Social MediaTRENDING

ആർത്തവമുള്ള സ്ത്രീകൾ വെള്ളമൊഴിച്ചാൽ ചെടികൾ വാടിപോകുമെന്ന സംഭാവനയ്ക്കാണോ  പത്മശ്രീ ? അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായ്‌ തമ്ബുരാട്ടിയുടെ പേരിൽ സോഷ്യൽ മീഡിയയിൽ അടി

2024-ലെ പദ്‌മപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ആറുമലയാളികള്‍ക്കാണ് പത്മശ്രീ ലഭിച്ചത്.

ഇതില്‍ തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായ്‌ തമ്ബുരാട്ടിയും രാജ്യത്തിന്റെ പരമോന്നത പുരസ്കാരങ്ങളിലൊന്ന് നേടി അഭിമാനമായി.പത്മശ്രീ ലഭിച്ചത് ശ്രീപദ്മനാഭസ്വാമിയുടെ അനുഗ്രഹമാണെന്ന്  അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ബായി പറയുമ്പോൾ സോഷ്യൽ മീഡിയയിൽ മറ്റൊരു ചർച്ച കൊഴുക്കുകയാണ്.

ആർത്തവമുള്ളമുള്ള സ്ത്രീകൾ വെള്ളമൊഴിച്ചാൽ ചെടികൾ വാടിപോകുമെന്ന കണ്ടുപിടുത്തം ശാസ്ത്രലോകത്തിന് സംഭാവന നൽകിയതിനാണോ പത്മശ്രീ എന്നാണ് പ്രധാന ചോദ്യം.എന്താണ് തമ്പുരാട്ടി രാജ്യത്തിന് നൽകിയ സംഭാവനയെന്ന് മറ്റൊരു കൂട്ടർ ചോദിക്കുന്നു.’സർവത്രം ഹിന്ദുത്വ മയം ‘ എന്ന് വേറൊരു വിഭാഗം!

Signature-ad

തമ്പുരാട്ടിയെ അടുത്ത നോബൽ പുരസ്‌കാരത്തിനും നോമിനേറ്റ് ചെയ്യും എന്നും കമന്റുകൾ പോകുന്നു. ആദ്യമായാണ് തിരുവിതാംകൂർ രാജകുടുംബത്തിലെ ഒരംഗത്തിന് പത്മശ്രീ ലഭിക്കുന്നത്.

ഒ.രാജഗോപാലിനെയും സോഷ്യൽ മീഡിയ വെറുതെ വിട്ടില്ല.ഏറ്റവും കൂടുതൽ തെരഞ്ഞെടുപ്പിൽ മത്സരിച്ചു തോറ്റതിനാണോ, അതോ കേരള നിയമ സഭയുടെ അകം കാണാൻ ഭാഗ്യം ലഭിച്ചത് പരിഗണിച്ചാണോ പത്മശ്രീ എന്നാണ് ചോദ്യം. എക്സ്പയേർഡ് രാജ കുടുംബാഗം മിസിസ്. ഗൗരി ലക്ഷ്മി ഭായിക്ക് പത്മശ്രീ കൊടുക്കാനുള്ള കാരണം അറിയാൻ ഇനിയൊരു വിദഗ്ദ സമിതിയെ നിയമിക്കേണ്ടിയിരിക്കുന്നു എന്നും ആൾക്കാർ ചൂണ്ടിക്കാട്ടുന്നു.
മറ്റൊരു കമന്റ്: യുഎഇ ഗോൾഡൻ വിസ ഒരുകാലത്ത് എല്ലാവരും ആകാംക്ഷയോടെ കണ്ടിരുന്ന വിലയേറിയ ഒരു കാര്യമായിരുന്നു. ലാലേട്ടന് കിട്ടുന്നു.. ആഹാ.. മമ്മൂക്കക്ക് കിട്ടുന്നു ആഹാ..!
അങ്ങനെ കിട്ടി കിട്ടി ഇടവേള ബാബുവിന് വരെ  ഗോൾഡൻ വിസ കിട്ടി. ഒടുവിൽ ഗോൾഡൻ വിസ കിട്ടിയ മറ്റുള്ളവർക്ക് അത് പറയാൻ നാണക്കേടായി എന്ന അവസ്ഥ വന്നു.
പത്മ പുരസ്കാര പ്രഖ്യാപനങ്ങൾ പണ്ട് റിപ്പബ്ലിക് ദിന തലേന്ന് എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്ന കാര്യമായിരുന്നു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച രാജ്യത്തെ പ്രഗത്ഭരായ വ്യക്തിത്വങ്ങൾക്ക് രാജ്യം നൽകുന്ന പരമോന്നത ബഹുമതികൾ.
കഴിഞ്ഞ ഏഴെട്ട് കൊല്ലമായി അത് ഉജാല ഏഷ്യാനെറ്റ് ഫിലിം അവാർഡിന്റെ പരുവമായി. കങ്കണാ റെനോട്ടിന് മുതൽ ഇപ്പോൾ തിരുവനന്തപുരത്തെ പഴയ രാജ കുടുംബത്തിലെ വാ തുറന്നാൽ എയറിൽ പോകുന്ന തമ്പുരാട്ടിക്ക് വരെ പത്മശ്രീ !

Back to top button
error: