TRENDING
-
ഇന്ത്യൻ ഫുട്‌ബോള്‍ ടീമിന്റെ ജിപിഎസ് വസ്ത്രങ്ങള്‍ മോഷണം പോയി
ന്യൂഡൽഹി: സെപ്റ്റംബറിൽ ചൈനയിലെ ഹാങ്ചോയിൽ നടന്ന ഏഷ്യൻ ഗെയിംസ് കഴിഞ്ഞുള്ള വിമാനയാത്രയ്ക്കിടെ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ജിപിഎസ് വസ്ത്രങ്ങൾ (ജിപിഎസ് വെസ്റ്റ്) നഷ്ടപ്പെട്ടു. ഇതോടെ ഖത്തറിൽ നടന്ന എഎഫ്സി ഏഷ്യൻ കപ്പ് മത്സരങ്ങളിൽ ജിപിഎസ് ഘടിപ്പിക്കാതെയാണു ടീം കളത്തിലിറങ്ങിയത്. ഏഷ്യൻ കപ്പിലെ 3 മത്സരങ്ങളും തോറ്റതിനു പിന്നാലെ കോച്ച് ഇഗോർ സ്റ്റിമാച്ച് നൽകിയ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. ജിപിഎസ് ഇല്ലാത്തതു ടീമിന്റെ ആത്മവിശ്വാസത്തെയും പ്രകടനത്തെയും ബാധിച്ചുവെന്നും കോച്ചിന്റെ റിപ്പോർട്ടിൽ പറയുന്നു. ഏഷ്യൻ ഗെയിംസിനു ശേഷമുള്ള വിമാനയാത്രയിലാണ് ജിപിഎസ് മേൽവസ്ത്രങ്ങളും അനുബന്ധ സാങ്കേതിക ഉപകരണങ്ങളും നഷ്ടമായത്. 4 എയർലൈൻ കമ്പനികളുടെ വിമാനങ്ങളിലായാണ് ടീം സഞ്ചരിച്ചത്. ഇവരെയെല്ലാം ബന്ധപ്പെട്ടുവെങ്കിലും ഇവ കണ്ടെത്താനായില്ല.
Read More » -
ഒന്നാം സ്ഥാനം തിരിച്ചു പിടിക്കണം; ഐഎസ്‌എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് x ഒഡീഷ എഫ്സി മത്സരം
ഭൂവനേശ്വർ: ഐഎസ്എൽ 10-ാം സീസണിലെ 13-ാം റൗണ്ട് മത്സരത്തിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ്സിയെ നേരിടും.ഒഡീഷ കലിംഗ സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30-നാണ് മാച്ച്. കൊച്ചിയില്‍ വെച്ച് ആദ്യ മത്സരം 2- 1 ന് വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാകും ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നത്.ഇതുവരെയുള്ള 12 മത്സരങ്ങളില്‍ എട്ട് വിജയവുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി നിലവിൽ രണ്ടാം സ്ഥാനത്താണുള്ളത്.27 പോയിന്റുള്ള ഗോവയാണ് ഒന്നാമത്.26 പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. അതേസമയം വിടാതെ പിന്തുടരുന്ന താരങ്ങളുടെ പരിക്ക് ഇവാൻ ആശാന് തല വേദന സൃഷ്ടിക്കും എന്നതില്‍ സംശയമില്ല. സീസണ്‍ തുടങ്ങുന്നതിനു മുൻപേ തന്നെ ജോഷ്വാ സെട്ടിരിയോയെ ബ്ലാസ്റ്റേഴ്സിന് നഷ്ടമായി. പിന്നിട് പരിക്കുകളുടെ ഘോഷയാത്ര തന്നെ ആയിരുന്നു ടീമിൽ. വളരെ പ്രതീക്ഷയോടെ സൈൻ ചെയ്ത ഐബൻഭ ഡോഹ്ലിംഗ്, വിശ്വസ്തനായ മിഡ്ഫീല്‍ഡർ ജീക്‌സണ്‍, മലയാളി താരം വിപിൻ, ജീക്സണ്‍ സിങിന് പകരം കൊണ്ടുവന്ന ഫ്രെഡി ലല്ലാവ്മ, ടീമിന്റെ നെടും തൂണും ക്യാപ്റ്റ്നുമായ അഡ്രിയാൻ ലൂണ തുടങ്ങിയവരെല്ലാം പരിക്കേറ്റ് വിശ്രമത്തിലാണ്.ഇതിന് പിന്നാലെയാണ് ക്വാമി പെപ്രയുടെ…
Read More » -
ഐഎസ്‌എല്ലില്‍ എഫ് സി ഗോവ വീണ്ടും ഒന്നാംസ്ഥാനത്തേക്ക്
ഹൈദരാബാദ് എഫ്സിയെ തോല്‍പ്പിച്ചുകൊണ്ട് ഐഎസ്‌എല്ലില്‍ എഫ് സി ഗോവ വീണ്ടും ഒന്നാംസ്ഥാനത്തേക്ക് എത്തി. ഇന്നലെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു എഫ് സി ഗോവയുടെ വിജയം. ആദ്യ 30 മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഗോവ രണ്ടു ഗോളുകള്‍ക്ക് മുന്നിലെത്തിയിരുന്നും കാർലോസ് മാർട്ടിനെസ്സ് ആണ് രണ്ടു ഗോളുകളും നേടിയത്. ഏഴാം മിനിറ്റില്‍ ബ്രണ്ടന്റെ അസിസ്റ്റല്‍ എന്നായിരുന്നു ആദ്യ ഗോള്‍. പിന്നീട് 30ആം മിനിറ്റില്‍ ജയ് ഗുപ്ത നല്‍കിയ പാസില്‍ നിന്ന് രണ്ടാം ഗോളും നേടി. മുൻ ചാമ്പ്യൻമാരായ ഹൈദരാബാദിന് ഈ സീസണിൽ ഒരു വിജയം പോലും ഇതുവരെ നേടാനായിട്ടില്ല.അതേസമയം ഇന്ന് ഒഡീഷയ്ക്കെതിരായ മത്സരത്തിൽ വിജയിച്ചാല്‍ കേരള ബ്ലാസ്റ്റേഴ്സിന് ഒന്നാം സ്ഥാനം തിരികെ പിടിക്കാം.
Read More » -
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ യൂറോളജിസ്റ്റ് ഒഴിവ്
കോഴിക്കോട്: ചെറുവണ്ണൂരിലെ ‘കോയാസ്’ ആശുപത്രിയിൽ യൂറോളജിസ്റ്റ് ഒഴിവ്. കൂടുതൽ വിവരങ്ങൾക്ക്: Koyas Hospital, Cheruvannur, Calicut Interested candidates, please submit your resume to [email protected] #koyashospital #feroke #hiringnow #careers #jobopportunity #interviews #urology #urologist #healthcarejobs #kerala
Read More » -
ഐ.എസ്.എല്‍: ജംഷഡ്പുര്‍ -നോര്‍ത്ത് ഈസ്റ്റ് മത്സരം സമനിലയില്‍
ജംഷഡ്പുർ: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളില്‍ ബുധനാഴ്ച നടന്ന ജംഷഡ്പുർ എഫ്.സി -നോർത്ത് ഈസ്റ്റ് യുനൈറ്റഡ് മത്സരം ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ കലാശിച്ചു. 33ാം മിനിറ്റില്‍ ജംഷഡ്പുർ ആണ് ആദ്യം മുന്നിലെത്തിയത്. ഇംറാൻ ഖാൻ ബോക്സിന് മധ്യത്തില്‍നിന്ന് പായിച്ച ഷോട്ട് നേരെ നോർത്ത് ഈസ്റ്റിന്റെ വലയില്‍ പതിക്കുകയായിരുന്നു. 66ാം മിനിറ്റില്‍ ജിതില്‍ മടത്തിലില്‍നിന്ന് പാസ് സ്വീകരിച്ച് ബോക്സിന് പുറത്തുനിന്ന് മുഹമ്മദ് അലി ബിമാമിർ തൊടുത്ത ഒരു വലംകാല്‍ ഷോട്ട് ജംഷഡ്പുർ ഗോള്‍ കീപ്പറെ കീഴ്പ്പെടുത്തിയതോടെ മത്സരം (1-1) സമനിലയിൽ ആകുകയായിരുന്നു.
Read More » -
ഐ ലീഗ് ക്ലബായ ഐസാളിന്റെ താരത്തെ റാഞ്ചി കേരള ബ്ലാസ്റ്റേഴ്‌സ്
കൊച്ചി: ഐ ലീഗ് ക്ലബായ ഐസാളിന്റെ താരവുമായി ബ്ലാസ്റ്റേഴ്സ് കരാറില്‍ എത്തിയതായി റിപ്പോർട്ട്.യുവതാരം അമാവിയ ലാല്‍തന്മാവിയയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. 21കാരനായ താരം ദീർഘകാല കരാറിലാണ് ബ്ലാസ്റ്റേഴ്സില്‍ എത്തുക. അടുത്ത സീസണ്‍ ആരംഭത്തില്‍ ആകും അമാവിയ ലാല്‍തന്മാവിയ ബ്ലാസ്റ്റേഴ്സില്‍ എത്തുക. താരം ഈ സീസണ്‍ അവസാനം വരെ ഐസാളില്‍ തന്നെ കളിക്കും. വിങ്ങറായ അമാവിയ അറ്റാക്കില്‍ വിവിധ പൊസിഷനില്‍ കളിക്കാൻ കഴിവുള്ള താരമാണ്.
Read More »