Social MediaTRENDING

”പഠാനുമായി അഞ്ച് വര്‍ഷത്തെ പ്രണയം, സ്ഥിരമായി ഗംഭീറിന്റെ മിസ്ഡ് കോള്‍ വരും”

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഇര്‍ഫാന്‍ പഠാന്‍, ഗൗതം ഗംഭീര്‍ എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടി പായല്‍ ഘോഷ്. ഇര്‍ഫാന്‍ പഠാനുമായി താന്‍ അഞ്ച് വര്‍ഷം പ്രണയത്തിലായിരുന്നെന്നും ആ സമയത്ത് ഗൗതം ഗംഭീര് തന്നെ സ്ഥിരമായി മിസ്ഡ് കോള്‍ ചെയ്യുമായിരുന്നെന്നും പായല്‍ ആരോപിക്കുന്നു. ഇക്കാര്യം പഠാന് അറിയാമായിരുന്നെന്നും അവര്‍ അവകാശപ്പെടുന്നുണ്ട്.

എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് ഇവര്‍ ഇക്കാര്യം പറയുന്നത്. ഇത് വിവാദമായതിന് പിന്നാലെ പായല്‍ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.

Signature-ad

പഠാനുമായുള്ള ബന്ധം തകര്‍ന്നതോടെ തനിക്ക് വയ്യാതായെന്നും വര്‍ഷങ്ങളോളം ജോലി ചെയ്തില്ലെന്നും ഇവര്‍ പറയുന്നുണ്ട്. താന്‍ സ്നേഹിച്ച ഒരേയൊരാള്‍ പഠാന്‍ ആയിരുന്നുവെന്നും അതിനുശേഷം താന്‍ ആരേയും സ്നേഹിച്ചിട്ടില്ലെന്നും പായല്‍ കൂട്ടിച്ചേര്‍ക്കുന്നു. പഠാനൊപ്പമുള്ള ചിത്രവും നടി പോസ്റ്റ് ചെയ്തിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് പായല്‍ സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തിയതാണ് ഈ വിവാദങ്ങളുടെയെല്ലാം തുടക്കം. ഇതിന് പിന്നാലെ പായലിനെതിരെ ആരാധകര്‍ രംഗത്തെത്തി. ഇതോടെ പഠാനെ മാത്രമേ താന്‍ സ്നേഹിച്ചിട്ടുള്ളൂവെന്ന് വ്യക്തമാക്കി പായല്‍ രംഗത്തെത്തുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: