TRENDING

  • വരിവരിയായി മടങ്ങി ബാറ്റര്‍മാര്‍; മുംബൈയെ തോല്‍പിച്ചതിന്റെ ആവേശം തീര്‍ന്നു; തൊട്ടതെല്ലാം പിഴച്ച് കേരളം; സഞ്ജു ഉണ്ടായതുകൊണ്ടു നൂറു പിന്നിട്ടു; ആന്ധ്രയ്‌ക്കെതിരേ ലക്‌നൗവില്‍ വന്‍ തോല്‍വി

    ലക്‌നൗ: കരുത്തരായ മുംബൈയെ തകര്‍ത്തുവിട്ടതിന്റെ ആവേശത്തില്‍ ആന്ധ്രയ്‌ക്കെതിരേ ഇറങ്ങിയ കേരളത്തിന് അടിമുടി തകര്‍ച്ച. സഞ്ജുവിന്റെ പ്രകടനത്തില്‍ കഷ്ടിച്ചു റണ്‍റേറ്റിലെത്തിയെങ്കിലും തോറ്റുതുന്നംപാടി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ലക്‌നൗവില്‍ കളിക്കാനിറങ്ങിയ കേരളത്തിനു തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ആന്ധ്രയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ് മാത്രമാണ് നേടാനായത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആന്ധ്ര 12-ആം ഓവറില്‍ തന്നെ ലക്ഷ്യത്തിലെത്തി. അര്‍ധ സെഞ്ചറി നേടിയ ആന്ധ്രയുടെ കെ.എസ്. ഭരതാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.   മുംബൈയ്ക്ക് എതിരെയുള്ള ഉജ്വല വിജയത്തിന്റെ ആത്മവിശ്വാസവുമായി കളിക്കാനിറങ്ങിയ കേരളത്തിന് ആന്ധ്രയ്ക്കെതിരെ ആ മികവ് ആവർത്തിക്കാനായില്ല. ബാറ്റ‍ർമാരുടെ ദയനീയ പ്രകടനമാണ് മത്സരത്തിൽ കേരളത്തിന് തിരിച്ചടിയായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് വേണ്ടി ക്യാപ്റ്റൻ സഞ്ജു സാംസൺ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. സഞ്ജുവിന് പുറമെ രണ്ടക്കം കടന്നത് 13 റൺസെടുത്ത നിധീഷ് എംഡി…

    Read More »
  • ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ; ഒമ്പതു വിക്കറ്റിന്റെ കൂറ്റന്‍ ജയം; വീണ്ടും കോലിയും രോഹിത്തും

    വിശാഖപട്ടണം: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇന്ത്യക്ക് ഒൻപത് വിക്കറ്റിന്റെ കൂറ്റൻ ജയം. ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിങിന് അയക്കുകയായിരുന്നു. സെഞ്ച്വറി നേടിയ(89 പന്തിൽ 106) ക്വിന്റൻ ഡി കോക്കിന്റെ കരുത്തിലാണ് സന്ദർശകർ ഭേദപ്പെട്ട സ്‌കോർ പടുത്തുയർത്തിയത്. ഇന്ത്യക്കായി കുൽദീപ് യാദവും പ്രസിദ് കൃഷ്ണയും നാല് വിക്കറ്റ് വീഴ്ത്തി. 21 മത്സരങ്ങൾക്കിടെയാണ് ഏകദിനത്തിൽ ഇന്ത്യക്ക് ആദ്യമായി ടോസ് ലഭിക്കുന്നത്. ഇന്ത്യക്കായി യശസ്വി ജയ്സ്വാൾ തന്റെ കന്നി സെഞ്ച്വറി കുറിച്ചു (111 പന്തിൽ നിന്ന് 100). 45 പന്തിൽ നിന്ന് 65 റൺ വിരാട് കോഹ്ലിയും 73 പന്തിൽ നിന്ന് 75 റൺസുമായി രോഹിത് ശർമയും തിളങ്ങി.   ആദ്യം ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ആദ്യ ഓവറിൽ തന്നെ ഓപ്പണർ റയാൻ റിക്കിൾട്ടനെ നഷ്ടമായി. അർഷ്ദീപ് സിങിന്റെ ഓവറിൽ വിക്കറ്റ് കീപ്പർ കെഎൽ രാഹുലിന് ക്യാച്ച് നൽകിയാണ് റിക്കിൽട്ടൻ മടങ്ങിയത്. തുടർന്ന് രണ്ടാം വിക്കറ്റിൽ ഡികോക്കും ക്യാപ്റ്റൻ…

    Read More »
  • വിവാഹചിത്രങ്ങളും ക്രിക്കറ്റ്താരം ഇന്‍സ്റ്റാഗ്രാമില്‍ നിന്നും നീക്കി ; വിവാഹമോതിരവും സ്മൃതി മന്ദാന ഊരിമാറ്റി ; പുതിയതായി പോസ്റ്റ് ചെയ്ത വീഡിയോയില്‍ പലാഷ് അണിയിച്ച മോതിരം ഇല്ല

    മുംബൈ: ഇന്ത്യന്‍ മാധ്യമങ്ങള്‍ ഏറെ ആഘേഷിച്ച വിവാഹമായിരുന്നു സ്മൃതി മന്ദനയുടേയും പലാഷ് മുച്ചലിന്റെയും. ഇരുവരുടേയും വിവാഹവാര്‍ത്തയും അനുബന്ധ സംഭവങ്ങളും ഏറെ ചര്‍ച്ച ചെയ്യുന്നതിനിടയില്‍ ഇരുവരും വിവാഹം ഉപേക്ഷിച്ചോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ വീണ്ടും ഉയരുകയാണ്. തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ വിവാഹവുമായി ബന്ധപ്പെട്ട ചിത്രങ്ങളെല്ലാം നീക്കം ചെയ്ത സ്മൃതി മന്ദനയുടെ വിരലില്‍ പലാഷ് മുച്ചല്‍ ഇട്ട വിവാഹമോതിരവും ഇപ്പോള്‍ കാണ്മാനില്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത്. വിവാഹം മാറ്റിവച്ചതിനു ശേഷം ആദ്യമായി സമൂഹമാധ്യമത്തില്‍ കഴിഞ്ഞദിവസം ക്രിക്കറ്റ് താരം പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു ടൂത്ത്‌പേസ്റ്റ് ബ്രാന്‍ഡിന്റെ പ്രൊമോഷനല്‍ വിഡിയോയാണ് സ്മൃതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഇതില്‍ താരത്തിന് പലാശ് മുച്ചല്‍ ഇട്ടുകൊടുത്ത മോതിരം സ്മൃതിയുടെ വിരലില്‍ ഇല്ലാതിരുന്നത് വീണ്ടും അഭ്യൂഹങ്ങള്‍ ഉയര്‍ത്തുകയാണ്. അതേസമയം പുറത്തുവന്ന ദൃശ്യങ്ങള്‍ വിവാഹ നിശ്ചയത്തിനു ശേഷം പകര്‍ത്തിയതാണോ മുമ്പത്തേതാണോ എന്ന കാര്യം വ്യക്തമല്ല. നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ എത്തിച്ചാണ് പലാശ് സ്മൃതിയോട് വിവാഹ അഭ്യര്‍ഥന നടത്തിയത്. നവംബര്‍ 23ന് സ്മൃതിയുടെ ജന്മനാടായ സംഗ്ലിയില്‍വച്ചാണ്…

    Read More »
  • ഫിഫ ലോകകപ്പ് 2026 : മെസ്സിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വരുമോ? ഫൈനലിന് മുമ്പ് അര്‍ജന്റീന പോര്‍ച്ചുഗല്‍ പോരാട്ടം ; കാര്യങ്ങള്‍ പ്രതീക്ഷിക്കും വിധം നടന്നാല്‍ ഹൈവോള്‍ട്ടേജ് പോരാട്ടം സെമിയിലോ ക്വാര്‍ട്ടറിലോ സംഭവിക്കാം

    ന്യൂയോര്‍ക്ക് : അമേരിക്കയില്‍ മെസ്സിയും റൊണാള്‍ഡോയും മിക്കവാറും അവസാന ലോകകപ്പില്‍ കളിക്കാനാണ് ഒരുങ്ങുന്നത്. ഫിഫ ലോകകപ്പ് 2026 ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച രണ്ട് ഫുട്‌ബോള്‍ താരങ്ങളായ ലിയോണല്‍ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ഒരുപക്ഷേ അവരുടെ ‘അവസാനത്തെ നൃത്തം ആയേക്കാം. എന്നാല്‍ ഇതാദ്യമായി ലോകവേദിയില്‍ മെസ്സിയുടെ അര്‍ജന്റീനയും റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും ഏറ്റുമുട്ടാനുള്ള സാധ്യതകള്‍ പ്രവചിക്കപ്പെടുന്നു. നാല് വര്‍ഷം മുമ്പ് അര്‍ജന്റീനയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച മെസ്സി, ഇത്തവണ അമേരിക്കയില്‍ ആ ചരിത്രം ആവര്‍ത്തിക്കാന്‍ ശ്രമിക്കും. അതേസമയം, 2016-ല്‍ തന്റെ കരിയറിലെ ആദ്യത്തെ അന്താരാഷ്ട്ര ട്രോഫി (യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ്) പോര്‍ച്ചുഗലിന് നേടിക്കൊടുത്ത റൊണാള്‍ഡോ, തന്റെ 40-ാം വയസ്സില്‍ ഈ അഭിമാനകരമായ ട്രോഫിയില്‍ കൈവയ്ക്കാന്‍ പ്രതീക്ഷിക്കുന്നു. ലോകകപ്പില്‍ അര്‍ജന്റീനയും പോര്‍ച്ചുഗലും ഏറ്റുമുട്ടാന്‍ രണ്ട് സാഹചര്യങ്ങളുണ്ട്. എന്നാല്‍ ഈ സാഹചര്യങ്ങള്‍ക്കെല്ലാം, ആദ്യ റൗണ്ടില്‍ മെസ്സിയും കൂട്ടരും അവരുടെ ഗ്രൂപ്പായ ഗ്രൂപ്പ് ജെയില്‍ ഒന്നാം സ്ഥാനത്ത് എത്തേണ്ടതുണ്ട്. അര്‍ജന്റീന ഗ്രൂപ്പ് ജെയില്‍ ഒന്നാമത്, പോര്‍ച്ചുഗല്‍ ഗ്രൂപ്പ് കെയില്‍ ഒന്നാമത്…

    Read More »
  • ഇന്‍ഡിഗോ വിമാനപ്രതിസന്ധി മറ്റു വിമാനക്കമ്പനികള്‍ മുതലാക്കുന്നു ; ആഭ്യന്തര സര്‍വീസില്‍ വരെ പത്തിരിട്ടി ടിക്കറ്റ് വര്‍ദ്ധന ; വടിയെടുത്ത് വ്യോമയാന മന്ത്രാലയം, മുന്‍ നിശ്ചയിച്ച നിരക്ക് പരിധികള്‍ ലംഘിച്ചാല്‍ നടപടിയെന്ന് മുന്നറിയിപ്പ്

    ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനവുമായി ബന്ധപ്പെട്ട പ്രതിസന്ധിയില്‍ ഇടപെട്ട് വ്യോമയാന മന്ത്രാലയം. രാജ്യവാപകമായി സര്‍വീസ് റദ്ദാക്കുന്നതിനിടെ യാത്രക്കാര്‍ക്ക് രണ്ട് ദിവസത്തിനുള്ളില്‍ ടിക്കറ്റ് നിരക്ക് തിരികെ നല്‍കണമെന്നും പണം തിരികെ നല്‍കാന്‍ വൈകിയാല്‍ കര്‍ശന നടപടിയെന്നും വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. മുന്‍നിശ്ചയിച്ച നിരക്ക് പരിധികള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശം നല്‍കി. നിര്‍ദേശിച്ച മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയാല്‍ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നല്‍കി. സ്ഥിതി നിയന്ത്രണത്തില്‍ വരുന്നതുവരെ നിര്‍ദേശം പാലിക്കണം. വിമാനക്കമ്പനികളുടെ യാത്രാ നിരക്കുകള്‍ നിരീക്ഷിക്കുന്നതായും മന്ത്രാലയം അറിയിച്ചു. അതേസമയം ഇന്‍ഡിഗോ വിമാന പ്രതിസന്ധിയില്‍ വ്യോമയാന മന്ത്രാലയം അന്വേഷണം ആരംഭിച്ചു. നാലംഗ സമിതി ഇന്‍ഡിഗോ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി വിശദീകരണം തേടും. ഈ മാസം 15ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ചട്ടങ്ങള്‍ നടപ്പാക്കാന്‍ മതിയായ സമയം ലഭിച്ചിട്ടും കമ്പനിയുടെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായതായി പ്രാഥമിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിലവിലുള്ള നിരക്ക് പരിധികള്‍ കര്‍ശനമായി പാലിക്കണമെന്നും ചില വിമാനക്കമ്പനികള്‍ അസാധാരണമായ രീതിയില്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത്…

    Read More »
  • ജോർജ്ജ് കുട്ടിയുടെ അടുത്ത നീക്കം ഉറ്റുനോക്കി ലോകം! ‘ദൃശ്യം 3’ന്‍റെ ലോകമെമ്പാടുമുള്ള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും പെൻ സ്റ്റുഡിയോസും

    ഇന്ത്യയിലെ ഈ വർഷത്തെ ഏറ്റവും വലിയ പാൻ-ഇന്ത്യൻ സിനിമാ ഏറ്റെടുക്കൽ മലയാളത്തിൽ നിന്നും. ലോകം മുഴുവൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 3’ ന്‍റെ ലോകമെമ്പാടുമുള്ള തിയേറ്റർ, ഡിജിറ്റൽ അവകാശങ്ങൾ പനോരമ സ്റ്റുഡിയോസും പെൻ സ്റ്റുഡിയോസും സംയുക്തമായി സ്വന്തമാക്കി. ജീത്തു ജോസഫ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന, മോഹൻലാൽ നായകനായെത്തുന്ന ‘ദൃശ്യം 3’ ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും സ്വാധീനമുള്ളതും ആഘോഷിക്കപ്പെടുന്നതുമായ സിനിമാറ്റിക് ഫ്രാഞ്ചൈസികളിൽ ഒന്നാണ് ‘ദൃശ്യം’. സമകാലിക സിനിമകളിൽ ഏറ്റവും ആകർഷകവും വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നതുമായ ഫ്രാഞ്ചൈസികളിൽ ഒന്നായി ഇന്നും തുടരുന്നുണ്ട് ‘ദൃശ്യം’. റെക്കോർഡ് ഭേദിച്ച ബോക്സ് ഓഫീസ് നാഴികക്കല്ലുകൾ നേടിയതിനോടൊപ്പം അസാധാരണമായ പ്രേക്ഷക പിന്തുണയാണ് സിനിമയ്ക്ക് എല്ലാ ഭാഷകളിലും ലഭിച്ചിട്ടുള്ളത്. നിരവധി പ്രശംസകൾ നേടിയിരുന്നവയുമാണ് ‘ദൃശ്യം’ റീമേക്കുകൾ. പനോരമ സ്റ്റുഡിയോസ് നിർമ്മിച്ച ഹിന്ദി പതിപ്പായ അഭിഷേക് പഥക് സംവിധാനം ചെയ്ത ‘ദൃശ്യം 2’ ഉൾപ്പെടെ…

    Read More »
  • സ്മൃതിയുടെ വിരലില്‍ പലാഷ് അണിയിച്ച മോതിരമില്ല! കോള്‍ഗേറ്റിന്റെ പ്രൊമോഷന്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; വിവാഹം മാറ്റിവച്ചശേഷം പലാഷിനെ അണ്‍ഫോളോ ചെയ്തു, ചിത്രങ്ങളും നീക്കി; പുതിയ തീയതി പ്രഖ്യാപിക്കാത്തതിലും അഭ്യൂഹം

    ന്യൂഡല്‍ഹി: അപ്രതീക്ഷിതമായി ഉപേക്ഷിച്ച വിവാഹച്ചടങ്ങിന് ശേഷം വനിതാ സൂപ്പര്‍താരം സ്മൃതി മന്ഥന സമൂഹമാധ്യമങ്ങളില്‍ വീണ്ടും സജീവം. കോള്‍ഗേറ്റിന്റെ പ്രമോഷനല്‍ വിഡിയോ പങ്കുവച്ചാണ് താരം സമൂഹമാധ്യമങ്ങളില്‍ സജീവമായത്. വിഡിയോ സ്മൃതിയുടെ വിവാഹ നിശ്ചയത്തിന് മുന്‍പ് ഷൂട്ട് ചെയ്തതാണോ പിന്നീട് ചിത്രീകരിച്ചതാണോ എന്നതില്‍ വ്യക്തതയില്ല. പക്ഷേ ആരാധകരുടെ ശ്രദ്ധയത്രയും സ്മൃതിയുടെ കൈകളിലേക്കായിരുന്നു. വിരലില്‍ പലാഷ് അണിയിച്ച മോതിരം കാണാനില്ല. ഇതോട സമൂഹ മാധ്യമങ്ങളില്‍ പലതരം ചര്‍ച്ചകളാണ് . അഭ്യൂഹങ്ങള്‍ ശരിവയ്ക്കുന്നതാണ് സ്മൃതിയുടെ വിഡിയോയെന്നും പലാഷിന്റെ ചതി തന്നെ കാരണമെന്നും ചിലര്‍ കുറിച്ചു. മറ്റൊരു വിവാഹ തീയതി ഇതുവരെ പ്രഖ്യാപിക്കാത്തതും മോതിരം കാണാത്തതുമെല്ലാം വിവാഹം ഉപേക്ഷിച്ചെന്ന വാദത്തിന് ബലം പകരുന്നുവെന്നും ആളുകള്‍ പറയുന്നു. നവംബര്‍ 23ന് സാംഗ്ലിയില്‍ വച്ചാണ് പലാഷിന്റെയും സ്മൃതിയുടെയും വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവാഹത്തിന് മണിക്കൂറുകള്‍ ശേഷിക്കെ സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ഥനയ്ക്ക് ഹൃദയാഘാതമുണ്ടായി. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ വിവാഹം മാറ്റിവച്ചതായി കുടുംബം അറിയിക്കുകയായിരുന്നു. പിന്നാലെ പലാഷും ആശുപത്രിയില്‍…

    Read More »
  • ഇൻവസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ലെമൺ മർഡർ കേസ് ( L.M. കേസ് ) പൂർത്തിയായി.

    പൂർണ്ണമായും ഒരു ഇൻവസ്റ്റിഗേറ്റീവ് മർഡർ കേസിൻ്റെ ചലച്ചിതാ വിഷ്ക്കാരണമാണ് ലെമൺ മർഡർ കേസ് . (L.M. കേസ്) ഏറെ ശ്രദ്ധേയമായ ഗുമസ്ഥൻ എന്ന ചിത്രത്തിനു തിരക്കഥ ഒരുക്കിയ റിയാസ് ഇസ്മത്താണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. താരതമ്യേന പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ചിത്രീകരിക്കുന്ന ഈ ചിത്രത്തിൽ വിവിധ കലാരംഗങ്ങളിൽ ശ്രദ്ധേയരായ പ്രതിഭകളെയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ജെ.പി. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോബി. ജെ. പാലയൂരും, അനിൽ പല്ലശ്ശനയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പൊലീസ് ഡിപ്പാർട്ട്മെൻ്റിലെ സമർത്ഥനായ സി.ഐ. ലിയോൺ ഏറ്റെടുത്ത ഒരു കേസ്സിൽ ഫൊറൻസിക് വിഭാഗത്തിൽ ചില കൃതിമങ്ങൾ നടന്നുവെന്ന് വ്യക്തമായതോടെ തൻ്റെ ജൂനിയറായ ഉദ്യോഗസ്ഥനോട് ഒരു ഫയൽ കടത്തിത്തരണമെന്നു പറയുന്നു. അദ്ദേഹത്തെത്തേടിയുള്ള ലിയോണിൻ്റെ യാത്രക്കിടയിൽ അവിചാരിതമായി ഒരു ഫോറസ്റ്റിൽ അകപ്പെടുന്നു. അവിടെ ചില ദുരൂഹതകൾ കാണാനിടവരികയും, ഒപ്പം ഒരു നാരങ്ങ ലഭിക്കുകയും ചെയ്യുന്നു. ‘ ഈ നാരങ്ങ മറ്റൊരു വലിയ കേസിൻ്റെ തുമ്പായി മാറുകയായിരുന്നു … ലോകത്ത് ആരും…

    Read More »
  • തീയേറ്ററുകളിൽ 100 ദിവസം പിന്നിട്ട് “ലോക” ; ചരിത്രം കുറിച്ച് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ചിത്രം

    മലയാള സിനിമയിൽ പുതിയ ചരിത്രം സൃഷ്ടിച്ച, ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” തീയേറ്ററുകളിൽ 100 ദിവസങ്ങൾ പിന്നിട്ടു. വൈഡ് റിലീസ് കാലഘട്ടത്തിൽ വളരെ അപൂർവമായി മാത്രം ഒരു ചിത്രത്തിന് ലഭിക്കുന്ന നേട്ടമാണ് ലോക സ്വന്തമാക്കിയത്. ഇൻഡസ്ട്രി ഹിറ്റ് ആയി മാറിയ ചിത്രം കേരളത്തിലെ പിവിആർ മൾട്ടിപ്ളെക്സ് സ്ക്രീനുകളിൽ ആണ് 100 ദിവസം പിന്നിട്ടത്. കൊച്ചി പിവിആർ ഫോറം മാൾ, പിവിആർ ലുലു തിരുവനന്തപുരം, കോഴിക്കോട് പാലക്‌സി എന്നിവിടങ്ങളിൽ ആണ് ചിത്രം 100 ദിവസം പ്രദർശിപ്പിച്ചത്. കൊവിഡ് കാലഘട്ടത്തിന് ശേഷം ഒന്നിൽ അധികം സ്‌ക്രീനുകളിൽ 100 ദിവസം പിന്നിടുന്ന ആദ്യ മലയാള ചിത്രമാണ് ലോക. തീയേറ്ററുകളിൽ റെക്കോർഡുകൾ തകർക്കുന്ന വിജയം സ്വന്തമാക്കിയ ചിത്രം മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി 300 കോടി ക്ലബിൽ ഇടം പിടിച്ച ചിത്രം കൂടിയാണ്. ചിത്രം രചിച്ചു സംവിധാനം ചെയ്തത് ഡൊമിനിക് അരുൺ. ഒക്ടോബർ 31 നു…

    Read More »
  • പിന്തുണച്ചവന്‍ പൂജപ്പുരയില്‍, കുറ്റാരോപിതന്‍ റിസോര്‍ട്ടില്‍! മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞതോടെ രാഹുല്‍ ഈശ്വര്‍ വീണ്ടും എയറില്‍; വീണ്ടും ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ; രേഖകള്‍ ഹാജരാക്കുംവരെ അകത്ത്

    തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ അറസ്റ്റ് തടഞ്ഞതോടെ രാഹുല്‍ മാങ്കൂട്ടത്തിലിന് താത്കാലിക ആശ്വാസമുണ്ടെങ്കിലും ശക്തമായി വാദിച്ചു സോഷ്യല്‍ മീഡിയയില്‍ എത്തയ രാഹുല്‍ ഈശ്വര്‍ അകത്തുതന്നെ. കുറ്റാരോപിതന്റെ അറസ്റ്റ് തടയുകയും പിന്തുണച്ചയാള്‍ അകത്താകുകയും ചെയ്ത അപൂര്‍വ സാഹചര്യത്തിനാണ് ഇന്നു കേരളം സാക്ഷിയാകുന്നത്. രാഹുല്‍ ഈശ്വര്‍ ജയിലിലായതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍മഴയായിരുന്നു. ‘എന്തൊക്കെയായിരുന്നു? മലപ്പുറം കത്തി, മെഷീന്‍ ഗണ്‍, അമ്പും വില്ലും’ എന്നു തുടങ്ങുന്ന ട്രോളുകള്‍ ‘മറ്റൊരുത്തന്റെ പീഡനക്കേസിന് ലോകത്ത് ആദ്യമായി അകത്തുപോകുന്ന മറ്റൊരുത്തന്‍’ എന്നതു വരെയെത്തി. പൗഡിക്കോണത്തെ വീട്ടില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴും രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോട് ഉറക്കെ വിളിച്ചുപറഞ്ഞത് ഇങ്ങനെ. ‘രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിര്‍ത്തണമെന്നാണ് എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്, നിര്‍ത്തില്ല’. ഇതിന് പിന്നാലെ കോടതി രാഹുലിനെ റിമാന്‍ഡ് ചെയ്തതോടെ സൈബറിടത്ത് ട്രോള്‍ പൂരത്തിന്റെ വേലിയേറ്റമായിരുന്നു. ഇന്നലെ സാറെ എനിക്ക് ഏഴു മണിക്ക് ചര്‍ച്ചയുണ്ട് എന്നെ വിടുമോ എന്ന് ചോദിച്ച് പോയ ആള്‍ ഇന്ന് ഇനി ജയില്‍ പൊലീസുകാരോട് ‘സാറെ എനിക്ക്…

    Read More »
Back to top button
error: