TRENDING

  • ഫോര്‍മുല വണ്‍ ലോക കിരീടം ലാന്‍ഡോ നോറിസിന്; അബുദാബിയില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു; പോയിന്റ് പട്ടികയില്‍ ഒന്നാമത്‌

    സീസണിലെ അവസാന മത്സരമായ അബുദാബി ഗ്രാൻപ്രീയ്ക്കൊടുവില്‍ മക്‌ലാരൻ താരം ലാൻഡോ നോറിസ് കരിയറിലെ ആദ്യ ഫോർമുല വൺ ലോകകിരീടം സ്വന്തമാക്കി. മത്സരത്തിൽ റെഡ് ബുള്ളിന്റെ നിലവിലെ ചാംപ്യൻ മാക്സ് വെർസ്റ്റപ്പൻ ഒന്നാമതെത്തിയപ്പോൾ മക്‌ലാരന്റെ തന്നെ ഓസ്കർ പിയാസ്ട്രി രണ്ടാമതും നോറിസ് മൂന്നാമതുമായാണ് ഫിനിഷ് ചെയ്തത്.   ഇതോടെ, ചാംപ്യൻഷിപ് പട്ടികയില്‍ വെർസ്റ്റപ്പനെക്കാൾ രണ്ട് പോയിന്റ് മുന്നിലെത്തി നോറിസ് കിരീടം ഉറപ്പിച്ചു. 2020-ൽ ലൂയിസ് ഹാമിൽട്ടനു ശേഷം ഫോർമുല വൺ കിരീടം നേടുന്ന ആദ്യ ബ്രിട്ടീഷ് താരമാണ് 26-കാരനായ നോറിസ്. ഇതോടെ മാക്സ് വെർസ്റ്റപ്പന്റെ നാലു വർഷം നീണ്ട കിരീടവാഴ്ചയ്ക്ക് അവസാനമായി.   വെർസ്റ്റപ്പനെക്കാൾ 12 പോയിന്റിന്റെയും പിയാസ്ട്രിയേക്കാള്‍ 16 പോയിന്റിന്റെയും മുൻതൂക്കവുമായാണ് നോറിസ് നിർണായകമായ അവസാന മത്സരത്തിനിറങ്ങിയത്. റെഡ് ബുള്ളിനായി വെർസ്റ്റാപ്പൻ പോൾ പൊസിഷനിൽനിന്ന് മത്സരം തുടങ്ങിയപ്പോൾ ഒന്നാം നിരയിൽ നോറിസും തൊട്ടുപിന്നല്‍ മൂന്നാമനായി പിയാസ്ട്രിയും അണിനിരന്നു. വെർസ്റ്റാപ്പന് കിരീടം നേടണമെങ്കിൽ നോറിസ് നാലാമതോ അതിൽ താഴെയോ എത്തണമായിരുന്നു.  സീസണിലുടനീളം ലീഡ്…

    Read More »
  • സംഭാഷണങ്ങള്‍ പോലും മറന്നുപോകുന്നു; മലയാളത്തിന്റെ പ്രിയനടി ഭാനുപ്രിയയ്ക്കു മറവിരോഗം? ദൈനംദിന ജീവിതത്തെയും ബാധിക്കുന്നെന്ന് റിപ്പോര്‍ട്ട്; രാജശില്‍പിയും അഴകിയ രാവണനും എങ്ങനെ മറക്കും; നൃത്തത്തില്‍ തുടങ്ങിയ അഭിനയജീവിതം

    തൊണ്ണൂറുകളിലെ സിനിമാ പ്രേമികളുടെ മനം കവര്‍ന്ന ഭാനുപ്രിയയ്ക്കു മറവിരോഗമെന്നും ഡയലോഗുകള്‍ മറന്നുപോകുന്നെന്നും റിപ്പോര്‍ട്ട്. കൊച്ചുകൊച്ചു സന്തോഷങ്ങള്‍, അഴകിയ രാവണന്‍ എന്നീ ചിത്രങ്ങളിലൂടെയും മോഹന്‍ലാലിന്റെ രാജശില്‍പിയിലും അഴകിന്റെ നിറകുടമായി എത്തിയ താരമാണ് ഭാനുപ്രിയ. മലയാളത്തിന്റെ പ്രിയങ്കരിയായ നടി ഇന്ന് മറവി രോഗത്തിന്റെ പിടിയിലാണ്. സൂപ്പര്‍ താരങ്ങളുടെ നായിക ആന്ധ്ര സ്വദേശിയാണെങ്കിലും മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ നായികയായിരുന്നു ഭാനുപ്രിയ. 1992-ല്‍ രാജശില്പി എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി ഭാനുപ്രിയ മലയാളത്തില്‍ തുടക്കം കുറിച്ചു. ഇതിനൊപ്പം തമിഴും തെലുങ്കും കന്നടയിലും അവസരങ്ങള്‍ തേടിയെത്തിയ ഭാനുപ്രിയ പിന്നീട് മലയാളത്തിലേക്ക് എത്തിയത് 1995 ല്‍ സുരേഷ് ഗോപിയുടെ ഹൈവേ എന്ന ചിത്രത്തില്‍. തൊട്ടടുത്ത വര്‍ഷം ഭാനുപ്രിയ മമ്മൂട്ടിയുടെ നായികയായി നായകനാക്കി കമല്‍ സംവിധാനം ചെയ്ത ‘അഴകിയ രാവണനി’ലും അഭിനയിച്ചു. കുട്ടിശങ്കരന്‍ എന്ന നായക കഥാപാത്രത്തിനൊപ്പം സിനിമയിലുടനീളം നിറഞ്ഞു നിന്ന അനുരാധ എന്ന കഥാപാത്രം. പിന്നീട് ലെനിന്‍ രാജേന്ദ്രന്റെ ‘കുല’ത്തിലും സുരേഷ് ഗോപിയുടെ നായികയായി. 2000 ത്തില്‍ കൊച്ചുകൊച്ചു സന്തോഷങ്ങളിലെ…

    Read More »
  • ഇന്ത്യൻ സിനിമയിൽ 10 വർഷം തികയ്ക്കുന്ന റോഷൻ മാത്യുവിനുള്ള ആദരവായി ‘ചത്ത പച്ച’യിലെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്ത് റീൽ വേൾഡ് എൻ്റർടൈൻമെൻ്റ്

    മലയാളം, ഹിന്ദി, തമിഴ് സിനിമകളിൽ ശക്തമായ പ്രകടനങ്ങളോടെ ഒരു പതിറ്റാണ്ട് പൂർത്തിയാക്കുന്ന റോഷൻ മാത്യു, ‘ചത്ത പച്ച: ദി റിംഗ് ഓഫ് റൗഡീസി’ലൂടെ വെട്രി എന്ന കഥാപാത്രമായി എത്തുന്നു. റീൽ വേൾഡ് എൻ്റർടൈൻമെൻ്റിൻ്റെ പാൻ-ഇന്ത്യൻ ചിത്രം ‘ചത്ത പച്ച’യെക്കുറിച്ചുള്ള ചർച്ചകൾ പുതിയ ഉയരങ്ങളിൽ എത്തിനിൽക്കുകയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ റോഷൻ മാത്യുവിൻ്റെ “വെട്രി” യുടെ ക്യാരക്ടർ പോസ്റ്റർ ടീം പുറത്തുവിട്ടു. സിനിമയിൽ നടൻ്റെ ശ്രദ്ധേയമായ പത്ത് വർഷത്തെ കരിയറിനോടുള്ള ആദരസൂചകമായാണ് ഈ പോസ്റ്റർ റിലീസ്. ‘ചത്ത പച്ച’യെ ചുറ്റിപ്പറ്റിയുള്ള പ്രേക്ഷകരുടെ ആകാംക്ഷ അങ്ങേയറ്റം എത്തി നിൽക്കുമ്പോളാണ് അണിയറ പ്രവർത്തകർ റോഷൻ്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നത്. കഴിഞ്ഞ ദശകത്തിൽ, മലയാളം, ഹിന്ദി, തമിഴ് സിനിമകളിൽ തൻ്റേതായ ഒരിടം കണ്ടെത്തിയ നടനാണ് റോഷൻ മാത്യു. ‘ആനന്ദം’ എന്ന സിനിമയിലെ തൻ്റെ മികച്ച പ്രകടനം മുതൽ ‘കൂടെ’, കുരുതി’ ‘പാരഡൈസ്’ എന്നീ സിനിമകളിലെ പ്രകടനം, നിരൂപക പ്രശംസ നേടിയ ‘കപ്പേള’ എന്നിവയിലൂടെയെല്ലാം റോഷൻ തൻ്റെ അഭിനയമികവ് തെളിയിച്ചു.…

    Read More »
  • ഇൻവസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ ലെമൺ മർഡർ കേസ് ( ( L.M. കേസ് ) പൂർത്തിയായി.

    പൂർണ്ണമായും ഒരു ഇൻവസ്റ്റിഗേറ്റീവ് മർഡർ കേസിൻ്റെ ചലച്ചിതാ വിഷ്ക്കാരണമാണ് ലെമൺ മർഡർ കേസ് . (L.M. കേസ്) ഏറെ ശ്രദ്ധേയമായ ഗുമസ്ഥൻ എന്ന ചിത്രത്തിനു തിരക്കഥ ഒരുക്കിയ റിയാസ് ഇസ്മത്താണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. താരതമ്യേന പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി ചിത്രീകരിക്കുന്ന ഈ ചിത്രത്തിൽ വിവിധ കലാരംഗങ്ങളിൽ ശ്രദ്ധേയരായ പ്രതിഭകളെയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. ജെ.പി. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോബി. ജെ. പാലയൂരും, അനിൽ പല്ലശ്ശനയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പൊലീസ് ഡിപ്പാർട്ട്മെൻ്റിലെ സമർത്ഥനായ സി.ഐ. ലിയോൺ ഏറ്റെടുത്ത ഒരു കേസ്സിൽ ഫൊറൻസിക് വിഭാഗത്തിൽ ചില കൃതിമങ്ങൾ നടന്നുവെന്ന് വ്യക്തമായതോടെ തൻ്റെ ജൂനിയറായ ഉദ്യോഗസ്ഥനോട് ഒരു ഫയൽ കടത്തിത്തരണമെന്നു പറയുന്നു. അദ്ദേഹത്തെത്തേടി യുള്ള ലിയോണിൻ്റെ യാത്രക്കിടയിൽ അവിചാരിതമായി ഒരു ഫോറസ്റ്റിൽ അകപ്പെടുന്നു. അവിടെ ചില ദുരൂഹതകൾ കാണാനിടവരികയും, ഒപ്പം ഒരു നാരങ്ങ ലഭിക്കുകയും ചെയ്യുന്നു. ‘ ഈ നാരങ്ങ മറ്റൊരു വലിയ കേസിൻ്റെ തുമ്പായി മാറുകയായിരുന്നു … ലോകത്ത്…

    Read More »
  • വിശ്വാസിന് വധുവിനെ ലഭിച്ചു. തേജാ ലഷ്മി (കുഞ്ഞാറ്റ )യാണു വധു

    വിശ്വാസ്, വധുവിനെ തേടുന്നു എന്ന പരസ്യം സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. റെജി ഫോട്ടോ പാർക്ക് സംവിധാനം ചെയ്യുന്ന കാഞ്ചി മാല എന്ന ചിത്രത്തിൻ്റെതായിരുന്നു ഈ അറിയിപ്പ്.. അന്വോഷണത്തിന് പര്യവസ്സാനമായി വധുവിനെ ലഭിച്ചിരിക്കുന്നു. പ്രശസ്ത നടി ഉർവ്വശിയുടെ മകൾ തേജാ ലഷ്മി (കുഞ്ഞാറ്റയാണു വധു) ധ്യാൻ ശ്രീനിവാസനാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ വിശ്വാസിനെ അവതരിപ്പിക്കുന്നത്. ശ്രേയാനിധി ക്രിയേഷൻസിൻ്റെ ബാനറിൽ രാജേഷ് നായർ, ശ്രേയാനിധി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം നമ്മുടെ സമൂഹത്തിൽ നിന്നും നഷ്ടമായിക്കൊണ്ടിരി ക്കുന്ന പല ജീവിത മൂല്യങ്ങളും തിരിച്ചു പിടിക്കാനുള്ള ഉദ്യമത്തിൻ്റെ സന്ദേശം ഉൾക്കൊള്ളുന്ന ചിത്രമാണ്. ക്ളീൻ എൻ്റർടൈനറായി ത്തന്നെയാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രമെന്ന് പ്രശംസ നേടിയ സുഖമായിരിക്കട്ടെ എന്ന ചിത്രത്തിനു ശേഷം റെജി പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും കാഞ്ചിമാല എന്ന ചിത്രത്തിൻ്റെ പ്രാധാന്യം വർദ്ധിക്കുന്നു. ധ്യാൻ ശ്രീനിവാസൻ, തേജാ ലഷ്മി എന്നിവർക്കു പുറമേ അജു വർഗീസ്, സിദിഖ്,…

    Read More »
  • മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” സെക്കന്റ് ലുക്ക് പുറത്ത്

    മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് ഒരുക്കുന്ന “ചിന്ന ചിന്ന ആസൈ” സെക്കന്റ് ലുക്ക് പുറത്ത്. നടി മഞ്ജു വാര്യരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. പ്രേക്ഷക ശ്രദ്ധ നേടിയ ഹ്രസ്വചിത്രം ‘എന്റെ നാരായണിക്ക്’ ശേഷം വർഷാ വാസുദേവ് ഒരുക്കുന്ന ഈ ചിത്രത്തിലൂടെ ഒരു ഇടവേളക്ക് ശേഷം ശക്തമായ കേന്ദ്ര കഥാപാത്രവുമായി മധുബാല മലയാളത്തിൽ എത്തുകയാണ്. മധുബാലക്കൊപ്പം, വേറിട്ട അഭിനയ മുഹൂർത്തങ്ങളിലൂടെ ഇന്ദ്രൻസും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടും എന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. സംവിധായിക വർഷ വാസുദേവ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചത്.   ഗോവിന്ദ് വസന്ത ഒരുക്കിയ ഹൃദയ സ്പർശിയായ സംഗീതത്തിൻ്റെ പശ്ചാത്തലത്തോടെ ആണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തു വന്നിരുന്നു. തമിഴ് സംവിധായകൻ മണി രത്‌നം ആണ് ഫസ്റ്റ് ലുക്ക് പുറത്തു…

    Read More »
  • വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് – സന്ദീപ് പ്രദീപ് ചിത്രം “കോസ്മിക് സാംസൺ”; സംവിധാനം അഭിജിത് ജോസഫ്

    വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന പത്താമത്തെ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. ‘കോസ്മിക് സാംസൺ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ യുവതാരം സന്ദീപ് പ്രദീപ് ആണ് നായകൻ. ജോൺ ലൂതർ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അഭിജിത് ജോസഫ് ആണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. സഹരചയിതാവ്- അഭികൃഷ്. മിന്നൽ മുരളി ,ആർ.ഡി. എക്സ്, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, ബാംഗ്ളൂർ ഡെയ്സ് തുടങ്ങി ഒട്ടനവധി വമ്പൻ ഹിറ്റുകൾ സമ്മാനിച്ച നിർമ്മാണ കമ്പനി ആണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സ്. ഡിസംബർ എട്ടിന് നടക്കുന്ന പൂജ ചടങ്ങുകളോടെ ആരംഭിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഡിസംബർ പതിനാലിന് ആരംഭിക്കും. 2026 പകുതിയോടെ ചിത്രം തീയേറ്ററിൽ എത്തിക്കാനാണ് പ്ലാൻ ചെയ്യുന്നത്. മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ ബി എന്നിവരും ഏതാനും പുതുമുഖങ്ങളുമാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. പടക്കളം, എക്കോ എന്നീ സൂപ്പർ ഹിറ്റുകൾക്കു ശേഷം സന്ദീപ്…

    Read More »
  • മലയാള സിനിമയുടെ ജാതകം മാറ്റിക്കുറിച്ച കേസ്; പഴയ സിനിമാ ഡയലോഗുകള്‍ പോലും സ്ത്രീ വിരുദ്ധമെന്നു കണ്ട് വിമര്‍ശിക്കപ്പെട്ട കാലം; തങ്ങള്‍ എഴുതിയതില്‍ പലതും ശരിയായിരുന്നില്ലെന്ന് സമ്മതിച്ച് മുതിര്‍ന്ന തിരക്കഥാകൃത്തുക്കള്‍; സിനിമയെ അമ്മാനമാടിയ ദിലീപിന്റെ തകര്‍ച്ചയ്ക്കു തുടക്കമിട്ടതും അന്നുമുതല്‍; എല്ലാ സിനിമകളും എട്ടുനിലയില്‍ പൊട്ടി

    കൊച്ചി: മലയാള സിനിമയെ അടക്കിവാണ ആണ്‍ തേര്‍വാഴ്ചയ്ക്കു വിരാമമിട്ട കേസെന്ന നിലയിലും നടിയെ ആക്രമിച്ച കേസ് അറിയപ്പെടും. പുരുഷാധിപത്യത്തിന്റെ കോട്ടകളില്‍ പലതും നിലംപറ്റി. സ്ത്രീത്വത്തെ ബഹുമാനിച്ചില്ലെങ്കിലും അപമാനിക്കരുതെന്ന തിരിച്ചറിവ് സെറ്റുകളില്‍ മാത്രമല്ല, കഥകളിലും തിരക്കഥകളിലും കൂടി വന്നു തുടങ്ങി. മുമ്പെഴുതിയ പല ഡയലോഗുകളും ശരിയായിരുന്നില്ലെന്ന് രണ്‍ജി പണിക്കര്‍ അടക്കമുള്ള തിരക്കഥാകൃത്തുകള്‍ക്കു സമ്മതിക്കേണ്ടിവന്നു. പൊളിറ്റിക്കല്‍ കറക്ട്‌നെസ് എന്നതിനെക്കുറിച്ച് ആഴത്തില്‍ ആലോചിച്ചു ഡയലോഗുകള്‍ പിറന്നു. അപ്പോഴും മലയാള സിനിമയുടെ തലപ്പത്തുള്ള സംഘടനയില്‍ ആണുങ്ങള്‍ ഭരിച്ചു. ഏറ്റവുമൊടുവില്‍ ശ്വേത മേനോനും കുക്കു പരമേശര്വനുമടക്കമുള്ളവര്‍ അധികാരത്തിലേറിയപ്പോഴും വിമര്‍ശന ശരങ്ങളുണ്ടായി. നടിക്കെതിരേ രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയവരെന്ന വിമര്‍ശനം പലകോണുകളില്‍നിന്ന് ഉയര്‍ന്നു. തൊട്ടുപിന്നാലെയെത്തിയ രാമലീല ഒഴിച്ചുള്ള എല്ലാ സിനിമകളും എട്ടുനിലയില്‍ പൊട്ടി. ടിവിയില്‍ വരുമ്പോള്‍ പോലും സ്ത്രീകള്‍ ദീലീപിന്റെ സിനിമകള്‍ ഒഴിവാക്കി. തിയേറ്ററില്‍ ആളില്ലാതായി. കോടികള്‍ ഇറക്കി ഓണ്‍ലൈന്‍ പ്രൊമോഷനുകള്‍ നടത്തിയപ്പോള്‍ പോലും സ്ത്രീകള്‍ കൂട്ടത്തോടെ വിട്ടുനിന്നു. മലയാള സിനിമയെന്നത് സാമാന്യ മര്യാദയുള്ളവര്‍ എത്തേണ്ടയിടംകൂടിയാണെന്നു പ്രേക്ഷകര്‍ പറയാതെ പറഞ്ഞു. കേസിലെ…

    Read More »
  • കോലിയും രോഹിത്തുമല്ല; 2025ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞത് ഈ 14 വയസുകാരനെ; സൂപ്പര്‍ താരങ്ങളും ഏറെപ്പിന്നില്‍; ഗൂഗിളിന്റെ ‘ഇയര്‍ ഇന്‍ സര്‍ച്ച് 2025’ കണക്കുകള്‍ ഇതാ; ഐപിഎല്ലില്‍നിന്ന് റൈസിംഗ് സ്റ്റാര്‍ ഏഷ്യ കപ്പ്‌വരെ

    ബംഗളുരു: 2025ല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തികളില്‍ ഇന്ത്യയില്‍നിന്ന് ഒന്നാമതെത്തി 14 വയസുകാരന്‍ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശി. വിരാട് കോലിയും, രോഹിത് ശര്‍മയും ഉള്‍പ്പടെയുള്ള സൂപ്പര്‍ താരങ്ങളെ പിന്നിലാക്കിയാണ് ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുന്ന വൈഭവ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഇന്ത്യന്‍ യുവതാരങ്ങളായ പ്രിയന്‍ഷ് ആര്യയും അഭിഷേക് ശര്‍മയുമാണു രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഗൂഗിളിന്റെ ‘ഇയര്‍ ഇന്‍ സര്‍ച്ച് 2025’ വ്യക്തിഗത വിഭാഗത്തില്‍ ലോകത്താകെ കൂടുതല്‍ തിരഞ്ഞ ആളുകളില്‍ ആറാമതെത്താനും വൈഭവിനു സാധിച്ചു. കഴിഞ്ഞ ഐപിഎല്‍ മെഗാലേലത്തില്‍ 1.1 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സിലെത്തിയ വൈഭവ്, ഏഴു മത്സരങ്ങളില്‍ 252 റണ്‍സടിച്ചു തിളങ്ങിയിരുന്നു. ഗുജറാത്തിനെതിരെ 35 പന്തില്‍ സെഞ്ചറി നേടിയ താരം, ഐപിഎലിലെ രണ്ടാമത്തെ വേഗമേറിയ സെഞ്ചറിയെന്ന നേട്ടവും സ്വന്തമാക്കി. ഈ വര്‍ഷം നടന്ന അണ്ടര്‍ 19 ഇന്ത്യന്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തില്‍ ഈ വിഭാഗത്തിലെ വേഗതയേറിയ സെഞ്ചുറിയും വൈഭവ് നേടി. 52 പന്തുകളില്‍ വൈഭവ് 100 പിന്നിട്ടു.…

    Read More »
  • വരിവരിയായി മടങ്ങി ബാറ്റര്‍മാര്‍; മുംബൈയെ തോല്‍പിച്ചതിന്റെ ആവേശം തീര്‍ന്നു; തൊട്ടതെല്ലാം പിഴച്ച് കേരളം; സഞ്ജു ഉണ്ടായതുകൊണ്ടു നൂറു പിന്നിട്ടു; ആന്ധ്രയ്‌ക്കെതിരേ ലക്‌നൗവില്‍ വന്‍ തോല്‍വി

    ലക്‌നൗ: കരുത്തരായ മുംബൈയെ തകര്‍ത്തുവിട്ടതിന്റെ ആവേശത്തില്‍ ആന്ധ്രയ്‌ക്കെതിരേ ഇറങ്ങിയ കേരളത്തിന് അടിമുടി തകര്‍ച്ച. സഞ്ജുവിന്റെ പ്രകടനത്തില്‍ കഷ്ടിച്ചു റണ്‍റേറ്റിലെത്തിയെങ്കിലും തോറ്റുതുന്നംപാടി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ലക്‌നൗവില്‍ കളിക്കാനിറങ്ങിയ കേരളത്തിനു തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ആന്ധ്രയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ് മാത്രമാണ് നേടാനായത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആന്ധ്ര 12-ആം ഓവറില്‍ തന്നെ ലക്ഷ്യത്തിലെത്തി. അര്‍ധ സെഞ്ചറി നേടിയ ആന്ധ്രയുടെ കെ.എസ്. ഭരതാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.   മുംബൈയ്ക്ക് എതിരെയുള്ള ഉജ്വല വിജയത്തിന്റെ ആത്മവിശ്വാസവുമായി കളിക്കാനിറങ്ങിയ കേരളത്തിന് ആന്ധ്രയ്ക്കെതിരെ ആ മികവ് ആവർത്തിക്കാനായില്ല. ബാറ്റ‍ർമാരുടെ ദയനീയ പ്രകടനമാണ് മത്സരത്തിൽ കേരളത്തിന് തിരിച്ചടിയായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് വേണ്ടി ക്യാപ്റ്റൻ സഞ്ജു സാംസൺ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. സഞ്ജുവിന് പുറമെ രണ്ടക്കം കടന്നത് 13 റൺസെടുത്ത നിധീഷ് എംഡി…

    Read More »
Back to top button
error: