Social MediaTRENDING

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ദുബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ജോര്‍ജിയ മെലോനി എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച ചിത്രം മോദി ഷെയര്‍ ചെയ്തിട്ടുണ്ട്. ‘സുഹൃത്തുക്കളെ കാണുന്നത് എപ്പോഴും ആഹ്ലാദം നല്‍കുന്നതാണെന്ന’ കുറിപ്പോടെയാണ് മോദി ചിത്രം പങ്കുവെച്ചത്.

കോപ്28 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ദുബൈയിലെത്തിയപ്പോഴാണ് മോദിയും മെലോനിയും കണ്ടുമുട്ടിയത്. ‘നല്ല സുഹൃത്തുക്കള്‍ കോപ്28ല്‍’ എന്ന കുറിപ്പോടെ മെലോഡി എന്ന ഹാഷ്ടാഗ് നല്‍കിയാണ് മെലോനി ചിത്രം പങ്കുവെച്ചത്.

Signature-ad

അതേസമയം ഭൂ​മി​യെ സം​ര​ക്ഷി​ക്കാ​ൻ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​നെ​തി​രെ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക്ക്​ മോദി ഉച്ചകോടിയിൽ ആ​ഹ്വാ​നം ചെ​യ്തു.​ ലോ​ക നേ​താ​ക്ക​ൾ ഒ​ഴു​കി​യെ​ത്തി​യ സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ണ്ടാം ദി​ന​ത്തി​ലാ​ണ്​ മോ​ദി സ​ദ​സ്സി​നെ അ​ഭി​മു​ഖീ​ക​രി​ച്ച്​ സം​സാ​രി​ച്ച​ത്. 2030ഓ​ടെ ആ​ഗോ​ള ത​ല​ത്തി​ൽ പു​ന​രു​പ​യോ​ഗ ഊ​ർ​ജം മൂ​ന്നി​ര​ട്ടി​യാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ൽ ഇ​ന്ത്യ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെന്നും ആ​ഗോ​ള​താ​പ​ന​ത്തി​ന്റെ കെ​ടു​തി നേ​രി​ടാ​നു​ള്ള അ​ന്താ​രാ​ഷ്ട്ര നി​ധി ല​ക്ഷം കോ​ടി​ക​ളി​ലേ​ക്ക് ഉ​യ​ർ​ത്ത​ണമെന്നും മോ​ദി ആ​വ​ശ്യ​പ്പെ​ട്ടു. 2028ൽ ​കോ​പ് 33 ആ​ഗോ​ള കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ ഇ​ന്ത്യ സ​ന്ന​ദ്ധ​മാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു.

 

Back to top button
error: