TRENDING
-
ഫിഫ ലോകകപ്പ്: റൗണ്ട് രണ്ടാംപാദ മത്സരത്തില്‍ ഇന്ത്യ നാളെ അഫ്ഗാനിസ്ഥാനെ നേരിടും
ന്യൂഡൽഹി: ഫിഫ ലോകകപ്പ് രണ്ടാം റൗണ്ട് രണ്ടാംപാദ മത്സരത്തില്‍ ഇന്ത്യ നാളെ അഫ്ഗാനിസ്ഥാനെ നേരിടും.ആസാമിലെ ഗോഹട്ടിയിലാണ് മത്സരം. ഗ്രൂപ്പ് എയില്‍ അഫ്ഗാനിസ്ഥാനെതിരേ സൗദി അറേബ്യയില്‍ വെള്ളിയാഴ്ച നടന്ന മത്സരം ഗോള്‍രഹിത സമനിലയായിരുന്നു. ഗ്രൂപ്പ് എയില്‍ ഒരു ജയവും ഒരു സമനിലയും ഒരു തോല്‍വിയുമുള്ള ഇന്ത്യ ഖത്തറിനു പിന്നില്‍ രണ്ടാം സ്ഥാനത്താണ്. ഇതുവരെ ഒരു ജയം പോലുമില്ലാത്ത അഫ്ഗാൻ നാലാമതാണ്. കുവൈത്താണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യൻ നായകൻ സുനില്‍ ഛേത്രി ഇന്ത്യൻ കുപ്പായത്തിലിങ്ങുന്ന 150-ാമത്തെ മത്സരത്തിനാകും ഗോഹട്ടി സാക്ഷ്യം വഹിക്കുക.
Read More » -
ജയിച്ച് തുടങ്ങി സഞ്ജുവിന്റെ രാജസ്ഥാൻ; വിജയം 20 റൺസിന്
ജയ്പൂർ :ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ 20 റണ്‍സിന്റെ വിജയം നേടി രാജസ്ഥാന്‍ റോയല്‍സ്. 194 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ലക്നൗവിന് നിശ്ചിത ഓവറിൽ 173/6 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. ലക്നൗവിനായി 41 പന്തില്‍ 64 റണ്‍സുമായി നിക്കോളസ് പൂരന്‍ പൊരുതി നോക്കിയപ്പോള്‍ കെഎല്‍ രാഹുല്‍ 58 റണ്‍സ് നേടി പുറത്തായി.രാഹുല്‍ 44 പന്തില്‍ നിന്നാണ് 58 റണ്‍സ് നേടിയത്. നേരത്തെ രാജസ്ഥാൻ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റിന് 193 റണ്‍സ് നേടിയിരുന്നു.52 പന്തില്‍ നിന്ന് 82 റണ്‍സ് അടിച്ചെടുത്ത സഞ്ജു സാംസണാണ് ടോപ് സ്കോറർ. ആറ് കൂറ്റൻ സിക്സറുകളാണ് മലയാളി താരം പറത്തിയത്. മൂന്ന് ഫോറുകളും ഇന്നിങ്സില്‍ പിറന്നു.33 പന്തില്‍ നിന്നാണ് സഞ്ജുവിന്റെ 21ാമത്തെ ഐപിഎല്‍ അർധസെഞ്ചുറി പിറന്നത്.
Read More » -
52 പന്തില്‍ നിന്ന് 82 റണ്‍സുമായി സഞ്ജു; രാജസ്ഥാൻ 20 ഓവറിൽ 193 /4
ജയ്പൂർ: ഐപിഎല്‍ 2024 സീസണില്‍ തുടക്കം ഗംഭീരമാക്കി മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണ്‍. 52 പന്തില്‍ നിന്ന് 82 റണ്‍സാണ് താരം അടിച്ചെടുത്തത്. രാജസ്ഥാൻ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റിന് 193 റണ്‍സാണ് നേടിയത്. ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിലും താരത്തിന്റെ കളിയോടുള്ള സമീപനം വ്യത്യസ്തമായിരുന്നില്ല. ആറ് കൂറ്റൻ സിക്സറുകളാണ് മലയാളി താരം പറത്തിയത്. 150ന് മുകളില്‍ സ്ട്രൈക്ക് റേറ്റിലാണ് താരം തകർത്തടിച്ചത്. 33 പന്തില്‍ നിന്നാണ് സഞ്ജുവിന്റെ 21ാമത്തെ ഐപിഎല്‍ അർധസെഞ്ചുറി പിറന്നത്. മൂന്ന് ഫോറുകളും ഇന്നിങ്സില്‍ പിറന്നു. 2020 ഐപിഎല്‍ സീസണ്‍ മുതല്‍ തന്റെ ആദ്യ മത്സരത്തില്‍ ഫിഫ്റ്റി നേടുന്നത് സഞ്ജു സാംസണ്‍ പതിവാക്കിയിരിക്കുകയാണ്. ഇക്കുറി രാജസ്ഥാനിലെ ഹോം ഗ്രൗണ്ടിലും മലയാളി താരം ഈ പതിവ് തുടർന്നു. നിലവിൽ അഞ്ച് ഓവറിൽ 32/3 എന്ന നിലയിലാണ് ലഖ്നൗ.
Read More » -
ട്വിറ്റർ ലോകകപ്പ് 2024ന് കേരള ബ്ലാസ്റ്റേഴ്‌സും; മാഞ്ചസ്റ്റർ സിറ്റി, അൽ നസ്ർ എന്നീ ക്ലബുകൾക്കൊപ്പമാണ് കേരള ബ്ലാസ്റ്റേഴ്‌സ്
മഞ്ഞപ്പടയുടെ കരുത്ത് ഒരിക്കൽ കൂടി ലോകമറിഞ്ഞു.പ്രമുഖ സ്പോർട്ട്സ് മാനേജ്‌മെന്റ് ടീമായ ഡീപോർട്ടസ് ആൻഡ് ഫിനാൻസാസ് അവതരിപ്പിക്കുന്ന ട്വിറ്റർ ലോകകപ്പ് 2024ന്റെ ഗ്രൂപ്പ് ഘട്ടത്തിന്റെ നറുക്കെടുപ്പ് പൂർത്തിയായപ്പോൾ ഗ്രൂപ്പുകളിൽ ഒന്നിൽ ഇടം പിടിച്ച് മലയാളികളുടെ സ്വന്തം ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സും. ഗ്രൂപ്പ് ഡിയിൽ മാഞ്ചസ്റ്റർ സിറ്റി, അൽ നസ്ർ എന്നീ ക്ലബുകൾക്കൊപ്പമാണ് കേരള ബ്ലാസ്റ്റേഴ്‌സും ഇടം പിടിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ വഴി ക്ലബുകളുടെ ആരാധകരെ കേന്ദ്രീകരിച്ചു നടത്തുന്ന ടൂർണമെന്റ് മാതൃകയിലുള്ള പ്രവർത്തനമാണ് ട്വിറ്റർ ലോകകപ്പ്. വിവിധ കായിക ഇനങ്ങളിലുള്ള ക്ലബുകൾ ഇതിൽ ഉൾപ്പെടും.ഇന്ത്യയിൽ നിന്നും ഫുട്ബോൾ ക്ലബായി കേരള ബ്ലാസ്റ്റേഴ്‌സ് മാത്രമാണുള്ളത്. കേരള ബ്ലാസ്റ്റേഴ്‌സിന് പുറമെ ഇന്ത്യയിൽ നിന്നുള്ള ഐപിഎൽ ടീമുകളും വിവിധ ഗ്രൂപ്പുകളിലുണ്ട്. ഗ്രൂപ്പ് ഡിയിൽ കേരള ബ്ലാസ്റ്റേഴ്‌സ്, മാഞ്ചസ്റ്റർ സിറ്റി, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബായ അൽ നസ്ർ എന്നിവക്ക് പുറമെ ബ്രസീലിയൻ ഫുട്ബോൾ ക്ലബായ ബോട്ടഫോഗോയും കൊളംബിയൻ ക്ലബായ മില്ലോനാറിയോസുമാണുള്ളത്. ഇന്ത്യയിൽ നിന്നും ഐപിഎൽ ക്ലബുകളായ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ,…
Read More » -
ഈ സീസണിലും രക്ഷയില്ല ! ഗോകുലത്തിന് പിന്നെയും തോല്‍വി
കോഴിക്കോട്: ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിക്ക് വീണ്ടും തോല്‍വി. ഇന്നലെ നടന്ന കളിയില്‍ ദല്‍ഹിയോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സ്വന്തം തട്ടകമായ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ടീം പരാജയപ്പെട്ടത്. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും ദല്‍ഹി നേടിയത്. പകരക്കരാനായി ഇറങ്ങിയ സ്‌ട്രൈക്കര്‍ സെര്‍ജിയോ ബാര്‍ബോസ ഡാ സില്‍വയാണ് രണ്ടു ഗോളുകളും നേടിയത്. തോൽവിയോടെ പട്ടികയില്‍ 36 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ഗോകുലം.കൊൽക്കൊത്ത മുഹമ്മദന്‍ എസ് സിയാണ് ഒന്നാം സ്ഥാനത്ത്.
Read More » -
ഐപിഎല്‍; ഇന്ന് രാജ്സ്ഥാന്‍ റോയല്‍സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും
ജയ്പൂർ :ഐപിഎല്ലിൽ ഇന്ന് രാജ്സ്ഥാന്‍ റോയല്‍സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും.മൂന്നരയ്ക്കാണ് മത്സരം. സ്വന്തം ഗ്രൗണ്ടിലാണ് മത്സരമെന്നുള്ളത് രാജ്സ്ഥാന്‍ റോയല്‍സിന്റെ വിജയ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതാണ്. സഞ്ജു സാംസണ്‍ നയിക്കുന്ന രാജ്സ്ഥാന്‍ റോയല്‍സ് പ്രതിഭകളുടെ സംഘമാണ്. ഏക തിരിച്ചടി ഓസീസ് സ്പിന്നര്‍ ആഡം സാംപ അവസാന നിമിഷം പിന്മാറിയത് മാത്രാണ്. ആദ്യ മത്സരത്തിനിറങ്ങുമ്ബോള്‍ പ്ലേയിംഗ് ഇലവനിലേക്കാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഓപ്പണിംഗില്‍ റണ്‍സുകള്‍ പായിക്കുന്ന ജോസ് ബട്ലറും ഉഗ്രന്‍ ഫോമിലുള്ള യസശ്വി ജയ്സ്വാളുമാണ് വിശ്വസ്ഥര്‍. സഞ്ജു സാംസണും, റോവ്മാന്‍ പവലും, ഷിംറോണ്‍ ഹെറ്റ്‌മെയറും, ധ്രുവ് ജുറേലും, റിയാന്‍ പരാഗുമെല്ലാം മധ്യനിരയിലുള്ളപ്പോള്‍ റണ്‍സിനെക്കുറിച്ച് ആശങ്കവേണ്ടെന്നാണ് വിലയിരുത്തൽ. ഏത് ടീമിനും വെല്ലുവിളിയുയർത്താൻ കഴിയുന്ന സ്പിന്നര്‍മാരാണ് രാജസ്ഥാന്‍റെ തുറുപ്പുചീട്ട്. അണിയറയില്‍ തന്ത്രങ്ങളുമായി കുമാര്‍ സംഗക്കാരയുമുണ്ട്. രാജ്സ്ഥാന്‍ അവസാന നാലിലുണ്ടാവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
Read More » -
കുവൈത്തിന് മൂന്നു ഗോള്‍ തോല്‍വി; ലോകകപ്പ് യോഗ്യതാ റൗണ്ടിൽ രണ്ടാം സ്ഥാനത്തേയ്ക്ക് കയറി ഇന്ത്യ
ദോഹ: ലോകകപ്പ് 2026 യോഗ്യത മത്സരത്തില്‍ ഖത്തറിനോട് മൂന്നു ഗോളിന് പരാജയപ്പെട്ട് കുവൈത്ത്. ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കളിയുടെ രണ്ടാം പകുതിയിലായിരുന്നു ഖത്തറിന്റെ മൂന്ന് ഗോളുകളും. അക്രം അഫീസിന്റെ ഇരട്ട ഗോളുകളും ഹുസാം അല്‍ റാവിയുടെ ഒരു ഗോളുമാണ് കുവൈത്തിന്റെ പ്രതീക്ഷകളെ തകർത്തത്. തോല്‍വിയോടെ ഇന്ത്യയും, അഫ്ഗാനിസ്താനും കൂടി ഉള്‍പ്പെട്ട ഗ്രൂപ്പില്‍ കുവൈത്ത് മൂന്നാം സ്ഥാനത്തായി.ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. ചൊവ്വാഴ്ച രണ്ടാം പാദമത്സരത്തില്‍ കുവൈത്തും ഖത്തറും കുവൈത്തില്‍ ഏറ്റുമുട്ടും. നേരത്തെ കുവൈത്തിനെ ഇന്ത്യയും തോൽപ്പിച്ചിരുന്നു.എന്നാൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ അഫ്ഗാനുമായി സമനിലയിൽ പിരിയേണ്ടി വന്നതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
Read More »