TRENDING
-
ഫെബ്രുവരി 14ന് റിലീസിന് ഒരുങ്ങി…. സെന്തിലും അനുമോളും ഒന്നിക്കുന്ന ‘ത തവളയുടെ ത’
14/11 സിനിമാസ്, ബിഗ് സ്റ്റോറീസ് മോഷൻ പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറിൽ റോഷിത്ത് ലാൽ, ജോൺ പോൾ എന്നിവർ ചേർന്ന് നിർമ്മിച്ച്, നവാഗതനായ ഫ്രാൻസിസ് ജോസഫ് ജീര കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ത തവളയുടെ ത’. ചിത്രത്തിൻ്റെ റിലീസ് അറിയിച്ച് കൊണ്ടുള്ള പുതിയ പോസ്റ്റർ റിലീസായി. ഫെബ്രുവരി 14ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന ബാലു എന്ന കുട്ടിയുടെ ജീവിതത്തിലൂടെയും സ്വപ്ന ലോകങ്ങളിലൂടെയും സഞ്ചരിക്കുന്നതാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. ബാലു എന്ന കൊച്ചു കുട്ടിയായി മാസ്റ്റർ അൻവിൻ ശ്രീനു ആണ് വേഷമിടുന്നത്. ബാലുവിന്റെ അമ്മയായ ഗംഗയായി അനുമോളും, ബാലുവിന്റെ അച്ഛൻ വിശ്വനാഥനായി സെന്തിലും അഭിനയിച്ചിരിക്കുന്നു. ഇവർക്ക് പുറമെ ആനന്ദ് റോഷൻ, ഗൗതമി നായർ, നെഹല, അജിത് കോശി, സുനിൽ സുഗത, അനീഷ് ഗോപാൽ, നന്ദൻ ഉണ്ണി, ജെൻസൺ ആലപ്പാട്ട്, ഹരികൃഷ്ണൻ, ജോജി ജോൺ, സ്മിത അമ്പു, വസുദേവ് പട്രോട്ടം തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. താര ഗ്രൂപ്പ് ഓഫ് കമ്പനിയും…
Read More » -
‘രണബാലി’ ടൈറ്റിൽ ഗ്ലിംപ്‌സ് പുറത്തിറങ്ങി; ബ്രിട്ടീഷ് ക്രൂരതയുടെ ചരിത്രം പറയാൻ വിജയ് ദേവരകൊണ്ട
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സിനിമാ പ്രേമികൾക്കായി വമ്പൻ സർപ്രൈസ് ഒരുക്കി വിജയ് ദേവരകൊണ്ടയും മൈത്രി മൂവി മേക്കേഴ്സും. വിജയ് ദേവരകൊണ്ട നായകനാകുന്ന ബിഗ് ബജറ്റ് ചിത്രത്തിന്‍റെ ടൈറ്റിലും ഫസ്റ്റ് ഗ്ലിംപ്‌സും പുറത്തുവിട്ടു. ‘രണബാലി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാഹുൽ സങ്ക്രിത്യനാണ്. പത്തൊൻപതാം നൂറ്റാണ്ടിലെ യഥാർത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ നടന്ന, എന്നാൽ ചരിത്രപുസ്തകങ്ങളിൽ രേഖപ്പെടുത്താത്ത ക്രൂരതകളെയും വംശഹത്യകളെയും കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. ഹിറ്റ്‌ലറുടെ ഹോളോകോസ്റ്റിനേക്കാൾ ഭീകരമായ വംശഹത്യകളും ഇന്ത്യയിലെ സാമ്പത്തിക ചൂഷണവും ഗ്ലിംപ്‌സിൽ സൂചിപ്പിക്കുന്നുണ്ട്. സർ റിച്ചാർഡ് ടെമ്പിളിനെപ്പോലുള്ള ഉദ്യോഗസ്ഥർ ഇന്ത്യയെ എങ്ങനെയാണ് വരൾച്ചാ മേഖലയാക്കി മാറ്റിയതെന്ന വൈകാരികമായ വസ്‌തുതകളും ചിത്രം ചർച്ച ചെയ്യുന്നുണ്ടെന്നാണ് സൂചനകൾ. ചിത്രത്തിൽ ‘രണബാലി’ എന്ന പോരാളിയായി തീപ്പൊരി ലുക്കിലാണ് വിജയ് ദേവരകൊണ്ട എത്തുന്നത്. കുതിരപ്പുറത്തിരുന്ന് ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ റെയിൽവേ ട്രാക്കിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന രംഗം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. രശ്മിക മന്ദാന ‘ജയമ്മ’…
Read More » -
ഇത്തവണ ഹെൻട്രിയുടെ ഇര അഭിഷേക്…. ഗോൾഡൻ ഡക്കിൽ അഭിഷേക് ശർമ പുറത്ത്!! എട്ടു റൺസുമായി നായകനും പുറത്ത്, നാലാമനായി റിങ്കു കളത്തിൽ, ഇന്ത്യക്കുമുന്നിൽ 216 ന്റെ വിജയലക്ഷ്യമുയർത്തി ന്യൂസിലൻഡ്
വിശാഖപട്ടണം: ന്യൂസിലൻഡ് ഉയർത്തിയ 216 റൺസ് പിൻതുടരുന്ന ഇന്ത്യയ്ക്ക് ആദ്യ ബോളിൽ ആദ്യ വിക്കറ്റ് നഷ്ടം. മാറ്റ് ഹെൻട്രിയുടെ ആദ്യബോളിൽ ഓപ്പണർ അഭിഷേക് ശർമയെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഹെൻഡിയുടെ ബോളിൽ കൂറ്റനടിക്ക് ശ്രമിച്ച അഭിഷേക് ഡെവോൺ കോൺവെയുടെ കൈകളിലെത്തുകയായിരുന്നു, കഴിഞ്ഞ കളിയിൽ മലയാളി താരം സഞ്ജുവിന്റെ കുറ്റിയായിരുന്നു ഹെൻട്രി പിഴുതത്. തൊട്ടുപിന്നാലെയെത്തിയ ക്യാപ്റ്റൻ സൂര്യകുമാറിനെ ജേക്കബ് ഡഫിയാണ് പുറത്താക്കിയത്. എട്ടുറൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. അതേസമയം ബാറ്റിങ് പൊസിഷനിൽ മാറ്റം വരുത്തിയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. മുൻ കളിയിൽ മിന്നൽ പ്രകടനം പുറത്തെടുത്ത റിങ്കുവിനെ നാലാമനായി കളത്തിലിറക്കി പുതു പരീക്ഷണത്തിനൊരുങ്ങിയിരിക്കുകയാണ് നായകനും കോച്ചും. ഇന്ത്യക്കെതിരായ നാലാം ട്വന്റി 20 ക്രിക്കറ്റിൽ ആദ്യം ബാറ്റ് ചെയ്ത കിവികൾ 216 റൺസിന്റെ വിജയലക്ഷ്യമാണുയർത്തിയത്. നിശ്ചിത 20 ഓവറിൽ ന്യൂസിലൻഡ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 215 റൺസെടുത്തു. ഓപ്പണർമാർ നൽകിയ മികച്ച തുടക്കമാണ് കിവീസിന് നേട്ടമായത്. അർധസെഞ്ചുറി തികച്ച ടിം സെയ്ഫേർട്ടാണ് ടോപ് സ്കോറർ. ആദ്യ മൂന്നു മത്സരങ്ങളും…
Read More » -
‘വലതുവശത്തെ കള്ളനി’ലെ തൂവൽ പോലെ മെല്ലെ തഴുകുന്ന ലിറിക്കൽ വീഡിയോ ഗാനം പുറത്ത്, ചിത്രം 30-ന് തിയേറ്ററുകളിൽ
എത്രയൊക്കെ വളർന്നാലും എവിടെയൊക്കെ പോയാലും എന്നും എപ്പോഴും തിരിച്ചെത്താൻ കൊതിക്കുന്നൊരിടം… ഓരോരുത്തർക്കും വീട് എന്നത് എക്കാലവും സ്നേഹമാണ്, സന്തോഷമാണ്. അത്തരത്തിൽ വീടിനെ കുറിച്ച് അതിമനോഹരമായൊരു ഗാനം പുറത്തുവന്നിരിക്കുകയാണ്. ‘ഹൃദയമിതെഴുതും കഥയിലെ വീട് മഴവിൽ ചേലുള്ള വീട്…’ എന്ന് തുടങ്ങുന്ന ‘വലതുവശത്തെ കള്ളനി’ലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം ഹൃദയങ്ങള്‍ തഴുകി തലോടുന്നൊരു സുഖം ആസ്വാദകർക്ക് നൽകിയിരിക്കുകയാണ്. ജീത്തു ജോസഫ് ഒരുക്കിയിരിക്കുന്ന ചിത്രം ജനുവരി 30-നാണ് തിയേറ്ററുകളിൽ എത്താനൊരുങ്ങുന്നത്. വിഷ്ണു ശ്യാമിന്‍റെ ഈണത്തിൽ വിനായക് ശശികുമാർ എഴുതി കെ.എസ് ചിത്രയും രാജ്‍കുമാർ രാധാകൃഷ്ണനും ചേർന്ന് പാടിയിരിക്കുന്നതാണ് ഗാനം. ഗാനത്തിന്‍റെ ലിറിക്ക് വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിൽ സാമുവൽ ജോസഫ് എന്ന കഥാപാത്രമായെത്തുന്ന ജോജു ജോര്‍ജ്ജിന്‍റെ വീടിനേയും വീട്ടുകാരേയും കാണിച്ചുകൊണ്ടാണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ ആന്‍റണി സേവ്യർ എന്ന കഥാപാത്രമായിട്ടാണ് ബിജു മേനോൻ എത്തുന്നത്. സിനിമയുടെ ട്രെയിലർ ഇതിനകം ഏറെ ശ്രദ്ധ നേടി കഴിഞ്ഞിട്ടുണ്ട്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്സ്, ബെഡ്‍ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി…
Read More » -
‘മാജിക് മഷ്റൂംസി’ലെ ഫെസ്റ്റിവൽ വൈബ് പാട്ട് പുറത്ത് ; തിത്താരം മാരിപ്പെണ്ണേ…
ഫാമിലികൾക്ക് ആഘോഷിച്ച് ആസ്വദിച്ച് ഏറ്റെടുത്തിരിക്കുകയാണ് നാദിർഷയും വിഷ്ണു ഉണ്ണികൃഷ്ണനും ഒന്നിച്ച ‘മാജിക് മഷ്റൂംസ്’ എന്ന ചിത്രം. സമകാലീന സംഭവങ്ങൾ കോർത്തിണക്കി ഒരു മുഴുനീള ഫാമിലി – കോമഡി എന്‍റർടെയ്നറായാണ് ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഫെസ്റ്റിവൽ വൈബ് ഗാനം തിത്താരം മാരിപ്പെണ്ണേ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. നാദിർഷയുടെ ഈണത്തിൽ സന്തോഷ് വർമ്മയും യദുകൃഷ്ണൻ ആറും ചേർന്നെഴുതിയ ഗാനം ജാസി ഗിഫ്റ്റ്, നാദിർഷ, രഞ്ജിനി ജോസ് എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. സിനിമയുടെ പാട്ടുകളെല്ലാം ഏവരും ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. അക്ഷയ ഉദയകുമാറാണ് ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത്. മഞ്ചാടി ക്രിയേഷൻസിന്‍റെ ബാനറിൽ അഷ്റഫ് പിലാക്കൽ നിർമ്മിക്കുന്ന സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് നവാഗതനായ ആകാശ് ദേവാണ്. ഭാവന റിലീസാണ് ഡിസ്ട്രിബ്യൂഷൻ. മലയാളത്തിന്‍റെ വാനമ്പാടി കെ.എസ് ചിത്രയും റിമി ടോമിയും ആദ്യമായി ഒന്നിച്ച് പാടിയ ‘ആരാണേ ആരാണേ…’ എന്ന് തുടങ്ങുന്ന ഗാനം ചിത്രത്തിലേതായി അടുത്തിടെ പുറത്തിറങ്ങിയിരുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. ‘തലോടി…
Read More » -
‘ഹാപ്പി’യുമായി പ്രേക്ഷകരെ ഹാപ്പി ആക്കിയിട്ട് 20 വർഷങ്ങൾ! മലയാളികളുടെ സ്വന്തം അല്ലു അർജുൻ ‘ഹാപ്പി’ ഓൾഡ് ഈസ് ഗോൾഡ് ചിത്രങ്ങളുമായി താരം
ടോളിവുഡിൻ്റെ ഐക്കൺ സ്റ്റാർ, ആരാധകരുടെ സ്വന്തം ബണ്ണി തെന്നിന്ത്യൻ താരരാജാവ് അല്ലു അർജുൻ നായകനായ സൂപ്പർ ഹിറ്റ് ചിത്രം ‘ഹാപ്പി’ റിലീസായിട്ട് ഇന്നേക്ക് 20 വർഷങ്ങള്‍. തെലുങ്ക് നടനാണെങ്കിലും അല്ലുവിന് കേരളത്തിൽ നിരവധി ആരാധകരെ നേടിക്കൊടുത്തത് ‘ആര്യ’യ്ക്ക് ശേഷം ഹാപ്പി ആയിരുന്നു. അതുപോലെ തന്നെ മലയാളത്തിലെ മൊഴിമാറ്റ ചിത്രങ്ങളുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച സിനിമകളായിരുന്നു അല്ലു അർജുന്‍റേത്. അങ്ങനെ അദ്ദേഹം മലയാളികളുടെ സ്വന്തം മല്ലു അർജുനായി മാറുകയായിരുന്നു. “ഹാപ്പി എന്‍റെ യാത്രയിലെ ഏറ്റവും ആസ്വാദ്യകരമായ ചിത്രങ്ങളിൽ ഒന്നാണ്. ഈ യാത്ര മനോഹരമാക്കിയ എല്ലാ കലാകാരന്മാർക്കും സാങ്കേതിക പ്രവർത്തകർക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി.”, ഹാപ്പി ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ച് അല്ലു അർജുൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. സിനിമയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ഏവർക്കും താരം നന്ദി രേഖപ്പെടുത്തി: ഹാപ്പിയെ മനസ്സിൽ കണ്ട സംവിധായകൻ എ. കരുണാകരനോടും സഹതാരം ജനീലിയ ഡിസൂസ, മികച്ച പ്രകടനം കാഴ്ചവെച്ച മനോജ് ബാജ്പേയ് എന്നിവരോടും ഹൃദയസ്പർശിയായ ഗാനങ്ങൾ…
Read More » -
ഒഴുകിപരന്ന ചോരച്ചാലുകൾ! പോലീസ് വേഷത്തിൽ സൈജു കുറുപ്പ്, ‘ആരം’ മോഷൻ പോസ്റ്റർ പുറത്ത്
സൈജു കുറുപ്പ് പോലീസ് വേഷത്തിൽ എത്തുന്ന ‘ആരം’ സിനിമയുടെ മോഷൻ പോസ്റ്റർ പുറത്ത്. ‘ഇരവുകളിൽ മറയുവതാരോ… പെരുമഴയിൽ തിരയിവുതാരേ…’ എന്ന ഗാനത്തിന്‍റെ അകമ്പടിയോടെ എത്തിയിരിക്കുന്ന മോഷൻ പോസ്റ്റർ ഒരു ക്രൈം ത്രില്ലറാണ് ചിത്രമെന്ന സൂചന നൽകുന്നതാണ്. ജൂനൈസ് ബാബു ഗുഡ് ഹോപ്പ് അവതരിപ്പിക്കുന്ന ചിത്രം ശ്രദ്ധേയ പരസ്യ ചിത്ര സംവിധായകനായ രജീഷ് പരമേശ്വരൻ സംവിധാനം നിർവ്വഹിക്കുന്നു. സിദ്ദിഖ്, അസ്കർ അലി, സുധീഷ്, അഞ്ജു കുര്യൻ, ഷഹീൻ സിദ്ദിഖ്, ദിനേഷ് പ്രഭാകർ, ഗോകുലൻ, മനോജ് കെ.യു, വിനോദ് കെടാമംഗലം, എറിക് ആദം, മീര വാസുദേവ്, സുരഭി സന്തോഷ്, ഹരിത്, അപ്പുണ്ണി ശശി എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ജുനൈസ് ബാബു ഗുഡ് ഹോപ്പ് ആണ് നിർമ്മാണവും വിതരണവും. വിഷ്ണു രാമചന്ദ്രനാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം: ജിത്തു ദാമോദർ, എഡിറ്റർ: വി. സാജൻ, സംഗീതം: രോഹിത് ഗോപാലകൃഷണൻ, പ്രൊഡക്ഷൻ ഡിസൈനർ: ബാബു പിള്ള, പ്രൊഡക്ഷൻ കൺട്രോളർ: നികേഷ് നാരായണൻ, കോസ്റ്റ്യൂം: സുജിത്ത്…
Read More » -
തുടക്കം കുറിച്ച് പെൻസിനിമാസിന്റെ ” ഗംഗ യമുന സിന്ധു സരസ്വതി “
പുതിയ ചലച്ചിത്ര നിർമ്മാണ കമ്പനിയായ പെൻ സിനിമാസിന്റെ ബാനറിൽ ടി. ആർ ദേവൻ, രതീഷ് ഹരിഹരൻ, ബാബു നാപ്പോളി, മാർബെൻ റഹീം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “ഗംഗ യമുന സിന്ധു സരസ്വതി ” എന്ന ആന്തോളജി സിനിമയുടെ പൂജ പാലാരിവട്ടം പി.ഒ.സി ഓഡിറ്റോറിയത്തിൽ വെച്ച് ഹിറ്റുകളുടെ സംവിധായകനും നടനുമായ ലാൽ നിർവ്വഹിച്ചു. സമൂഹത്തിന്റെ വ്യത്യസ്ത മേഖലയിലൂടെ സഞ്ചരിക്കുന്ന നാല് വനിതകളുടെ കഥ പറയുന്ന ഈ ചിത്രത്തിന് ഭാരതത്തിലെ പുണ്യ നദികളുടെ പേരാണ് നൽകിയിരിക്കുന്നത്. സാജു നവോദയ (പാഷാണം ഷാജി), ലാൽ പ്രിയൻ,പ്രശാന്ത് കാഞ്ഞിരമറ്റം,ഷിജു അഞ്ചുമന എന്നിവരാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പൂജാ ചടങ്ങിൽ സംവിധായകനും നടനുമായ ജോണി ആൻ്റണി, സോഹൻലാൽ,അമ്മയുടെ ജനറൽ സെക്രട്ടറിയായ കുക്കു പരമേശ്വരൻ,മറ്റ് പ്രമുഖ വ്യക്തിത്വങ്ങളായ ദീപ്തിമേരി വർഗ്ഗീസ്, അഭിജ ശിവകല, സാജൻ പള്ളുരുത്തി, ശശികല മേനോൻ തുടങ്ങി നിരവധി ആളുകളും പങ്കെടുത്തു. മലയാള സിനിമയിലെ നിരവധി താരങ്ങളും പുതുമുഖങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിൻ്റെ ഷൂട്ടിംഗ്…
Read More » -
റിലയൻസ് ജിയോ കേരളത്തിൽ എ ഐ റെഡി സ്കൂൾ കാമ്പയിൻ തുടങ്ങി
കൊച്ചി, : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാലഘട്ടത്തിനായി സ്കൂൾ വിദ്യാർത്ഥികളെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ, ഡിജിറ്റൽ വിദ്യാഭ്യാസ പദ്ധതിയായ ‘എ ഐ റെഡി സ്കൂൾ’ കാമ്പയിൻ റിലയൻസ് ജിയോ കേരളത്തിൽ ആരംഭിച്ചു. സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും ഉൾപ്പെടുത്തി ജിയോ എ ഐ ക്ലാസ്‌റൂം പദ്ധതിയിലൂടെ എ ഐ പരിശീലനം നൽകുന്നതിനാ ണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. രാജ്യമെമ്പാടുമുള്ള സ്കൂളുകൾ എ ഐ അധിഷ്ഠിത പഠനം വേഗത്തിൽ ക്ലാസ്‌റൂമുകളിൽ ഉൾപ്പെടുത്തുന്ന സാഹചര്യത്തിൽ, വിദ്യാഭ്യാസ മേഖലയിലെ പഠനരീതികളിൽ വലിയ മാറ്റമാണ് ഉണ്ടാകുന്നത്. ജിയോ എ ഐ ക്ലാസ്‌റൂം മുഖേന വിദ്യാഭ്യാസ സ്ഥാപനങ്ങൾ അധ്യാപകരെയും വിദ്യാർത്ഥികളെയും അടിസ്ഥാന എ ഐ നൈപുണ്യങ്ങളിൽ പരിശീലിപ്പിച്ച്, അവരെ യഥാർത്ഥ എ ഐ-റെഡി സ്കൂളുകളാക്കി മാറ്റുകയാണ്. ഈ സംരംഭത്തിന്റെ ഭാഗമായി, ജിയോ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എ ഐ ഫൗണ്ടേഷൻ കോഴ്സ് നടപ്പിലാക്കി അധ്യാപകരെയും വിദ്യാർത്ഥികളെയും പ്രായോഗിക എ ഐ കഴിവുകളും യാഥാർത്ഥ്യ ജീവിതത്തിലെ ഉപയോഗജ്ഞാനവും കൈവരിക്കാനുള്ള പരിശീലനം നൽകുന്നു. ഈ കാമ്പയിൻ…
Read More »
