TRENDING
-
പ്ലസ് ടുക്കാര്‍ക്ക് പ്രതിരോധ മന്ത്രാലയത്തില്‍ തൊഴിലവസരം; 80,000ത്തിന് മുകളില്‍ ശമ്ബളം
ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം ഇപ്പോള്‍ സ്‌റ്റെനോഗ്രാഫര്‍ ഗ്രേഡ്-II, സീനിയര്‍ സ്റ്റോര്‍ കീപ്പര്‍ പോസ്റ്റുകളിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് കുറഞ്ഞത് 2 വര്‍ഷത്തെ പ്രൊബേഷനില്‍ ഉള്‍പ്പെടുത്തും. തസ്തിക& ഒഴിവ് ഇന്ത്യന്‍ പ്രതിരോധ വകുപ്പിലേക്ക് സ്റ്റെനോഗ്രാഫര്‍ ഗ്രേഡ്- II, സീനിയര്‍ സ്റ്റോര്‍ കീപ്പര്‍ റിക്രൂട്ട്‌മെന്റ്. സ്റ്റെനോഗ്രാഫര്‍ പോസ്റ്റില്‍ 3 ഒഴിവുകളും, സ്‌റ്റോര്‍കീപ്പര്‍ പോസ്റ്റില്‍ 1 ഒഴിവുമാണുള്ളത്. യോഗ്യത അംഗീകൃത ബോര്‍ഡിന് കീഴില്‍ നിന്നോ, യൂണിവേഴ്‌സിറ്റിയില്‍ നിന്നോ പ്ലസ് ടുവോ തത്തുല്യ യോഗ്യതയാണ് അടിസ്ഥാന യോഗ്യത. കൂടാതെ, സ്‌റ്റെനോഗ്രാഫര്‍ ഗ്രേഡ്- II ഒരു മിനുട്ടില്‍ 80 വാക്കുകളില്‍ കുറയാതെ ടൈപ്പ് ചെയ്യാന്‍ സാധിക്കണം. ട്രാന്‍സ്‌ക്രിപ്ഷന്‍- 50 മിനുട്ട് (ഇംഗ്ലീഷ്), 65 മിനുട്ട് (ഹിന്ദി) കമ്ബ്യൂട്ടറില്‍ ചെയ്യാന്‍ സാധിക്കണം. സീനിയര്‍ സ്റ്റോര്‍ കീപ്പര്‍ മെറ്റീരിയല്‍ മാനേജ്‌മെന്റില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സും, സ്‌റ്റോര്‍ കീപ്പിങ്/ അക്കൗണ്ടന്‍സിയില്‍ കുറഞ്ഞത് 2 വര്‍ഷത്തെ പരിചയവുമുണ്ടായിരിക്കണം. പ്രായപരിധി 18 വയസിനും, 27 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒബിസി,…
Read More » -
തകര്‍പ്പൻ സെഞ്ചുറിയുമായി സച്ചിൻ ബേബിയും അക്ഷയ് ചന്ദ്രനും;ആന്ധ്രക്കെതിരെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടി കേരളം
വിജയനഗരം: സച്ചിൻ ബേബിയുടെയും അക്ഷയ് ചന്ദ്രന്റെയും സെഞ്ചുറികളുടെ മികവില്‍ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ആന്ധ്രക്കെതിരെ കേരളത്തിന് കൂറ്റൻ ഒന്നാം ഇന്നിങ്‌സ് ലീഡ്. ആന്ധ്രയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 272 റണ്‍സിന് മറുപടിയായി മൂന്നാം ദിനം കേരളം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 514 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയർ ചെയ്തു.242 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് കേരളം നേടിയത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ കേരളത്തിനായി സച്ചിൻ ബേബിയാണ് ആദ്യം സെഞ്ചുറിയിലെത്തിയത്. രണ്ടാം ദിനം 87 റണ്‍സെടുത്തിരുന്ന സച്ചിൻ 113 റണ്‍സെടുത്ത് പുറത്തായി. മനീഷ് ഗോല്‍മാരുവിന്റെ പന്തില്‍ സച്ചിനെ കെ നിതീഷ് കുമാർ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. സെഞ്ചുറി നേടിയതോടെ സച്ചിൻ ബേബി രഞ്ജി സീസണിലെ റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ഏഴ് മത്സരങ്ങളില്‍ നാലു സെഞ്ചുറിയും നാല് ഫിഫ്റ്റിയും അടക്കം 822 റണ്‍സാണ് ഈ സീസണില്‍ സച്ചിൻ അടിച്ചെടുത്തത്.860 റണ്‍സടിച്ച റിക്കി ഭൂയി മാത്രമാണ് റണ്‍വേട്ടയില്‍ സച്ചിന്…
Read More » -
ഒന്നാം സ്ഥാനത്ത് നിന്നിരുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇനി അവസാന ആറിൽ വരാൻ പെടാപ്പാട് പെടേണ്ടി വരും
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഡിസംബറിലെ ആദ്യ ഘട്ടം അവസാനിച്ചപ്പോള്‍ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന ടീമായിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സ്. എന്നാല്‍ ജനുവരി ഇടവേളയ്ക്ക് ശേഷം ലീഗ് പുനരാരംഭിച്ചപ്പോള്‍ തിരിച്ചടികള്‍ മാത്രമാണ് ടീമിനെ തേടി എത്തുന്നത്. തുടര്‍ച്ചയായി മൂന്നു തോല്‍വികളുമായി നിലംതൊടാതെ നിന്ന ചെന്നൈയ്ന്‍ എഫ്‌സിയോട് അവരുടെ നാട്ടില്‍ പോയി നാണംകെട്ടതോടെ ഈ വര്‍ഷത്തെ മൂന്നാമത്തെ തുടര്‍തോല്‍വിയാണ് ഇവാന്‍ വുക്കുമനോവിച്ചിന്റെ ടീം ഏറ്റുവാങ്ങിയത്. ഈ തോല്‍വിയോടെ ഒന്നില്‍ നിന്ന് ടീം ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ നാലില്‍ എത്തി നില്‍ക്കുന്നു. 15 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുണ്ടെങ്കിലും നാലാംസ്ഥാനം സുരക്ഷിതമല്ല. അഞ്ചാംസ്ഥാനത്തുള്ള മുംബൈ സിറ്റി 25 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. മുംബൈ അടുത്ത കളികള്‍ ജയിച്ച് ബ്ലാസ്റ്റേഴ്‌സിനെ അഞ്ചിലേക്ക് വീഴ്ത്താനാണ് സാധ്യത. പ്ലേഓഫിലേക്ക് ആറു ടീമുകള്‍ക്ക് സാധ്യത ഉണ്ടെന്നതാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഒരേയൊരു ആശ്വാസം. നിലവില്‍ ആറാംസ്ഥാനത്ത് നില്‍ക്കുന്ന ജെംഷഡ്പൂര്‍ എഫ്‌സിയും മഞ്ഞപ്പടയും തമ്മിലുള്ള വ്യത്യാസം 7 പോയിന്റ് മാത്രമാണെന്നതും ചങ്കിടിപ്പേറ്റുന്നു. ഏഴു മുതല്‍…
Read More » -
മോഹൻ ബഗാന് ജയം, രണ്ടാമത്
കൊൽക്കത്ത: ഐ.എസ്.എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 4-2ന് കീഴടക്കി മോഹൻ ബഗാൻ സൂപ്പർ ജയിന്റ്സ് പോയിന്റ് ടേബിളില്‍ രണ്ടാമതെത്തി. ബഗാന്റെ തട്ടകമായ സാള്‍ട്ട് ലേക്കില്‍ നടന്ന മത്സരത്തില്‍ തുടക്കത്തില്‍ ഗോള്‍ വഴങ്ങിയ ശേഷമായിരുന്നു ബഗാന്റെ വിജയക്കുതിപ്പ്. ലിസ്റ്റണ്‍ കൊളാക്കൊ, ജേസണ്‍ കമ്മിംഗ്സ്, ദിമിത്രി പെട്രാറ്റോസ്, മലയാളി താരം സഹല്‍ അബ്ദുള്‍ സമദ് എന്നിവരാണ് ബഗാന്റെ സ്കോറർമാർ. ടോമി ജുറിക്കാണ് പെനാല്‍റ്റിയില്‍ നിന്നുള്‍പ്പെടെ നോർത്ത് ഈസ്റ്റിന്റെ രണ്ട് ഗോളുകളും നേടിയത്. ബഗാന് 14മത്സരങ്ങളില്‍ നിന്ന് 29 പോയിന്റാണുളളത്. ഏഴാമതുള്ള നോർത്ത് ഈസ്റ്റിന് 16 പോയിന്റും.
Read More » -
ഉദ്യോഗാർഥികള്‍ക്ക് റെയില്‍വേയില്‍ ബംപർ അവസരം;9000 ഒഴിവുകളിലേക്ക് നിയമനം
ഉദ്യോഗാർഥികള്‍ക്ക് റെയില്‍വേയില്‍ ബംപർ അവസരം. റെയില്‍വേ റിക്രൂട്ട്‌മെൻ്റ് ബോർഡ് (RRB) ടെക്‌നീഷ്യൻ ഗ്രേഡ് 3, ടെക്നീഷ്യൻ ഗ്രേഡ് 1 സിഗ്നല്‍ എന്നീ തസ്തികകളിലേക്ക് റിക്രൂട്ട്‌മെൻ്റിന് റെയില്‍വേ ഒരുങ്ങുന്നു. 9000 ഒഴിവുകളിലേക്കാണ് നിയമനം. റിപ്പോർട്ടുകള്‍ പ്രകാരം, ഓണ്‍ലൈൻ അപേക്ഷാ പ്രക്രിയ 2024 മാർച്ച് ഒമ്ബതിന് ആരംഭിക്കും. ഒഴിവുകള്‍ ടെക്നീഷ്യൻ ഗ്രേഡ് 3 – 7900 ടെക്നീഷ്യൻ ഗ്രേഡ് 1 സിഗ്നല്‍ – 1100 ആകെ – 9000 ടെക്നീഷ്യൻ ശമ്ബളം ടെക്‌നീഷ്യൻ തസ്തികകള്‍ക്ക് കഴിവുകളും ഉത്തരവാദിത്തങ്ങളും അടിസ്ഥാനമാക്കി വ്യത്യസ്ത ശമ്ബള സ്കെയിലാണുള്ളത്. പ്രതീക്ഷിക്കുന്ന ശമ്ബളം ഇങ്ങനെയാണ്. ടെക്നീഷ്യൻ ഗ്രേഡ് 1 സിഗ്നല്‍ – ശമ്ബള സ്കെയില്‍ 5 പ്രകാരം 29200 രൂപ. ടെക്നീഷ്യൻ ഗ്രേഡ് 3 – ശമ്ബള സ്കെയില്‍ 2 പ്രകാരം 19900. യോഗ്യത വിദ്യാഭ്യാസ യോഗ്യത: നിർദിഷ്ട ടെക്നീഷ്യൻ തസ്തികയെ ആശ്രയിച്ച് യോഗ്യത വ്യത്യാസപ്പെടുന്നു. ഐടിഐ ട്രേഡ് സർട്ടിഫിക്കറ്റ് ഉള്ള മെട്രിക്കുലേഷൻ (ക്ലാസ് 10) മുതല്‍ എൻജിനീയറിംഗില്‍ ഡിപ്ലോമ അല്ലെങ്കില്‍…
Read More » -
കപിൽ ദേവ് വയനാട്ടിൽ
വയനാട്:ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ് വയനാട്ടിൽ.ആദ്യമായി വയനാട്ടിലെത്തിയ ക്രിക്കറ്റ് ഇതിഹാസം കപിൽദേവിന് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ ഊഷ്മള സ്വീകരണം നൽകി കേരള ക്രിക്കറ്റ് അസോസിയേഷൻ. വളർന്നുവരുന്ന ക്രിക്കറ്റ് താരങ്ങൾക്ക് വലിയ അനുഗ്രഹമാണ് വയനാട്ടിലെ മനോഹരമായ കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം എന്ന് കപിൽദേവ് പറഞ്ഞു
Read More »