Social MediaTRENDING

ലോകത്തെ ഏറ്റവും വലിയ മണ്ടൻ കിഡ്നാപ്പർ റാംജി റാവു അല്ല, ഇയാളാണ്

ലോകത്ത് ഏറ്റവും വലിയ മണ്ടൻ കിഡ്നാപ്പർ റാംജി റാവു ആണെന്നാണ് കരുതിയത്..
അല്ല..
സെക്കന്റ്‌ ഹാൻഡ്‌ സ്വിഫ്റ്റ് ഡിസയർ കാർ മേടിച്ച് കുട്ടിയെ തട്ടി എടുക്കുക..
പോലീസുകാർ വീട് വളഞ്ഞ് നിറഞ്ഞ് നില്ക്കുന്നത് ടിവിയിൽ ലൈവായി കണ്ടിട്ടും ഫോൺ വിളിച്ച് 5 ലക്ഷം രൂപ ചോദിക്കുക..
നാളെ 10 മണിക്ക് വിളിക്കാം എന്ന് പറയുക..
പൈസ തന്നാൽ വീട്ടിൽ കുട്ടിയെ ഹോം ഡെലിവറിയായി കൊണ്ട് തരാമെന്ന് പറയുക..
പോലീസും നാട്ടുകാരും ലൈവ്‌ കേട്ടോണ്ട്‌ നിൽക്കുമ്പോൾ പോലീസിനെ അറിയിക്കാൻ ശ്രമിക്കരുത് എന്നൊരു ഭീഷണിയും
ഇതെല്ലാം ചെയ്തിട്ട്   ആകെ  കിട്ടുന്നത് 5 ലക്ഷം രൂപ.
കാറിന് ഒരു 3 ലക്ഷം കൂട്ട്‌..
ബോസ് അടക്കം 5 പേർ.
ബോസിന് 1 ലക്ഷം രൂപ.. ബാക്കി 4 പേർക്കും 25000 രൂപ വീതം…
പിന്നെ ഡീസൽ,ഫുഡ്,ഓട്ടോക്കൂലി,കൊച്ചിന് ബിസ്കറ്റ് , റസ്ക്‌, കിന്റർ ജോയ്‌, പോരാത്തേന്‌ മൂന്ന് തേങ്ങയും.
ആകെ എല്ലാം ചിലവോട് ചിലവ്..
അവസാനം കൊച്ചിനെ കൊണ്ട് വെറുതെ വിടേണ്ടി വന്നു…..
ഫുൾ നഷ്ടം…
ബോസിന് കാറിന്റെ അടക്കം 4 ലക്ഷം രൂപ കടവും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയും.
ഇത്രയും ഗതികെട്ട ഒരു  ബോസ് ലോകത്ത് എവിടേയും കാണില്ല !
(സോഷ്യൽ മീഡിയ ട്രോൾ)

Back to top button
error: