Breaking NewsKeralaLead NewsNEWSSports

ടിവിയില്‍ കണ്ടിരുന്ന ഗ്രൗണ്ടില്‍ കളിക്കാനിറങ്ങി കുട്ടികള്‍; ചാവക്കാട്ടെ സര്‍ക്കാര്‍ സ്‌കൂള്‍ വേറെ ലെവല്‍; ഒരുക്കിയത് ഫിഫ അംഗീകാരമുള്ള ഫുട്‌ബോള്‍ ടര്‍ഫ്

തൃശൂര്‍: ചാവക്കാട് സര്‍ക്കാര്‍ സ്‌കൂളില്‍ രാജ്യാന്തര നിലവാരത്തോടെ ഫുട്‌ബോള്‍ ടര്‍ഫ് ഒരുങ്ങി. ചാവക്കാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ടര്‍ഫ് നിര്‍മിച്ചിരിക്കുന്നത്.
ഇത് പല സ്ഥലത്തും കാണുന്നതുപോലെ വെറുമൊരു ടര്‍ഫ് അല്ല. സംഭവം ശരിക്കും ഇന്റര്‍നാഷണല്‍ ആണ്. ചാവക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൈതാനിയാണ് ഒന്നേമുക്കാല്‍ കോടി രൂപ ചെലവിട്ട് അന്താരാഷ്ട്ര നിലവാരത്തിലുള്ള ടര്‍ഫാക്കി മാറ്റിയിരിക്കുന്നത്.

മറ്റു പല സ്‌കൂളിനുമില്ലാത്ത സൗകര്യം ലഭിച്ചതിന്റെ ആവേശത്തിലാണ് കുട്ടികള്‍. ടിവിയില്‍ മാത്രം കണ്ടിരുന്ന ഗ്രൗണ്ടാണ് തങ്ങള്‍ക്ക് സ്വന്തമായിരിക്കുന്നത് എന്ന കാര്യം ചിലര്‍ ഇനിയും വിശ്വസിച്ചിട്ടില്ല. കൂടുതല്‍ സഹപാഠികള്‍ ഗ്രൌണ്ടിലിറങ്ങുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴത്തെ കളിക്കാര്‍. കല്ലും മണ്ണും നിറഞ്ഞ മൈതാനത്തിന്റെ രൂപവും ഭാവവും മാറുമ്പോള്‍ അവരുടെ ഫുട്‌ബോള്‍ കളിയും ഇനി വേറെ ലെവലാകും.

Signature-ad

 

Back to top button
error: