Breaking NewsSports

സംസ്ഥാന സ്‌കൂള്‍ കായികമേള : പാലക്കാടുകാരന്‍ നിവേദ് കൃഷ്്ണ വേഗരാജാവ്, ആദിത്യ അജി വേഗറാണി ; ജൂനിയര്‍ 100 മീറ്ററില്‍ മീറ്റ് റെക്കോഡ് ഇട്ട് ആലപ്പുഴക്കാരന്‍ അതുല്‍

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാടുകാരന്‍ നിവേദ് കൃഷ്്ണ വേഗരാജാവായപ്പോള്‍ മലപ്പുറംകാരി ആദിത്യ അജി വേഗറാണിയായി. 10.79 സെക്കന്റിലായിരുന്നു ചിറ്റൂര്‍ ജിഎച്ചഎസ്എസ്് സ്‌കൂളിലെ നിവേദ് ഒന്നാമത് എത്തിയത്.

മലപ്പുറം നാവാമുകുന്ദ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ആദിത്യ അജി 12.11 സെക്കന്റിലാണ് വേഗറാണിയായി മാറിയത്. കഴിഞ്ഞതവണ ജൂനിയര്‍ വിഭാഗത്തില്‍ നിവേദ് സ്വര്‍ണം നേടിയിരുന്നു. നേരത്തേ ജൂനിയര്‍ 100 മീറ്ററില്‍ ആലപ്പുഴക്കാരന്‍ അതുല്‍ മീ്റ്റ് റെക്കോഡോടെ സ്വര്‍ണ്ണം നേടിയിരുന്നു. 10.81 സെക്കന്റ് കൊണ്ട് 1988 ല്‍ ജിവിരാജയുടെ രാംകുമാറിന്റെ റെക്കോഡ് അതുല്‍ തിരുത്തി.

Signature-ad

ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ കോഴിക്കോട് ജില്ലയുടെ ദേവനന്ദയാണ് സ്വര്‍ണം നേടിയത്. കോഴിക്കോട് സെന്റ് ജോസഫ് ഒട പുല്ലൂരാംപാറയിലെ വിദ്യാര്‍ത്ഥിനിയാണ് ദേവനന്ദ.

Back to top button
error: