ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി ; ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി തികക്കുന്ന ബാറ്റര്‍വുമണ്‍, സ്മൃതി മന്ദന കുതിപ്പ് തുടരുന്നു

മുംബൈ: വനിതാ ലോകകപ്പില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഇന്ത്യന്‍ ഓപ്പണിങ് ബാറ്റര്‍ സ്മൃതി മന്ദാനയുടെ മികവില്‍ വീണത് അനേകം റെക്കോഡുകള്‍. ന്യൂസിലാന്‍ഡിനെതിരെ നവി മുംബൈയില്‍ വെച്ച് നടക്കുന്ന നിര്‍ണയക മത്സരത്തില്‍ 95 പന്തില്‍ 109 റണ്‍സാണ് സ്മൃതി മന്ദന നേടിയത്. ഇതോടെ ഒരുപിടി റെക്കോര്‍ഡാണ് മന്ദാന തംന്റെ പേരില്‍ കുറിച്ചത്.
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി തികക്കുന്ന ബാറ്ററെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി തികക്കുന്ന താരങ്ങളില്‍ ഒരാളാകാനും സാധിച്ചു. ഏകദിന കരിയറിലെ 14ാം സെഞ്ച്വറി തികച്ച താരം ഈ ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ ശതകം തികച്ചവരില്‍ രണ്ടാമതാണ്. 15 സൈഞ്ച്വറികളുള്ള ഓസ്ട്രേലിയന്‍ ഇതിഹാസ ബാറ്റര്‍ മെഗ് ലാന്നിങ്ങാണ് ഏകദിനത്തില്‍ സ്മൃതിക്ക് മുന്നിലുള്ളത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരങ്ങളില്‍ മെഗ് ലാന്നിങ്ങിനൊപ്പമെത്താനും സ്മൃതിക്ക് സാധിച്ചു. 17 സെഞ്ച്വറിയാണ് മന്ദാന അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്വന്തമാക്കിയത്. 95 പന്തില്‍ 10 ഫോറും നാല് സിക്സറുമടിച്ചാണ് മന്ദാന 109 റണ്‍സ് നേടിയത്. ഓപ്പണിങ് പങ്കാളിയായ പ്രതീക റാവല്‍ 134 പന്തില്‍ നിന്നും 13 ഫോറും രണ്ട് സിക്സറുമുള്‍പ്പടെ 122 റണ്‍സ് സ്വന്തമാക്കി.






