയുള്ള നോയ്സ് സ്കൗട്ട് സ്മാര്‍ട് വാച്ചാണ് മറ്റൊന്ന്.കുട്ടികളെ ട്രാക്ക് ചെയ്യാനും മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും പരസ്പരം വീഡിയകോളും, വോയ്സ് കോളും ചെയ്യാനുമാവും എന്നതാണ് ഇതിന്റെ സവിശേഷത.

 

സുരക്ഷിത മേഖല വിട്ട് കുട്ടികള്‍ പോവുമ്ബോള്‍ അറിയിപ്പുകളും ലഭിക്കും. നോയ്സ് ബഡ്ഡി ആപ്പ് ഉപയോഗിച്ചാണ് മാതാപിതാക്കള്‍ ഈ വാച്ച്‌ നിയന്ത്രിക്കേണ്ടത്. മൂന്ന് ദിവസം ചാര്‍ജ് ലഭിക്കും. സ്കൂള്‍ മോഡ് ആക്റ്റിവേറ്റ് ചെയ്താല്‍ വാച്ച്‌ കുട്ടികളുടെ പഠനത്തിന് ശല്യമാവുകയുമില്ല. 5499 രൂപയാണ് ഇതിന് വില.

 

ലൊക്കേഷൻ ട്രാക്കിങ് സൗകര്യത്തോടെയെത്തുന്ന സെക്യോ എസ് 1 കിഡ്സ്  സ്മാര്‍ട്ട് വാച്ചും ഇത്തരത്തിലൊന്നാണ്. 2599 രൂപയ്ക്ക് ആമസോണില്‍ നിന്ന് ഇത് വാങ്ങാനാവും. വോയ്സ് കോളിങ്, പാനിക്/എസ്‌ഒഎസ് ബട്ടണ്‍, ക്യാമറ, ജിയോഫെൻസിങ്, റിമോട്ട് മോണിറ്ററിങ്, വോയ്സ് ചാറ്റ് ഫീച്ചറുകളും ഇതിലുണ്ട്. എയര്‍ടെല്‍, വോഡഫോണ്‍ കമ്ബനികളുടെ 2ജി കണക്റ്റിവിറ്റി സിംകാര്‍ഡുകളാണ് ഇതില്‍ പ്രവര്‍ത്തിക്കുക. സ്കൂള്‍, വീട് തുടങ്ങി കുട്ടികള്‍ക്ക് സുരക്ഷിതമായ സ്ഥലങ്ങള്‍ നിശ്ചയിക്കുന്ന ജിയോ ഫെൻസിങ് സംവിധാനം പ്രയോജനപ്പെടുത്താം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം.

 

സെക്യോ ടര്‍ബോ 4ജി ജിപിഎസ് സ്മാര്‍ട് വാച്ചും ഇത്തരത്തിൽ ഉപയോഗിക്കാവുന്ന ഒന്നുതന്നെയാണ്.തത്സമയ ജിപിഎസ് ലൊക്കേഷൻ ട്രാക്കിങ് സൗകര്യത്തോടെയുള്ളതാണ് സെക്യോ ടര്‍ബോ 4ജി ജിപിഎസ് സ്മാര്‍ട് വാച്ച്‌. ഇതിലെ ക്യാമറ വിവിധ വശങ്ങളിലേക്ക് തിരിക്കാൻ സാധിക്കും. ഒപ്പം ജിയോ ഫെൻസ്, 2 വേ വോയ്സ് കോളിങ്, ക്ലാസ് മോഡ്, സ്ട്രേഞ്ചര്‍ ഡിറ്റക്ഷൻ സംവിധാനങ്ങളുമുണ്ട്. റിമോട്ട് മോണിറ്ററിങ് സൗകര്യവും ലഭ്യമാണ്. 5399 രൂപയാണ് ഇതിന്റെ വില.

Back to top button
error: