TRENDING
-
പ്രൈം വോളിബോള്‍ കിരീടം കാലിക്കട്ട് ഹീറോസിന്
ചെന്നൈ : പ്രൈം വോളിബോള്‍ സീസണ്‍ മൂന്നിലെ കിരീടം കാലിക്കട്ട് ഹീറോസിന്. ടൂർണമെന്‍റിലുടനീളം തുടർന്ന ഫോം നിലനിർത്തി ഫൈനലില്‍ ആധികാരിക ജയം നേടിയാണ് കാലിക്കട്ട്, ആരാധകരുടെ സൂപ്പർ ഹീറോസ് ആയത്. കാലിക്കട്ടിന്‍റെയും ഡല്‍ഹിയുടെയും കന്നി പ്രൈം വോളിബോള്‍ ഫൈനലായിരുന്നു. നാല് സെറ്റ് നീണ്ട ഫൈനലില്‍ ഡല്‍ഹി തൂഫാൻസിനെ കീഴടക്കിയായിരുന്നു കാലിക്കട്ടിന്റെ വിജയം. സ്കോർ: 15-13, 15-10, 13-15, 15-12. ഹീറോസ് നായകൻ ജെറോം വിനീതാണ് ഫൈനലിലെ താരം. ലീഗിലെ ഏറ്റവും മൂല്യമേറിയ താരവും വിനീത് തന്നെ. നിർണായക ഘട്ടത്തില്‍ പോയിന്റുകള്‍ നേടിയ ലൂയിസ് പെരോറ്റോ ഗെയിം ചെയ്ഞ്ചർ ഓഫ് ദ മാച്ച് പുരസ്‌കാരം നേടി. ലീഗിന്റെ തുടക്കം മുതല്‍ മികച്ച പ്രകടനമായിരുന്നു കാലിക്കറ്റ് ഹീറോസിന്റേത്. ലീഗ് ഘട്ടത്തിലും സൂപ്പർ ഫൈവിലും ഒന്നാം സ്ഥാനക്കാരായാണ് ടീം ഫൈനലിലേക്ക് കുതിച്ചത്. കിരീടം നേടിയ കാലിക്കറ്റിന് 40 ലക്ഷം രൂപയും, റണ്ണേഴ്‌സ് അപ്പായ ഡല്‍ഹി തൂഫാൻസിന് 30 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. ഡിസംബറില്‍ ഇന്ത്യ…
Read More » -
ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അഫ്ഗാനെതിരേ ഇന്ത്യയ്ക്ക് സമനില
റിയാദ്: അവസരങ്ങള്‍ കളഞ്ഞുകുളിക്കുന്നതില്‍ താരങ്ങള്‍ മത്സരിച്ചപ്പോള്‍ ലോകകപ്പ് യോഗ്യതാ ഫുട്ബോള്‍ മൂന്നാംറൗണ്ടില്‍ അഫ്ഗാനിസ്താനെതിരേ ഇന്ത്യയ്ക്ക് ഗോള്‍രഹിത സമനില. സൗദിയിലെ മലയോരനഗരമായ അബഹയിലെ ദാമക് സ്റ്റേഡിയത്തില്‍ നടന്ന ജയിക്കാമായിരുന്ന മത്സരമാണ് ഫിനിഷിങ്ങിലെ പോരായ്മ കാരണം ഇന്ത്യ നഷ്ടപ്പെടുത്തിയത്. മത്സരത്തിലുടനീളം ആക്രമണ ഫുട്ബോള്‍ പുറത്തെടുത്ത ഇന്ത്യ മികച്ച മുന്നേറ്റങ്ങളിലൂടെ മികച്ച അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോളടിക്കാൻ മാത്രം സാധിച്ചില്ല. ക്യാപ്റ്റൻ സുനില്‍ ഛേത്രിയും വിക്രം പ്രതാപ് സിങ്ങും മികച്ച അവസരങ്ങള്‍ പലതും നഷ്ടപ്പെടുത്തി. ബോക്സിലേക്ക് വന്ന ക്രോസ് ശരിയായ വിധത്തില്‍ ഉപയോഗിക്കാൻ സാധിക്കാതെ രണ്ടാം പകുതിയില്‍ രണ്ടു തവണ ഛേത്രി അഫ്ഗാൻ ബോക്സില്‍ വീണുപോകുന്നതും കണ്ടു. ഇവർക്കൊപ്പം മൻവീർ സിങ്ങിനെയും പകരക്കാരായി ലിസ്റ്റണ്‍ കൊളാസോ, ബ്രാൻഡണ്‍ ഫെർണാണ്ടസ്, മഹേഷ് സിങ് എന്നിവരെയും ഇറക്കിയെങ്കിലും പന്ത് വലയിലെത്തിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചില്ല. പരിക്ക് കാരണം മലയാളി താരം സഹല്‍ അബ്ദുസ്സമദില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. സമനിലയോടെ മൂന്ന് കളികളില്‍ നിന്ന് ഒരു ജയവും സമനിലയും തോല്‍വിയുമായി നാല് പോയന്റോടെ ഗ്രൂപ്പ്…
Read More » -
2024 ട്വന്റി20 ലോകകപ്പിൽ സഞ്ജു അടക്കം 5 പേര്‍ ലിസ്റ്റിൽ; ഐപിഎൽ നിർണ്ണായകം
ന്യൂഡൽഹി: ഇന്ന് ചെന്നൈയിൽ ഐപിഎല്ലിന് തുടക്കമാകുമ്പോൾ ഇന്ത്യയിലെ പല യുവതാരങ്ങളെ സംബന്ധിച്ചും വളരെ നിർണായകമായ ഒരു ഇന്ത്യൻ പ്രീമിയർ ലീഗ് സീസണാണ് ഇതെന്ന് പറയേണ്ടിയിരിക്കുന്നു. ഐപിഎല്ലിന് ശേഷം 2024 ട്വന്റി20 ലോകകപ്പ് നടക്കുന്നതിനാല്‍ തന്നെ പല യുവതാരങ്ങള്‍ക്കും നിർണായകമായ ഒരു ഐപിഎല്ലായി ഇത് മാറുകയും ചെയ്യും. നിലവില്‍ ഇന്ത്യയുടെ ട്വന്റി20 ടീമില്‍ നിലനില്‍ക്കുന്ന ഒരു പ്രധാന പ്രശ്നം സ്ഥിരമായി ഒരു വിക്കറ്റ് കീപ്പർ ബാറ്ററില്ല എന്നതാണ്. നിലവില്‍ റിഷഭ് പന്ത്, കെഎല്‍ രാഹുല്‍, ദ്രുവ് ജൂറല്‍, സഞ്ജു സാംസണ്‍, ജിതേഷ് ശർമ എന്നിവരാണ് 2024 ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ആവാനുള്ള റേസില്‍ പ്രധാനികള്‍. ഇതില്‍ ക്രിക്കറ്റ് ലോകം വളരെയധികം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് പന്തിന്റെ ഐപിഎല്ലിലെ പ്രകടനമാണ്. കഴിഞ്ഞ സമയങ്ങളില്‍ ഐപിഎല്ലില്‍ മികവ് പുലർത്താൻ പന്തിന് സാധിച്ചിരുന്നു. എന്നാല്‍ പിന്നീടുണ്ടായ വാഹനാപകടത്തെ തുടർന്ന് പന്തിന് വളരെക്കാലമായി ക്രിക്കറ്റില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നിട്ടുണ്ട്. ശേഷം പന്ത് 2024 ഇന്ത്യൻ പ്രീമിയർ…
Read More » -
ദേശീയ ഓപണ്‍ ജംപ്സ്: കേരളത്തിന് നാലു സ്വര്‍ണം
ബംഗളൂരു: മൂന്നാമത് ദേശീയ ഓപണ്‍ ജംപ്സ് മത്സരത്തില്‍ നാലു സ്വർണവും രണ്ടു വെള്ളിയും ഒരു വെങ്കലവുമായി കേരളത്തിന് മികച്ച നേട്ടം. കെങ്കേരിയിലെ അഞ്ജു ബോബി ജോർജ് ഹൈ പെർഫോമൻസ് സെന്ററില്‍ നടന്ന മത്സരത്തിൽ ലോങ്ജംപില്‍ പുരുഷ വിഭാഗത്തില്‍ 7.94 മീറ്റർ മറികടന്ന് മുഹമ്മദ് അനീസും വനിത വിഭാഗത്തില്‍ 6.67 മീറ്റർ ചാടി നയന ജയിംസും സ്വർണമണിഞ്ഞു. വനിത ഹൈജംപില്‍ 1.76 മീറ്റർ ചാടിയ മലയാളി താരം ആതിര സോമരാജും ട്രിപ്ള്‍ ജംപ് പുരുഷ വിഭാഗത്തില്‍ അബ്ദുല്ല അബൂബക്കറും സ്വർണം നേടി. ട്രിപ്ള്‍ ജംപില്‍ മലയാളി എല്‍ദോസ് പോളിനാണ് വെള്ളി. വനിത പോള്‍വാള്‍ട്ടില്‍ തമിഴ്നാടിന്റെ പവിത്ര വെങ്കടേശിനു പിന്നില്‍ കേരളത്തിന്റെ മരിയ ജയ്സണ്‍ വെള്ളി നേടി. വനിത ട്രിപ്പിൾ ജംപില്‍ എൻ.വി. ഷീന കേരളത്തിനായി വെങ്കലം നേടി. മഹാരാഷ്ട്രയുടെ പൂർവ, ഷർവാണി എന്നിവർ ഒന്നും രണ്ടും സ്ഥാനത്തെത്തി
Read More »