TRENDING

  • ആമസോണ്‍ പ്രൈം വീഡിയോയിലെ സിനിമ, ടിവി പരിപാടികള്‍ക്കൊപ്പം പരസ്യങ്ങളും! ഒഴിവാക്കാന്‍ പ്രതിമാസം നൽകേണ്ടത് 248 രൂപ

    ഇനി ആമസോണ്‍ പ്രൈം വീഡിയോയിലെ സിനിമ, ടിവി പരിപാടികള്‍ക്കൊപ്പം പരസ്യങ്ങളും. ഈ വര്‍ഷം തുടക്കത്തില്‍ തന്നെ, പരസ്യം പ്രദര്‍ശിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് പ്രൈം വീഡിയോ പ്രഖ്യാപിച്ചിരുന്നു. അതാണ് ചില രാജ്യങ്ങളില്‍ ഇപ്പോള്‍ പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. യു.എസ്, യു.കെ, ജര്‍മനി, കാനഡ ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ ആമസോണ്‍ പ്രൈം ഉപഭോക്താക്കള്‍ക്ക് ലഭിച്ച ഇമെയില്‍ സന്ദേശത്തിലാണ് ഇതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ജനുവരി 29 മുതല്‍ ആമസോണ്‍ പ്രൈമില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങുമെന്നാണ് കമ്പനിയുടെ അറിയിപ്പ്. നിശ്ചിത തുക നല്‍കിയാല്‍ പരസ്യങ്ങള്‍ ഒഴിവാക്കി സിനിമകള്‍ കാണാന്‍ സാധിക്കുമെന്നും സന്ദേശത്തില്‍ കമ്പനി വ്യക്തമാക്കി. ഉള്ളടക്കങ്ങള്‍ക്ക് വേണ്ടിയുള്ള നിക്ഷേപ പണം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം. പരസ്യം കാണിക്കുന്നതിനെ കുറിച്ചുള്ള കമ്പനിയുടെ പ്രതികരണം ഇങ്ങനെയാണ്. ടിവി ചാനലുകളേക്കാലും മറ്റ് സ്ട്രീമിങ് സേവനദാതാക്കളേക്കാളും കുറച്ച് പരസ്യങ്ങള്‍ മാത്രമാണ് ലക്ഷ്യമിടുന്നത്. പരസ്യങ്ങള്‍ ഒഴിവാക്കാന്‍ 2.99 ഡോളറാണ് (248.8 രൂപ) ആണ് പ്രതിമാസം നല്‍കേണ്ടതെന്നും ആമസോണ്‍ പ്രൈം അറിയിച്ചു. കൂടാതെ പരസ്യങ്ങളില്ലാത്ത പ്ലാന്‍ എടുക്കുന്നതിനുള്ള ലിങ്കും ഉപഭോക്താക്കള്‍ക്ക്…

    Read More »
  • ആധാര്‍ അധിഷ്ഠിത പേയ്മെന്‍റ് സംവിധാനങ്ങളുടെ സുരക്ഷയില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് വിദഗ്ധര്‍; തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാനായി ആധാർ ലോക്ക് ചെയ്യാം, എങ്ങനെ ?

    ആധാർ വിവരങ്ങൾ ചോരുന്ന സാഹചര്യത്തിൽ ആധാർ അധിഷ്ഠിത പേയ്മെൻറ് സംവിധാനങ്ങളുടെ സുരക്ഷയിൽ അതീവ ശ്രദ്ധ പുലർത്തണമെന്ന് വിദഗ്ധർ. എസ്എംഎസോ, ഒടിപിയോ ഇല്ലാത തന്നെ തട്ടിപ്പ് നടത്താനുള്ള സാധ്യതയുള്ളതിനാലാണിത്. വ്യക്തിപരമായ വിവരങ്ങൾ മോഷ്ടിച്ച് ആളുകളുടെ ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ചാണ് ഇരകളെ തട്ടിപ്പുകാർ കൊള്ളയടിക്കുന്നത്. എം ആധാർ ആപ്പ് അല്ലെങ്കിൽ യുഐഡിഎഐയിലൂടെ ബയോമെട്രിക്സ് ലോക്ക് ചെയ്ത് ബാങ്ക് അകൗണ്ടുകളിലേക്കുള്ള തട്ടിപ്പുകാരുടെ കടന്നുകയറ്റം തടയണമെന്ന് നിർദേശിക്കുന്ന സന്ദേശങ്ങൾ ബാങ്കുകൾ നൽകുന്നുണ്ട്. ബയോമെട്രിക് ഡാറ്റയുടെ സ്വകാര്യതയും സുരക്ഷയും വർദ്ധിപ്പിക്കുന്നതിന്, ആധാർ ഉടമകൾക്ക് ബയോമെട്രിക് ലോക്കിംഗ് സേവനം ഉപയോഗപ്പെടുത്താം. ആധാർ ഓൺലൈനിൽ എങ്ങനെ ലോക്ക് ചെയ്യാം എന്ന് പരിശോധിക്കാം: 1. UIDAI വെബ്സൈറ്റ് സന്ദർശിക്കുക . 2. ‘എന്റെ ആധാർ’ ടാബിലേക്ക് പോയി ‘ആധാർ സേവനങ്ങൾ’ തിരഞ്ഞെടുക്കുക. 3. ‘ആധാർ ലോക്ക്/അൺലോക്ക്’ തിരഞ്ഞെടുക്കുക. 4. ആധാർ നമ്പർ അല്ലെങ്കിൽ VID നൽകുക. 5. CAPTCHA പൂരിപ്പിച്ച് ‘OTP അയയ്ക്കുക’ എന്നതിൽ ക്ലിക്ക് ചെയ്യുക. 6. രജിസ്റ്റർ ചെയ്ത മൊബൈൽ…

    Read More »
  • കീശ കീറാതിരിക്കാൻ ക്രെഡിറ്റ് കാര്‍ഡിനെ പാട്ടിലാക്കൂ, ഇതാ എളുപ്പ വഴികള്‍

    പുതിയ കാലത്ത് ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുക എന്നത് എളുപ്പമുള്ള കാര്യമാണ്. ക്രെഡിറ്റ് കാര്‍ഡ് കമ്ബനികളും ബാങ്കുകളും ഇടപാടുകാരെ കിട്ടാൻ മത്സരിക്കുന്നു. നിരവധി ഓഫറുകളും കിഴിവുകളും ക്രെഡിറ്റ് കാര്‍ഡിലൂടെ നേടാം. അതുകൊണ്ടു തന്നെ എന്താണ് ക്രെഡിറ്റ് കാര്‍ഡിന്‍റെ ഗുണമെന്ന് ചോദിക്കുമ്ബോള്‍ നിരവധി ഗുണങ്ങളുണ്ടെന്നാവും ഉത്തരം. പുതുവര്‍ഷത്തിലേക്ക് കടക്കുകയാണ്. അതുകൊണ്ടു തന്നെ പുതിയ ക്രെഡിറ്റ് കാര്‍ഡ് ആവശ്യമുള്ളവര്‍ക്ക് ഇപ്പോള്‍ തന്നെ നേടാം. എന്നാല്‍ നിലവില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ പുതുവര്‍ഷത്തിലേക്ക് കടക്കുന്നതിന് മുൻപ് നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സാമ്ബത്തിക സ്ഥിതി അവലോകനം ചെയ്യാനും സാമ്ബത്തികം തന്ത്രപരമായി ആസൂത്രണം ചെയ്യാനുമുള്ള സമയമാണിത്. അതുകൊണ്ടു തന്നെ ക്രെഡിറ്റ് സ്കോറുകള്‍ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. 300 മുതല്‍ 900 വരെയാണ് ഒരു വ്യക്തിയുടെ ക്രെഡിറ്റ് സ്കോര്‍. ഈ നമ്ബറുകള്‍ വിലയിരുത്തിയാണ് ധനകാര്യ സ്ഥാപനങ്ങള്‍ വ്യക്തിഗത വ്യായ്പകളുടെ പലിശ നിരക്കുകള്‍ നിര്‍ണ്ണയിക്കുന്നത്. ഉയര്‍ന്ന ക്രെഡിറ്റ് സ്കോര്‍ മികച്ച സാമ്ബത്തിക അച്ചടക്കത്തെ സൂചിപ്പിക്കുന്നു. അതുവഴി വായ്പകള്‍ എളുപ്പത്തില്‍ കുറഞ്ഞ പലിശ നിരക്കില്‍ നേടാൻ…

    Read More »
  • അഡ്രിയാന്‍ ലൂണയില്ലാതെ  തുടര്‍ച്ചയായ മൂന്നാം ജയം ;മോഹൻ ബഗാനെതിരെ ചീത്തപ്പേര്  തിരുത്തി കേരള ബ്ലാസ്റ്റേഴ്സ് 

    കൊൽക്കത്ത: ഐ.എസ്.എല്ലില്‍ കരുത്തരായ മോഹന്‍ബഗാനെതിരെ കേരളാബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം.  ബഗാനെ അവരുടെ തട്ടകമായ കൊല്‍ക്കത്ത സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ എതിരില്ലാത്ത ഒരുഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് വീഴ്ത്തിയത്. മത്സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ ദിമിത്രി ഡയമന്‍റകോസാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയഗോള്‍ നേടിയത്. ജയത്തോടെ കേരളാബ്ലാസ്റ്റേഴ്സ് പോയ്ന്‍റ് പട്ടികയില്‍ ഒന്നാമതെത്തി.  പരസ്പരം ഏറ്റുമിട്ടിയ അവസാന ആറ് പോരാട്ടങ്ങളില്‍ ഒരു വിജയം പോലും ബ്ലാസ്റ്റേഴ്സിന് നേടാനായിരുന്നില്ല. ഈ ചീത്തപ്പേര് കൂടിയാണ് ബ്ലാസ്‌റ്റേഴ്‌സ് ഇന്നലെ തിരുത്തിയത്. സൂപ്പര്‍താരം അഡ്രിയാന്‍ ലൂണയില്ലാതെ ബ്ലാസ്റ്റേഴ്സിന്‍റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. അതേസമയം ആദ്യ ഏഴ് മത്സരങ്ങളില്‍ തോല്‍വി അറിയാതെ മുന്നേറിയിരുന്ന ബഗാന്  തുടര്‍ച്ചയായ മൂന്നു കളികളിലാണ് കാലിടറിയത്. മുംബൈയോട് എവേഗ്രൗണ്ടിലും സ്വന്തം തട്ടകത്തില്‍ ഗോവയോടും ഇപ്പോള്‍ ബ്ലാസ്റ്റേഴ്സിനോടുമാണ് അവര്‍ ഹാട്രിക് തോല്‍വി ഏറ്റുവാങ്ങിയിരിക്കുന്നത്.

    Read More »
  • ഗോൾവേട്ടയിൽ ബ്ലാസ്റ്റേഴ്സിന്റെ ദിമിത്രിയോസ് ഡയാമന്റക്കോസ് ഒന്നാം സ്ഥാനത്ത്

    കൊൽക്കത്ത: ഐഎസ്എൽ പത്താം സീസണിലെ ഗോൾവേട്ടക്കാരിൽ മുൻപൻ ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയാമന്റക്കോസ്.ഇന്ന് മോഹൻ ബഗാനെതിരെ നേടിയ ഗോൾ ഉൾപ്പെടെ മൊത്തം ഏഴ് ഗോളുകളാണ് താരത്തിന്റെ പേരിലുള്ളത്. ബ്ലാസ്‌റ്റേഴ്‌സ് 12 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ താരം കളിച്ചത് 9 മത്സരങ്ങളിൽ മാത്രമാണ്.ഈ 9 മത്സരങ്ങളിൽ നിന്നുമാണ് ദിമിത്രിയോസ് 7 ഗോളുകൾ നേടി ബ്ലാസ്റ്റേഴ്സിന്റെ വിജയങ്ങളിൽ നിർണായക പങ്കുവഹിച്ചിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിൽ 12 ഗോളുകൾ നേടി ബ്ലാസ്റ്റേഴ്സിന്റെ ടോപ് സ്കോറർ ആയിരുന്നു ദിമിത്രിയോസ്. ഐഎസ്‌എൽ 10-ാം സീസണിൽ 12 മത്സരങ്ങളിൽനിന്ന് എട്ട് ജയവും രണ്ട് സമനിലയും രണ്ട് തോൽവികളുമായി 26 പോയിന്റോടെ ബ്ലാസ്റ്റേഴ്‌സ് നിലവിൽ ഒന്നാം സ്ഥാനത്താണുള്ളത്. രണ്ടാമതുള്ള ഗോവയ്ക്ക്, ഒൻപത് കളികളിൽനിന്ന് ഏഴ് ജയവും രണ്ട് സമനിലയുമുൾപ്പടെ-23 പോയിന്റുമാണുള്ളത്‌.

    Read More »
  • സൈബർ തട്ടിപ്പ്: സൈബർ വോളണ്ടിയർ നിയമനത്തിന് അപേക്ഷിക്കാം

    ഓൺലൈൻ സാമ്പത്തികത്തട്ടിപ്പുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് സൈബർ സുരക്ഷാ അവബോധം പകരുന്നതിന് പോലീസ് സ്റ്റേഷൻ തലത്തിൽ സൈബർ വോളണ്ടിയർമാരെ നിയോഗിക്കുന്നു. www.cybercrime.gov.in എന്ന നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ മുഖേനയാണ് സൈബർ വോളണ്ടിയറായി നിയമിതരാകാൻ അപേക്ഷിക്കേണ്ടത്. ഈ വെബ്‌സൈറ്റിൽ സൈബർ വോളണ്ടിയർ എന്ന വിഭാഗത്തിൽ രജിസ്‌ട്രേഷൻ ആസ് എ വോളണ്ടിയർ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം. സൈബർ അവയർനെസ്സ് പ്രമോട്ടർ എന്ന വിഭാഗത്തിലാണ് അപേക്ഷിക്കേണ്ടത്. ഫോട്ടോ, തിരിച്ചറിയൽ രേഖ, ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖ മുതലായവ സമർപ്പിക്കണം. രജിസ്ട്രേഷനോ നിയമനത്തിനോ പ്രത്യേക ഫീസില്ല. സൈബർ വോളണ്ടിയറായി ജോലി ചെയ്യുന്നതിന് പ്രതിഫലവും ഉണ്ടാകില്ല. തിരഞ്ഞെടുക്കപ്പെടുന്ന വോളണ്ടിയർമാർക്ക് പരിശീലനം നല്‍കിയ ശേഷം സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികൾക്കും സാധാരണക്കാർക്കും സൈബർ സുരക്ഷാ അവബോധം പകരാൻ ഇവരുടെ സേവനം വിനിയോഗിക്കും. ജില്ലാ ക്രൈം റിക്കാർഡ്സ് ബ്യൂറോയിലെ ഡി.വൈ.എസ്.പിമാർ പദ്ധതിയുടെ നോഡൽ ഓഫീസറും സൈബർ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ അസിസ്റ്റന്‍റ് നോഡൽ…

    Read More »
  • മോഹൻ ബഗാനെയും തകർത്തു;ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് കേരള ബ്ലാസ്റ്റേഴ്സ്

    കൊൽക്കത്ത: ഐഎസ്‌എൽ പത്താം സീസണിലെ തങ്ങളുടെ 12-ാം മത്സരത്തിൽ കരുത്തരായ കൊൽക്കത്ത മോഹൻ ബഗാനെ 1-0 ന് കീഴടക്കി  വീണ്ടും ഐഎസ്‌എല്ലിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ച് കേരള ബ്ലാസ്റ്റേഴ്സ്. കളിയുടെ പത്താം മിനിറ്റിൽ ദിമിത്രിയോസ് നേടിയ ഒരു ഗോളിനായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ വിജയം. ആദ്യ ഏഴ് മത്സരങ്ങളില്‍ തോല്‍വി അറിയാതെ മുന്നേറിയിരുന്ന ബഗാന് ഇതോടെ തുടർച്ചയായ മൂന്നു കളികളിലാണ് കാലിടറിയത്. മുംബൈയോട് എവേഗ്രൗണ്ടിലും സ്വന്തം തട്ടകത്തില്‍ ഗോവയോടും ഇപ്പോൾ ബ്ലാസ്റ്റേഴ്സിനോടുമാണ് അവർ ഹാട്രിക് തോൽവി ഏറ്റുവാങ്ങിയത്. ഇതുവരെ മുഖാമുഖം വന്ന ഏഴ് മത്സരങ്ങളിൽ അഞ്ചിലും ജയിച്ചെന്ന റെക്കോര്‍ഡ് ഇപ്പോഴും ബഗാനുണ്ട്. ഒരു മത്സരം സമനിലയിലും ഒരു വിജയവും  മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ആശ്വസിക്കാനുള്ളത്. ബഗാന്‍ 17 ഗോളടിച്ചപ്പോള്‍, ബ്ലാസ്റ്റേഴ്സിന് വലയിലെത്തിക്കാനായത് 10 എണ്ണം മാത്രം. അതേസമയം ഇന്നത്തെ വിജയത്തോടെ 12 കളികളിൽ നിന്ന് 26 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും ഐഎസ്‌എൽ പത്താം സീസണിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിച്ചിരിക്കുകയാണ്.23 പോയിന്റുള്ള ഗോവയാണ്…

    Read More »
  • തട്ടിപ്പിൽ അകപ്പെടാതിരിക്കാൻ, സധാജാ​ഗ്രത പുലർത്തൂ… ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കുക…

    ഏറ്റവും സൗകര്യപ്രദമായ യാത്രാമാർഗമാണ് വിമാനയാത്ര. എന്നാൽ ഭാരിച്ച നിരക്കുകൾ കാരണം പലപ്പോഴും ഇത് മാറ്റിവെക്കുന്നവരാണ് കൂടുതലും. അതേസമയം, പ്രത്യേക കാമ്പെയ്‌നുകൾ, ഉത്സവങ്ങൾ, അവധിക്കാല പ്രമോഷനുകൾ എന്നിവയുടെ ഭാഗമായി രാജ്യത്തെ വിവിധ എയർലൈനുകൾ ടിക്കറ്റുകളിൽ കിഴിവ് നൽകാറുണ്ട്. ഇങ്ങനെ കിഴിവുകളിലും ഓഫറുകളിലും വിശ്വസിച്ച് ഫ്ലൈറ്റ് ടിക്കറ്റ് ബ്ലോക്ക് ചെയ്യുന്നവരും കുറവല്ല. എന്നാൽ പലപ്പോഴും ഇതിനെ കുറിച്ച് അറിയാത്തവരെ കബളിപ്പിക്കാൻ തട്ടിപ്പുകാർ ഈ ആകർഷകമായ ഡീലുകൾ ചൂഷണം ചെയ്യുന്നു. എയർലൈൻ ടിക്കറ്റ് തട്ടിപ്പുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിരക്കുകൾ കുറിച്ചും കിഴിവുകളെ കുറിച്ചും ധാരണയില്ലാത്ത യാത്രക്കാരെ തട്ടിപ്പുകാർ ചൂഷണം ചെയ്യുന്നു. കുറഞ്ഞ നിരക്കുകൾ വാഗ്ദാനം ചെയ്തുകൊണ്ട് യാത്രക്കാരെ കബളിപ്പിക്കുന്നവരും ഉണ്ട്. ഇതിനായി ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെയോ സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയോ അവിശ്വസനീയമാംവിധം കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ വാഗ്ദാനം ചെയ്യുന്നതുപോലുള്ള തന്ത്രങ്ങളാണ് തട്ടിപ്പുകാർ പ്രയോഗിക്കുന്നത്. ട്രാവൽ ഏജൻസികൾ അല്ലെങ്കിൽ ഏജന്റുമാരുടെ ഔദ്യോഗിക ഓൺലൈൻ പ്ലാറ്റ്‌ഫോമുകളെ അനുകരിച്ചുകൊണ്ടുള്ള വെബ്‌സൈറ്റുകൾ വഴിയാണ് തട്ടിപ്പ് നടത്തുന്നത്. പലപ്പോഴും ബാങ്ക് ട്രാൻസ്ഫർ, വെർച്വൽ കറൻസികൾ അല്ലെങ്കിൽ…

    Read More »
  • രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരം ആദ്യമായി ആലപ്പുഴയില്‍

    ആലപ്പുഴ: ഇതാദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന് ആലപ്പുഴ വേദിയാകുന്നു. എസ്.ഡി. കോളേജ് ഗ്രൗണ്ടില്‍ ജനുവരി അഞ്ചുമുതലാണ് മത്സരം.ഉത്തർപ്രദേശുമായി കേരളം ഏറ്റുമുട്ടും. തുമ്ബ സെയ്ന്റ് സേവ്യേഴ്സ് ഗ്രൗണ്ട്, കാര്യവട്ടം ഗ്രീൻഫീല്‍ഡ്, കഴക്കൂട്ടം മംഗലപുരത്ത് കെ.സി.എ.യുടെ സ്വന്തം ഗ്രൗണ്ട്, വയനാട്ടിലെ കൃഷ്ണഗിരി എന്നിവിടങ്ങളിലാണ് രഞ്ജിട്രോഫി മത്സരങ്ങള്‍ നടക്കാറുള്ളത്. ഇത്തവണ മത്സരം ബി.സി.സി.ഐ. ആലപ്പുഴയ്ക്ക് അനുവദിക്കുകയായിരുന്നു. രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. സഞ്ജു സാംസണാണ് ക്യാപ്റ്റൻ. ജലജ് സക്സേന, എൻ.പി. ബേസില്‍, ബേസില്‍ തമ്ബി, അക്ഷയ് ചന്ദ്രൻ, ശ്രേയസ് ഗോപാല്‍, അനന്തകൃഷ്ണൻ, കൃഷ്ണപ്രസാദ്, രോഹൻ കുന്നുമ്മല്‍, എം.ഡി. നിധീഷ്, രോഹൻ പ്രേം, സച്ചിൻ ബേബി, വൈശാഖ് ചന്ദ്രൻ, വിഷ്ണു വിനോദ്, സുരേഷ് വിശ്വേശ്വര്‍, വിഷ്ണുരാജ് എന്നിവരാണ് ടീമംഗങ്ങള്‍.

    Read More »
  • ടി.എ. ജാഫറിന് വിടചൊല്ലി കായിക കേരളം 

    ലോകത്തിനാകെ പ്രത്യാശ നല്‍കുന്ന ക്രിസ്മസ് രാവില്‍ കേരളത്തെ സങ്കടപ്പെടുത്തിക്കൊണ്ടാണ് ടി.എ. ജാഫര്‍ എന്ന മുന്‍കാല ഫുട്‌ബോളറും പരിശീലകനും കാല്‍പന്ത് കളിയിലെ മാര്‍ഗ്ഗ ദര്‍ശിയുമായ ടി.എ.ജാഫര്‍ ഈ ലോകത്തോട് വിട പറഞ്ഞത്. 50 വര്‍ഷം മുമ്ബ് കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടുമ്ബോള്‍ വിജയഗോളിന് വഴിയൊരുക്കിയത് ജാഫറായിരുന്നു.1973 ഡിസംബര്‍ 27ന് കരുത്തരായ റെയില്‍വേസിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫിയില്‍ മുത്തം വച്ചത്. കേരള നായകന്‍ മണി നേടിയ ഹാട്രിക് ഗോളുകളില്‍ ചരിത്ര കിരീടം ഉറപ്പിച്ച മൂന്നാം ഗോളിന് വഴിയൊരുക്കിയത് ടി.എ. ജാഫര്‍ എന്ന മധ്യനിരക്കാരനായിരുന്നു. മണി  നേരത്തേതന്നെ ഈ‌ ലോകത്തോട് വിടപറഞ്ഞുകഴിഞ്ഞു. ഇപ്പോഴിതാ ടി.എ. ജാഫറും. ഇവര്‍ രണ്ട് പേരെയും കൂടാതെ അന്നത്തെ ടീമിലെ ഒമ്ബത് താരങ്ങള്‍ ഇക്കാലത്തിനുള്ളില്‍ മരണപ്പെട്ടു. ഇക്കഴിഞ്ഞ പത്തിന് അന്നത്തെ ഫൈനല്‍ നടന്ന മഹാരാജാസ് കോളേജ് മൈതാനത്ത് ആ ടീമില്‍ ജീവിച്ചിരിക്കുന്നവര്‍ക്കായി ഒരുക്കിയ സ്വീകരണത്തിനെത്തിയവര്‍ നൊമ്ബരപ്പെട്ടതും തങ്ങള്‍ക്കിടയില്‍ നിന്നും വിട്ടുപോയവരെ ഓര്‍ത്തായിരുന്നു. ആദ്യ…

    Read More »
Back to top button
error: