Sports

ഇന്ത്യന്‍ ബാറ്റിംഗിനെതിരേ സാധാരണ പേസ് ബൗളിംഗ് പോരാ ; ഒരു വര്‍ഷമായി ടീമിലില്ലാത്ത മിച്ചല്‍ സ്റ്റാര്‍ക്കിനെ തിരിച്ചുവിളിച്ചു ഓസ്‌ട്രേലിയ ; ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ടീമുകളെ പ്രഖ്യാപിച്ചു

സിഡ്നി: ഇന്ത്യയ്‌ക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമുകളെ പ്രഖ്യാപിച്ചു ഓസ്‌ട്രേലിയ. ഒക്ടോബര്‍ 19 മുതല്‍ മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും മെന്‍ ഇന്‍ ബ്ലൂ കളിക്കും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മുന്‍ പരമ്പരയില്‍ നിന്ന് ഓസ്‌ട്രേലിയ ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ ഓണ്‍, മാത്യു റെന്‍ഷാ എന്നിവര്‍ ഏകദിന ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ആരോണ്‍ ഹാര്‍ഡി, മാത്യു കുഹ്നെമാന്‍, മാര്‍നസ് ലാബുഷാഗ്നെ എന്നിവരാണ് പറുത്തായത്.

മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തിരിച്ചുവരവാണ് പ്രത്യേകത. ടി20 മത്സരങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച മിച്ച്വല്‍ സ്റ്റാര്‍ക്ക്, 2024 നവംബറിലാണ് അവസാനമായി ഏകദിനം കളിച്ചത്. മെന്‍ ഇന്‍ ബ്‌ളൂവിനെതിരേ മിച്ച്വല്‍ ഓവനും മാത്യു റെന്‍ഷായും ഈ കാമ്പെയ്നില്‍ അവരുടെ ഏകദിന അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അഡലെയ്ഡ് ഓവലില്‍ ക്വീന്‍സ്ലാന്‍ഡിനെതിരായ സൗത്ത് ഓസ്‌ട്രേലിയയുടെ ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തില്‍ കളിക്കുന്നതിനാല്‍ ഏകദിനത്തില്‍ വിക്കറ്റ് കീപ്പര്‍ അലക്സ് കാരി കളിക്കില്ല.

Signature-ad

മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), സേവ്യര്‍ ബാര്‍ട്ട്ലെറ്റ്, അലക്സ് കാരി, കൂപ്പര്‍ കോണോളി, ബെന്‍ ഡ്വാര്‍ഷൂയിസ്, നഥാന്‍ എല്ലിസ്, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മിച്ചല്‍ ഓവന്‍, മാത്യു റെന്‍ഷാ, മാത്യു ഷോര്‍ട്ട്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ എന്നിവരാണ് ഏകദിന ടീമില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ട്വന്റി20 ടീമില്‍, ഓസ്ട്രേലിയ അലക്സ് കാരിക്കും ജോഷ് ഫിലിപ്പിനും വിശ്രമം നല്‍കി, അതേസമയം നഥാന്‍ എല്ലിസും ജോഷ് ഇംഗ്ലിസും തിരിച്ചെത്തി. ന്യൂസിലന്‍ഡിനെതിരായ ടി20ഐ പരമ്പരയ്ക്ക് മുമ്പ് സംഭവിച്ച കൈത്തണ്ടയിലെ പരിക്ക് കാരണം മാക്സ്വെല്ലിനെ ഇന്ത്യയ്ക്കെതിരായ ടി20ഐ പരമ്പരയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നവംബറില്‍ നടക്കുന്ന മാര്‍ക്വീ ആഷസിനായി തയ്യാറെടുക്കാന്‍ സമയം നല്‍കുന്നതിനായി കാമറൂണ്‍ ഗ്രീനിനെയും ടി20 ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ഷോണ്‍ ആബട്ട്, സേവ്യര്‍ ബാര്‍ട്ട്ലെറ്റ്, ടിം ഡേവിഡ്, ബെന്‍ ഡ്വാര്‍ഷുയിസ്, നഥാന്‍ എല്ലിസ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യു കുഹ്നെമാന്‍, മിച്ചല്‍ ഓവന്‍, മാത്യു ഷോര്‍ട്ട്, മാര്‍ക്കസ് സ്റ്റോയിനിസ്, ആദം സാംപ എന്നിവരാണ് ആദ്യ രണ്ട് ടി20 മത്സരങ്ങളില്‍ കളിക്കുക.

Back to top button
error: